ആവേശം അതിര് കടന്നപ്പോള്‍ സുരക്ഷാ വേലി മറിഞ്ഞു; വിദ്യാര്‍ഥികളെ താങ്ങി രക്ഷിച്ച ഉണ്ണി മുകുന്ദന് കൈയ്യടി

ആവേശം അതിര് കടന്നപ്പോള്‍ സുരക്ഷാ വേലി മറിഞ്ഞു; വിദ്യാര്‍ഥികളെ താങ്ങി രക്ഷിച്ച ഉണ്ണി മുകുന്ദന് കൈയ്യടി

പാലക്കാട്: മലയാള വെള്ളിത്തിരയില്‍ സ്വന്തം ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരം ഇപ്പോള്‍ വ്യക്തി ജീവിതത്തിലൂം കയ്യടി നേടുകയാണ്. വിക്രമാദിത്യയില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയന്‍ എന്നത് താരത്തിന്റെ ഓമനപ്പേരായി മാറി. ഇപ്പോഴിതാ ആ മസിലിന്റെ ഗുണം എന്തെന്ന് പാലക്കാട് എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കോളജില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ഉണ്ണി മുകുന്ദനെ കണ്ടതോടെ ആവേശം അലയടിച്ചുയര്‍ന്നു. താരം അടുത്തെത്തിയതോടെ ആവേശം മൂത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന വേലിക്കെട്ട് ഭാരം താങ്ങനാവാതെ താഴേക്ക് നീങ്ങി. എന്നാല്‍ കുട്ടികള്‍ വീഴാതിരിക്കാനായി ആ വേലിക്കെട്ട് ഉണ്ണിമുകുന്ദന്‍ തന്റെ കൈകള്‍ കൊണ്ട് താങ്ങി നിര്‍ത്തി. താരം തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിവച്ചത്. ഏവരും നിറഞ്ഞ കയ്യടിയോടെയാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

Read More

പ്രേമനൈരാശ്യം കാരണം സിനിമ ഉപേക്ഷിക്കാന്‍ നോക്കി,പുകവലിയും മദ്യപാനവുമായി കഴിഞ്ഞു, യുവതാരത്തിന്റെ ആരുമറിയാത്ത ഇരുണ്ടദിനങ്ങളെ കുറിച്ച്

പ്രേമനൈരാശ്യം കാരണം സിനിമ ഉപേക്ഷിക്കാന്‍ നോക്കി,പുകവലിയും മദ്യപാനവുമായി കഴിഞ്ഞു, യുവതാരത്തിന്റെ ആരുമറിയാത്ത ഇരുണ്ടദിനങ്ങളെ കുറിച്ച്

അഭിനയത്തിലും മസിലിലും മാത്രമല്ല നല്ല ശബ്ദത്തിലും മലയാളികളുടെ റൊമാന്റിക് ഹീറോ ആണ് ഉണ്ണിമുകുന്ദന്‍.മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും വിജയക്കൊടി പാറിച്ചു കഴിഞ്ഞു ഉണ്ണിമുകുന്ദന്‍. ഇറങ്ങിയ ചിത്രങ്ങളിലെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ആണ് നടന് ലഭിക്കുന്നതും. ഇപ്പോള്‍ പുറത്തിറങ്ങിയ ഹരികുമാര്‍ സംവിധായകനായ ക്ലിന്റിലെ ജോസഫ് എന്നതും ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ്. സിനിമയില്‍ നല്ല ചിത്രങ്ങളുടെ ഭാഗമായി മുന്നേറുമ്പോള്‍ തന്റെ ജീവിതത്തിലെ മോശം സമയത്തെ പറ്റി നടന്‍ മനസ് തുറന്നിരിക്കുകയാണ്. മല്ലു സിങ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ മലയാളികളുടെ പ്രിയ താരമായി മാറിയത്. എന്നാല്‍ ആ ചിത്രത്തിനു ശേഷം ഏതാണ്ട് ഒരു വര്‍ഷത്തോളം ഉണ്ണി മുകുന്ദന്‍ സജീവമായിരുന്നില്ല. അതിനുള്ള കാരണം താരം വ്യക്തമാക്കിരിക്കുകയാണ്. ഒരു പെണ്ണിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും അതു നടക്കാതെ പോയപ്പോള്‍ താന്‍ പുകവലിയും മദ്യപാനവും തുടങ്ങി എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. ആ സമയത്തെക്കുറിച്ച് താരം…

Read More