ട്വീറ്റുകള്‍ ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്തു കളയാന്‍ പദ്ധതിയിട്ട് ട്വിറ്റര്‍

ട്വീറ്റുകള്‍ ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്തു കളയാന്‍ പദ്ധതിയിട്ട് ട്വിറ്റര്‍

ട്വീറ്റുകള്‍ ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്തു കളയാന്‍ ട്വിറ്റര്‍ പദ്ധതിയിടുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഹൃദയ ചിഹ്നത്തിനുള്ള ലൈക്കിംഗ് ഓപ്ഷന്‍ നിര്‍ത്താന്‍ ട്വിറ്റര്‍ ഉദ്ദേശിക്കുന്നത്. കമ്പനി സ്ഥാപകന്‍ ജാക്ക് ഡോര്‍സി കഴിഞ്ഞ ആഴ്ച നടന്ന ഒരു ചടങ്ങില്‍ താന്‍ ഈ ലൈക്കിംഗ് സംവിധാനത്തില്‍ തൃപ്തനല്ലെന്ന് പറഞ്ഞിരുന്നു. അടുത്ത് തന്നെ ഈ സംവിധാനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേവറിറ്റസ് ഓപ്ഷന് പകരമായി 2015ലാണ് ഈ ലൈക്കിംഗ് ഫീച്ചര്‍ ട്വിറ്റര്‍ കൊണ്ടു വന്നത്. നേരത്തെ, സ്റ്റാര്‍ ചിഹ്നം വച്ച് പിന്നീടും വായിക്കുന്നതിനായി മാര്‍ക്ക് ചെയ്തിടാനുള്ള ഓപ്ഷനായിരുന്നു നിലവിലുണ്ടായിരുന്നത്. ഫേസ്ബുക്ക് ലൈക്കിംഗ് അവതരിപ്പിച്ചതില്‍ പിന്നെ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഇതൊരു ട്രെന്‍ഡ് ആയി മാറുകയായിരുന്നു.

Read More

രണ്‍വീര്‍ ദീപിക വിവാഹത്തിന്റെ പുതിയ വിശേഷങ്ങളറിയാം, വിവാഹം നവംബര്‍ 20 ന് ഇറ്റലിയില്‍

രണ്‍വീര്‍ ദീപിക വിവാഹത്തിന്റെ പുതിയ വിശേഷങ്ങളറിയാം, വിവാഹം നവംബര്‍ 20 ന് ഇറ്റലിയില്‍

സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന കാര്യമായിരുന്നു രണ്‍വീറും ദീപികയും തമ്മിലുളള വിവാഹം. നവംബറിലായിരിക്കും ആ താരമാമാങ്കം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ബോളിവുഡ് നടന്‍ കബീര്‍ ബേദിയാണ് രണ്‍വീര്‍-ദീപിക വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. കബീര്‍ ബേദി തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. താരജോഡികള്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് കബീര്‍ ബേദി ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ വൈറലായിരിക്കുകയാണ്. നവംബര്‍ 20നാണ് ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹം നടക്കുക. വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം നടന്ന അതേ വേദിയില്‍ വെച്ചായിരിക്കും രണ്‍വീറിന്റെയും ദീപികയുടെയും വിവാഹം നടക്കുക. ജുലായിലാണ് വിവാഹം നടക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും ഇരുവരുടെയും സിനിമാത്തിരക്കുകള്‍ കാരണം നവംബറിലേക്ക് മാറ്റുകയായിരുന്നു. ഇറ്റലിയില്‍ വെച്ചാണ് താരജോഡികളുടെ വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി രണ്‍വീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനില്‍ പോയത്…

Read More

സെല്‍ഫി പങ്കുവെച്ച ആരാധകനോട് ദുല്‍ഖര്‍ സല്‍മാന്‍ ഉപദേശിച്ചത്…

സെല്‍ഫി പങ്കുവെച്ച ആരാധകനോട് ദുല്‍ഖര്‍ സല്‍മാന്‍ ഉപദേശിച്ചത്…

കൊച്ചി: കൊട്ടാരക്കരയിലെ വ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച ആരാധകനോട് താരത്തിന്റെ ഉപദേശം ശ്രദ്ധേയം. തന്നെ കാണാന്‍ എത്തിയ ആരാധകര്‍ക്കൊപ്പം ദുല്‍ഖര്‍ എടുത്ത സെല്‍ഫിയാണ് ആരാധകന്‍ പങ്കുവച്ചത്. ഈ സെല്‍ഫി തന്റെ ഫോണിലാണ് ദുല്‍ഖര്‍ പകര്‍ത്തിയത് എന്ന സന്തോഷം പങ്കിടുകയായിരുന്നു ആരാധകന്‍. എന്നാല്‍ ആരാധകന്റെ പോസ്റ്റിന് താഴെ ഗൗരവമേറിയ ഉപദേശമാണ് ദുല്‍ഖര്‍ കുറിച്ചത്. നിങ്ങളും പരുക്കേല്‍ക്കാതെ ശ്രദ്ധയോടെ ഇരിക്കണം എന്ന് ഞാന്‍ ആത്മാര്‍ഥമായി ആവശ്യപ്പെടുകയാണ് എന്നാണ് ആരാധകന്റെ ട്വീറ്റിന് താഴെ മറുപടിയായി ദുല്‍ഖര്‍ കമന്റ് ചെയ്തത്. അപ്രത്യക്ഷമായി കിട്ടിയ ദുല്‍ഖറിന്റെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം നരുവാമൂട് പ്രാവച്ചമ്പലം പറമ്പിക്കോണത്ത് വീട്ടില്‍ ഹരി (45) ആണ് മരിച്ചത്. എം.സി റോഡില്‍ ആരംഭിച്ച…

Read More

ഞാന്‍ ഭര്‍ത്താവിനായി വെറി പിടിച്ചു നടക്കുകയല്ല, എന്റെ മാതാപിതാക്കള്‍ എനിക്കു വരനെത്തേടി അലയുന്നുമില്ല – വിവാഹ വാര്‍ത്തക്കു മറുപടിയുമായി തമന്ന

ഞാന്‍ ഭര്‍ത്താവിനായി വെറി പിടിച്ചു നടക്കുകയല്ല, എന്റെ മാതാപിതാക്കള്‍ എനിക്കു വരനെത്തേടി അലയുന്നുമില്ല – വിവാഹ വാര്‍ത്തക്കു മറുപടിയുമായി തമന്ന

വിവാഹ വാര്‍ത്തകളെ കുറിച്ചുളള പ്രചരണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി നടി തമന്ന ഭാട്ടിയ ട്വിറ്ററില്‍. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് തമന്ന വിവാഹിതയാകുന്നുവെന്നും വരന്‍ ക്രിക്കറ്റ് താരമാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ മറുപടിയുമായി തമന്ന രംഗത്തെത്തിയത്. ഇത് തികച്ചും ദോഷകരവും അപമാനകരവുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ തുറന്ന് പറയും.അത് ഒരിക്കലും നിങ്ങളുടെ ഭാവനയ്ക്കോ ഊഹാപോഹത്തിനോ വിടാന്‍ എനിക്ക് ഉദ്ദേശ്യവും ഇല്ല. ഒരു ദിവസം അതൊരു നടനായിരുന്നു മറ്റൊരു ദിവസം അയാള്‍ ക്രിക്കറ്റ് താരമായി. ഇപ്പോള്‍ അയാള്‍ ഡോക്ടറാണ്. ഞാന്‍ ഭര്‍ത്താവിനായി വെറിപിടിച്ചു നടക്കുകയല്ല. പ്രണയത്തോട് വിരോധമില്ല. പക്ഷേ എന്റെ വ്യക്തിപരമായ കാര്യങ്ങളെ വിവാദങ്ങളിലേയ്ക്കും അപവാദങ്ങളിലേയ്ക്കും തളളിവിടുന്നതിനോട് തെല്ലും യോജിപ്പുമില്ല. വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഒരു തരത്തിലും ഞാന്‍ പ്രോത്സാഹിപ്പിക്കുകയില്ല. ഞാന്‍ ഈ ജീവിതം ഇഷ്ടപ്പെടുന്നു. എന്റെ മാതാപിതാക്കള്‍് എനിക്കു വരനെ തേടി…

Read More

ബോളിവുഡിലെ ഏറ്റവും കാണാന്‍ കൊള്ളാത്ത നടി എന്നു ആക്ഷേപം, പരിഹസിച്ചവര്‍ക്കു ചുട്ട മറുപടിയുമായി തപ്‌സി..

ബോളിവുഡിലെ ഏറ്റവും കാണാന്‍ കൊള്ളാത്ത നടി എന്നു ആക്ഷേപം, പരിഹസിച്ചവര്‍ക്കു ചുട്ട മറുപടിയുമായി തപ്‌സി..

ട്വിറ്ററിലൂടെ പരിഹസിച്ചവര്‍ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കി നടി തപ്സി പന്നു. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ തന്റേതായ ഒരു ഐഡന്റിറ്റി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ബോളിവുഡിലെ ഏറ്റവും കാണാന്‍ കൊള്ളാത്ത നടിയാണ് തപ്സിയെന്നും രണ്ടോ മൂന്നോ ചിത്രങ്ങള്‍ക്ക് ശേഷം പുറത്തായിക്കൊള്ളുമെന്നാണ് വിമര്‍ശകന്‍ ട്വീറ്റ് ചെയ്തത്. പരിഹാസപൂര്‍ണ്ണമായ ഈ കമന്റിന് മറുപടിയുമായി ഉടന്‍ തന്നെ തപ്സി ട്വിറ്ററിലെത്തി. മൂന്ന് ചിത്രങ്ങള്‍ നേരത്തെ തന്നെ താന്‍ ചെയ്ത് കഴിഞ്ഞെന്നും നിങ്ങളെ വേദനിപ്പിച്ചതില്‍ സങ്കടമുണ്ടെന്നും പറഞ്ഞ തപ്സി രണ്ട് ചിത്രങ്ങള്‍ക്ക് കൂടി കരാറില്‍ ഒപ്പിട്ടുണ്ടെന്നും അതുകൊണ്ട് കുറച്ച് കാലം കൂടി തന്നെ സഹിക്കേണ്ടി വരുമെന്നും നടി മറുപടിയായി ട്വീറ്റ് ചെയ്തു. വിമര്‍ശകന് തപ്സി നല്‍കിയ മറുപടിക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഇതിനിടെ താരത്തെ അപമാനിച്ച് വീണ്ടും ഒരാള്‍ ട്വീറ്റ് ചെയ്തു. തപ്സിയുടെ…

Read More

പ്രശ്‌നകാരികളായ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍

പ്രശ്‌നകാരികളായ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍

നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഈ വര്‍ഷം ഏപ്രിലിനും ജൂണിനുമിടയില്‍ ട്വിറ്റര്‍ 1,43,000 ആപ്പുകള്‍ നീക്കം ചെയ്തു. അപകടകാരികളായ ആപ്ലിക്കേഷനുകളെ തടയുന്നതിന് മെച്ചപ്പെട്ട ടൂളുകളും സംവിധാനങ്ങളും ഒരുക്കുമെന്നും ട്വിറ്റര്‍ പറഞ്ഞു. ട്വിറ്ററിലെ പ്രശ്‌നകാരികളായ ആപ്പുകളും സുരക്ഷാ പിഴവുകളും ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് കമ്പനി. ഇതിന്റെ ഭാഗമായി ട്വിറ്ററിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സ് ലഭ്യമാകുന്നതിന് പുതിയ രീതിയും ഡെവലപ്പര്‍മാരെ നിരന്തരം നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള സംവിധാനവും ട്വിറ്റര്‍ ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷനുകള്‍ക്ക് അനുമതി ലഭിക്കണമെങ്കിലോ നിലവിലുള്ള ആപ്പുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ അവതരിപ്പിക്കുമ്പോഴോ കര്‍ശനമായ പരിശോധനകള്‍ക്ക് ഡെവലപ്പര്‍മാര്‍ വിധേയരാകേണ്ടിവരും.വ്യാജ അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വിലക്കാനുള്ള സുരക്ഷാ സംവിധാനങ്ങളും ട്വിറ്റര്‍ ഒരുക്കിയിട്ടുണ്ട്.

Read More

പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ഫോളോവേഴ്‌സ് കുറയുന്നു

പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ഫോളോവേഴ്‌സ് കുറയുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ട്വിറ്റര്‍ ഫോളോവേഴ്‌സ് കുറയുന്നു. ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് കുറഞ്ഞിരിക്കുന്നത്. നിഷ്‌ക്രിയമായ അക്കൗണ്ടുകളും സംശയാസ്പദമായ അക്കൗണ്ടുകളും ഇല്ലാതയതോടെയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിക്ക് 2,84,746 ഫോളോവേഴ്‌സിന്റെ കുറവാണ് ഉണ്ടായത്. നിലവില്‍ 4.31 കോടി ഫോളോവേഴ്‌സാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാകട്ടെ 17,503 ഫോളോവേഴ്‌സിന്റെ കുറവാണ് രേഖപ്പെടുത്തിയത്. നിലവില്‍ രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് 73.3 ലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്.

Read More

ദുല്‍ഖറിന്റെ എബിസിഡി തെലുങ്കില്‍ വരുന്നു, നായകന്‍ അല്ലു സിരീഷ്

ദുല്‍ഖറിന്റെ എബിസിഡി തെലുങ്കില്‍ വരുന്നു, നായകന്‍ അല്ലു സിരീഷ്

ദുല്‍ഖറിന്റെ കരിയറിന്റെ തുടക്കകാലത്ത് ലഭിച്ച ഹിറ്റ് ചിത്രമായിരുന്നു എബിസിഡി. മാര്‍ട്ടിന്‍ പ്രകാട്ടും ദുല്‍ഖറും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. തിയ്യേറ്ററുകളില്‍ വന്‍വിജയമായിരുന്ന ചിത്രം അടുത്തതായി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. നവാഗതനായ സഞ്ജീവ് റെഡ്ഡിയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്റെ സഹോദരനും സൂപ്പര്‍താരവുമായ അല്ലു സിരിഷാണ്. മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സുപരിചിതനായി മാറിയ താരമാണ് അല്ലു സിരിഷ്.എബിസിഡി തെലുങ്കിലേക്ക് റീ്മേക്ക് ചെയ്യുന്നതായുളള വിവരം അല്ലു സിരിഷ് തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്

Read More

ലോകത്തിലെ എല്ലാ പിശാചുക്കളില്‍ നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് സണ്ണി ലിയോണ്‍, ട്വീറ്റ് വൈറലാകുന്നു

ലോകത്തിലെ എല്ലാ പിശാചുക്കളില്‍ നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് സണ്ണി ലിയോണ്‍, ട്വീറ്റ് വൈറലാകുന്നു

കത്വ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ലോകത്തിലെ എല്ലാ പിശാചുക്കളില്‍നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് മകളെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് സണ്ണി ലിയോണ്‍ പറഞ്ഞു. സണ്ണി ലിയോണിന്റെ ട്വീറ്റ് ഇങ്ങനെ – പിശാചു കയറിയ എല്ലാത്തില്‍ നിന്നും എന്റെ ഹൃദയവും ആത്മാവും നല്‍കി നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് ഉറപ്പു തരുന്നു. നിന്റെ സംരക്ഷണത്തിനായി എന്റെ ജീവന്‍ നല്‍കേണ്ടി വന്നാലും ശരി. പിശാചുക്കളില്‍ നിന്ന് സുരക്ഷിതരാണെന്ന തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകണം. നമുക്ക് നമ്മുടെ കുട്ടികളെ കുറച്ചു കൂടി ചേര്‍ത്തു പിടിക്കാം. എന്ത് വില കൊടുത്തും അവരെ സംരക്ഷിക്കാം. ബോളിവുഡ് താരങ്ങള്‍ അടക്കം ചാര്‍ട്ട് പേപ്പറില്‍ ഐ ആം ഹിന്ദുസ്ഥാന്‍ ഞാന്‍ ലജ്ജിക്കുന്നു തുടങ്ങിയ ചിത്രങ്ങളുമായി രംഗത്ത് വന്നപ്പോള്‍ സത്യസന്ധവും വ്യത്യസ്തവുമായ പ്രതികരണം നടത്തിയത് സണ്ണി ലിയോണ്‍ മാത്രമാണ്.

Read More

ട്വിറ്ററിലും താരം ലാലേട്ടന്‍ തന്നെ

ട്വിറ്ററിലും താരം ലാലേട്ടന്‍ തന്നെ

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോള്ളോവെര്‍സ് ഉള്ള മലയാള നടനെന്ന നേട്ടം മോഹന്‍ലാലിനു സ്വന്തം. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സൈറ്റില്‍ വെച്ച് കേക്ക് മുറിച്ച് മോഹന്‍ലാലും സഹപ്രവര്‍ത്തകരും ആ നേട്ടം ഗംഭീരമാക്കി . ആഘോഷത്തിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള മലയാള നടന്‍ എന്ന ബഹുമതിക്കൊപ്പം 5 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ഏക മലയാള നടന്‍ എന്ന റെക്കോര്‍ഡും അദ്ദേഹം കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. 1.5 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ദുല്‍ഖര്‍ സല്‍മാന്‍ ആണ് മോഹന്‍ലാലിന് തൊട്ടു പിന്നിലുള്ളത്. പൊതുവെ മലയാള സിനിമ താരങ്ങള്‍ പൊതുവെ് ട്വിറ്റര്‍ ഉപയോഗിക്കുന്നത് വിരളമാണ്. എന്നാല്‍ മോഹന്‍ലാല്‍ തന്റെ ചിത്രങ്ങളുടെ വിശേഷങ്ങളും വാര്‍ത്തകളുമൊക്കെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കാറുണ്ട്. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ , മോഹന്‍ലാലിന് ഏഴര ലക്ഷത്തില്‍പരം ഫോളോവേഴ്സാണ് ഉള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അക്ഷയ്…

Read More