ട്വന്റി -20 മുംബൈ ലീഗിന്റെ കമ്മീഷണറായി സുനില്‍ ഗവാസ്‌കര്‍

ട്വന്റി -20 മുംബൈ ലീഗിന്റെ കമ്മീഷണറായി സുനില്‍ ഗവാസ്‌കര്‍

മുംബൈ: ട്വന്റി -20 മുംബൈ ലീഗിന്റെ കമ്മീഷണറായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറിനെ തെരഞ്ഞെടുത്തു. മാര്‍ച്ച് 11 മുതല്‍ 21 വരെ വാംഗഡെ സ്റ്റേഡിയത്തിലാണ് മുംബൈയിലെ ആഭ്യന്തര ടൂര്‍ണമന്റെ് നടക്കുന്നത്. ആറ് ടീമുകളടങ്ങിയ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായി സച്ചിന്‍ ടെണ്ടുല്‍ക്കറെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മ, അജിന്‍ക്യ രഹാനെ എന്നിവര്‍ മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് എന്നിവയുടെ ഐക്കണ്‍ താരങ്ങളാണ്.

Read More

രണ്ടാം ട്വന്റി 20 വിജയം നേടിയ ഓസ്‌ട്രേലിയന്‍ ടീമിന്റെ ബസിനു നേര്‍ക്ക് കല്ലേറ്

രണ്ടാം ട്വന്റി 20 വിജയം നേടിയ ഓസ്‌ട്രേലിയന്‍ ടീമിന്റെ ബസിനു നേര്‍ക്ക് കല്ലേറ്

ഗുവാഹത്തി: രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കെതിരായി വിജയം നേടിയ ശേഷം മടങ്ങിയ ഓസട്രേലിയന് ക്രിക്കറ്റ് ടീമിന്റെ ബസിനു നേര്‍ക്ക് കല്ലേറ്. ബസിന്റെ ഒരു ജനാലച്ചില്ല് തകര്ന്നു. കളിക്കാരും ഒഫീഷ്യല്‌സും ബുസപാര സ്റ്റേഡിയത്തില്‍ നിന്ന് ഹോട്ടലിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബസിന്റെ വലതു വശത്തെ ജനാലച്ചില്ലാണ് തകര്‍ന്നത്. ഓസട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് കല്ലേറില്‍ ബസിന്റെ ജനാലച്ചില്ല് തകര്‍ന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ബസിനു നേര്‍ക്കുണ്ടായ ആക്രമണത്തെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അപലപിച്ചു. ആക്രമണത്തിനു പിന്നിലുള്ളവരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.  

Read More

ഫൈനല്‍ ട്വന്റി 20 ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു

ഫൈനല്‍ ട്വന്റി 20 ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു

ബംഗ്ലൂര്‍: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. ലോകേഷ് രാഹുലിനൊപ്പം ഓപ്പണിംഗ് ബാറ്റസ്മാനായി ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ലോകേഷ് രാഹുലും ഔട്ടായി. ഇപ്പോള്‍ ധോണിയും 41 റണ്‍സ് എടുത്ത റെയ്‌നയുമാണ് ക്രീസില്‍ ഉള്ളത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 9.4 ഓവറില്‍ 78 റണ്‍സ് എടുത്തിട്ടുണ്ട്. കഴിഞ്ഞ കളിയിലെ വിവാദ അംമ്പയറിംഗ് നായകന്‍ ശംസുദ്ദീന്‍ തന്നെയാണ് ഫൈനല്‍ മത്സരത്തിലും അംമ്പയറായിട്ടുള്ളത്.

Read More

പരമ്പര വിജയം തേടി ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍; ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം ഇന്ന് രാത്രി ഏഴ് മണിക്ക്

പരമ്പര വിജയം തേടി ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍; ട്വന്റി ട്വന്റി   പരമ്പരയിലെ അവസാന മത്സരം  ഇന്ന് രാത്രി  ഏഴ് മണിക്ക്

ബെംഗളൂരു : ട്വന്റി 20പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യയും ഇംഗ്ലണ്ടും ചിന്നസ്വാമി സ്റ്റേഡിയത്തിലിറങ്ങും. ജയിക്കുന്ന ടീമിന് പരമ്പര നേടാം എന്നത് മത്സരത്തെ ആവേശഭരിതമാക്കുമെന്ന് തീര്‍ച്ച. ഇന്നത്തെ മത്സരം കൂടെ ജയിച്ചാല്‍ ഇന്ത്യയ്ക്ക് ൂന്ന് സീരിസിലും ഇംഗ്ലണ്ടിനെതിരെയുള്ള സമ്പൂര്‍ണ വിജയമാകും. ടെസ്റ്റ് പരമ്പര 4-0നും ഏകദിനം 2-1നും നേടിയ ഇന്ത്യ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്‌ലിയുടെ തുടക്കം അതുല്യമാക്കാന്‍ ഇന്നു ജയം ലക്ഷ്യമിടുന്നു. നന്നായി കളിച്ചിട്ടും ഏകദിനത്തില്‍ കൈവിട്ടുപോയ പരമ്പരജയം ട്വന്റി20യില്‍ നേടാനുറച്ചാണ് മോര്‍ഗന്റെ സംഘമിറങ്ങുന്നത്. കാന്‍പുരില്‍ നടന്ന ആദ്യ മത്സരത്തില്‍ തോറ്റ് പിന്നിലായിരുന്ന ഇന്ത്യ നാഗ്പുരിലെ രണ്ടാം മത്സരത്തില്‍ ജസ്പ്രീത് ബുമ്രയുടെ ഗംഭീര അവസാന ഓവര്‍ പ്രകടനത്തിലൂടെ പരമ്പര സമനിലയിലാക്കുകയായിരുന്നു. കൈവിട്ടു പോയെന്ന് കരുതിയ മത്സരം ബുമ്ര തിരിച്ചു പിടിക്കുകയായിരുന്നു. അവസാന രണ്ട് ഓവറുകളില്‍ അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത ബുമ്രയുടെ പ്രകടനം ഏതു ടീമിനും ജയം…

Read More