ട്വന്റി-20 : ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി

ട്വന്റി-20  : ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി

ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും(6), ശീഖര്‍ ധവാനെയും(3) തുടക്കത്തിലെ പുറത്താക്കി ഓഷാനെ തോമസാണ് ഇന്ത്യയെ ഞെട്ടിച്ചത്. രോഹിത്തിനെ തോമസ് വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിന്റെ കൈകളിലെത്തിച്ചപ്പോള്‍ ധവാന്‍ തോമസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. പിന്നാലെ റിഷഭ് പന്തിനെയും(1), കെ എല്‍ രാഹുലിനെയും(16) വീഴ്ത്തി ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് ഇന്ത്യയെ പ്രതിസന്ധിയിലാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ എട്ടോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്. ആറ് റണ്ണുമായി മനീഷ് പാണ്ഡെയും റണ്ണൊന്നുമെടുക്കാതെ ദിനേശ് കാര്‍ത്തിക്കുും ക്രീസില്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ്…

Read More

ട്വന്റി-20 : ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

ട്വന്റി-20 : ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ്. കൊല്‍ക്കത്ത ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ്. മൂന്ന് റണ്ണുമായി ഫാബിയന്‍ അലനും റണ്ണൊന്നുമെടുക്കാതെ കീമോ പോളുമാണ് ക്രീസില്‍. ഷായ് ഹോപ്(14), ദിനേശ് രാംദിന്‍(2), ഹെറ്റ്‌മെയര്‍(10), കീറോണ്‍ പൊള്ളാര്‍ഡ്(14), ഡാരന്‍ ബ്രാവോ(5), റോവ്മാന്‍ പവല്‍(4), കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്(4) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ഷായ് ഹോപ് റണ്ണൗട്ടായപ്പോള്‍ രാംദിനെ ഉമേഷ് യാദവും ഹെറ്റ്‌മെയറെ ബൂംമ്രയും പുറത്താക്കി. പൊള്ളാര്‍ഡിനെ ക്രുനാല്‍ പാണ്ഡ്യ…

Read More

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്റി 20 മത്സരം ഉപേക്ഷിക്കാന്‍ സാധ്യത; കാരണം കേട്ടാല്‍ അല്പമൊന്ന് ഞെട്ടും

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്റി 20 മത്സരം ഉപേക്ഷിക്കാന്‍ സാധ്യത; കാരണം കേട്ടാല്‍ അല്പമൊന്ന് ഞെട്ടും

ഡല്‍ഹി : ഇന്ത്യയും ന്യൂസിലന്‍ഡുമായുള്ള ട്വന്റി 20 മത്സരം ഉപേക്ഷിക്കാന്‍ സാധ്യത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഏകദിന പരമ്പരയ്ക്കുശേഷം നടത്തേണ്ട മത്സരമാണ് ഉപേക്ഷിച്ചേക്കുമെന്ന് ആശങ്കയില്‍ നില്‍ക്കുന്നത്. ഡല്‍ഹിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരത്തില്‍ അന്തരീക്ഷ മലിനീകരണമാണ് വിനയാകുന്നത്. ദീപാവലിക്കുശേഷം ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ കടുത്ത മലിനീകരണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത്സരം നടക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന ഫിറോസ്ഷാ കോട്ല മൈതാനത്തിന് മുകളില്‍ വലിയതോതിലുള്ള മലിനീകരണമാണുള്ളത്. എന്നാല്‍, വില്ലനായിരിക്കുന്നത് കോടതിയുടെ ഡീസല്‍ ജനറേറ്റര്‍ നിരോധനമാണ്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയരുന്നതിനാല്‍ ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. സ്റ്റേഡിയത്തിലെ അഞ്ച് വലിയ ഫ്ളഡ് ലൈറ്റുകള്‍ക്ക് ഡീസല്‍ ജനറേറ്ററുകളാണ് ഉപയോഗിച്ചുവന്നിരുന്നത്. മത്സരത്തിനിടെ വൈദ്യുതി തടസ്സപ്പെട്ടാല്‍ കളിമുടങ്ങുമെന്ന അവസ്ഥയാണിപ്പോള്‍. ജനറേറ്ററുകള്‍ ഉപയോഗിക്കാതെ എങ്ങിനെ കളിനടത്തുമെന്നാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ ആലോചന. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി റിട്ട. ജസ്റ്റിസ് വിക്രമാജിത് സെന്നിനെ നിയമിച്ചിട്ടുണ്ട്. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡുമായും വൈദ്യുതി വകുപ്പുമായും ഇദ്ദേഹം വിഷയം…

Read More