എന്‍ടോര്‍ക്ക് 125; പുതിയ പതിപ്പിന്റെ ടീസര്‍ പുറത്തുവിട്ട് ടിവിഎസ്

എന്‍ടോര്‍ക്ക് 125; പുതിയ പതിപ്പിന്റെ ടീസര്‍ പുറത്തുവിട്ട് ടിവിഎസ്

എന്‍ടോര്‍ക്ക് 125ന്റെ പുതിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്. എന്‍ടോര്‍ക്കിന്റെ വരവറിയിക്കുന്ന ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് ടിവിഎസ്. ഹാലജന്‍ ഹെഡ്‌ലാമ്പിന് പകരം എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് പുതിയ എന്‍ടോര്‍ക്കില്‍ സ്ഥാനംപിടിക്കുക. ടീസര്‍ പ്രകാരം ഹെഡ്‌ലൈറ്റിന് നടുവിലായി ടി രൂപത്തില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുമുണ്ട്. Teaser… Clear the roads for what’s coming.#TVSMOTOR #TVSNTORQ125 #ComingSoon #WatchThisSpace Posted by TVS NTORQ on Tuesday, September 17, 2019 പുതിയ റെഡ് ഗ്രാഫിക്‌സും ഫ്രണ്ട് ഫെയറിങ്ങില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. മുന്‍മോഡലില്‍നിന്നുള്ള മാറ്റങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരത്തിലുള്ള എന്‍ജിനായിരിക്കും പുതിയ എന്‍ടോര്‍ക്കില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. മറ്റു മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമുണ്ടാകില്ല. 124.5 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് പുതിയ എന്‍ടോര്‍ക്കിനും കരുത്തേകുക. 9.25 ബിഎച്ച്പി…

Read More

കൂടുതല്‍ സ്മാര്‍ട്ടായി ടിവിഎസ് ജൂപിറ്ററിന്റെ ഗ്രാന്റ് എഡിഷന്‍ വിപണിയില്‍

കൂടുതല്‍ സ്മാര്‍ട്ടായി ടിവിഎസ് ജൂപിറ്ററിന്റെ ഗ്രാന്റ് എഡിഷന്‍ വിപണിയില്‍

പുതിയ ഗ്രാന്റ് എഡിഷനുമായി ടിവിഎസ് ജൂപിറ്റര്‍. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളെ സ്‌കൂട്ടറുമായി ബന്ധിപ്പിക്കാനുള്ള ടിവിഎസ് സ്മാര്‍ട്ട് എക്‌സ്‌കണക്റ്റ് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെയാണ് ഗ്രാന്റ് എഡിഷന്‍ വിപണിയിലെത്തിയിരിക്കുന്നത്. രാജ്യത്തെ 110 സിസി സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ആദ്യ മോഡല്‍ കൂടിയാണിത് എന്ന പ്രത്യേകതയും ഉണ്ട്. പുതിയ ഇന്‍ബില്‍ഡ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി വഴി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ ഫോണിലെ കോള്‍ നോട്ടിഫിക്കേഷന്‍, മെസേജ് നോട്ടിഫിക്കേഷന്‍, ഓവര്‍ സ്പീഡ് അലര്‍ട്ട്, ട്രിപ്പ് റിപ്പോര്‍ട്ട് എന്നിവ അറിയാന്‍ സാധിക്കും. ഇതിന് പുറമേ ഡ്യുവല്‍ ടോണ്‍ ബോഡി (ടെക് ബ്ലൂ+ബീജ്), ക്രോസ് സ്റ്റിച്ച് മെറൂണ്‍ സീറ്റ്, ഡ്യുവല്‍ ടോണ്‍ ത്രീഡി ലോഗോ എന്നിവ ഗ്രാന്റ് എഡിഷനെ വ്യത്യസ്തമാക്കും. ഇവയൊഴികെ രൂപത്തില്‍ വലിയ മാറ്റങ്ങള്‍ ഗ്രാന്റ് എഡിഷനില്ല. 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് ഗ്രാന്റ് എഡിഷനും കരുത്തേകുന്നത്. 7500 ആര്‍പിഎമ്മില്‍ 7.89 ബിഎച്ച്പി പവറും…

Read More

ചെറുബൈക്കുകളുടെ നിരയിലേക്ക് പുത്തന്‍ താരം : റേഡിയോണ്‍

ചെറുബൈക്കുകളുടെ നിരയിലേക്ക് പുത്തന്‍ താരം : റേഡിയോണ്‍

ചെറുബൈക്കുകളുടെ നിരയിലേക്ക് പുത്തന്‍ താരത്തെ അവതരിപ്പിക്കുകയാണ് ടിവിഎസ്. കമ്പനിപുറത്തിറക്കുന്ന റേഡിയോണ്‍ 23-ന് വിപണിയിലെത്തും. യാത്രാ ബൈക്കുകളുടെ വിഭാഗത്തില്‍ പെടുത്തി പുറത്തിറക്കുന്ന റേഡിയോണിന് 110 സിസി കരുത്താണുള്ളത്. 2012 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് റേഡിയോണിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചത്. അന്ന് 125 സിസി ബൈക്കുകളുടെ ശ്രേണിയില്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. വളരെ ചിട്ടയായ ഡിസൈനിങ് ശൈലിയാണ് റേഡിയോണില്‍ നല്‍കിയിരിക്കുന്നത്. ഗ്രാഫിക് ഡിസൈനിനൊപ്പം സാധാരണ ബൈക്കുകളില്‍ നല്‍കിയിരിക്കുന്നതിന് സമാനമായി മള്‍ട്ടി കളര്‍ ഫിനീഷിങും റേഡിയോണ് നല്‍കിയിരിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും എന്‍-ടോര്‍ക്കില്‍ നല്‍കിയിരിക്കുന്നതിനോട് സമാനമായ സ്മാര്‍ട്ട് കണക്ടിലൂടെ ലഭ്യമാക്കുന്ന സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ സംവിധാനവുമാണ് വാഹനത്തെ മറ്റ് ചെറുബൈക്കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ടിവിഎസ് റേഡിയോണ് 109.7 സിസിയില്‍ 9.5 ബിഎച്ച്പി പവറും 9.4 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Read More

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ്

ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ്

ഇന്ത്യയിലെ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് ലഭിക്കും. ‘ലിമിറ്റ്ലെസ് അസിസ്റ്റ്- റോഡ് സൈഡ് അസിസ്റ്റന്‍സ്’ ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. അപ്പാച്ചെ ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിളിന്റെ പുതിയ ഉപയോക്താക്കള്‍ക്കും മുമ്പത്തെ ഉടമകള്‍ക്കും ഓഫര്‍ ലഭ്യമാണ്. റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ റോഡ് സൈഡ് അസിസ്റ്റന്‍സാണ് ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്. നിലവിലെ ഉടമകള്‍ ഒരു വര്‍ഷത്തേക്ക് 999 രൂപ നല്‍കണം. പുതിയ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഓഫര്‍ സൗജന്യമാണ്. പിന്നീട് 999 രൂപ വാര്‍ഷിക ഫീ നല്‍കി പുതുക്കാന്‍ കഴിയും. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സേവനം ലഭിക്കും. ബൈക്ക് അപ്രതീക്ഷിതമായി ബ്രേക്ക്ഡൗണായാല്‍ ഉപയോക്താക്കള്‍ക്ക് അതിവേഗ സര്‍വീസ് സഹായം ഉറപ്പുവരുത്തുകയാണ് ‘ലിമിറ്റ്ലെസ് അസിസ്റ്റ്- റോഡ് സൈഡ് അസിസ്റ്റന്‍സ്’ പ്രോഗ്രാമിലൂടെ ടിവിഎസ് ഉദ്ദേശിക്കുന്നത്. ടോവിംഗ് സൗകര്യം, മെക്കാനിക്കല്‍ സഹായം, ഇന്ധനം,…

Read More

റേഡിയോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ടിവിഎസ്

റേഡിയോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ടിവിഎസ്

ടിവിഎസ് റേഡിയോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ പ്രാരംഭ 110 സിസി ബൈക്കായ പുതിയ റേഡിയോണ്‍ സ്‌പെഷ്യല്‍ എഡിഷന് 54,665 രൂപയാണ് എക്‌സ്‌ഷോറൂം വില. മോട്ടോര്‍സൈക്കിളിനുള്ള ‘കമ്മ്യൂട്ടര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് നേടിയ ആഘോഷങ്ങളുടെ ഭാഗമായാണ് ടിവിഎസ് റേഡിയോണിന്റെ പുതിയ പുതിയ മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം അവാര്‍ഡുകള്‍ ലഭിക്കുന്ന കമ്മ്യൂട്ടര്‍ ലെവല്‍ മോട്ടോര്‍സൈക്കിളാണ് ടിവിഎസ് റേഡിയോണ്‍. ടിവിഎസ് ഫീച്ചറുകളാണ് പുതിയ ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിയര്‍ വ്യൂ മിററുകളിലും കാര്‍ബ്യൂറേറ്റര്‍ കവറിലുമുള്ള ക്രോം ആക്‌സന്റുകള്‍, പുതുക്കിയ പ്രീമിയം ഗ്രാഫിക്സ്, പുതിയ മെറ്റാലിക് ലിവര്‍, നവീകരിച്ച ഡിസൈന്‍, പുതിയ ടാങ്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളിലുള്ള അതേ 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഡ്യുര്‍-ലൈഫ് എഞ്ചിനാണ് ടിവിഎസ് റേഡിയോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിലും കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Read More