‘ശനിയാഴ്ച ശബരിമലയിലെത്തും’; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി, അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

‘ശനിയാഴ്ച ശബരിമലയിലെത്തും’; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി, അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ദില്ലി: ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് (ശനിയാഴ്ച) എത്തുമെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് അവര്‍ വ്യക്തമാക്കി. ആറ് യുവതികള്‍ക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി. ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീകളുടെ അവകാശം സുപ്രീംകോടതി ഹനിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം തൃപ്തി ദേശായി ശബരിമലയില്‍ എത്തുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More

തൃപ്തി ദേശായി വേഷംമാറി എത്തിയേക്കും; തിരിക്കില്‍ കണ്ടെത്തുക ദുഷ്‌കരമാകും; മലയിറങ്ങിയ പോലീസുകാരെ തിരികെ വിളിച്ചു

തൃപ്തി ദേശായി വേഷംമാറി എത്തിയേക്കും; തിരിക്കില്‍ കണ്ടെത്തുക ദുഷ്‌കരമാകും; മലയിറങ്ങിയ പോലീസുകാരെ തിരികെ വിളിച്ചു

ശബരിമല: സന്നിധാനത്ത് അയ്യപ്പദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ച തൃപ്തി ദേശായി വേഷംമാറി എത്തിയേക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. തൃപ്തി ദേശായിയെ സര്‍ക്കാര്‍ വിലക്കിയതോടെയാണ് അവര്‍ പുതിയ വഴികള്‍ തേടുന്നത്. ഇതേ തുടര്‍ന്ന് പമ്പയിലും കാനനപാതയായ പുല്‍മേട്ടിലും പോലീസ് പരിശോധന കര്‍ശനമാക്കി. ഓരോ അയ്യപ്പന്മാരെയും നിരീക്ഷിച്ച ശേഷമാണ് കടത്തിവിടുന്നത്. എന്നാല്‍, തിരക്ക് കൂടുമ്പോള്‍ പരിശോധന പ്രായോഗികമല്ലെന്ന് പോലീസുകാര്‍ തന്നെ പറയുന്നുണ്ട്. മകരവിളക്കിന്റെ തിരക്ക് കണക്കിലെടുത്തും തൃപ്തി ദേശായി മലകയറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലും ജോലി കഴിഞ്ഞ് മലയിറങ്ങിയ പോലീസുകാരില്‍ കുറച്ചുപേരെ തിരികെ വിളിച്ചിട്ടുമുണ്ട്. തൃപ്തി ദേശായി വരുമ്പോള്‍ തടയാന്‍ സംവിധാനങ്ങളെല്ലാം സന്നിധാനത്തുണ്ടെന്ന് പത്തനംതിട്ട എസ്.പി. ഹരിശങ്കര്‍ പറഞ്ഞു. അതിനായി ജോലി കഴിഞ്ഞ പോലീസുകാരെ തിരികെവിളിച്ചിട്ടില്ല. മകരവിളക്കുതിരക്ക് കണക്കിലെടുത്ത് മാത്രമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസുകാരെ തിരികെവിളിച്ചത് തൃപ്തി ദേശായിക്ക് വേണ്ടിയല്ലെന്ന് ഐ.ജി. എസ്.ശ്രീജിത്തും പറഞ്ഞു. തൃപ്തി ദേശായി പുണെയിലാണ് ഇപ്പോഴുള്ളത്.

Read More