ഹിമാചല്‍ യാത്രയ്ക്ക് മുമ്പായി ഇക്കാര്യങ്ങള്‍ ഓര്‍മയില്‍ ഉണ്ടാവട്ടെ…

ഹിമാചല്‍ യാത്രയ്ക്ക് മുമ്പായി ഇക്കാര്യങ്ങള്‍ ഓര്‍മയില്‍ ഉണ്ടാവട്ടെ…

നിമിഷ നേരം കൊണ്ട് മാറി മറിയുന്ന കാലാവസ്ഥയാണ് ഹിമാചല്‍ പ്രദേശിലേത്. അപ്രതീക്ഷിതമായുണ്ടാകുന്ന ഇവിടുത്തെ കാലാവസ്ഥാ മാറ്റങ്ങള്‍ മിക്കപ്പോളും പ്രശ്‌നം സൃഷ്ടിക്കുന്നത് ഇവിടെയെത്തിച്ചേരുന്ന സഞ്ചാരികള്‍ക്കാണ്. കാലാവസ്ഥാ മാറ്റത്തില്‍ ദിവസങ്ങളോളം പുറം ലോകവുമായി ബന്ധം നഷ്ടപ്പെട്ട് കുടുങ്ങിക്കിടങ്ങുന്ന കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഐഡികളും ഡോക്യുമെന്റുകളും ഹിമാചല്‍ പ്രദേശ് മാത്രമല്ല, എവിടേക്കുള്ള യാത്രകളായിരുന്നാലും അത്യവശ്യമായി കയ്യില്‍ കരുതേണ്ടവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്‍സുകള്‍. ടൂര്‍ ബുക്ക് ചെയ്ത കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ മുതല്‍ ഐഡി പ്രൂഫുകള്‍ വരെ കരുതണം. യാത്രയില്‍ ഓരോ ദിവസവും എവിടെയൊക്കെ സന്ദര്‍ശിക്കണം എന്നുള്ള പ്ലാനിങ്ങും കയ്യില്‍ കരുതുക. റൂം തിരഞ്ഞെടുക്കുമ്പോള്‍ യാത്രകളിലെ താമസ സൗകര്യത്തിന് ഹോട്ടലുകളെയാണ് നാം കൂടുതലും ആശ്രയിക്കുന്നത്. ഹോട്ടലിന്റെ ഫോട്ടോ കണ്ട് മാത്രം റൂം ബുക്ക് ചെയ്യാതെ ഗൂഗിളിലും ബുക്കിങ് സൈറ്റിലും മുന്‍പ് ഹോട്ടല്‍ ഉപയോഗിച്ചിട്ടുള്ളവര്‍ കൊടുത്തിരിക്കുന്ന റിവ്യൂ കൂടി നോക്കി ബുക്ക് ചെയ്യുക. അത്യാവശ്യ നമ്പറുകള്‍ ഫോണുകള്‍ക്കും…

Read More

കാടിനെ അറിഞ്ഞനുഭവിക്കുവാനുള്ള യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം…

കാടിനെ അറിഞ്ഞനുഭവിക്കുവാനുള്ള യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം…

  വന്യവും നിഗൂഡവുമായ കാഴ്ചകള്‍ ഒരുക്കി നമുക്കായി കാത്തിരിക്കുന്ന കാടുകളിലേക്ക് സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായി പല കാര്യങ്ങളും ഉണ്ട്. നമുക്ക് എല്ലാവര്‍ക്കും സുപരിചിതമായ ഒരു ഇടമാണ് ഗവി. ഓര്‍ഡിനറി എന്ന മലയാള സിനിമയിലൂടെ പുറംലോകമറിഞ്ഞ ഈ നാട് ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ്. കാടും കാട്ടിലെ കാഴ്ചകളും മഞ്ഞും കാട്ടരുവികളും കാട്ടുമൃഗങ്ങളും ഒക്കെയായുള്ള കാഴ്ചകളും നിറഞ്ഞ ഗവിയിലേക്ക് യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ട്രക്കിങ് മുതല്‍ ക്യാംപിങ് വരെ ഒരു സഞ്ചാരിക്ക് ആസ്വദിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. പരിസ്ഥിതി ടൂറിസത്തെ ഉയര്‍ത്തിപിടിക്കു ഇടമായതിനാല്‍ മറ്റിടങ്ങളില്‍ നിും ഇവിടം തീര്‍ത്തും വ്യത്യസ്തമാണ്. ട്രക്കിങ്ങ്, വൈല്‍ഡ് ലൈഫ് വാച്ചിങ്, ഔ’് ഡോര്‍ ക്യാംപിങ്,രാത്രി സഫാരി തുടങ്ങിയവ ഇവിടെ എത്തുവര്‍ക്ക് ആസ്വദിക്കാം.   ഗവിയേക്കുള്ള യാത്രയില്‍ കൂടുതലും ആളുകള്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങളിലൊന്ന കെഎസ്ആര്‍ടിസി ബസിലുള്ള യാത്രയാണ്. പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ഗവി…

Read More

ബൈക്ക് റൈഡിങ്ങിന് മാത്രമല്ല ലഡാക്ക്; ഇനി ഫാമിലിയോടൊപ്പം പോയ് വരാം

ബൈക്ക് റൈഡിങ്ങിന് മാത്രമല്ല ലഡാക്ക്; ഇനി ഫാമിലിയോടൊപ്പം പോയ് വരാം

സാഹസിക വിനോദ സഞ്ചാരികള്‍ ഏറെയും ഇഷ്ടപ്പെടുന്ന ഒരു ഇടമാണ് ലഡാക്ക്. അവിടേക്ക് എങ്ങനെ എത്തിച്ചേരാം എന്ന് അറിയാം. ലഡാക്കിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങള്‍ റോഡാണെങ്കില്‍ 2 മാര്‍ഗമുണ്ട്- ശ്രീനഗര്‍ വഴി അല്ലെങ്കില്‍ മണാലി വഴി. ശ്രീനഗറില്‍ നിന്നും 434 കി മിയും, മണാലിയില്‍ നിന്നും 490 കി മി യുമാണ് ലഡാക്കിലേക്കുള്ള ദൂരം. ട്രെയിനില്‍ പോകാന്‍ തീരുമാനിച്ചാലും ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ജമ്മു താവിയാണ്. അവിടെ നിന്നും റോഡ് മാര്‍ഗം തന്നെ പോകേണ്ടി വരും. ഫ്‌ലൈറ്റ് എടുക്കുകയാണെങ്കില്‍ എയര്‍ ഇന്ത്യ, വിസ്താര, ഗോ എയര്‍ എന്നിവ ഈ റൂട്ടില്‍ പറക്കുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും ലേ ടൗണിലേക്ക് വെറും 2 കി മി ഉള്ളൂ. മിലിറ്ററി അധീനതയിലുള്ള എയര്‍പോര്‍ട്ട് ആയതിനാല്‍ ഫോട്ടോ എടുക്കുന്നത് പോലുള്ള കാര്യങ്ങളൊന്നും അനുവദനീയമല്ല.   ചുറ്റിക്കാണാന്‍ വാഹനങ്ങള്‍ ബൈക്ക് വാടകയ്ക്കു കിട്ടാന്‍ എളുപ്പമാണ്. ചെറിയ…

Read More

യുവാക്കളുടെ സ്വര്‍ഗത്തിലേക്ക് ചിലവ് ചുരുക്കി ഒരു യാത്രയാവാം

യുവാക്കളുടെ സ്വര്‍ഗത്തിലേക്ക് ചിലവ് ചുരുക്കി ഒരു യാത്രയാവാം

    ബീച്ചും വാട്ടര്‍ സ്‌പോര്‍ട്‌സും രാത്രിക്കാഴ്ചകളും ആഘോഷങ്ങളുമായി ഗോവയെന്ന സ്വര്‍ഗം കാണാന്‍ ആഗ്രഹം ഇല്ലാത്തവരായി ആരും കാണില്ല. ഗോവയിലേക്ക് യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവും മികച്ചത് ഓഫ് സീസണിലെ യാത്രയാണ്… പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഗോവയിലെ രഹസ്യബീച്ച് ഗോവ സീസണ്‍ ബീച്ചുകളുടെ നാടായ ഗോവ ജനസാഗരമാകുന്ന സമയം ഇവിടുത്തെ സീസണിലാണ്. ഡിസംബര്‍ പകുതി മുതല്‍ ജനുവരി പകുതി വരെയുള്ള സമയമാണ് ഗോവ സീസണ്‍. ആ സമയം നോക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികളും സാഹസികരും ഒക്കെ ഇവിടെ എത്തിച്ചേരാറുണ്ട്. ഇവിടെ സാഹസിക വിനോദങ്ങള്‍ക്കും സ്ഥലങ്ങള്‍ കാണുവാനും ഒക്കെ പറ്റിയ കാലാവസ്ഥയാണ് ഈ സമയത്തുള്ളത്. സീസണില്‍ സഞ്ചാരികളുടെ കുത്തൊഴുക്കായതിനാല്‍ ആ സമയത്തെത്തിയാല്‍ പലതും കാണാതെ തിരികെ പോകേണ്ടി വരും. പ്രശസ്തമായ ചില ബീച്ചുകളില്‍ തിരക്കു കാരണം പോകാന്‍ പറ്റിയെന്നു തന്നെ വരില്ല. താമസ സൗകര്യങ്ങള്‍ക്കും ഭക്ഷണത്തിനും ഗതാഗതത്തിനും…

Read More

മൈസൂരിന്റെ ഉത്സവം; ദസര കാണാന്‍ തിരിയ്ക്കാം, ചുരങ്ങളും കാടുകളും നീണ്ടുകിടക്കുന്ന നെല്‍പ്പാടങ്ങളും കടന്ന്

മൈസൂരിന്റെ ഉത്സവം; ദസര കാണാന്‍ തിരിയ്ക്കാം, ചുരങ്ങളും കാടുകളും നീണ്ടുകിടക്കുന്ന നെല്‍പ്പാടങ്ങളും കടന്ന്

ദസറ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുക മൈസൂരില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ആയിരിക്കും. 400 വര്‍ഷത്തിനു മുകളില്‍ പാരമ്പര്യം ഉള്ള ഈ ആഘോഷം നാടിന്റെ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. ദസറ തുടങ്ങിയാല്‍ പിന്നെ നാടും നഗരവും 10 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ തിമിര്‍പ്പില്‍ ആകും. ഏകദേശം മൂന്ന് മാസം മുന്‍പേ തന്നെ ദസറ ആഘോഷത്തിനുള്ള തയ്യാറടുപ്പുകള്‍ തുടങ്ങും. തിന്മക്ക് മേല്‍ നന്മയുടെ വിജയം വിളംബരം ചെയ്ത് കൊണ്ട് ദുര്‍ഗാ ദേവി മഹിഷാസുരനെ ഉന്മൂലനം ചെയ്ത വിശിഷ്ട ദിനമാണ് ദസര. മൈസൂര്‍ ദസരക്ക് ആരംഭമായിരിക്കുകയാണിപ്പോള്‍.   വയനാട് മുത്തങ്ങ വഴി മൈസൂരേക്ക് യാത്ര തിരിക്കാം. കാടുകളും ചുരങ്ങളുമൊക്കെ കഴിഞ്ഞ് നീണ്ടു കിടക്കുന്ന പാടങ്ങളിലേക്ക് കണ്ണോടിക്കാം. പലതരം കൃഷികള്‍, ചിലത് കന്നുകാലികളുടെ മേച്ചില്‍ പുറങ്ങളായി നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുന്നു. യാത്ര തുടരുന്തോറും മറുവശത്ത്…

Read More

തെസു സുന്ദരിയാണ്; നന്മ നിറഞ്ഞ കാഴ്ചകള്‍ കൊണ്ടവള്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു

തെസു സുന്ദരിയാണ്; നന്മ നിറഞ്ഞ കാഴ്ചകള്‍ കൊണ്ടവള്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു

അരുണാചലിലെ പുരാതനമായ നഗരങ്ങളിലൊന്നായ തെസു മറ്റേതു വടക്കു കിഴക്കന്‍ നാടിനെപ്പോലെയും സുന്ദരിയാണ്. ഗ്രാമീണ കാഴ്ചകളും ഭൂപ്രകൃതിയും മാത്രമല്ല, വ്യത്യസ്തമായ ആചാരങ്ങളും ആഘോഷങ്ങളും എല്ലാം നിറഞ്ഞ ഇടമാണ് തെസു. ലോഹിത് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തെസു പുരാതനമായ പല ഗോത്ര വിഭാഗങ്ങളുടെയും വാസ സ്ഥാനം കൂടിയായിരുന്നു. മിഷ്മി വിഭാഗത്തില്‍പെടുന്ന ആളുകളായിരുന്നു ഇവിടുത്തെ പ്രധാന താമസക്കാര്‍. മഹാഭാരത കാലം മുതലേ അറിയപ്പെടുന്ന വിഭാഗക്കാരായിരുന്നുവത്രെ ഇവര്‍. ശ്രീകൃഷ്ണന്റെ ആദ്യ ഭാര്യയായിരുന്ന രുക്മിണി മിഷ്മി വിഭാഗത്തില്‍പ്പെട്ട ആളായിരുന്നുവത്രെ. പുരാതനമായ ആചാരങ്ങള്‍ ഇന്നും പിന്തുടരുന്ന ഇവിടെ കാഴ്ചകള്‍ ഒരുപാടുണ്ട്.മിഷ്മി വിഭാഗത്തിലെ ഏറ്റവും പ്രധാന ആഘോഷമാണ് തംലാഡു പൂജ. എല്ലാ വര്‍ഷവും ഫെബ്രുവരി 15 ന് നടക്കുന്ന ഈ ആഘോഷത്തില്‍ എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും പങ്കുചേരുന്നു. സതിയുടെയും ലോഹിത് നദിയുടെയും സംഗമസ്ഥാനത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഡോങ് താഴ്വരയാണ് ഇവിടുത്തെ പ്രധാന കാഴ്ച. സൂര്യ രശ്മികള്‍…

Read More