ഹിമാലയ യാത്ര സ്വപ്‌നമായ് കൊണ്ടുനടക്കുന്നവര്‍ക്ക്; ആറ് ദിവസം കൊണ്ട് കണ്ടുമടങ്ങാം ട്രക്കിങ്ങിലൂടെ

ഹിമാലയ യാത്ര സ്വപ്‌നമായ് കൊണ്ടുനടക്കുന്നവര്‍ക്ക്; ആറ് ദിവസം കൊണ്ട് കണ്ടുമടങ്ങാം ട്രക്കിങ്ങിലൂടെ

ഹിമാലയക്കാഴ്ചകള്‍ ആറു ദിവസം കൊണ്ട് കണ്ട് തീര്‍ത്താല്‍ എങ്ങനെ ുണ്ടാവും. വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കുമല്ലെ അത്. മഞ്ഞു പെയ്യുന്ന ഹിമാലയത്തിന്റെ മടക്കുകളിലൂടെ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകള്‍ തേടി ഒരു യാത്ര. ഹിമാലയന്‍ യാത്രകള്‍ ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവര്‍ക്ക് എളുപ്പത്തില്‍ വലിയ ചെലവില്ലാതെ പോയിവരുവാന്‍ സാധിക്കുന്ന ഒടുപാട് ട്രക്കിങ്ങുകളുണ്ട്. അതിലൊന്നാണ് കേദാര്‍കാന്ത ട്രക്കിങ്ങ്. കേദാര്‍കാന്ത ട്രക്കിങ്ങ് ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയില്‍ ഗോവിന്ദ് വൈല്‍ഡ് ലൈഫ് സാങ്ച്വറിക്കുള്ളിലായി സ്ഥിതി ചെയ്യുന്ന കേദാര്‍കാന്ത ഇവിടുത്തെ പ്രശസ്തമായ കൊടുമുടികളിലൊന്നാണ്. സമുദ്ര നിരപ്പില്‍ നിന്നും 12,500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഞ്ഞുകാലത്താണ് ഇവിടെ അധികവും സഞ്ചാരികള്‍ എത്തുന്നത്.   ആറു ദിവസം….20 കിലോമീറ്റര്‍ മോഡറേറ്റ് ട്രക്കിങ്ങുകളുടെ കൂട്ടത്തില്‍ പെടുത്തിയിരിക്കുന്ന കേദാര്‍കാന്ത ട്രക്കിങ്ങ് തുടക്കക്കാര്‍ക്കു പോലും എളുപ്പത്തില്‍ പോയിവരാന്‍ കഴിയുന്ന ഒന്നായാണ് അനുഭവസ്ഥര്‍ പറയുന്നത്. ഡെറാഡൂണില്‍ നിന്നും തുടങ്ങി തിരികെ ഡെറാഡൂണില്‍…

Read More

വെള്ളിത്തളിക പോലെ ബ്രഹ്മതാല്‍ തടാകം: തല ഉയര്‍ത്തി നില്‍ക്കുന്ന കൂടെ പര്‍വ്വതങ്ങളും

വെള്ളിത്തളിക പോലെ ബ്രഹ്മതാല്‍ തടാകം: തല ഉയര്‍ത്തി നില്‍ക്കുന്ന കൂടെ പര്‍വ്വതങ്ങളും

നാലു ചുറ്റിലും തൂവെള്ള നിറത്തില്‍ നോക്കെത്തത്താ ദൂരമത്രയും പരന്ന് കിടക്കുന്ന മഞ്ഞ്. തല ഉയര്‍ത്തി നില്‍ക്കുന്ന പര്‍വതങ്ങള്‍. നീല നിറത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന ആകാശം. അതിനിടയില്‍ വെള്ളി ഉരുക്കി ഒഴിച്ചത് പോലെ തിളങ്ങി നില്‍ക്കുന്ന ഒരു തെളിനീര്‍ തടാകം ബ്രഹ്മാവ് തപസ് ചെയ്തു എന്ന ഐതിഹ്യമുറങ്ങുന്ന മണ്ണാണ് ബ്രഹ്മതാല്‍ തടാകമാണത്. ആ ഐതിഹ്യം പ്രപഞ്ചം സൃഷ്ടിച്ചത് ബ്രഹ്മാവാണെങ്കില്‍, അദ്ദേഹത്തിനറിയുമല്ലോ പ്രപഞ്ചത്തിലെ ഏറ്റവും ശാന്തവും സുന്ദരവുമായ പ്രദേശം ഏതാണെന്ന്. അവിടം തന്നെ തന്റെ തപസ്സിന് ബ്രഹ്മാവ് തെരഞ്ഞെടുക്കുകയും ചെയ്യും. ഭൂമിയിലെ സ്‌നിഗ്ധമായ ശാന്തതക്കും ലാവണ്യത്തിനും ഇത്ര സുന്ദരമായി ഒന്നു ചേരാന്‍ കഴിയുന്ന അപൂര്‍വ്വം ഇടങ്ങളേ ഉണ്ടാകൂ. അവയില്‍ എന്തുകൊണ്ടും മുന്‍ നിരയില്‍ നില്‍ക്കുന്നു ബ്രഹ്മതാല്‍ ഉത്തരാഖണ്ഡില്‍, ചമോലി ജില്ലയില്‍ ആണ് ബ്രഹ്മതാല്‍. വലിയ ആയാസമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു ട്രെക്കിംഗ് ആണ് ബ്രഹ്മതാലിലേക്കുള്ളത്. 10 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍…

Read More

ട്രെക്കിങ്ങിനായുള്ള അടുത്ത ഇടം ഹരിര്‍ ഫോര്‍ട്ട് ആവട്ടെ

ട്രെക്കിങ്ങിനായുള്ള അടുത്ത ഇടം ഹരിര്‍ ഫോര്‍ട്ട് ആവട്ടെ

ട്രെക്കിങ്ങിന് താല്പര്യമുള്ള സഞ്ചാരികളെ ഏറെ ആകര്‍ക്കുന്ന ഒരു ഇടമാണ് ഹരിഹര്‍ ഫോര്‍ട്ട്. മഹാരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടയില്‍ എത്തിച്ചേരാന്‍ മുംബൈ ആഗ്ര ഹൈവേയില്‍ നിന്ന് ഉള്ളിലേക്ക് തിരിയണം. ബസ്സിലാണ് യാത്ര എങ്കില്‍ ഗോട്ടിയില്‍ നിന്ന് 13 കി.മീ ന് ശേഷം ബസ് സാതുര്‍ലി എത്തും. പിന്നെയുള്ള യാത്ര വൈതര്‍ണ ഡാമിന്റെ ഓരം ചേര്‍ന്നാണ്. പലയിടങ്ങളിലായി ഡാമിന്റെ ഷട്ടര്‍ ബസില്‍ നിന്ന് കാണാം. അത്രയും വലുതാണ് വൈതര്‍ണ ഡാം. അങ്ങനെ ഒന്നര മണക്കൂര്‍ ബസ് യാത്രക്ക് ശേഷം നിര്‍ഗുഡ്പാടയില്‍ ബസ് ഇറങ്ങാം. ഹരിഹര്‍ ഫോര്‍ട്ട് ഇവിടെ നിന്ന്് തന്നെ കാണാം. ആദ്യ 1.5 കി.മീ ഒരു പാട വരമ്പിലൂടെ നടക്കണം. രണ്ട് വെള്ളെ ചാലുകള്‍ ഇതിനിടയില്‍ മുറിച്ചു കടക്കാനുണ്ട്. ഷൂവില്‍ വെള്ളം കയറാതെ തന്നെ, പൊന്തി നില്‍ക്കുന്ന് കല്ലില്‍ ചുവട്ടി മുറിച്ചു കടക്കാം. വഴുക്കി വീഴാതെ സൂക്ഷിക്കണം….

Read More

മഹാരാഷ്ട്രയിലെ പ്രശസ്തമായ കോട്ട; ഇനി രാജ്മച്ചി ട്രെക്കിങ്ങിന് തയ്യാറെടുക്കാം

മഹാരാഷ്ട്രയിലെ പ്രശസ്തമായ കോട്ട; ഇനി രാജ്മച്ചി ട്രെക്കിങ്ങിന് തയ്യാറെടുക്കാം

മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ കോട്ടകളില്‍ ഒന്നാണ് രാജ്മച്ചി. രാജ്മച്ചി എന്ന ഗ്രാമത്തിന് ഉദ്ധേവാഡി എന്നൊരു പേരുകൂടിയുണ്ട്. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകര്‍ഷിക്കുന്ന ഇടമായ ഇവിടേക്ക് എത്തിച്ചേരാന്‍ രണ്ടുവഴികളാണ് ഉള്ളത്. അതിലൊന്ന് ഏറെ കഷ്ടപ്പാടുള്ളതാണ്. കൊണ്ടിവാടെ എന്നുപേരുള്ള ഗ്രാമത്തില്‍ നിന്നും രണ്ടായിരമടി മുകളിലേക്ക് നടന്നുകയറുന്ന ഈ വഴി ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന ഏതൊരാളെയും അതിയായി ആകര്‍ഷിക്കും. മറ്റൊരു വഴി, ലോണാവാലയില്‍ നിന്നുമാണ്. ലോണാവാലയില്‍ നിന്നുള്ള യാത്ര നിരപ്പായ പാതയിലൂടെയാണ്. ഈ പാത തിരഞ്ഞെടുക്കുകയാണെങ്കില്‍ അധികം ആയാസമില്ലാതെ തന്നെ സഞ്ചാരികള്‍ക്ക് കോട്ടയ്ക്കു മുകളിലേക്ക് എത്തിച്ചേരാന്‍ കഴിയും. തിളങ്ങുന്ന നീര്‍ച്ചാലുകളും മുത്തുകള്‍ പൊഴിയുന്ന വെള്ളച്ചാട്ടങ്ങളും മനോഹരമായ പച്ചപുല്‍ത്തകിടികളും താഴ്വരകളുമൊക്കെയാണ് കോട്ടയ്ക്കു മുകളില്‍ നിന്നുള്ള, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍. ട്രെക്കിങ്ങിനാണ് താല്പര്യമെങ്കില്‍,കൊണ്ടിവാടെയിലെ കാല്‍ഭൈരവ്നാഥ് ക്ഷേത്ര പരിസരത്താണ് ട്രെക്കിങ്ങ് ക്യാമ്പ്. രാത്രി ക്യാമ്പില്‍ താമസിച്ചതിനു ശേഷം, പിറ്റേന്ന് കാലത്ത് ട്രെക്കിങ്ങ് ആരംഭിക്കണം. പൈതൃക സ്മാരകങ്ങളും ഗുഹകളുമൊക്കെ…

Read More