നല്ല വായു ശ്വസിക്കണോ…? എങ്കില്‍ പത്തനംതിട്ടയ്ക്കു പോവണം !

നല്ല വായു ശ്വസിക്കണോ…? എങ്കില്‍ പത്തനംതിട്ടയ്ക്കു പോവണം !

നാടെങ്ങും മലിനമാണ്….അതിലേറ്റവും കഠിനം ശ്വസിക്കുന്ന വായു മലിനീകരിക്കപ്പെടുന്നതിലാണ്. നമ്മുടെ ഈ കൊച്ചു രാജ്യത്ത് അത്യാവശ്യം നല്ല വായു ശ്വസിക്കണമെങ്കില്‍ അങ്ങ് പത്തനംതിട്ടയ്ക്കു പോവണം… എന്താന്ന് വെച്ചാല്‍ വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ലയാണ് പത്തനംതിട്ട. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചമായ അവസ്ഥയാണ് കേരളത്തിലേതെന്ന് പരിസ്ഥിതിരംഗത്ത് പ്രവര്‍ത്തിക്കുന്ന ‘ഗ്രീന്‍പീസ് ഇന്ത്യ’ 2016-ലെ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ അനുസരിച്ച് 60 പി. എം.വരെയാണ് വായു ഏറ്റവും സുരക്ഷിതം. പത്തനംതിട്ടയില്‍ ഇത് 26 ആണ്. കേരളത്തില്‍ വായുമലിനീകരണം ഏറ്റവും കൂടുതല്‍ തൃശൂരിലാണ്. 55 ആണ് അവിടുത്തെ തോത്. മുന്‍വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചി, തൃശ്ശൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ മലിനീകരണം വര്‍ധിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ കുറയുകയും ചെയ്തു. എന്നിരുന്നാലും നിയന്ത്രണ രേഖ 60 കടന്നിട്ടില്ല എന്നത് ആശ്വാസം നല്‍കുന്നതാണ്. ഇന്ത്യയില്‍ ഏറ്റവും…

Read More

ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഇടങ്ങളില്‍ 34ാം സ്ഥാനത്ത് ഇന്ത്യ

ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഇടങ്ങളില്‍ 34ാം സ്ഥാനത്ത് ഇന്ത്യ

ലോക ടൂറിസ പട്ടികയില്‍ 34ാം സ്ഥാനത്ത് എത്തി ഇന്ത്യ. വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. 2017 ല്‍ 40-ാം റാങ്കായിരുന്നു ഇന്ത്യയ്ക്ക്. ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര യോഗ്യമായ ഇടങ്ങളിലെ റാങ്കിംഗില്‍ മുപ്പത്തിയഞ്ചാം സ്ഥാനത്ത് എത്തിയ ഇന്ത്യ, താഴ്ന്ന / ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഡബ്ല്യുഇഎഫ് സൂചികയില്‍ ആദ്യ സ്ഥാനങ്ങളിലാണ്. ഇന്ത്യയെ കൂടാതെ സൂചികയില്‍ ഇടംപിടിച്ച ഉയര്‍ന്ന വരുമാനമുള്ള സമ്പദ് വ്യവസ്ഥയില്‍ പെടാത്ത മറ്റ് രാജ്യങ്ങള്‍ തായ്‌ലന്‍ഡും ബ്രസീലുമാണ്. സമ്പന്നമായ പ്രകൃതി-സാംസ്‌കാരിക വിഭവങ്ങളുടെ സംയോജനവും മറ്റ് രാജ്യങ്ങളേക്കാള്‍ താങ്ങാവുന്ന പണ വിനിമയ മൂല്യവുമാണ് ഈ രാജ്യങ്ങളെ ഡബ്ല്യുഇഎഫിലെ ആദ്യ 35 റാങ്കുകള്‍ക്കുള്ളില്‍ എത്തിച്ചത്. പ്രകൃതിയും, സാംസ്‌കാരിക പൈതൃകങ്ങളും, പണ വിനിമയ മൂല്യവും കൂടാതെ ബിസിനസ് അന്തരീക്ഷത്തിലും പരിസ്ഥിതി സുസ്ഥിരതയിലും ഇന്ത്യ പുരോഗതി രേഖപ്പെടുത്തിയതും ഇന്ത്യയിലേക്ക്…

Read More

വരൂ… വയലറ്റ് പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന ആ സ്വര്‍ഗ ഭൂമിയിലേക്ക് നമുക്ക് കാല്‍നടയായ് ഒരു യാത്ര പോകാം !

വരൂ… വയലറ്റ് പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന ആ സ്വര്‍ഗ ഭൂമിയിലേക്ക് നമുക്ക് കാല്‍നടയായ് ഒരു യാത്ര പോകാം !

പൂക്കളെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. കണ്‍മുന്നില്‍ വയലറ്റ് പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്ന ഒരു താഴ് വര തന്നെ ആണെങ്കിലോ… എത്ര മനോഹരമായിരിക്കുമല്ലേ ആ കാഴ്ച. എങ്കിലിതാ ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനമായ ഉത്തരാഖണ്ഡിലാണ് ആ താഴ് വര. പുരാണങ്ങളിലും ഐതിഹ്യങ്ങളിലും സാഹിത്യകൃതികളിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഹിമാലയത്തിലെ പൂക്കളുടെ താഴ്വര ദ വാലി ഓഫ് ഫ്ളവേഴ്സ് (the valley of flowers ).. പര്‍വതാരോഹകരേയും സസ്യശാസ്ത്രജ്ഞരേയും ഒരുപാട് ആകര്‍ഷിക്കുന്ന സഞ്ചാരികളുടെയും സാഹസികരുടെയും സ്വപ്നഭൂമികളിലൊന്നാണിത്. 1982-ലാണ് വാലി ഓഫ് ഫ്ളവേഴ്സിനെ ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ അതൊരു ലോക പൈതൃക ഭൂമികയുമാണ്. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ നോര്‍ത്ത് ചമോലിയില്‍ സ്ഥിതിചെയ്യുന്ന പൂങ്കാവനം ആല്‍പൈന്‍ പുഷ്പങ്ങള്‍ തളിര്‍ക്കുന്ന പുല്‍മേടുകള്‍ക്കും അസംഖ്യം സസ്യലതാദികള്‍ക്കും പേരുകേട്ട ഇടമാണ്. എപ്പോഴും കണ്ടാസ്വദിക്കാവുന്ന സ്ഥലങ്ങളാണെങ്കിലും ജൂണിലെ കാഴ്ചയാണ് ഏറ്റവും സുന്ദരം. പതിയെ പതിയെ മഞ്ഞുരുകി പൂക്കള്‍ വിരിഞ്ഞ് തുടങ്ങും….

Read More

തേനൊഴുകും തെന്‍മലയില്‍ കാണാം കാനന ഭംഗികള്‍

തേനൊഴുകും തെന്‍മലയില്‍ കാണാം കാനന ഭംഗികള്‍

തേന്‍ ഒഴുകും മലയാണ് തെന്മല ആയത്. നിത്യഹരിത വനങ്ങള്‍ മേലാട ചാര്‍ത്തിയ കാനന ഭംഗികള്‍ ഒരു ദിവസത്തെ കാഴ്ചയില്‍ കണ്ടുതീര്‍ക്കാന്‍ പ്രയാസം. കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണ് തെന്മല. ഇത് സഹ്യപര്‍വതത്തിന്റെ പടിഞ്ഞാറേ അരികില്‍ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ് ഇത്. സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു. തെന്മല ഇക്കോ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ (ടെപ്‌സ്) അധീനതയിലാണു ഈ പദ്ധതി. ഗൈഡുകള്‍ സഞ്ചാരികളെ സഹായിക്കാന്‍ ഇവിടെയുണ്ട്. അഡ്വഞ്ചര്‍ സോണ്‍, ലീഷര്‍ സോണ്‍, കള്‍ചര്‍ സോണ്‍, ഡീപ് സോണ്‍ എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. അഡ്വഞ്ചര്‍ സോണില്‍ പച്ചപ്പിനു മുകളിലൂടെയുള്ള ഫ്‌ലൈയിങ് ഫോക്‌സ്, നേച്ചര്‍…

Read More

ജഡായു എര്‍ത്ത് സെന്റര്‍ പ്രവേശന പാസുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

ജഡായു എര്‍ത്ത് സെന്റര്‍ പ്രവേശന പാസുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

കൊല്ലം: ജഡായു എര്‍ത്ത് സെന്ററിലേക്കുളള പ്രവേശിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്ക് ലോകത്തെവിടെ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം. ജഡായു എര്‍ത്ത് സെന്ററിലേക്കുള്ള പ്രവേശനത്തിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആഗസ്റ്റ്15 സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കും. www.jatayuearthscenter.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. ആഗസ്റ്റ് 17 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജഡായു എര്‍ത്ത് സെന്ററിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. ഈമാസം 18 മുതല്‍ ഡിസംബര്‍ മാസം വരെയുള്ള ടിക്കറ്റുകളാണ് ഓണ്‍ലൈനില്‍ പണമടച്ച് ബുക്ക് ചെയ്യാനാകുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എര്‍ത്ത് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും. ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുത്തവര്‍ക്ക് സന്ദര്‍ശന സമയമടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി അറിയാനാകും. ബുക്ക്ചെയ്ത പ്രകാരമെത്തുന്നവര്‍ക്ക് ആര്‍എഫ്ഐഡി സംവിധാനമുള്ള വാച്ചുകള്‍ നല്‍കും. കവാടങ്ങള്‍ കടക്കുന്നതിനും, കേബിള്‍ കാറില്‍ യാത്രചെയ്യുന്നതിനും…

Read More

വരൂ പോകാം; കൂറിച്യര്‍ മലയുടെ അനന്തവിശാലതയിലേയ്ക്ക്

വരൂ പോകാം; കൂറിച്യര്‍ മലയുടെ അനന്തവിശാലതയിലേയ്ക്ക്

കാടിന്റെ സകല സൗന്ദര്യങ്ങളും തികഞ്ഞു നില്‍ക്കുന്ന ഒരു ദൃശ്യ വിസ്മയമാണ് കുറിച്യര്‍മല. കാടും പച്ചപ്പും തുള്ളിത്തുളുമ്പിയൊഴുകുന്ന ആറും വെള്ളച്ചാട്ടങ്ങളും വള്ളിപ്പടര്‍പ്പും പൂക്കളും ശലഭങ്ങളും കിളികളുമൊക്കെയുണ്ടിവിടെ. എവിടെ തിരിഞ്ഞു നോക്കിയാലും പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്ന് മാത്രമേ കാണാനാവൂ. ഇവിടെ നില്‍ക്കുന്ന ഓരോ നിമിഷവും അതില്‍ ലയിച്ചുപോവും. ഇവിടെ കാറ്റിനു പോലും ഒരു പ്രത്യേക താളമുണ്ട്. വൈത്തിരി പൊഴുതന റോഡില്‍ അച്ചൂരില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ ദൂരം എസ്റ്റേറ്റ് വഴികളിലൂടെ മലകയറിയെത്തണം കുറിച്യര്‍ മലയിലേക്ക്. വരുന്ന വഴി നിറയെ നിരയൊപ്പിച്ച് നില്‍ക്കുന്ന തേയിലക്കുന്നുകളാണ്. അവയുടെ ഇടയിലൂടെ വളഞ്ഞ് പുളഞ്ഞ് മുകളിലേക്ക് പടര്‍ന്ന് കയറുന്ന ചെമ്മണ്‍ വഴി. വഴിയരികില്‍ ഒന്നുരണ്ട് ചെറിയ വെള്ളച്ചാട്ടങ്ങള്‍ കാണാം. തെളിനീരരുവിയും കാണാം. മുകളിലേക്ക് കയറുന്തോറും തണുപ്പും കോടമഞ്ഞും വിരുന്നെത്തും. പതിഞ്ഞൊരു താളത്തില്‍ വീശുന്ന കാറ്റിനൊപ്പം മൂടല്‍മഞ്ഞ് അലകളായ് ഒഴുകിയെത്തും. അതിന്റെ നനുത്ത തലോടലേറ്റ് കാറ്റാടിത്തുമ്പുകള്‍ വിറകൊള്ളുന്നത്…

Read More

ഈ ഇടങ്ങളിലേക്കിപ്പോള്‍ യാത്ര വേണ്ട, ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

ഈ ഇടങ്ങളിലേക്കിപ്പോള്‍ യാത്ര വേണ്ട, ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത മഴയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 22 ഡാമുകളാണ് സംസ്ഥാനത്ത് ഏതാണ്ട് എല്ലാഭാഗത്തും തുറന്നിരിക്കുന്നത്. ഈ അവസരത്തില്‍ മഴ ആസ്വദിക്കാം എന്ന് കരുതിയുള്ള വിനോദയാത്രങ്ങള്‍ ഒഴിവാക്കണം എന്നാണ് ദുരന്ത നിവാരണ അതോററ്റി പറയുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കഭീഷണിയും നേരിടുന്നതിനാല്‍ ഇവിടേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണം. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം. ഇടുക്കിയ്ക്ക് പുറമേ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളില്‍ മഴക്കെടുതി കാര്യമായി തന്നെയുണ്ട്. ഈ ജില്ലകളിലെ ഡാമുകളിലും മിക്കതും തുറന്നതോ, തുറക്കുമെന്ന് മുന്നറിയിപ്പുള്ളതോ ആണ്. അതിനാല്‍ ഈ ജില്ലകളിലെ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

Read More

കബനിയുടെ ഓളപ്പരപ്പില്‍ കുറുവാ ദ്വീപ് ചുറ്റിക്കാണാം; മുളം ചങ്ങാടവുമായി

കബനിയുടെ ഓളപ്പരപ്പില്‍ കുറുവാ ദ്വീപ് ചുറ്റിക്കാണാം; മുളം ചങ്ങാടവുമായി

കുറുവാ ദ്വീപിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് മുളം ചങ്ങാടത്തിലുള്ള യാത്ര. വനംവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ ദ്വീപിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലെങ്കിലും പുഴയിലൂടെ ദ്വീപിനെ ചുറ്റിക്കാണാം. ഒരേ സമയം അഞ്ച് പേര്‍ക്ക് കയറാവുന്ന ചങ്ങാടത്തിന് കാല്‍ മണിക്കൂറിന് മുന്നൂറ് രൂപയാണ് ഈടാക്കുന്നത്. മൂന്ന് പേര്‍ക്ക് സഞ്ചരിക്കുന്ന റാഫ്റ്റിന് 150 രൂപയും നല്‍കണം. നാല്‍പ്പത് മിനുറ്റ് നേരം പുഴയിലൂടെ സ്വന്തം തുഴഞ്ഞു പോകുന്ന അഞ്ച്പേര്‍ക്ക് കയറാവുന്ന മുളം ചങ്ങാടത്തിന് ആയിരം രൂപയാണ് ഈടാക്കുന്നത്. പ്രകൃതി സൗഹൃദ ജലവാഹനം ഇവിടുത്തെ ആദിവാസികളുടെ നിര്‍മ്മിതിയാണ്. വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ കഴിയുന്ന ഈ ചങ്ങാടത്തിന് പ്രത്യേകതകള്‍ ഏറെയാണ്. പുഴയുടെ ഏതെങ്കിലും കരയിലേക്കാവും ഇതിന്റെ ദിശമാറുക. ഒരു തരത്തിലും മുങ്ങുകയുമില്ല. അത്രയ്ക്കും ഭാരക്കുറവും മുളന്തണ്ടിനുള്ളില്‍ വായുവുമുണ്ടാകും.നല്ല വലുപ്പമുള്ളതിനാല്‍ എത്ര പേര്‍ക്ക് വേണമെങ്കിലും പിടിച്ചിരിക്കാനും സാധിക്കും. നിയന്ത്രിച്ചുകൊണ്ടുപോകാനും എളുപ്പത്തില്‍ കഴിയും. മിനിറ്റുകള്‍ മാത്രം മതി ഏതൊരാള്‍ക്കും ഇവയുടെ നിയന്ത്രണം പഠിക്കാന്‍. ആദിവാസികള്‍…

Read More

കോസ്റ്റ വിക്ടോറിയ സര്‍വീസ് തുടങ്ങുന്നു; സഞ്ചാരികളില്‍ നിന്ന് മികച്ച പ്രതികരണം

കോസ്റ്റ വിക്ടോറിയ സര്‍വീസ് തുടങ്ങുന്നു; സഞ്ചാരികളില്‍ നിന്ന് മികച്ച പ്രതികരണം

കൊച്ചി; ഇറ്റലിയിലെ പ്രമുഖ ആഡംബരക്കപ്പല്‍ സര്‍വീസ് കമ്പനിയായ കോസ്റ്റ ക്രൂസ് സര്‍വ്വീസ് തുടങ്ങുന്നു. മുംബൈ-ഗോവ-മംഗലാപുരം-കൊച്ചി-മാലദ്വീപ് സഞ്ചാരത്തിന് നവംബര്‍ 9നു തുടക്കമാവും. 13നു രാവിലെ കൊച്ചിയിലെത്തുന്ന കപ്പല്‍ വൈകിട്ട് 6ന് ഇവിടെനിന്നു പുറപ്പെടും. 14ന്റെ പകല്‍ അറബിക്കടലിലൂടെ സഞ്ചാരം. 15നു രാവിലെ 7നു മാലദ്വീപില്‍ നങ്കൂരമിടും. 15നു പകല്‍ മാലദ്വീപുകള്‍ കണ്ട്, വൈകിട്ട് കപ്പലിലെത്തി അത്താഴം കഴിച്ച് അന്തിയുറങ്ങി, 16ന് രാവിലെയോ ഉച്ചയ്ക്കുശേഷമോ വിമാനമാര്‍ഗം മടങ്ങാം. ഇതാണ് ആദ്യയാത്രയുടെ ചുരുക്കം. പിന്നീട് 2020 മാര്‍ച്ച് വരെ ഇതേറൂട്ടില്‍ പല സര്‍വീസുകളുണ്ടാകും. കൊളംബോ കൂടി ഉള്‍പ്പെടുത്തിയേക്കും. കോസ്റ്റ വിക്ടോറിയയുടെ ആദ്യയാത്രയ്ക്കുള്ള ബുക്കിങ്ങിന് ഉഷാറായ പ്രതികരണമാണ് ഇന്ത്യക്കാരില്‍നിന്ന്. ബാല്‍ക്കണിയുള്ള, 4 പേര്‍ക്കു താമസിക്കാവുന്ന മുറികള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നു. ജാലകം ഇല്ലാത്ത മുറികളില്‍ ഭൂരിഭാഗവും ബുക്ക് ചെയ്തു കഴിഞ്ഞു. കടലിലേക്കു ജാലകമുള്ള ചില മുറികള്‍ മാത്രമാണ് ആദ്യയാത്രയ്ക്ക് ഇനി ലഭ്യമായുള്ളത്. യാത്ര  രണ്ട്‌…

Read More

ബെംഗളൂരുവും മംഗലാപുരവും കഴിഞ്ഞാല്‍ മലയാളികള്‍ കൂടുതലായി പോകുന്ന ഇടമാണ് മൈസൂര്‍…

ബെംഗളൂരുവും മംഗലാപുരവും കഴിഞ്ഞാല്‍ മലയാളികള്‍ കൂടുതലായി പോകുന്ന ഇടമാണ് മൈസൂര്‍…

  ബെംഗളൂരുവും മംഗലാപുരവും കഴിഞ്ഞാല്‍ മലയാളികള്‍ കൂടുതലായി പോകുന്ന കര്‍ണാടകയിലെ ഒരു സ്ഥലമാണ് മൈസൂര്‍. നിലവില്‍ മൈസൂരിലേക്ക് ആളുകള്‍ പോകുന്നത് ബസ് മാര്‍ഗ്ഗമാണ്. എന്നാല്‍ വയനാട് ചുരവും കാടുമൊക്കെ കടന്നുള്ള യാത്ര ചിലര്‍ക്ക് അസ്വാസ്ഥതയുളവാക്കാറുണ്ട്. അല്ലെങ്കില്‍ ബെംഗളൂരു വരെ അവിടെ നിന്നും ട്രെയിന്‍ മാറിക്കയറി പോകുകയായിരുന്നു പതിവ്. ഇത്തരക്കാര്‍ക്കായി കേരളത്തില്‍ നിന്നും മൈസൂരിലേക്ക് ഒരു പ്രതിദിന ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. തിരുവനന്തപുരത്തെ കൊച്ചുവേളിയില്‍ നിന്നുമാണ് മൈസൂരിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ കൊച്ചുവേളി – ബെംഗളൂരു റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന എക്‌സ്പ്രസ്സ് ട്രെയിനാണ് മൈസൂരിലേക്ക് നീട്ടിയിരിക്കുന്നത്. നിലവിലെ സമയത്തില്‍ ഒട്ടും മാറ്റം വരുത്താതെയാണ് ഈ റൂട്ട് നീട്ടല്‍. ദിവസേന വൈകുന്നേരം 4.45 നു കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ കൊല്ലം, ആലപ്പുഴ, എറണാകുളം (സൗത്ത്), പാലക്കാട്, ഈറോഡ് വഴി പിറ്റേന്ന് രാവിലെ 8.35 നു ബെംഗളൂരുവില്‍ എത്തിച്ചേരുകയും,…

Read More