ഗതാഗതസുരക്ഷയ്ക്കായി സംസ്ഥാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു; മരണത്തിലും അപകടത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ കുറവ്

ഗതാഗതസുരക്ഷയ്ക്കായി സംസ്ഥാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു; മരണത്തിലും അപകടത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ കുറവ്

ഗതാഗതസുരക്ഷയ്ക്കായി സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫലംകണ്ടുവെന്ന് പോലീസ്. മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ട്. 2016-ല്‍ 4,287 പേര് മരിച്ചപ്പോള്‍, 2017ല്‍ 4035 ആയി. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 2016-ല്‍ 30,100 എന്നതില്‍ നിന്ന് 29,471 ആയും പരിക്കേറ്റവരുടെ എണ്ണം 14,008-ല്‍ നിന്ന് 12,840 ആയും ഇക്കഴിഞ്ഞ വര്‍ഷം കുറഞ്ഞു. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിച്ചത് 4,035 പേര്‍. 2017-ലെ പ്രാഥമിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 38,462 റോഡപകടങ്ങളുണ്ടായി. 2016-ല്‍ ഇത് 39,420 ആയിരുന്നു. ആയിരത്തോളം അപകടങ്ങളാണ് മുന്‍വര്‍ഷത്തേക്കാള്‍ 2017-ല്‍ കുറഞ്ഞത്. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, ആലപ്പുഴ, എറണാകുളം റൂറല്‍, ഇടുക്കി, തൃശ്ശൂര്‍ സിറ്റി, തൃശ്ശൂര്‍ റൂറല്‍, മലപ്പുറം, കോഴിക്കോട് റൂറല്‍, വയനാട്, കാസര്‍കോട് പോലീസ് ജില്ലകളില്‍ 2016-നെ അപേക്ഷിച്ച് മരണസംഖ്യയില്‍ കുറവുണ്ട്. തിരുവനന്തപുരം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട, എറണാകുളം സിറ്റി,…

Read More

നിയമലംഘനങ്ങളുടെ വിളയാട്ടം

നിയമലംഘനങ്ങളുടെ വിളയാട്ടം

നിയമലംഘനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നിടമാണ് റോഡുകള്‍. ന്യൂജനറേഷന്‍ ബൈക്കുകള്‍ മൂലം റോഡില്‍ ചോരക്കറകള്‍ പുരളുന്നത് നിത്യസംഭവമായി മാറി. ഇരുചക്രവാഹനയാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാകും പലപ്പോഴും വലിയ വാഹനങ്ങളും അപകടത്തില്‍പ്പെടുന്നു. അമിതവേഗത്തില്‍ ഒരു വാഹനത്തെ മറികടന്ന് വരുമ്പോഴാണ് അപകടങ്ങളേറെയും. എല്ലാവര്‍ക്കും റോഡിലിറങ്ങിയാല്‍ തിടുക്കമാണ്. അത്യാവശ്യ കാരങ്ങളൊന്നുമില്ലെങ്കിലും ഹോണടിച്ച് പേടിപ്പിച്ചാണ് റോഡിലൂടെ ചീറിപ്പായുന്നത്. അപകടങ്ങള്‍ക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. ദേശീയപാതകളിലാണ് ഏറ്റവുമധികം നിയമലംഘനങ്ങള്‍ നടക്കുന്നത്. ലംഘനങ്ങളില്‍ മുന്നില്‍ ചെറുപ്പക്കാരും ഇരുചക്രവാഹനങ്ങളുമാണ്. ഇടറോഡുകളില്‍ ചെറുപ്പക്കാരുടെ അഭ്യാസപ്രകടനങ്ങളും ധാരാളം. ആലപ്പുഴ ജില്ലയിലെ മാത്രം വാഹനയാത്രികരുടെ നിയമലംഘനങ്ങളുടെ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. മോട്ടോര്‍വാഹന വകുപ്പും പോലീസും നിയമലംഘകരെ കണ്ടെത്താന്‍ നിരത്തുകളില്‍ ഉണ്ടാകുമെങ്കിലും ചെറിയ ശതമാനം മാത്രമാണ് പിടിയിലാകുന്നത്. ഇവരുടെ എണ്ണംതന്നെ വളരെ വലുതാണ്. വാഹനപരിശോധനകളെ മറികടക്കാന്‍ ഇടവഴി തേടുന്ന വിരുതന്‍മാരും ധാരാളം. മോട്ടോര്‍വാഹന വകുപ്പും പോലീസും പ്രത്യേകമായാണ് പരിശോധനയ്ക്ക് ഇറങ്ങുന്നതും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും. മദ്യപിച്ച് വാഹനമോടിക്കുന്ന…

Read More