‘ തന്റെ സിനിമകളിലെ ലിപ് ലോക്ക് സീനുകളെക്കുറിച്ച് ടൊവിനോ പറയുന്നു… ‘

‘ തന്റെ സിനിമകളിലെ ലിപ് ലോക്ക് സീനുകളെക്കുറിച്ച് ടൊവിനോ പറയുന്നു… ‘

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ടോവിനോ തോമസ്. യുവ നടന്മാരില്‍ ഏറ്റവും കൂടുതല്‍ ജനസമ്മതിയുള്ള നടന്‍ ടോവിനോയാണ്. മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി എന്നാണ് ടോവിനോയെ പ്രേക്ഷകര്‍ വിളിക്കുന്നത്. എന്നാല്‍ ഇത് നെഗറ്റീവ് സെന്‍സില്‍ അല്ല എന്നുള്ളതും ശ്രദ്ധേയമാണ്. മായാനദി, തീവണ്ടി, അഭിയുടെ കഥ അനുവിന്റേയും തുടങ്ങിയ ചിത്രങ്ങളിലെ ലിപ്‌ലോക്ക് വന്‍ ചര്‍ച്ചയായിരുന്നു. READ MORE: ‘ ഇത് ഏതൊരച്ഛനും അഭിമാന നിമിഷം.. ; ദേശീയ തല നീന്തല്‍ മത്സരത്തില്‍ സ്വര്‍ണ്ണം നേടി മാധവന്റെ മകന്‍ വേദാന്ത്…. ‘ എന്നാല്‍ ലിപ്‌ലോക്ക് ചെയ്യുന്നത് അത്ര രസമുള്ള കാര്യമല്ലെന്ന് ടോവിനോ തുറന്നുപറഞ്ഞിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നില്‍ സംവിധായകന്‍ ആക്ഷന്‍ പറഞ്ഞാല്‍ മാത്രമാണ് താന്‍ ചുംബിക്കുകയുള്ളൂവെന്നും ടൊവിനോ നര്‍മ രൂപേണേ പറയുന്നു. ലൊക്കേഷനില്‍ നൂറ് കണക്കിന് ആളുകളുണ്ട്. അവരുടെ മുന്നില്‍വെച്ച് ആക്ഷന്‍ പറയുമ്‌ബോള്‍ ഉമ്മ വയ്ക്കുന്നത് അത്ര രസമുളള പരിപാടിയല്ലെന്നും താരം പറഞ്ഞു. കൂടുതല്‍…

Read More

ടോവിനോ തോമസ് നായകനാകുന്ന ജോ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്

ടോവിനോ തോമസ് നായകനാകുന്ന ജോ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്

ടോവിനോ തോമസ് നായകനാകുന്ന ജോ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്. സ്റ്റാറിങ് പൗര്‍ണമി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആല്‍ബി ഒരുക്കുന്ന ചിത്രമാണ് ജോ. ഒരുപാട് കാലമായി കാത്തിരുന്ന ചിത്രമാണ് ജോ. എന്നെയും നിങ്ങളെയും ഇന്‍സ്പയര്‍ ചെയ്യാന്‍ ജോ എന്ന കാരക്ടറിന് കഴിയുമെന്ന് ടോവിനോ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോന്‍ ആണ് ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. കൂടാതെ നിരവധി മലയാള ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള സിനു സിദ്ധാര്‍ഥും ഈ സിനിമയിലുണ്ട്. ഇരുവരും സ്റ്റാറിങ് പൗര്‍ണ്ണമിയുടെ ഭാഗമായിരുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. പ്രേമം, ജിഗര്‍ത്തണ്ട തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര ശബ്ദ രംഗത്ത് മാറ്റം കുറിച്ച സൗണ്ട് ഡിസൈനേഴ്സ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരും ജോ എന്ന ചിത്രത്തില്‍ ഒന്നിക്കുന്നു.

Read More

‘വിരല്‍തുമ്പും വിരല്‍തുമ്പും ചുംബിക്കും നിമിഷം’ മനം കവര്‍ന്ന് ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ ഗാനം

‘വിരല്‍തുമ്പും വിരല്‍തുമ്പും ചുംബിക്കും നിമിഷം’ മനം കവര്‍ന്ന് ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ ഗാനം

ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ ഒരുക്കുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയിലെ ആദ്യ ഗാനം മനം കവരുന്നു. ‘വിരല്‍തുമ്പും വിരല്‍തുമ്പും ചുംബിക്കും നിമിഷം’ എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയും സംഗീതസംവിധായകന്‍ ഔസേപ്പച്ചനും വീണ്ടും ഒന്നിച്ചപ്പോള്‍ മലയാളിക്ക് മറക്കാനാകാത്ത അനുഭവമാണ് ‘വിരല്‍തുമ്പും വിരല്‍തുമ്പും ചുംബിക്കും നിമിഷം’ സമ്മാനിക്കുന്നത്. ആദര്‍ശ് അബ്രഹാമിന്റെ ആലാപനവും ഗാനത്തെ ശ്രദ്ധേയമാക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. ടൊവീനോയും നായികയായി അനു സിത്താരയാണ് എത്തുന്നത്. ജീവന്‍ ജോബ് തോമസിന്റെതാണ് തിരക്കഥ. ഒഴിമുറിക്കും തലപ്പാവിനും ശേഷം മധുപാല്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. അടുത്തമാസം അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് വ്യക്തമാകുന്നത്.

Read More

പതയില്‍ കുളിച്ച് ടൊവിനോയും മകളും..വൈറലായി ഫോട്ടോ

പതയില്‍ കുളിച്ച് ടൊവിനോയും മകളും..വൈറലായി ഫോട്ടോ

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടാറുള്ള താരമാണ് ടൊവിനോ. മകള്‍ക്കൊപ്പമുള്ള ടൊവിനോയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മകള്‍ ഇസയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് വൈറലാകുന്നത്. ശരീരം മുഴുവന്‍ പതയുമായിട്ടാണ് ഇരുവരും. ഇസയുടെ ബെസ്റ്റ് ഫ്രണ്ട് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രമാണ് ഇനി ടൊവിനോയുടേതായി റിലീസ് ചെയ്യാനുള്ളത്. മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. View this post on Instagram Being Izza’s best friend! #daughterlove #foambath #dadlife #crazinessoverloaded #crazinessishappiness A post shared by Tovino Thomas (@tovinothomas) on Oct 28, 2018 at 10:31am PDT

Read More

ടൊവിനോയെ ട്രോളി ഫഹദ് ഫാസില്‍ ‘എന്റെ കിരീടം അവന്‍ കൊണ്ടുപോയതില്‍ സന്തോഷം’

ടൊവിനോയെ ട്രോളി ഫഹദ് ഫാസില്‍ ‘എന്റെ കിരീടം അവന്‍ കൊണ്ടുപോയതില്‍ സന്തോഷം’

ടൊവിനോ തോമസിനെ ഇമ്രാന്‍ ഹഷ്മിയെന്നു വിളിക്കുന്നതില്‍ സന്തോഷമെന്ന് ഫഹദ് ഫാസില്‍. തിരിച്ചു വരവില്‍ ഫഹദിന് ആരാധകര്‍ കൊടുത്ത കിരീടമായിരുന്നു ഇമ്രാന്‍ ഹഷ്മി. മിക്ക ചിത്രങ്ങളിലും ചുംബന രംഗങ്ങളുണ്ടായതോടെയാണ് ആ പേര് കിട്ടിയത്. പക്ഷേ ഇപ്പോള്‍ ആ പേര് ടൊവിനോയ്ക്ക് കിട്ടി. ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഫഹദിന്റെ മറുപടി. ടൊവിനോയെ അങ്ങനെ വിളിക്കുന്നതില്‍ അഭിമാനം തോന്നുന്നെന്നും തനിക്കുണ്ടായ കിരീടം വേറൊരാള്‍ എടുത്തുകൊണ്ടുപോയല്ലോ’ എന്നുമായിരുന്നു തമാശയോടെ ഫഹദിന്റെ മറുപടി. ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. താന്‍ ഏറെ ആരാധിക്കുന്ന നടനാണ് ഫഹദെന്ന് ടൊവിനോ നേരത്തേ പറഞ്ഞിട്ടുണ്ട്. ഫഹദിന്റെ വരത്തന്‍, ടൊവിനോയുടെ തീവണ്ടി എന്നിവയാണ് ഇപ്പോള്‍ വിജയപ്രദര്‍ശനം നടത്തുന്ന രണ്ടു ചിത്രങ്ങള്‍.  

Read More

സിനിമാ നടനായതു കൊണ്ട് പ്രത്യേക ക്രെഡിറ്റൊന്നും വേണ്ട, ജീവന്‍ നഷ്ടപ്പെടുത്തിയവരേക്കാള്‍ വലുതല്ല ഞാന്‍ : ടൊവിനോ

സിനിമാ നടനായതു കൊണ്ട് പ്രത്യേക ക്രെഡിറ്റൊന്നും വേണ്ട, ജീവന്‍ നഷ്ടപ്പെടുത്തിയവരേക്കാള്‍ വലുതല്ല ഞാന്‍ : ടൊവിനോ

കേരളം പ്രളയക്കെടുതിയിലൂടെ കടന്നു പോയപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലും, രക്ഷാപ്രവര്‍ത്തനത്തിലും, സഹായങ്ങള്‍ ഏകോപിപ്പിക്കാനുമെല്ലാം തന്റെ നാട്ടിലെ ജനങ്ങള്‍ക്കൊപ്പം മുന്നില്‍ നിന്ന താരമാണ് ടൊവിനോ. പ്രളയം തുടങ്ങിയപ്പോള്‍ തന്റെ വീട്ടില്‍ നില്‍ക്കാന്‍ സൗകര്യമുണ്ടെന്നും ടൊവിനോ അറിയിച്ചിരുന്നു. സഹായങ്ങളുമായി ജനങ്ങള്‍ക്കൊപ്പം നിന്ന ടൊവിനോയ്ക്ക് വന്‍ കയ്യടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. എന്നാല്‍ നടനായതുകൊണ്ട് തനിക്കൊരു സ്പെഷ്യല്‍ ക്രെഡിറ്റും വേണ്ടയെന്ന് ടൊവിനോ പറയുന്നു. ജീവന്‍ രക്ഷപ്പെടുത്തി മറ്റുള്ളവരെ രക്ഷിച്ചവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്കും വേണ്ടയെന്ന് ഫെയ്സ്ബുക്കിലൂടെ ടൊവിനോ പറഞ്ഞു.

Read More

കാത്തിരിപ്പ് അവസാനിച്ചു, ഓണം തീവണ്ടിക്കൊപ്പമെന്ന് നിര്‍മ്മാതാക്കള്‍

കാത്തിരിപ്പ് അവസാനിച്ചു, ഓണം തീവണ്ടിക്കൊപ്പമെന്ന് നിര്‍മ്മാതാക്കള്‍

ടൊവീനോ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത… ഫെല്ലിനി ടി.പിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൊവീനോ ചിത്രം തീവണ്ടി ഈ ഓണത്തിന് തീയേറ്ററുകളിലെത്തും. നേരത്തേ പലകുറി റിലീസ് പ്രഖ്യാപിച്ചിട്ട് മാറ്റിവച്ച ചിത്രത്തിന്, ഇനിയൊരു തീയ്യതി പ്രഖ്യാപിക്കുകയാണെങ്കില്‍ അത് അന്തിമമായിരിക്കുമെന്ന് ടൊവീനോ പറഞ്ഞിരുന്നു. നായകന്‍ ഒരു ചെയിന്‍ സ്‌മോക്കറായി എത്തുന്ന ചിത്രത്തിന്റെ റിലീസിന് ചില സാങ്കേതിക തടസങ്ങള്‍ നേരിട്ടെന്നും മറഡോണ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ടൊവീനോ പറഞ്ഞിരുന്നു. നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമയാണ് ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തുമെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. കാത്തിരിപ്പ് അവസാനിച്ചുവെന്നും ഈ ഓണം തീവണ്ടിക്കൊപ്പം ഉണ്ണാമെന്നും ഓഗസ്റ്റ് സിനിമ, തീവണ്ടിയുടെ പോസ്റ്ററിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ടൊവീനോ നായകനായ മറഡോണ മികച്ച പ്രതികരണവുമായി തീയേറ്ററുകളില്‍ തുടരുകയാണ്.

Read More

ടൊവിനോയുടെ മറഡോണ തിയറ്ററിലേക്ക്

ടൊവിനോയുടെ മറഡോണ തിയറ്ററിലേക്ക്

ടോവിനോ തോമസ്, ശരണ്യ ആര്‍. നായര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന മറഡോണ തിയറ്ററുകളിലേക്ക്. ബി.ആര്‍. വിജയലക്ഷമി സംവിധാനം ചെയ്ത അഭിയുടെ കഥ അനുവിന്റെയും എന്ന ചിത്രത്തിനു ശേഷം ടോവിനോ നായകനായി എത്തുന്ന ചിത്രമാണിത്. മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ സോംഗിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പേരാണ് ചിത്രത്തിനു നല്‍കിയിരുന്നതെങ്കിലും ഫുട്‌ബോളുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചെമ്പന്‍ വിനോദ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത് കൃഷ്ണ മൂര്‍ത്തിയാണ്.

Read More

പുകവലിക്കാരന്റെ കഥ പറഞ്ഞ് തീവണ്ടിയുടെ ടീസര്‍ എത്തി

പുകവലിക്കാരന്റെ കഥ പറഞ്ഞ് തീവണ്ടിയുടെ ടീസര്‍ എത്തി

നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ടീസര്‍ പുറത്ത്. ഒരു ചെയിന്‍ സ്മോക്കറുടെ കഥ പറയുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് നായകനാവുന്നു. സെക്കന്‍ഡ് ഷോ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിനുവേണ്ടി കഥയെഴുതിയ വിനി വിശ്വലാല്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് നായികയായി എത്തുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്,സുധീഷ്,സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Read More

കൂകി പായാന്‍ ടൊവിനോയുടെ ‘തീവണ്ടി’..

കൂകി പായാന്‍ ടൊവിനോയുടെ ‘തീവണ്ടി’..

യുവനടന്‍മാരില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. മായാനദിയുടെ വിജയത്തിനു ശേഷം അഭിയുടെ കഥ തീയറ്ററുകളിലെത്താനായി കാത്തുനില്‍ക്കുകയാണ്. ഇപ്പോഴിതാ പുതിയ ചിത്രം തീവണ്ടിയും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘താ തിന്നം താനാ തിന്നം’ എന്നു തുടങ്ങുന്ന ഗാനം മനോഹരമാണ്. തീവണ്ടി വിഷുവിന് തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലുള്ള ചിത്രം തൊഴില്‍ രഹിതനായ ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് പാട്ടിനു വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് പുതുമുഖമായ കൈലാസ് മേനോനാണ്. താം തിന്നം പാട്ട് ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്.

Read More