ട്രെക്കിംഗ് പ്രിയരേ… അഗസ്ത്യാര്‍കൂടം ബുക്കിംഗ് നാളെ മുതല്‍

ട്രെക്കിംഗ് പ്രിയരേ… അഗസ്ത്യാര്‍കൂടം ബുക്കിംഗ് നാളെ മുതല്‍

തിരുവനന്തപുരം : 2019ലെ അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് ജനുവരി 14 ന് മുതല്‍ മാര്‍ച്ച് 1 വരെ നടക്കും. പ്രവേശത്തിനായുള്ള ബുക്കിംഗ് നാളെ (05-01-19) രാവിലെ 11 മുതല്‍ ആരംഭിക്കും. പ്രവേശന പാസുകള്‍ ഓണ്‍ലൈന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ ബുക്ക് ചെയ്യാം. www .forest .kerala .gov .in അല്ലെങ്കില്‍ serviceonline .gov .in എന്ന വെബ്സൈറ്റ് വഴി പാസുകള്‍ ബുക്ക് ചെയ്യാം. 14 വയസിന് താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കാന്‍ പാടില്ല. ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയില്ല. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി ഏര്‍പ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം ലഭിക്കും. ഒരു ദിവസം നൂറുപേര്‍ക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ. യാത്രികരുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം . ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ആയിരം രൂപയാണ്…

Read More

സഞ്ചാരികള്‍ക്കായി മഞ്ഞു വസന്തമൊരുക്കി മണാലി

സഞ്ചാരികള്‍ക്കായി മഞ്ഞു വസന്തമൊരുക്കി മണാലി

ഉത്തരമലബാറിലേക്കാണോ യാത്രസഞ്ചാരികള്‍ക്ക് കാഴ്ചയുടെ മഞ്ഞു വസന്തമൊരുക്കി മണാലി ശൈത്യകാലമെത്തുന്നതിന് മുമ്പേ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കി മണാലി. ഹിമാചല്‍ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുളു, മണാലി, ഷിംല എന്നിവടങ്ങളില്‍ എല്ലാം സീസണിലെ ആദ്യ മഞ്ഞു വീഴ്ച ഇന്നലെ തുടങ്ങി. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രദേശത്തെ ചിത്രങ്ങള്‍ വൈറലായി. എന്നാല്‍ കനത്ത മഞ്ഞു വീഴ്ച വരും ദിനങ്ങളില്‍ നേരിടേണ്ടി വരുന്നതിനാല്‍ ചിലയിടങ്ങളിലേക്കുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്

Read More

തേക്കടി പഴയ പ്രൌഡിയിലേക്ക് : ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

തേക്കടി പഴയ പ്രൌഡിയിലേക്ക് : ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തേക്കടി പഴയ പ്രൌഡിയിലേക്ക് തിരിച്ചു പോകുന്നു. തേക്കടിയില്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. പ്രളയത്തെതുടര്‍ന്ന് ഇടുക്കിയില്‍ വിനോദ സഞ്ചാരം കളക്ടര്‍ നിരോധിച്ചിരുന്നു. നിരോധനം നീക്കിയതും തേക്കടിയിലെ വിനോദസഞ്ചാര മേഖലയ്ക്കു തുണയായി. രാവിലെ ബോട്ട് സവാരി നടത്താന്‍ തേക്കടിയിലെ വിവിധ സംഘടനാ പ്രതിനിധികളും എത്തിയിരുന്നു. തേക്കടിയിലേക്കുള്ള റോഡുകള്‍ പലേടത്തും തകര്‍ന്നതാണ് വിനയായത്. മൂന്നാര്‍-തേക്കടി പാതയിലൂടെ വലിയ ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വരാനാവുമെന്നു തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിജു ജയിംസ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയകാലത്ത് ടിഡിപിസി അംഗങ്ങള്‍ മറ്റിടങ്ങളിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്നു.

Read More

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു.

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു.

മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി. ഉരുള്‍പ്പൊട്ടല്‍ തുടര്‍ച്ചയായതോടെയാണ് ജില്ലയില്‍ സഞ്ചാരികള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഏക്കറുകണക്കിന് മലകളില്‍ നീല വസന്തം എത്തിയെങ്കിലും സന്ദര്‍ശകര്‍ കടന്നു വരാത്തത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് കളക്ടര്‍ ഇന്നലെ രാത്രിയോടെ നിരോധനം പിന്‍വലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജമലയിലേക്ക് കടന്നു പോകുന്ന പെരിയവാരപാലം അടുത്ത ദിവസം ഗതാഗത യോഗ്യമാകുന്നതോടെ ഇടുക്കിയിലേക്ക് വീണ്ടും സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാര്‍ എരവികുളം നാഷണല്‍ പാര്‍ക്ക് വരും ദിവസങ്ങളില്‍ സഞ്ചാരി കള്‍ക്കായി നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനു വേണ്ടി തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

Read More

ജഡായു എര്‍ത്ത് സെന്റര്‍ പ്രവേശന പാസുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

ജഡായു എര്‍ത്ത് സെന്റര്‍ പ്രവേശന പാസുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

കൊല്ലം: ജഡായു എര്‍ത്ത് സെന്ററിലേക്കുളള പ്രവേശിക്കുന്നതിന് വിനോദസഞ്ചാരികള്‍ക്ക് ലോകത്തെവിടെ നിന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം. ജഡായു എര്‍ത്ത് സെന്ററിലേക്കുള്ള പ്രവേശനത്തിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആഗസ്റ്റ്15 സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കും. www.jatayuearthscenter.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. ആഗസ്റ്റ് 17 വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജഡായു എര്‍ത്ത് സെന്ററിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. ഈമാസം 18 മുതല്‍ ഡിസംബര്‍ മാസം വരെയുള്ള ടിക്കറ്റുകളാണ് ഓണ്‍ലൈനില്‍ പണമടച്ച് ബുക്ക് ചെയ്യാനാകുക. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എര്‍ത്ത് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും. ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുത്തവര്‍ക്ക് സന്ദര്‍ശന സമയമടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി അറിയാനാകും. ബുക്ക്ചെയ്ത പ്രകാരമെത്തുന്നവര്‍ക്ക് ആര്‍എഫ്ഐഡി സംവിധാനമുള്ള വാച്ചുകള്‍ നല്‍കും. കവാടങ്ങള്‍ കടക്കുന്നതിനും, കേബിള്‍ കാറില്‍ യാത്രചെയ്യുന്നതിനും…

Read More

പച്ചപ്പണിഞ്ഞ് കൊടികുത്തിമല…

പച്ചപ്പണിഞ്ഞ്  കൊടികുത്തിമല…

പച്ചപ്പണിഞ്ഞ് മനോഹരിയായി കൊടികുത്തിമല. കാലവര്‍ പെയ്ത്തില്‍ പുല്‍ക്കാടുകള്‍ മുളച്ചതോടെ മലപ്പുറത്തെ കൊടികുത്തി മല സന്ദര്‍ശകര്‍ക്ക് ഉന്‍മേഷം പകരുന്നത്. പ്രകൃതിസൗന്ദര്യത്തിന്റെ കുളിര്‍മ പകരുന്ന മലയിലേക്ക് മഴ വക വെയ്ക്കാതെയും ആളുകളെത്തുന്നു. സന്ദര്‍ശകര്‍ക്ക് തടസമില്ലാതെ മലയിലേക്ക് എത്താന്‍ റോഡില്ലാത്തത് വലിയ പ്രശ്നമായിരുന്നു. എന്നാല്‍ മലയുടെ താഴ്വാരം റോഡ് ആയതോടെ കൂടെ അതിന് ശാശ്വത പരിഹാരമായി. കൂടുതല്‍ സഞ്ചാരികളെത്തുന്നതിനാല്‍ മലയുടെ ബേസ് സ്റ്റേഷനില്‍ ശൗചാലയ സമുച്ചയവും ക്ലോക്ക് റൂം എന്നിവ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതിനോടൊപ്പം തന്നെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവര്‍ക്കായി ശുദ്ധജല പോയിന്റുകളും വിശ്രമകേന്ദ്രമൊരുക്കാനും യോഗത്തില്‍ തീരുമാനമായി. നിലവിലെ മലയിലേക്കുള്ള റോഡില്‍ ഇരുവശത്തായി ഒരു മീറ്റര്‍ വീതിയില്‍ ചെങ്കല്ല് വിരിച്ച് നടപ്പാതയൊരുക്കും. മലകയറ്റത്തിനിടെ ക്ഷീണിക്കുന്നവര്‍ക്ക് കല്ലുകൊണ്ടുള്ള ഇരിപ്പിടവും സംരംക്ഷണ വേലിയും നിര്‍മ്മിക്കും. മലമുകളിലെ നിരീക്ഷണ ഗോപുരത്തില്‍ ദൂരദര്‍ശനി…

Read More

സഞ്ചാരികള്‍ക്കായി അടവി ഒരുങ്ങുന്നു…

സഞ്ചാരികള്‍ക്കായി അടവി ഒരുങ്ങുന്നു…

 പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് അടവി എന്ന വിനോദസഞ്ചാരകേന്ദ്രം. കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ആഗ്രഹിച്ചാണ് സഞ്ചാരികള്‍ കോന്നിയിലേക്ക് വണ്ടി കയറുന്നത്. എന്നാല്‍ ഇനി അടവി യാത്ര കൂടുതല്‍ നല്ല അനുഭവമാക്കാനൊരുക്കുകയാണ് അധികൃതര്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും, വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് അടവിയെ കൂടുതല്‍ സുന്ദരിയാക്കാനൊരുങ്ങുന്നത്. കോന്നി, തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കല്‍ മുണ്ടോന്‍കുഴി എന്നീ സ്ഥലങ്ങളിലായി 300 ഏക്കറില്‍ സഞ്ചാരികള്‍ക്കായുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് വനംവകുപ്പ്. സെപ്തംബറില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വിദേശികളുള്‍പ്പെടെ സഞ്ചാരികളുടെ മനം കവര്‍ന്ന് തുടങ്ങിയിരുന്നു. ഇപ്പോള്‍ പുതുതായി ക്യാന്റിന്‍ കം കഫറ്റീരിയ, ടോയ്ലെറ്റ് ഡ്രെസിങ് റൂം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടിക്കറ്റ് കൗണ്ടര്‍ എന്നിവയുടെ നിര്‍മാണവും കല്ലുപയോഗിച്ചുള്ള പന്ത്രണ്ട് ഇരിപ്പിടങ്ങളുടെ നിര്‍മാണവും നടന്ന് വരികയാണ്. ക്യാന്റീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വനംസംരക്ഷണ സമിതിയാണ് ചുക്കാന്‍ പിടിക്കുക. ഓണത്തിന് പുതിയ കുട്ടവഞ്ചികളാകും ഇറക്കുക. ഇതിനായി ഹൊഗനക്കലില്‍ നിന്നുള്ള വിദഗ്ദ്ധരെ…

Read More

മഴ കുറഞ്ഞു, നീലക്കുറിഞ്ഞികള്‍ മൊട്ടിട്ടു തുടങ്ങി

മഴ കുറഞ്ഞു, നീലക്കുറിഞ്ഞികള്‍ മൊട്ടിട്ടു തുടങ്ങി

മൂന്നാര്‍: മഴ ശക്തമായതോടെ ആശങ്കയിലായ നീലക്കുറിഞ്ഞികള്‍ വീണ്ടും മൂന്നാറില്‍ മൊട്ടിട്ടു തുടങ്ങി.  തുടര്‍ന്നുള്ള ദിവസവും മഴ മാറിനിന്നാല്‍ രാജമലയില്‍ നീലക്കുറിഞ്ഞികള്‍ പൂവിടും. നിരവധി ചെടികളാണ് ഇത്തരത്തില്‍ പൂക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. ഓഗസ്റ്റ് ആദ്യവാരം കനത്ത മഴയാകുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തിയതിനെ ത്തുടര്‍ന്ന്നീലക്കുറിഞ്ഞി പൂക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തവണ എട്ടു ലക്ഷത്തോളം സന്ദര്‍ശകരെയാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കും. നിലവില്‍ സഞ്ചാരികളുടെ എണ്ണം കുറവാണെങ്കിലും വരും ദിവസങ്ങളും തിരക്ക് വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.

Read More

കാടിനു നടുവില്‍ ദൈവത്തിന്റെ കൈകളിലെ പാലം കാണണോ… പോകാം വിയറ്റ്‌നാമിലേക്ക്

കാടിനു നടുവില്‍ ദൈവത്തിന്റെ കൈകളിലെ പാലം കാണണോ… പോകാം വിയറ്റ്‌നാമിലേക്ക്

ടനാങ് (വിയറ്റ്നാം) : വനത്തിനുള്ളില്‍ മരങ്ങള്‍ക്കിടയിലൂടെ രണ്ട് കൂറ്റന്‍ കോണ്‍ക്രീറ്റ് കൈകള്‍. ഈ ഇരുകൈകളില്‍ താങ്ങി നിര്‍ത്തിയ കൂറ്റന്‍ പാലം. പാലത്തിലൂടെ നടന്ന് കാഴ്ചകള്‍ ആസ്വദിക്കുന്ന സഞ്ചാരികള്‍. വിയറ്റ്നാമില്‍ നിന്നുള്ള ഒരു കാഴ്ചയാണ് ഇത്. ജൂണിലാണ് ഈ  പാലം സഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയത്. പാലത്തില്‍ നിന്ന് സഞ്ചാരികളെടുത്ത ചിത്രങ്ങള്‍ വൈറലായതോടെ ഇന്ന് ലോകത്തിന്റെയാകെ ശ്രദ്ധകേന്ദ്രമായിരിക്കുകയാണ് ഈ അത്ഭുതപാലം. ‘കാടിന് നടുവില്‍ ദൈവത്തിന്റെ കൈകളിലെ പാലം’ എന്ന വിശേഷണമാണ് ഈ പാലത്തിന് പലരും നല്‍കിയിരിക്കുന്നത്. സഞ്ചാരികളില്‍ നിന്നു ലഭിക്കുന്ന  പ്രതികരണങ്ങളില്‍ പാലത്തിന്റെ നിര്‍മ്മാതാക്കളും ഞെട്ടിയിരിക്കുകയാണ്. ടി.എ ലാന്‍ഡ്സകെയ്പ്പ് ആര്‍ക്കിടെക്ച്വറാണ് പാലത്തിന്റെ നിര്‍മാതാക്കള്‍. 1919 ല്‍ ഫ്രഞ്ചുകാര്‍ നിര്‍മ്മിച്ച ഈ ഹില്‍സ്റ്റേഷനില്‍ 150 മീറ്റര്‍ നീളത്തിലാണ് സുവര്‍ണ പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന് പുറമേ കേബിള്‍ കാറുകള്‍, കോട്ട, പള്ളി, മെഴുക് മ്യൂസിയം എന്നിവയും ഈ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രത്യേകതയാണ്….

Read More

വേളിയില്‍ ചുറ്റിയടിക്കാന്‍ ഇനി ട്രെയിന്‍ സര്‍വീസും വരുന്നു…

വേളിയില്‍ ചുറ്റിയടിക്കാന്‍ ഇനി ട്രെയിന്‍ സര്‍വീസും വരുന്നു…

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന വേളി ടൂറിസം വില്ലേജില്‍ വിനോദ സഞ്ചരികള്‍ക്ക് ചുറ്റിയടിക്കാന്‍ ട്രെയിന്‍ സര്‍വീസും വരുന്നു. കടലിന്റെയും കായലിന്റെയും സൗന്ദര്യം നുകരാന്‍ കഴിയുന്ന വേളിയില്‍ എത്തുന്ന വിനോദസഞ്ചരികള്‍ക്ക് ട്രെയിനില്‍ സഞ്ചരിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ടൂറിസം സങ്കേതത്തില്‍ രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാളം നിര്‍മിച്ച് ട്രെയിന്‍ സര്‍വീസിനുള്ള വന്‍പദ്ധതി തയ്യാറാകുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം വേളിയിലൊരുങ്ങുന്ന ട്രെയിന്‍ സര്‍വീസ് പദ്ധതിക്ക് അന്തിമ രൂപമായി. ആഗസ്തോടെ ഭരണാനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്ന്. ആറു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇന്ത്യന്‍ റയില്‍വേയുടെ എന്‍ജിനിയറിങ് വിഭാഗമാണ് പദ്ധതിക്കാവശ്യമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പൊഴിക്കരമുതല്‍ ടൂറിസം വില്ലേജ് മുഴുവന്‍ കറങ്ങി സഞ്ചാരികള്‍ക്ക് ഉല്ലസിക്കാനും ആസ്വദിക്കാനും കഴിയം. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും യാത്ര ചെയ്യാം. പദ്ധതിയുടെ സര്‍വേയും പൂര്‍ത്തിയായി. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് സെപ്തംബറോടെ പാളം നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ….

Read More