എന്തായിരുന്നു ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി ചെയ്തു കൂട്ടിയ അപരാധങ്ങള്‍

എന്തായിരുന്നു ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി ചെയ്തു കൂട്ടിയ അപരാധങ്ങള്‍

കെഎസ്ആര്‍ടിസി എന്നു കേട്ടാല്‍ കുറച്ചു നാള്‍ മുന്‍പ് വരെ നഷ്ടക്കണക്കുകളില്‍ ഓടുന്ന ആനവണ്ടി എന്നായിരുന്നു മനസ്സില്‍ വന്നിരുന്നത്. എന്നാല്‍ വളരെയേറെ പ്രതീക്ഷ നല്‍കിക്കൊണ്ട് ടോമിന്‍ തച്ചങ്കരി എംഡി സ്ഥാനത്ത് എത്തിയതോടെ മാറ്റം ഉണ്ടാക്കുകയായിരുന്നു. അത്രയും നാള്‍ ശമ്പളം കൃത്യ സമയത്ത് കിട്ടാതിരുന്ന തൊഴിലാളികള്‍ക്ക് എല്ലാ മാസവും കറക്ടായി ശമ്പളം കിട്ടിത്തുടങ്ങി. ഒട്ടേറെ മാറ്റങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ വരുത്തി ലാഭത്തിലാക്കുവാനുള്ള തച്ചങ്കരിയുടെ ശ്രമങ്ങളായിരുന്നു പിന്നീട് നാം കണ്ടത്. കണ്ടക്ടര്‍മാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുവാന്‍ ഒരു ദിവസം കണ്ടക്ടറായി വരെ അദ്ദേഹം ഡ്യൂട്ടി എടുക്കുകയും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുവാന്‍ ഒരു ദിവസം ഏറ്റവും തിരക്കേറിയ കെഎസ്ആര്‍ടിസി ഡിപ്പോയായ തമ്പാനൂരില്‍ (തിരുവനന്തപുരം സെന്‍ട്രല്‍) സ്റ്റേഷന്‍ മാസ്റ്ററായും ചാര്‍ജ്ജെടുത്തു പരിശോധിക്കുകയുണ്ടായി. എന്റെ മക്കളെ തേടി നീയൊക്കെ ഒരിക്കല്‍ വീട്ടില്‍ വരും സുകുമാരന്റെ വാക്കുകള്‍ എന്നാല്‍ കെഎസ്ആര്‍ടിസിയിലെ ചിലര്‍ക്ക് തച്ചങ്കരിയുടെ ഈ പരിഷ്‌ക്കാരങ്ങള്‍ അത്ര പിടിച്ചില്ല….

Read More

ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ പൊലീസിനെ ദാസ്യപ്പണിക്കുപയോഗിക്കുന്നു; സ്വീകാര്യമല്ലാത്തവ തുറന്നുപറയാന്‍ പൊലീസുകാര്‍ തയാറാകണം; ടോമിന്‍ തച്ചങ്കരി

ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ പൊലീസിനെ ദാസ്യപ്പണിക്കുപയോഗിക്കുന്നു; സ്വീകാര്യമല്ലാത്തവ തുറന്നുപറയാന്‍ പൊലീസുകാര്‍ തയാറാകണം; ടോമിന്‍ തച്ചങ്കരി

കണ്ണൂര്‍: ജനപ്രതിനിധികള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ദാസ്യപ്പണി ചെയ്യാനുള്ളവരായി പൊലീസിനെ ഉപയോഗിക്കുകയാണെന്ന് എഡിജിപി ടോമിന്‍ തച്ചങ്കരി. പൊലീസുകാരെ പേഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസറായി കൂടെ കൂട്ടുന്നതു സ്റ്റാറ്റസ് ആയാണു പലരും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തച്ചങ്കരി. പൊലീസിനെ ഇത്തരത്തില്‍ ഉപയോഗിക്കുന്നതുമൂലം സര്‍ക്കാരിനു കോടികളാണു നഷ്ടപ്പെടുന്നത്. ഇത്തരം പിഎസ്ഒകള്‍ ആരെയെങ്കിലും പ്രതിരോധിച്ചു രക്ഷപ്പെടുത്തിയ ഒരിക്കലും കേട്ടിട്ടില്ലെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികള്‍ സ്വന്തം മണ്ഡലങ്ങളില്‍ പോകാന്‍പോലും അനാവശ്യമായി പൊലീസുകാരെ അകമ്പടിക്ക് വിളിക്കുകയാണ്. സ്വന്തം മണ്ഡലത്തില്‍ പോലും സുരക്ഷയില്ലാത്തവരാണോ ജനപ്രതിനിധികളെന്നും തച്ചങ്കരി ചോദിച്ചു. സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ തുറന്നുപറയാന്‍ പൊലീസുകാര്‍ തയാറാകണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു. സുരക്ഷയ്‌ക്കെന്ന പേരില്‍ പൊലീസിനെ കൂടെക്കൂട്ടുന്നത് ചിലര്‍ സ്റ്റാറ്റസ് ആയിട്ടാണ് കാണുന്നത്. ഇത്തരത്തിലുള്ള ദുരുപയോഗം സര്‍ക്കാരിനു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ അഡ്മിനിസ്‌ട്രേഷന്‍ എഡിജിപിയായി നിയോഗിച്ചത്?; ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്തെന്ന് സര്‍ക്കാരിനോട് കോടതി

സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയെ അഡ്മിനിസ്‌ട്രേഷന്‍ എഡിജിപിയായി നിയോഗിച്ചത്?; ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്തെന്ന് സര്‍ക്കാരിനോട് കോടതി

കൊച്ചി: ഡിജിപി: ടി.പി. സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന്‍ ജെ. തച്ചങ്കരിയെ പൊലീസ് അഡ്മിനിസ്‌ട്രേഷന്‍ എഡിജിപിയായി നിയോഗിച്ചതെന്ന് ഹൈക്കോടതി. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്തെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ഡിജിപിയെ നിരീക്ഷിക്കാനാണ് തച്ചങ്കരിയെ നിയോഗിച്ചിരിക്കുന്നതെങ്കില്‍, അദ്ദേഹത്തെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഡിജിപിയായി ടി.പി. സെന്‍കുമാറിനെ നിയമിക്കുന്നതിന് മുന്‍പ് പൊലീസ് സേനയില്‍ നടത്തിയ കൂട്ടസ്ഥലം മാറ്റം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. തച്ചങ്കരിയ്‌ക്കെതിരെയുള്ള കേസുകളുടെ വിശദാംശങ്ങളും ഹൈക്കോടതി ആരാഞ്ഞു. ഇത്തരത്തിലൊരു സ്ഥലംമാറ്റം ശരിയായോ എന്നും കോടതി ചോദിച്ചു. രാമങ്കരി സ്വദേശി ജോസ് തോമസാണ് ടോമിന്‍ ജെ. തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സെന്‍കുമാര്‍ സ്ഥാനമേല്‍ക്കും മുന്‍പു പൊലീസ് ആസ്ഥാനത്തിന്റെ കടിഞ്ഞാണ്‍ രാഷ്ട്രീയ മേലാളന്‍മാരുടെ കൈപ്പിടിയില്‍ ഒതുക്കുകയെന്ന ലക്ഷ്യത്തിലാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതെന്ന് ജോസ് തോമസ് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരം സെന്‍കുമാറിനെ…

Read More

ടോമിന്‍ തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തി; സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്

ടോമിന്‍ തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തി; സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: എഡിജിപി ടോമിന്‍ തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന വലിയ ആരോപണവുമായി ഡിജിപി: ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍നിന്നാണ് തച്ചങ്കരി രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്ന് സെന്‍കുമാര്‍ ആരോപിച്ചു. ചോര്‍ത്തിയതെല്ലാം തച്ചങ്കരിക്കെതിരായ കേസിലെ വിവരങ്ങളാണെന്നും ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ സെന്‍കുമാര്‍ വ്യക്തമാക്കി. അതേസമയം, പൊലീസ് ആസ്ഥാനത്തുവച്ച് തച്ചങ്കരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചിട്ടുമുണ്ട്. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും താക്കീതു ചെയ്യുക മാത്രമാണ് ചെയ്തതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി സെക്ഷനിലെ രഹസ്യരേഖകള്‍ കൈക്കലാക്കാന്‍ പൊലീസ് മേധാവി സെന്‍കുമാര്‍ നീക്കം നടത്തിയെന്നും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനുമെതിരെ വ്യവഹാരങ്ങളില്‍ അതു തെളിവായി ഉപയോഗിക്കാനാണെന്നു സംശയിക്കുന്നതായും എഡിജിപി: ടോമിന്‍ തച്ചങ്കരി നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാരിനു നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലായിരുന്നു തച്ചങ്കരിയുടെ ആരോപണം.

Read More

ആനവണ്ടിയുടെ ചങ്കിനെ കണ്ടെത്തി

ആനവണ്ടിയുടെ ചങ്കിനെ കണ്ടെത്തി

[embedyt] https://www.youtube.com/watch?v=D-C6zZNTUOU[/embedyt] തിരുവനന്തപുരം : ആന വണ്ടിയെ ഹൃദയത്തിന്റെ വടക്കു കിഴക്കേ മൂലയില്‍ പ്രതിഷ്ഠിച്ച പെണ്‍കുട്ടിയെ കണ്ടെത്തി. കോട്ടയത്തെ വിദ്യാര്‍ഥിയായ റോസ്മിയാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാന്‍ ഫോണ്‍ വിളിച്ചത്. ഇന്ന് പെണ്‍കുട്ടി കെഎസ്ആര്‍ടിസി എംഡിയെ സന്ദര്‍ശിച്ചു. ഫോണ്‍വിളിയില്‍ സഹായിച്ച കൂട്ടുകാരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ബസിലെ സ്ഥിരം യാത്രക്കാരിയെന്ന് അവകാശപ്പെട്ട് ഈരാട്ടുപേട്ടയിലെ ബിരുദ വിദ്യാര്‍ത്ഥിനി ആലുവ ഡിപ്പോയിലേക്ക് ഫോണ്‍ ചെയ്തതാണ് നവമാധ്യമങ്ങളില്‍ വൈറലായത്. ആര്‍.എ.സി 140 തങ്ങളുടെ ചങ്ക് വണ്ടിയാണെന്നും തിരിച്ച് ഈരാറ്റുപേട്ടക്ക് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥിനി ഫോണ്‍ വിളിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ഥനയില്‍ താരമായി മാറിയ ആര്‍എസ്എസി 140 കെഎസ്ആര്‍ടിസി വേണാട് ബസ് ഒടുവില്‍ തിരിച്ചെത്തിക്കുകയായിരുന്നു . ആലുവയിലേക്കും അവിടെ നിന്നു കണ്ണൂര്‍ക്കും മാറ്റിയ ബസ് ഇന്നലെ പുലര്‍ച്ചെയാണ് ഡിപ്പോയിലെത്തിച്ചത്. രാവിലെ കൈപ്പള്ളിക്കും അവിടെ…

Read More