ഊണിന് തക്കാളി-മീന്‍ കറി ബെസ്റ്റാണ്

ഊണിന് തക്കാളി-മീന്‍ കറി ബെസ്റ്റാണ്

ചേരുവകള്‍ മീന്‍-7 കഷ്ണം തക്കാളി-3 സവാള-1 വെളുത്തുള്ളി-8 കൊല്ലമുളകരച്ചത്-2 ടേബിള്‍ സ്പൂണ്‍ പുളി-ചെറുനാരങ്ങാ വലിപ്പം മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ ഉപ്പ് മല്ലിയില കറിവേപ്പില വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം മീന്‍ കഴുകി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക.ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലിട്ടു കറിവേപ്പില വറുക്കുക. പിന്നീട് വെളുത്തുള്ളി ചതച്ചതു ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് സവാള അരിഞ്ഞത് ചേര്‍ത്തു വഴറ്റണം. പിന്നീട് ജീരകപ്പൊടി, അല്‍പം ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. മുളകരച്ചതും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തക്കാളി അരച്ചതു ചേര്‍ത്തിളക്കണം. ഇത് ഒരുവിധം തിളച്ചു കഴിയുമ്പോള്‍ പുളിവെള്ളവും ചേര്‍ത്തിളക്കുക. മീന്‍കറി വെന്തു കുറുകുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ക്കാം

Read More