ടാറ്റു വിനയായി; ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി പിടിയിലായത് ടാറ്റു കാരണം

ടാറ്റു വിനയായി; ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി പിടിയിലായത് ടാറ്റു കാരണം

ടോക്കിയോ: ഏറെ നാളായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളി പിടിയായത് ടാറ്റു കാരണം. ജപ്പാനില്‍ ഒരു കാലത്ത് പ്രബലമായിരുന്ന യാക്കുസ എന്ന ഗുണ്ടാ വിഭാഗത്തിലെ ഒരു കുപ്രസിദ്ധ ഗ്രൂപ്പിന്റെ നേതാവായിരുന്ന ശിഗേരോ ശിറായിക്കാണ് തന്റെ ശരീരത്തില്‍ പതിച്ച ടാറ്റു തന്നെ ഒടുവില്‍ പാരയായത്. യാക്കുസ വിഭാഗത്തില്‍ നേതൃ സ്ഥാനം വഹിക്കുന്നവര്‍ ആചാരത്തിന്റെ ഭാഗമായി ഇത്തരത്തില്‍ ശരീരത്തിലാകമാനം ടാറ്റു പതിക്കാറുള്ളത് പതിവാണ്. എതിര്‍ സംഘത്തിലെ ഒരു വ്യക്തിയെ കൊലപ്പെടുത്തിയ കേസില്‍ 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹം ഒളിവില്‍ പോയത്. പിന്നീട് തായ്ലന്റിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ഒളിവ് ജീവിതം നയിച്ച് വന്നിരുന്നത്. അടുത്തിടെയാണ് ശിഗേരോവിന്റെ ഒളിവില്‍ താമസിക്കുന്ന വീടിന് അടുത്തുള്ള ഒരു പയ്യന്‍ ഇദ്ദേഹത്തിന്റെ ടാറ്റു പതിച്ച ശരീരം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. കാട്ടുതീ പോലെയാണ് ശിഗേരോവിന്റെ ഈ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ഒടുവില്‍ ഇത്…

Read More

ഈ മീന്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക; ഇതില്‍ ഉഗ്രവിഷമുണ്ട്

ഈ മീന്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക; ഇതില്‍ ഉഗ്രവിഷമുണ്ട്

ടോക്യോ: ഈ മീന്‍ കഴിക്കരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം. മീനില്‍ ഉഗ്രവിഷം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജപ്പാന്‍കാരുടെ പ്രിയ മത്സ്യമായ ഫുഗുവിന്റെ വിഷാംശമുള്ള കഷണങ്ങള്‍ വിപണിയിലെത്തിയതോടെയാണ് മത്സ്യം കഴിക്കരുതെന്ന നിര്‍ദേശവുമായി അധികൃതര്‍ രംഗത്ത് എത്തിയിരിക്കുന്നത്. കരളും കുടലും നീക്കം ചെയ്യാത്ത അവസ്ഥയില്‍ അഞ്ച് പാക്കറ്റ് മത്സ്യമാണ് ഗമഗോരി പട്ടണത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വെച്ചത്. മൂന്നെണ്ണം കണ്ടെത്തിയെങ്കിലും രണ്ടെണ്ണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതേതുടര്‍ന്നാണ് ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫുഗുവിന്റെ കരള്‍, കുടല്‍, അണ്ഡാശയം, തൊലി എന്നിവയിലാണ് ഉഗ്രവിഷമുള്ള ടെട്രോഡോക്സിന്‍ അടങ്ങിയിരിക്കുന്നത്. പ്രത്യേക ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ ഫുഗു മീന്‍ മുറിക്കാനും പാകം ചെയ്യാനും ജപ്പാനില്‍ അനുമതിയുള്ളൂ. 3 കൊല്ലത്തിനു മുകളില്‍ പരിശീലനം, എഴുത്തു പരീക്ഷ , പ്രാക്റ്റിക്കല്‍ എന്നിവ കഴിഞ്ഞ ശേഷമേ ലൈസന്‍സ് കിട്ടുകയുള്ളു. പ്രാക്റ്റിക്കല്‍ പരീക്ഷയില്‍ സ്വന്തം കൈ കൊണ്ട് മീന്‍…

Read More