ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം;സെന്‍സെക്സ് 48 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം;സെന്‍സെക്സ് 48 പോയിന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 48 പോയിന്റ് ഉയര്‍ന്ന് 36,141ലും നിഫ്റ്റി 10 പോയന്റ് ഉയര്‍ന്ന് 10,714ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 405 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 231 ഓഹരികള്‍ നഷ്ടത്തിലുമാണ്. 28 ഓഹരികള്‍ക്ക് മാറ്റമില്ല. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളും നഷ്ടത്തിലാണ്.വാഹന ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ഐഷര്‍ മോട്ടോഴ്‌സ്, റിലയന്‍സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. അസംസ്‌കൃത എണ്ണവില ആഭ്യന്തര സൂചികകള്‍ക്ക് ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.

Read More

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍; വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍; വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല

ന്യൂഡല്‍ഹി: നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍ നടക്കും. സാമ്പത്തിക ഉത്തേജനത്തിനായി കൂടുതല്‍ നികുതി ഇളവുകളെപ്പറ്റി ആലോചിക്കാനാണ് യോഗം ചേരുന്നത്. യോഗത്തിലെ തീരുമാനങ്ങളെ രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ കൂടുതല്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കനത്ത നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല. കാര്‍ ഉള്‍പ്പടെ ഉള്ള വാഹനങ്ങള്‍ക്കുള്ള 28 ശതമാനം നികുതി 18 ശതമാനം ആക്കണം എന്നാണ് വാഹന നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. വാഹന വില്‍പ്പനയില്‍ രൂപപ്പെട്ടിട്ടുള്ള മാന്ദ്യം മൂലം രാജ്യത്തെ മുന്‍നിര കമ്പനികളെല്ലാം ഉത്പ്പാദനം വെട്ടിക്കുറച്ചും, നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടിയുമുള്ള നീക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന തീരുമാനം എടുത്തതുമാണ് ഇതിന് പ്രധാന കാരണം.

Read More

സ്വര്‍ണ വിലയില്‍ നേരിയകുറവ്; പവന് 27760 രൂപ

സ്വര്‍ണ വിലയില്‍ നേരിയകുറവ്; പവന് 27760 രൂപ

  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 120 രൂപ കുറഞ്ഞ് 27760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3470രൂപയാണ് വില. സെപ്റ്റംബര്‍ ആറിന് പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്.

Read More

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 27,760

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 27,760

കൊച്ചി; സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 27,760 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,470രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്

Read More

സ്വര്‍ണ വിലയില്‍ നേരിയ കുറവ്; 80 രൂപ കുറഞ്ഞ്, പവന് 28,000 രൂപ

സ്വര്‍ണ വിലയില്‍ നേരിയ കുറവ്; 80 രൂപ കുറഞ്ഞ്, പവന് 28,000 രൂപ

  സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 28,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,500 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിവാഹ സീസണായതും സ്വര്‍ണ വില കുതിച്ചുയരാന്‍ മറ്റൊരു കാരണമായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത.

Read More

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി

കൊച്ചി: സംസ്ഥാനത്ത് തുടച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 29 പൈസയാണ് കൂടിയത്. ഡീസല്‍ വില ഇരുപതു പൈസയും വര്‍ധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമായിരുന്നു. സൗദിയിലെ എണ്ണ പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ധന വില കുത്തനെ ഉയരും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഭ്യന്തര വിപണിയിലെ നേരിയ തോതിലുള്ള വില വര്‍ധന. മൂന്നു ദിവസം കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ എഴുപതു പൈസയുടെ വര്‍ധനയാണുണ്ടായത്. ഡീസല്‍ വില ഈ ദിവസങ്ങളില്‍ അറുപതു പൈസയും കൂടി.

Read More

യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കം

യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കം

യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കമാവും. 32 ടീമുകളാണ് കിരീട നേട്ടത്തിനായി യൂറോപ്പില്‍ പട പൊരുതുക. എട്ട് ഗ്രൂപ്പുകളിലായാണ് ടീമുകള്‍ അണി നിരക്കുക. നാളെ നടക്കുന്ന മത്സരങ്ങളില്‍ പിഎസ്ജി – റയല്‍ മാഡ്രിഡിനേയും അത്ലറ്റിക്കോ മാഡ്രിഡ് – യുവന്റസിനേയും നേരിടും. 2020 മെയ് 30ന് ഇസാതംബുളില്‍ വെച്ചാണ് ഫൈനല്‍ നടക്കുക. ഗ്രൂപ്പുകള്‍ ഇവയൊക്കെ ഗ്രൂപ്പ് എ – പിഎസ്ജി, റയല്‍ മാഡ്രിഡ്, ക്ലബ് ബ്രൂഗ്, ഗലാറ്റസറെ ഗ്രൂപ്പ് ബി – ബയേണ്‍ മ്യൂണിക്,ടോട്ടനം,ഒളിമ്ബ്യാക്കോസ്,റെഡ് സ്റ്റാര്‍ , ബെല്‍ ഗ്രേഡ് ഗ്രൂപ്പ് സി – മാഞ്ചസ്റ്റര്‍ സിറ്റി, ഷക്തര്‍ ഡോനെസ്‌ക്, ഡിനാമോ സാഗ്രെബ്, അറ്റലാന്റെ ഗ്രൂപ്പ് ഡി – യുവന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്‍ക്കൂസന്‍, ലോക്കോ മോട്ടീവ് മോസ്‌കോ ഗ്രൂപ്പ് ഇ – ലിവര്‍പൂള്‍ ,നപ്പോളി, റെഡ്ബുള്‍ സാല്‍സ് ബെര്‍ഗ്, ജെങ്ക് ഗ്രൂപ്പ് എഫ് – ബാഴ്‌സലോണ,ബോറൂസിയ…

Read More

ഓഹരി വിപണിയില്‍ ഇന്നും നഷ്ടത്തോടെ തുടക്കം

ഓഹരി വിപണിയില്‍ ഇന്നും നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 126 പോയന്റ് താഴ്ന്ന് 36,997ലും നിഫ്റ്റി 38 പോയന്റ് താഴ്ന്ന് 10,964ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 870 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 471 ഓഹരികള്‍ നഷ്ടത്തിലുമാണ്. വാഹനം, ലോഹം, എഫ്എംസിജി, ഫാര്‍മ ഓഹരികളാണ് നേട്ടത്തില്‍. ഊര്‍ജം, ബാങ്ക്, ഇന്‍ഫ്ര, ഐടി ഓഹരികള്‍ നഷ്ടത്തിലുമാണ്.വേദാന്ത, ഏഷ്യന്‍ പെയിന്റ്സ്, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Read More

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 28,080 രൂപ

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 28,080 രൂപ

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 28,080 രൂപ എന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,510 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് 29,120 രൂപയില്‍ സ്വര്‍ണ വില എത്തിയതാണ് റെക്കോര്‍ഡ്. അതേസമയം, പത്തു ദിവസത്തിനിടെ സ്വര്‍ണത്തിന് 1,360 രൂപയാണ് കുറവ് വന്നിരിക്കുന്നത്. ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്

Read More

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

                            മുംബൈ: ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 147 പോയന്റ് ഉയര്‍ന്ന് 36791ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 10891ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 731 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 387 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, ഫാര്‍മ ഓഹരികളാണ് നഷ്ടത്തില്‍. ഐടി, വാഹനം, ഇന്‍ഫ്ര, എഫ്എംസിജി, ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. പിഎഫ്സി, ആര്‍ഇസി, എസ്ബിഐ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, വേദാന്ത, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഇന്ത്യബുള്‍സ് ഹൗസിങ്, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Read More