ഹിമാചല്‍ യാത്രയ്ക്ക് മുമ്പായി ഇക്കാര്യങ്ങള്‍ ഓര്‍മയില്‍ ഉണ്ടാവട്ടെ…

ഹിമാചല്‍ യാത്രയ്ക്ക് മുമ്പായി ഇക്കാര്യങ്ങള്‍ ഓര്‍മയില്‍ ഉണ്ടാവട്ടെ…

നിമിഷ നേരം കൊണ്ട് മാറി മറിയുന്ന കാലാവസ്ഥയാണ് ഹിമാചല്‍ പ്രദേശിലേത്. അപ്രതീക്ഷിതമായുണ്ടാകുന്ന ഇവിടുത്തെ കാലാവസ്ഥാ മാറ്റങ്ങള്‍ മിക്കപ്പോളും പ്രശ്‌നം സൃഷ്ടിക്കുന്നത് ഇവിടെയെത്തിച്ചേരുന്ന സഞ്ചാരികള്‍ക്കാണ്. കാലാവസ്ഥാ മാറ്റത്തില്‍ ദിവസങ്ങളോളം പുറം ലോകവുമായി ബന്ധം നഷ്ടപ്പെട്ട് കുടുങ്ങിക്കിടങ്ങുന്ന കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഐഡികളും ഡോക്യുമെന്റുകളും ഹിമാചല്‍ പ്രദേശ് മാത്രമല്ല, എവിടേക്കുള്ള യാത്രകളായിരുന്നാലും അത്യവശ്യമായി കയ്യില്‍ കരുതേണ്ടവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്‍സുകള്‍. ടൂര്‍ ബുക്ക് ചെയ്ത കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ മുതല്‍ ഐഡി പ്രൂഫുകള്‍ വരെ കരുതണം. യാത്രയില്‍ ഓരോ ദിവസവും എവിടെയൊക്കെ സന്ദര്‍ശിക്കണം എന്നുള്ള പ്ലാനിങ്ങും കയ്യില്‍ കരുതുക. റൂം തിരഞ്ഞെടുക്കുമ്പോള്‍ യാത്രകളിലെ താമസ സൗകര്യത്തിന് ഹോട്ടലുകളെയാണ് നാം കൂടുതലും ആശ്രയിക്കുന്നത്. ഹോട്ടലിന്റെ ഫോട്ടോ കണ്ട് മാത്രം റൂം ബുക്ക് ചെയ്യാതെ ഗൂഗിളിലും ബുക്കിങ് സൈറ്റിലും മുന്‍പ് ഹോട്ടല്‍ ഉപയോഗിച്ചിട്ടുള്ളവര്‍ കൊടുത്തിരിക്കുന്ന റിവ്യൂ കൂടി നോക്കി ബുക്ക് ചെയ്യുക. അത്യാവശ്യ നമ്പറുകള്‍ ഫോണുകള്‍ക്കും…

Read More

ഒറ്റയ്ക്കുള്ള യാത്രയേക്കാള്‍ ഒട്ടേറെ ഗുണങ്ങളുണ്ട് ഗ്രൂപ്പായുള്ള സഞ്ചാരത്തിന്

ഒറ്റയ്ക്കുള്ള യാത്രയേക്കാള്‍ ഒട്ടേറെ ഗുണങ്ങളുണ്ട് ഗ്രൂപ്പായുള്ള സഞ്ചാരത്തിന്

സഞ്ചാര പ്രേമികളായ ചിലര്‍ ഒറ്റയ്ക്ക് യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. മറ്റ് ചിലര്‍ തനിക്കൊപ്പം ചിന്തിക്കുന്ന വ്യക്തികള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പവും. എന്നാല്‍ ഗ്രൂപ്പ് യാത്രയ്ക്ക് അതിന്റേതായ ചില ഗുണങ്ങള്‍ കൂടിയുണ്ട്. ഗ്രൂപ്പായി യാത്ര ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഗുണം എന്നത് നിങ്ങള്‍ ഒറ്റക്കല്ല എന്നതു തന്നെയാണ്. എന്തു തരത്തിലുള്ള പ്രശ്‌നങ്ങള്‍ വന്നാലും നിങ്ങള്‍ക്കു ഒപ്പം നില്ക്കാന്‍ ആളുകളുണ്ട് എന്ന ചിന്ത നല്കുന്ന ആത്മവിശ്വാസം മാത്രം മതി ഒരു യാത്ര അടിപൊളിയായി പൂര്‍ത്തിയാക്കുവാന്‍. വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോള്‍ പുറമേ നിന്നുവരുന്നവരെ തുറിച്ചു നോക്കുന്നത് വലിയ പുതുമയുള്ള കാര്യമല്ല. എന്നാല്‍ നിങ്ങളെ കമന്റ് അടിക്കുന്നതില്‍ നിന്നും മോശമായി പെരുമാറുന്നതില്‍ നിന്നും ഒക്കെ പിന്മാറുവാന്‍ നിങ്ങള്‍ ഒരു ഗ്രൂപ്പിന്റെ ഭാഗമാണ് എന്ന കാര്യം മാത്രം മതി. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ ആളുകളുടെ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വലിയ ഗ്രൂപ്പോ ചെറിയ ഗ്രൂപ്പോ ആകട്ടെ…

Read More

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.. ഇരട്ടിയാക്കാം ആഹാരത്തിന്റെ സ്വാദ്..!

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.. ഇരട്ടിയാക്കാം ആഹാരത്തിന്റെ സ്വാദ്..!

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.. ഇരട്ടിയാക്കാം ആഹാരത്തിന്റെ സ്വാദ്..! 1. ഉരുളക്കിഴങ്ങ് അരിഞ്ഞ് അല്പനേരം വെളളത്തിലിട്ടശേഷം വറുത്താല്‍ നല്ല സ്വാദ് കിട്ടും. 2. ഓംലറ്റിന് നല്ല മൃദുത്വം കിട്ടാന്‍ മുട്ട പതപ്പിച്ചശേഷം അല്‍പ്പം പാലോ, വെളളമോ ചേര്‍ക്കുക. 3. പൂരിക്ക് കുഴയ്ക്കുന്ന മാവില്‍ നാലോ,അഞ്ചോ,കഷണം റൊട്ടി വെളളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞു ചേര്‍ക്കുക. പൂരി വളരെ മൃദുവും സ്വാദിഷ്ടവുമായിരിക്കും. 4. ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്പം പഞ്ചസാര ചേര്‍ത്താല്‍ സ്വാദ് കൂടും. 5. തക്കാളി കൂടുതല്‍ രൂചികരമാകാന്‍ പാകം ചെയ്യുമ്പോള്‍ അല്‍പം പഞ്ചസാര ചേര്‍ക്കുക. 6. പാന്‍ നന്നായി ചൂടായതിനു ശേഷം ഭക്ഷണപദാര്‍ഥങ്ങള്‍ വറക്കുക. 7. സീഫുഡ്, ചിക്കന്‍ എന്നിവ ഫ്രൈ ചെയ്യുമ്പോള്‍ ബ്രൗണ്‍ നിറം ലഭിക്കാന്‍ പാകം ചെയ്യുന്നതിനു മുന്‍പ് അല്പം പഞ്ചസാര ചേര്‍ക്കുക. 8. മസാലപ്പൊടികള്‍,കറിവേപ്പില എന്നിവ എണ്ണയില്‍ മൂപ്പിച്ചശേഷം തിളപ്പിച്ചാല്‍ സ്വാദ് കൂടും. 9. മല്ലിയില,…

Read More

‘ മൈഗ്രേനിന് പരിഹാരമിതാ…..’

‘ മൈഗ്രേനിന് പരിഹാരമിതാ…..’

മൈഗ്രേനിനെ തലവേദനയുടെ ഗണത്തില്‍ പെടുത്താം. എന്നാല്‍ എല്ലാ തലവേദനകളും മൈഗ്രേനല്ല. മൈഗ്രേനിനെ വെറും തലവേദനയെന്ന് തള്ളിക്കയാനും സാധിക്കില്ല. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന തലവേദനയാണിത്. സാധാരണ തലവേദന പോലെയല്ല, അസഹനീയമാണ് മൈഗ്രേന്‍. അതിശക്തമായ തലവേദന, ഛര്‍ദി, കാഴ്ച മങ്ങുക, തലചുറ്റുക, അപസ്മാരം തുടങ്ങിയവ പല പ്രശ്‌നങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടാകാറുണ്ട്. പലപ്പോഴും ഈ അസുഖം പാരമ്പര്യമാണ്. മൈഗ്രനിന്റെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അമിതമായ വെളിച്ചം, ശബ്ദം, ആള്‍ക്കൂട്ടം, യാത്ര, വെയിലേല്‍ക്കല്‍, ചില ഭക്ഷണങ്ങള്‍ എന്നിവ പലരിലും മൈഗ്രേനിന് കാരണമാകുന്നു. വ്യക്തികള്‍ക്കനുസരിച്ച് രോഗ കാരണങ്ങളും മാറും. മൈഗ്രേന്‍ വന്നാല്‍ എന്തുചെയ്യണമെന്നറിയാതെ വേദന സംഹാരികളും മറ്റും കഴിച്ച് ദിവസം തള്ളിനീക്കുന്നവരുണ്ട്.  വീട്ടില്‍ നിന്ന് ചെയ്യാവുന്ന ഈ വിദ്യകള്‍ ഒന്ന് പരീക്ഷിച്ച് നോക്കൂ. മുന്തിരി ജ്യൂസ്: ഫ്രഷായ മുന്തിരി വെള്ളത്തില്‍ ചേര്‍ത്ത് ജ്യൂസുണ്ടാക്കി ദിവസം രണ്ടു നേരം കുടിക്കാം. ധാരാളം നാരംശമുള്ള ഈ…

Read More