പുലി പിടിച്ച നാലു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച നാലു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

അതിരപ്പിള്ളി: വാല്‍പാറയില്‍ പുലി കടിച്ചു കൊണ്ടുപോയ നാലു വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വാല്‍പാറ നടുമല എസ്‌റ്റേറ്റിലെ ഷറഫലിയുടെയും സഫിയയുടെയും മകനായ സൈദുല്ലയെയാണ് (4) വ്യാഴാഴ്ച വൈകീട്ട് ആറോടെ പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. വീടിന്റെ അടുക്കള വാതിലില്‍ നില്‍ക്കുന്ന കുട്ടിയെയായിരുന്നു പുലി പിടിച്ചത്. കുട്ടിയെ കുളിപ്പിച്ച ശേഷം അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു പുലിയുടെ ആക്രമണം. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ആയുധമായെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി 8.30 ഓടെയാണ് തല വേര്‍പെട്ട നിലയില്‍ 350 മീറ്റര്‍ മാറി കുട്ടിയുടെ ശരീരം കാട്ടില്‍ നിന്ന് കണ്ടുകിട്ടിയത്. ശരീരം അല്‍പം മാറി വേറെ ഭാഗത്തുനിന്നാണ് കിട്ടിയത്. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ ഝാര്‍ഖണ്ടില്‍ നിന്ന് തേയിലത്തോട്ടത്തില്‍ ജോലിക്കായ് വാല്‍പാറയിലെത്തിയത്. മൃതദേഹം മാറ്റുന്നതിനിടെ പൊലീസിന് നേരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

Read More

പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ: തായത്തെരു റെയിൽവെ ഗേറ്റിന് സമീപം പുലിയിറങ്ങി. പുലിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൊയ്തീൻ പള്ളിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ മൂന്നു മണിയോടെയാണ് പുലിയെ കണ്ടത്. പോലീസും വനംവകുപ്പും സ്ഥലത്തെത്തി. നാട്ടുകാർ ബഹളം വെച്ചതോടെയാണ് പുലി റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങിയത്. തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് ഓടി പുലി രക്ഷപ്പെട്ടു.

Read More