കപ്പയും കാബേജുമൊന്നും കഴിക്കേണ്ട!: തൈറോയ്ഡ് ഉള്ളവര്‍ ഇത് ശീലമാക്കും

കപ്പയും കാബേജുമൊന്നും കഴിക്കേണ്ട!: തൈറോയ്ഡ് ഉള്ളവര്‍ ഇത് ശീലമാക്കും

മിക്കവരിലും ഇന്ന് കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് തൈറോയ്ഡ് രോഗം. രക്തത്തില്‍ അയഡിന്റെ കുറവ് മൂലവും കൂടുതല്‍ മൂലവും ഈ രോഗം വരാം. ചിട്ടയായ ജീവിതരീതിയും ഭക്ഷണവും കൊണ്ട് ഇതിനെ ഒരു പരിധി വരെ നിലക്ക് നിര്‍ത്താം. പൊതുവെ ഗോയിറ്റര്‍ ഉള്ളവരാണ് ആഹാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ചില ആഹാരപദാര്‍ഥങ്ങളും പച്ചക്കറികളും ഇവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. കപ്പ, കാബേജ്, കോളിഫ്‌ലവര്‍, ബ്രൊക്കോളി എന്നിവയില്‍ അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസപ്പെടുത്തുന്ന ഗോയിസ്‌ട്രോജനുകള്‍ എന്ന ചില സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. തയോസയനേറ്റ്, ഫീനോളുകള്‍, ഫ്‌ലാറനോയിഡുകള്‍ എന്നിവയാണ് പ്രധാന ഗോയിട്രോജനുകള്‍. കാബേജ്, കപ്പ, കോളിഫ്‌ലവര്‍ എന്നിവ തുടരെ ഉപയോഗിക്കുമ്പോള്‍ ഈ ഗോയിട്രോജനുകള്‍ അയഡിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും തുടര്‍ന്ന് തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്നു. കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രജനുകള്‍ ഉണ്ടത്രേ. കടുകിലെ തയോയൂറിയ എന്ന ഗോയിട്രോജനാണു വില്ലന്‍. കടുകിന്റെ ഉപയോഗം പൊതുവെ കുറവാണല്ലോ. കപ്പ പതിവായി…

Read More