കുടമാറ്റം, മേളം, ആര്‍പ്പ് വിളി!… ഒരു മിനിട്ട് കൊണ്ട് തൃശൂര്‍ പൂരം കാണാം

കുടമാറ്റം, മേളം, ആര്‍പ്പ് വിളി!… ഒരു മിനിട്ട് കൊണ്ട് തൃശൂര്‍ പൂരം കാണാം

തൃശ്ശൂര്‍: നിറങ്ങള്‍ വിടര്‍ന്ന പൂരവിസ്മയമായി കുടമാറ്റം. വാശിയോടെ പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങള്‍ പരസ്പരം കുടകള്‍ മത്സരിച്ചുയര്‍ത്തിയതോടെ പൂരപ്രേമികള്‍ ആവേശത്തിലായി. ശാരീരികാവശതകള്‍ അനുഭവപ്പെട്ടെങ്കിലും അതെല്ലാം മറന്ന് പെരുവനം കുട്ടന്‍മാരാര്‍ നയിച്ച ഇലഞ്ഞിത്തറമേളം, താളപ്പെരുക്കമായി. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. പതിവുപോലെത്തന്നെ വ്യത്യസ്തമായ കുടകളുടെ ഭംഗി തന്നെയായിരുന്നു കുടമാറ്റത്തിന്റെ പ്രധാന ആകര്‍ഷണം. കഥകളി രൂപങ്ങള്‍ മുതല്‍ മിക്കി മൗസിന്റെ ചിത്രങ്ങള്‍ വരെയുള്ള കുടകളും, പല നിലകളിലുള്ള കുടകളും കുടമാറ്റത്തിന് മിഴിവേകി. രാവിലെ അഞ്ച് മണിക്ക് കണിമംഗലം ശാസ്താവ് വടക്കുന്നാഥന്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക്തുടക്കമായത്. തുടര്‍ന്ന് ചെമ്പുക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവന്‍മാര്‍ ഘടകപൂരങ്ങളായി വടക്കുന്നാഥന്‍ ക്ഷേത്രത്തിലേക്ക്…

Read More

തൃശൂര്‍ പൂരത്തിന്റെ നിറം കെടുത്തരുതെന്ന് ചെന്നിത്തല; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനംമന്ത്രി

തൃശൂര്‍ പൂരത്തിന്റെ നിറം കെടുത്തരുതെന്ന് ചെന്നിത്തല; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനംമന്ത്രി

തൃശൂര്‍: ചരിത്ര പ്രാധാന്യമുള്ള തൃശൂര്‍ പൂരത്തിന്റെ നിറം കെടുത്തുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാരും വനം വകുപ്പും കുറെക്കൂടി അവധാനതയുള്ള സമീപനം സ്വീകരിക്കണം. നൂറ്റാണ്ടുകളായി നടന്ന് വരുന്ന പൂരം നമ്മുടെ സാംസ്‌കാരിക ലോകത്തിന്റെ മുഖമുദ്രയാണ്. ഇതിന്റെ ശോഭ കെടുത്തരുത്. ആനയുടമകളുമായുള്ള തര്‍ക്കം പരിഹരിച്ച് തൃശൂര്‍പൂരം ഭംഗിയായി നടത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കണമെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അതേസമയം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ രാജു. തെച്ചിക്കോട്ട് രാമചന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കളക്ടര്‍ക്ക് നല്‍കിയ കത്തിലും നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും വസ്തുത ചൂണ്ടിക്കാട്ടിയിട്ടേയുള്ളൂ എന്നും മന്ത്രി പറഞ്ഞു. വസ്തുത ചൂട്ടിക്കാണിക്കേണ്ടത് വൈല്‍സ് ലൈഫ് വാര്‍ഡന്റെയും വകുപ്പിന്റെയും ഉത്തരവാദിത്വമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കോടതി തീരുമാനം നടപ്പാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത്…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗജരാജന്‍ തെച്ചിക്കോട്ടു രാമചന്ദ്രന്‍ വക ഒരുലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗജരാജന്‍ തെച്ചിക്കോട്ടു രാമചന്ദ്രന്‍ വക ഒരുലക്ഷം രൂപ

തൃശൂര്‍: പ്രളയബാധിതരെ സഹായിക്കാന്‍ ഉത്സവ കേരളത്തിന്റെ ചക്രവര്‍ത്തിയായ ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും. ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്കായി ലഭിച്ച ഏക്കത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് അനേകായിരം ആരാധകരുള്ള ഈ കൊമ്പന്റെ പേരില്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. അടുത്ത ദിവസം തൃശൂരില്‍ വച്ച് മന്ത്രി എ.സി മൊയ്തീന് തുക തെച്ചിക്കോട്ടുകാവ് ദേവസ്വം ഭാരവാഹികള്‍ കൈമാറും. ദേവസ്വം തീരുമാനം തെച്ചിക്കോട്ടുകാവ് കൊമ്പന്റെ ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനകളില്‍ ഒന്നാണിത്. ഏഷ്യയില്‍ ഉയരത്തില്‍ ഇതിന് രണ്ടാംസ്ഥാനക്കാരനും.

Read More

തൃശ്ശൂര്‍ പൂരം ഇന്ന്, പൂരലഹരിയില്‍ മുങ്ങി നഗരം

തൃശ്ശൂര്‍ പൂരം ഇന്ന്, പൂരലഹരിയില്‍ മുങ്ങി നഗരം

തൃശൂര്‍: പൂരാവേശത്തില്‍ മുങ്ങി തൃശൂര്‍. ഇന്നാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം. വര്‍ണങ്ങള്‍ക്കും നാദങ്ങള്‍ക്കും ഗന്ധങ്ങള്‍ക്കും പൂരക്കാറ്റു പിടിച്ചുകഴിഞ്ഞു. രാവിലെ വെയില്‍ മൂക്കുംമുമ്പ് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി മടങ്ങുന്നതോടെ ചെറൂപൂരങ്ങള്‍ ഒന്നൊന്നായി വടക്കുന്നാഥനിലേക്കെത്തും. തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവും തുടര്‍ന്നു മഠത്തില്‍നിന്നുള്ള വരവും പാറമേക്കാവിലമ്മയുടെ പൂരം പുറപ്പാടും തുടര്‍ന്നുള്ള ഇലഞ്ഞിത്തറ മേളവും അതിനു ശേഷമുള്ള പ്രസിദ്ധമായ തെക്കോട്ടിറക്കവും കൂടിക്കാഴ്ചയും കുടമാറ്റവും പൂരപ്രേമികളുടെ മനസു നിറയ്ക്കും. വ്യാഴാഴ്ച പുലര്‍ച്ച വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയുംവരെ പൂരപ്പെരുമഴ പെയ്യും. തിരുവമ്പാടിയുടെ മഠത്തില്‍വരവിനു തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ തിടമ്പേറ്റും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്ന് പൂരത്തിനെത്തും. മുഖ്യമന്ത്രിക്കു പുറമേ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ പൂരാഘോഷങ്ങളും കുടമാറ്റവും കാണാനെത്തും.

Read More

സാംപിള്‍ വെടിക്കെട്ട്: തീപ്പൊരി തെറിച്ച് ആറു പേര്‍ക്കു നിസ്സാര പരുക്കേറ്റു

സാംപിള്‍ വെടിക്കെട്ട്: തീപ്പൊരി തെറിച്ച് ആറു പേര്‍ക്കു നിസ്സാര പരുക്കേറ്റു

തൃശൂര്‍: പൂരത്തിന്റെ സാംപിള്‍ വെടിക്കെട്ടിനിടയില്‍ എംഒ റോഡിലേക്കു വീണ സ്‌ഫോടക വസ്തുവിലെ തീപ്പൊരി തെറിച്ച് ആറു പേര്‍ക്കു നിസ്സാര പരുക്കേറ്റു. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവസ്വം പ്രതിനിധികളും പൊലീസുമാണ് ഇവര്‍ക്കു വേണ്ട സൗകര്യങ്ങളൊരുക്കിയത്. തമിഴ്‌നാട് പഴനി ഒട്ടന്‍ചത്രം തിരുമലൈ സ്വാമി (63), കാടാമ്പുഴ വെസ്റ്റ് തുടക്കത്തില്‍ പുന്നപ്പുറത്ത് വീട്ടില്‍ വിജയകുമാര്‍ (56), തൃക്കൂര്‍ ചിറമ്മല്‍ ജോണി (59), തിരൂര്‍ ചോലയില്‍ കുഞ്ഞുമരയ്ക്കാറുടെ മകന്‍ ഹംസ (52), തിരൂര്‍ കടവത്ത് ചെറിയപറമ്പില്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ ഷാഹുല്‍ ഹമീദ് (43) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ കൂടാതെ കേള്‍വിശക്തിയില്ലാത്ത ഒരാള്‍ക്കു കൂടി പൊള്ളലേറ്റിട്ടുണ്ട്.

Read More

തൃശൂര്‍ പൂരം വെടിക്കെട്ട് അകലെ നിന്ന് കണ്ടാല്‍ മതി: ലോക്‌നാഥ് ബെഹ്‌റ

തൃശൂര്‍ പൂരം വെടിക്കെട്ട് അകലെ നിന്ന് കണ്ടാല്‍ മതി: ലോക്‌നാഥ് ബെഹ്‌റ

തൃശൂര്‍: പൂരം വെടിക്കെട്ട് അകലെ നിന്ന് കണ്ടാല്‍ മതിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. വെടിക്കെട്ടു നടക്കുന്ന രാഗം തിയറ്റര്‍ മുതല്‍ നായ്ക്കനാല്‍വരെ ആരെയും നില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ദേവസ്വവും പൊലീസും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു. ഡി.ജി.പി ആവശ്യപ്പെട്ടതിനെ തുടടര്‍ന്നാണ് നിയന്ത്രണമെന്നും ഇനി ചര്‍ച്ച ചെയ്യില്ലെന്നും പൊലീസ് ദേവസ്വം ഭാരവാഹികളെ അറിയിച്ചു. വെടിക്കെട്ടു നടക്കുന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള പെട്രോള്‍ ബങ്കുകളിലെ ഇന്ധനം കാലിയാക്കണമെന്നും ബെഹ്റ നിര്‍ദേശിച്ചിട്ടുണ്ട്. കുടമാറ്റത്തിന് രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ തിങ്ങി നിറയുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനുംപൊലീസ് തീരുമാനിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണമെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഇന്നു നടക്കുന്ന സാംപിളും 26നു വെളുപ്പിനു നടക്കുന്ന വെടിക്കെട്ടും കാണാന്‍ അവസരമില്ലാതായി. മുകളില്‍ പോയി പൊട്ടുന്നതു ദൂരെനിന്നു കാണാമെന്നു മാത്രം. പൊലീസ് നിലപാടിനെതിരെ പൂരപ്രേമികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പൂരത്തിന്റെ നിറസാനിധ്യമായ വെടിക്കെട്ടും കുടമാറ്റവും കാണാനുള്ള അവസരം…

Read More

പൂരപ്പെരുമയ്ക്ക് ഇന്ന് കൊടിയേറ്റം..

പൂരപ്പെരുമയ്ക്ക് ഇന്ന് കൊടിയേറ്റം..

തൃശൂര്‍: സാംസ്‌കാരിക നഗരത്തിനു ആവേശം പകര്‍ന്ന് പതിവ് ചടങ്ങുകളും കാഴ്ചകളുമായി തൃശൂര്‍ പൂരം ഇന്ന് കൊടിയേറും. ഇതിനോടകം പൂരച്ചിന്തകളിലേക്ക് കുടിയേറിക്കഴിഞ്ഞ നഗരം പൂരങ്ങളുടെ പൂരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഏപ്രില്‍ 25നാണ് പൂരം. ആര്‍പ്പു വിളികളോടെ ദേശക്കാരാണ് കൊടിയേറ്റുക. രാവിലെ 11.30ന് തിരുവമ്പാടി ക്ഷേത്രത്തില്‍ ആദ്യം കൊടിയേറ്റും. താഴത്ത് പുരക്കല്‍ സുന്ദരന്‍ ആശാരി ചെത്തിമിനുക്കിയ കവുങ്ങിലാണ് കൊടി ഉയരുക. ഉച്ചക്ക് മൂന്നോടെ ഒരാനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടാവും. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ തിടമ്പേറ്റും. നായ്ക്കനാലില്‍ എത്തുന്നതോടെ പാണ്ടിമേളം തുടങ്ങും. ശ്രീമൂലസ്ഥാനത്ത് എഴുന്നള്ളിപ്പ് സമാപിക്കുന്നതോടെ ചെറിയ വെടിക്കെട്ട് നടക്കും. പാറമേക്കാവില്‍ രാവിലെ 12.15നാണ് കൊടിയേറ്റ്. ചെമ്പില്‍ നീലകണ്ഠനാശാരിയുടെ മകന്‍ കുട്ടന്‍ ആശാരിക്കാണ് കൊടിമരം മിനുക്കാനുള്ള അവകാശം. കൊടിയേറ്റിനുശേഷം അഞ്ച് ആനകളോടെ വടക്കുനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടാവും. പാറമേക്കാവ് പത്മനാഭന്‍ തിടമ്പേറ്റും. പെരുവനം കുട്ടന്മാരാരുടെ പ്രാമാണ്യത്തിലാവും മേളം.

Read More

വിസ്മയം തീര്‍ത്ത് കുടമാറ്റം; ആവേശമായി തൃശൂര്‍ പൂരം; കമ്പം ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം

വിസ്മയം തീര്‍ത്ത് കുടമാറ്റം; ആവേശമായി തൃശൂര്‍ പൂരം; കമ്പം ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം

തൃശൂര്‍: പൂരാപ്രേമികളുടെ കണ്ണും മനസ്സും നിറച്ച് ആവേശ്വോജലമായി കുടമാറ്റം. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ വ്യത്യസ്തങ്ങളായ വര്‍ണ്ണകുടകള്‍ പരസ്പരം ഉയര്‍ത്തിയതോടെ പൂരം വിസ്മയമായി. തിരുവമ്പാടി ശിവസുന്ദറിന്റെ പുറത്തേറി തിരുവമ്പാടി ഭഗവതി പുറത്തേക്കെഴുന്നള്ളി. കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തില്‍ നടപ്പാണ്ടി കൊട്ടിയാണ് ഭഗവതിയെ എഴുന്നള്ളിച്ചത്. പിന്നാലെ തിരുവമ്പാടിയുടെ 15 ആനകള്‍ തെക്കോട്ടിറങ്ങി തെക്കേ ഗോപുരനടയില്‍ അണിനിരന്നു. ശേഷം പാറമേക്കാവിന്റെ 15 ആനകള്‍ രാമവര്‍മ്മ തമ്പുരാന്റെ പ്രതിമയെ വലം വച്ച് തെക്കേ ഗോപുര നടയ്ക്ക് അഭിമുഖമായി അണിനിരന്നു. ഇതോടെ കുടമാറ്റം ആരംഭമായി. അമ്പത്തിയൊന്ന് സെറ്റ് കുടകളാണ് ഒരുക്കിയത്. ഇതില്‍ അഞ്ച് സെറ്റ് കുടകള്‍ പ്രത്യേകതയുള്ളതായി. ഇവ കുടമാറ്റ സമയത്ത് മാത്രം പ്രദര്‍ശിപ്പിച്ചതാണ്. രാവിലെ മുതല്‍ ഇലഞ്ഞിത്തറമേളം ആസ്വദിക്കാന്‍ വലിയ ജനക്കൂട്ടം എത്തിയിരുന്നു. വെളുപ്പിനാണ് ആസ്വാദകര്‍ കാത്തിരിക്കുന്ന കമ്പം തുടങ്ങുന്നത്.

Read More

‘പൂരം മനോഹരം’; തൃശൂര്‍ പൂരത്തിന്റെ മനോഹാരിത വിളിച്ചോതുന്ന സംഗീത ആല്‍ബം

‘പൂരം മനോഹരം’; തൃശൂര്‍ പൂരത്തിന്റെ മനോഹാരിത വിളിച്ചോതുന്ന സംഗീത ആല്‍ബം

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ മനോഹാരിത വിളിച്ചോതുന്ന മനോഹരമായ സംഗീത ആല്‍ബം പുറത്തിറങ്ങി. പൂരം മനോഹരം എന്ന വീഡിയോ ആല്‍ബമാണ് പൂരപ്രേമികള്‍ക്ക് മുമ്പിലേക്ക് എത്തിയിരിക്കുന്നത്. തൃശൂരുകാര്‍ തന്നെയായ രചന നാരായണന്‍കുട്ടി, ഗായത്രി സുരേഷ്, മാളവിക മേനോന്‍ എന്നീ നടിമാരാണ് പാട്ടിനൊപ്പം നൃത്തവിസ്മയം തീര്‍ക്കുന്നത്. ബാലതാരം മാസ്റ്റര്‍ മാധവും ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഹരി പി.നായരാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.മോഹിനിയാട്ടം, കേരളനടനം, കഥകളി എന്നീ കലാരൂപങ്ങള്‍ സമന്വയിപ്പിച്ചുള്ള നൃത്താവിഷ്‌കാരം ഒരുക്കിയത് രചന നാരായണന്‍കുട്ടിയാണ്. രാം സുരേന്ദറിന്റെ സംഗീതത്തില്‍ ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖ വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്.നടി നൈല ഉഷയാണ് ‘പൂരം മനോഹര’ത്തിന് തുടക്കം കുറിച്ചത്. നടി രജിഷ വിജയനാണ് ആല്‍ബം പ്രകാശനം ചെയ്തത്.

Read More