പത്രക്കാരെ കൂട്ടി ബോട്ടില്‍ പോയി ഫോട്ടോ എടുത്ത് അഭിനയിക്കാന്‍ അറിയില്ല; തന്റെ ഉടമസ്ഥതയിലുള്ള നാലു ബോട്ടും മുഴുവന്‍ ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്, കുട്ടനാട്ടിലേക്കു തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി എം.എല്‍.എ തോമസ് ചാണ്ടി

പത്രക്കാരെ കൂട്ടി ബോട്ടില്‍ പോയി ഫോട്ടോ എടുത്ത് അഭിനയിക്കാന്‍ അറിയില്ല; തന്റെ ഉടമസ്ഥതയിലുള്ള നാലു ബോട്ടും മുഴുവന്‍ ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്, കുട്ടനാട്ടിലേക്കു തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി എം.എല്‍.എ തോമസ് ചാണ്ടി

ആലപ്പുഴ: മഴക്കെടുതികളില്‍ കുട്ടനാട് വലയുമ്പൊഴും വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കുറവില്ല. കനത്ത മഴ ദുരിതത്തിലാഴ്ത്തിയ കുട്ടനാട്ടിലേക്ക് എം.എല്‍.എ തോമസ് ചാണ്ടി എത്തിയില്ല എന്നതാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളിലൊന്നും തനിക്കു വിശ്വാസമില്ലെന്നും ദുരിത ബാധിതര്‍ക്കായി മനുഷ്യ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എം.എല്‍.എ തോമസ് ചാണ്ടി എഡിറ്ററിനോട് പ്രതികരിച്ചു. 13 പഞ്ചായത്തുകള്‍ ഉള്‍പ്പെടെ മണ്ഡലത്തിലെല്ലാം ഭീതികരമായ രീതിയില്‍ വെള്ളം പൊങ്ങുകയും ഇതേത്തുടര്‍ന്നു പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു പോവുകയുമാണ് സംഭവിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ പത്രക്കാരുമായി എത്തി ഫോട്ടോയെടുത്ത് ദു:ഖത്തില്‍ പങ്കു ചേരുന്നതായി അഭിനയിക്കാന്‍ എനിക്കു താത്പര്യമില്ല, അറിയുകയുമില്ല. ഞാന്‍ എത്തുക എന്നതല്ല പ്രധാനം. മതിയായ രക്ഷാപ്രവര്‍ത്തനങ്ങള്‍ എത്തിക്കുക എന്നതാണ്. സര്‍ക്കാര്‍ നടപടികള്‍ക്കു പുറമേ എന്റെ ഉടമസ്ഥതയിലുള്ള നാലു ബോട്ടുകളും മുഴുവന്‍ ജീവനക്കാരും സജീവമായ രക്ഷാപ്രവര്‍ത്തനങ്ങളിലാണ്. തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എത്തിക്കുന്നതിനും സാധിച്ചിട്ടുണ്ട്. സദാ സമയവും കര്‍മ്മനിരതരായി…

Read More

തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റം: കലക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റം: കലക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി. വി. അനുപമയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. തോമസ് ചാണ്ടിക്ക് കലക്ടര്‍ നല്‍കിയ രണ്ടു നോട്ടിസുകള്‍ ഹൈക്കോടതി റദ്ദാക്കി. നോട്ടിസ് നല്‍കിയത് തെറ്റായ സര്‍വേ നമ്പരിലാണെന്നു കോടതി കണ്ടത്തി. ഇക്കാര്യം കലക്ടറും അംഗീകരിച്ചു. വസ്തുതകള്‍ പരിശോധിച്ചില്ലെന്നും അറിയിച്ചു. ഇതോടെ, കലക്ടര്‍ എന്തുജോലിയാണു ചെയ്യുന്നതെന്നു കോടതി ചോദിച്ചു. വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയാണ് ഹര്‍ജി നല്‍കിയത്. തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കെതിരെ നിലം നികത്തല്‍ ആരോപണത്തില്‍ ഫെബ്രുവരി 23ന് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നായിരുന്നു നോട്ടിസ്. ഈ നോട്ടിസില്‍ ബ്ലോക്ക് നമ്പരും സര്‍വേ നമ്പരും തെറ്റായിട്ടാണു രേഖപ്പെടുത്തിയിരുന്നത്. ഇതു തിരിച്ചറിഞ്ഞപ്പോള്‍ തിരുത്തല്‍ നോട്ടിസും കലക്ടര്‍ അയച്ചിരുന്നു. കോടതിയില്‍ ഇക്കാര്യം കലക്ടര്‍ അറിയിച്ചു. ഇരു നോട്ടിസുകളും പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും കലക്ടര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ്…

Read More

ഹര്‍ജിക്ക് പിന്നില്‍ തോമസ് ചാണ്ടിക്ക് പങ്കില്ല: എ.കെ ശശീന്ദ്രന്‍

ഹര്‍ജിക്ക് പിന്നില്‍ തോമസ് ചാണ്ടിക്ക് പങ്കില്ല: എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: തനിക്കെതിരായ ഹര്‍ജിക്ക് പിന്നില്‍ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. എന്‍.സി.പിയിലെ മറ്റാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഹര്‍ജി സംബന്ധിച്ച് പാര്‍ട്ടിയില്‍ അന്വേഷണം ആവശ്യപ്പെടില്ല. അന്വേഷണം ആവശ്യപ്പെടണമെങ്കില്‍ അതിന് വേണ്ട തെളിവുകള്‍ തന്റെ കൈവശമുണ്ടാവണമെന്നും ശശീന്ദ്രന്‍ വ്യകതമാക്കി. നേരത്തെ എ.കെ.ശശീന്ദ്രനെ ഫോണ്‍കെണി കേസില്‍ നിന്ന് ഒഴിവാക്കിയ കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ മഹാലക്ഷ്മി സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തോമസ് ചാണ്ടിയുടെ പി.എയുടെ വീട്ടുജോലിക്കാരിയാണ് ഹര്‍ജി നല്‍കിയതെന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ശശീന്ദ്രന്‍ രംഗത്തെത്തിയത്.

Read More

തോമസ് ചാണ്ടിയുടെ രാജികാര്യത്തില്‍ അവകാശവാദവുമായി ബിജെപി; രാജിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ കളക്ടര്‍ക്കും മാധ്യമപ്രവര്‍ത്തകനുമൊപ്പം ബിജെപി ജില്ലാപ്രസിഡണ്ടിന്റെ പടവും പോസ്റ്ററില്‍

തോമസ് ചാണ്ടിയുടെ രാജികാര്യത്തില്‍ അവകാശവാദവുമായി ബിജെപി; രാജിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ കളക്ടര്‍ക്കും മാധ്യമപ്രവര്‍ത്തകനുമൊപ്പം ബിജെപി ജില്ലാപ്രസിഡണ്ടിന്റെ പടവും പോസ്റ്ററില്‍

തോമസ് ചാണ്ടിയുടെ രാജിയോടുകൂടി ജനമധ്യത്തില്‍ കൂടുതല്‍ സ്വീകാര്യരായിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ടിവി പ്രസാദും കളക്ടര്‍ അനുപമയും. അധികാരകസേരയുടെ ഹുങ്കില്‍ രമിച്ചിരുന്ന തോമസ് ചാണ്ടിയെ പുറത്താക്കുന്നതില്‍ ഇവര്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. ഇക്കാര്യങ്ങള്‍ കാര്യങ്ങള്‍ നീങ്ങുമ്പോഴാണ് ബിജെപിയുടെ അവകാശവാദം. കളക്ടര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊപ്പം ചാണ്ടിയെ രാജിവെപ്പിച്ചതില്‍ തങ്ങള്‍ക്കും പങ്കുണ്ടെന്നാണ് ബിജെപി ആലപ്പുഴ ജില്ലാ ഘടകം പറയുന്ന തോമസ് ചാണ്ടിയെ പുറത്താക്കിയതിന് കാരണക്കാരനാണെന്ന് സൂചിപ്പിച്ചുകൊണ്ട് ബിജെപി വക പുതിയൊരാള്‍കൂടി എത്തിയിരിക്കുകയാണ് ഇപ്പോള്‍. യുവ മോര്‍ച്ചയാണ് ബിജെപി ജില്ലാ പ്രസിഡന്റിനും ഇക്കാര്യത്തില്‍ കയ്യുണ്ട് എന്ന് അവകാശപ്പെട്ട് പോസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ടിവി പ്രസാദിനും അനുപമ ഐഎഎസിനുമൊപ്പമാണ് ബിജെപി നേതാവായ കെ സോമനും കടന്നുകൂടിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനേത്തുടര്‍ന്ന് ബിജെപിക്കെതിരെ ട്രോളുകളുടെ ചാകരയാണ്. ഈ വിഷയത്തില്‍ തീര്‍ത്തും അപഹാസ്യരായിരിക്കുകയാണ് ബിജെപി ഘടകം.

Read More

തോമസ് ചാണ്ടിക്കെതിരെ നിയമോപദേശം ലഭിച്ചതിനു ശേഷം മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തോമസ് ചാണ്ടിക്കെതിരെ നിയമോപദേശം ലഭിച്ചതിനു ശേഷം മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

  തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് കായല്‍ നികത്തി പാര്‍ക്കിങ് സംവിധാനം ഒരുക്കിയെന്ന ആരോപണത്തില്‍ നിയമോപദേശം ലഭിച്ചതിനു ശേഷം മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്ന് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണ. തോമസ് ചണ്ടിക്കെതിരായ നടപടി തീരുമാനിക്കുന്നതിനായി സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. വിഷയത്തില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ല. തോമസ് ചാണ്ടിക്കതിരെ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടിയിരുന്നു. ഇതില്‍ നിയമോപദേശം വരും വരെ കാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍, തോമസ് ചണ്ടിക്കെതിരായ നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയല്ല മറിച്ച് സര്‍ക്കാരാണെന്നും സിപിഎം സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. മന്ത്രി നിലം നികത്തിയെന്ന റിപ്പോര്‍ട്ട് മുന്നണിയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് സിപിഐ എടുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചിരുന്നു.

Read More

തോമസ് ചാണ്ടിക്ക് പിന്‍ന്തുണയേറുന്നു; ആരോപണങ്ങളുടെ പേരില്‍ ഒരാളെ ക്രൂശിക്കരുതെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി

തോമസ് ചാണ്ടിക്ക് പിന്‍ന്തുണയേറുന്നു; ആരോപണങ്ങളുടെ പേരില്‍ ഒരാളെ ക്രൂശിക്കരുതെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രിക്കനുകൂലമായി പിന്‍ന്തുണയേറുന്നു. തുടര്‍ച്ചയായി മന്ത്രിയുടെ രാജിക്കായി വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തിലാണ് പരസ്യമായി തോമസ് ചാണ്ടിയെ പിന്‍ന്തുണച്ച് പ്രമുഖര്‍ രംഗത്തെത്തുന്നത്. എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ തന്നെ ചാണ്ടിയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി. തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തു വരട്ടെയെന്നും, അല്ലാതെ വെറും ആരോപണങ്ങളുടെയും പത്രവാര്‍ത്തകളുടെയും പേരില്‍ ഒരാളെ ക്രൂശിക്കരുതെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അതേസമയം, ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്കെതിരെ മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. കായല്‍ കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന കളക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ മാത്രമേ കളക്ടര്‍ക്കുള്ളു. അതനുസരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. അതുകൊണ്ടു തന്നെ കളക്ടറുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയും വരെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Read More

മാര്‍ത്താണ്ഡം കായല്‍ ഭൂമി കൈയേറി എന്നാരോപിച്ച് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹെക്കോടതിയില്‍ ഹര്‍ജി; കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദിന്റെതാണ് ഹര്‍ജി

മാര്‍ത്താണ്ഡം കായല്‍ ഭൂമി കൈയേറി എന്നാരോപിച്ച് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹെക്കോടതിയില്‍ ഹര്‍ജി; കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദിന്റെതാണ് ഹര്‍ജി

  കൊച്ചി : മാര്‍ത്താണ്ഡം കായല്‍ ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്തംഗമായ ബി.കെ. വിനോദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മന്ത്രി ഡയറക്ടറായുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കൈയേറിയ കായല്‍ ഭൂമി തിരിച്ചു പിടിക്കണം, കൈയേറ്റം കണ്ടെത്താന്‍ സര്‍വേ നടത്തണം, മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണം എന്നീയാവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചേക്കും. കുട്ടനാട് തഹസീല്‍ദാറുടെയും കൈനകരി നോര്‍ത്ത് വില്ലേജ് ഓഫീസറുടെയും റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയും കമ്പനിയും അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്നും ഭൂവിനിയോഗ നിയമമടക്കമുള്ളവയുടെ ലംഘനമാണിതെന്നും പറഞ്ഞിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഡേറ്റ ബാങ്കില്‍ ഈ നിലം ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് പ്രാദേശിക തല മോണിട്ടറിംഗ് കമ്മിറ്റിക്ക് പലതവണ നിവേദനം നല്‍കിയിട്ടും മന്ത്രി തോമസ് ചാണ്ടിയുടെ…

Read More

കായല്‍ കൈയ്യേറിയിട്ടില്ല; വഴിയിലിട്ട മണ്ണ് വേണമെങ്കില്‍ എടുത്തുമാറ്റാം; രാജി വെയ്ക്കില്ല: തോമസ് ചാണ്ടി

കായല്‍ കൈയ്യേറിയിട്ടില്ല; വഴിയിലിട്ട മണ്ണ് വേണമെങ്കില്‍ എടുത്തുമാറ്റാം; രാജി വെയ്ക്കില്ല: തോമസ് ചാണ്ടി

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കായല്‍ കയ്യേറിയിട്ടില്ലെന്ന് തോമസ് ചാണ്ടി വ്യക്തമാക്കി. ഒരു സെന്റ് ഭൂമി പോലും കയ്യേറിയെന്ന് ആര്‍ക്കും തെളിയിക്കാനാവില്ല. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് നികത്തിയത്. വഴിയിലിട്ട മണ്ണ് എടുത്ത് മാറ്റാന്‍ തയ്യാറാണ്. കെട്ടിടങ്ങള്‍ അനധികൃതമാണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. നിലവില്‍ രാജി വെയ്ക്കേണ്ട സാഹചര്യമില്ലെന്നും തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. കായല്‍ കൈയ്യേറിയെന്ന ആരോപണം തെളിഞ്ഞാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി നേരത്തെ പറഞ്ഞിരുന്നു . മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമസ് ചാണ്ടിയ്ക്കെതിരായ കായല്‍ കയ്യേറ്റ ആരോപണം സ്ഥിരീകരിച്ച് ആലുപ്പുഴ ജില്ലാ കളക്ടറുടെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. കൈയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും രാജിവയ്ക്കും. ഇപ്പോഴത്തെ സ്ഥിതിയില്‍ രാജ്ിവയ്ക്കില്ല. ഒരുസെന്റ് ഭൂമിപോലും കൈയ്യേറിയിട്ടില്ല. ആരോപണങ്ങള്‍ സംബന്ധിച്ച് ഒരുതരത്തിലുള്ള…

Read More

മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി

മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി

  തിരുവനന്തപുരം: റിസോട്ടിനായി അനധികൃതമായി കായല്‍ കയ്യേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് വിജിലന്‍സ് മേധാവികൂടിയായ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയത്. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുന്‍വശം അഞ്ചുകിലോമീറ്ററോളം കായല്‍ വേലികെട്ടി വേര്‍തിരിച്ച് അധീനതയിലാക്കിയെന്നാണ് തോമസ് ചാണ്ടിക്കെതിരായ ഒരു ആരോപണം. ആലപ്പുഴയില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് അനുവദിച്ച പണമുപയോഗിച്ച് മന്ത്രിയുടെ റിസോര്‍ട്ട് വരെയുള്ള 400 മീറ്റര്‍ വരെ മാത്രം ടാര്‍ ചെയ്തുവെന്നും റിസോട്ടിനായി നിലം നികത്തിയെന്നും ആരോപണമുണ്ട്.

Read More

മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയാറെന്ന് തോമസ് ചാണ്ടി എംഎല്‍എ

മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയാറെന്ന് തോമസ് ചാണ്ടി എംഎല്‍എ

മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയാറെന്ന് തോമസ് ചാണ്ടി എം.എല്‍.എ. ശശീന്ദ്രന്‍ കുറ്റമുക്തനായാല്‍ ആ നിമിഷം മന്ത്രിപദം കൈമാറും. മന്ത്രി സ്ഥാനം എൻസിപി വിട്ടുനല്‍കില്ല. വകുപ്പ്  മുഖ്യമന്ത്രി കൈവശംവയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മറ്റ്  മന്ത്രിമാര്‍ക്ക് നല്‍കാന്‍ അനുവദിക്കില്ല. മന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. താന്‍ മന്ത്രിയാകുന്നതിനോട് മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ല. എന്‍.സി.പിയുടെ മന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. എ.കെ.ശശീന്ദ്രന് പകരം മന്ത്രിസ്ഥാനം ആവശ്യപ്പെടുന്ന കാര്യമടക്കം ചർച്ച ചെയ്യാൻ എൻ.സി.പി സംസ്ഥാനനേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്. രാവിലെ പതിനൊന്നിന് എം.എൽ.എ ഹോസ്റ്റലിലാണ് യോഗം. പാർട്ടിയുടെ അവശേഷിക്കുന്ന എം.എൽ.എ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായമാകും നിർണായകം.

Read More