കായല്‍ കയ്യേറിയെന്ന റിപ്പോര്‍ട്ട്: കളക്ടര്‍ അനുപമക്കെതിരെ തോമസ് ചാണ്ടി, കളക്ടറുടെ റിപ്പോര്‍ട്ട് തെറ്റെന്ന് മന്ത്രി

കായല്‍ കയ്യേറിയെന്ന റിപ്പോര്‍ട്ട്: കളക്ടര്‍ അനുപമക്കെതിരെ തോമസ് ചാണ്ടി, കളക്ടറുടെ റിപ്പോര്‍ട്ട് തെറ്റെന്ന് മന്ത്രി

ആലപ്പുഴ: ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്കെതിരെ മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. കായല്‍ കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന കളക്ടറുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ മാത്രമേ കളക്ടര്‍ക്കുള്ളു. അതനുസരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. അതുകൊണ്ടു തന്നെ കളക്ടറുടെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയും വരെ തനിക്ക് വിശ്രമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചാണ്ടിയെ പിന്തുണച്ചു കൊണ്ട് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ രംഗത്തെത്തി. തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തു വരട്ടെയെന്നും, അല്ലാതെ വെറും ആരോപണങ്ങളുടെയും പത്രവാര്‍ത്തകളുടെയും പേരില്‍ ഒരാളെ ക്രൂശിക്കരുതെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

Read More

തോമസ് ചാണ്ടിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത്

തോമസ് ചാണ്ടിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത്

  ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എന്‍സിപിയിലെ ഒരു വിഭാഗം രംഗത്ത്. ആലപ്പുഴ ജില്ലയിലെ കായല്‍ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയുടെ രാജിക്കായി മുറവിളി ഉയരുന്ന സാഹചര്യത്തിലാണ് സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗം മന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ റിസോര്‍ട്ടിനായി കായല്‍ കൈയേറിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കളക്ടര്‍ ടിവി അനുപമ റവന്യൂമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഫോണ്‍കോള്‍ വിവാദത്തില്‍പ്പെട്ട് എകെ ശശീന്ദ്രന്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടി മന്ത്രിയായി അധികാരമേറ്റത്. ആരോപണം വന്ന ഉടനെ എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് തോമസ് ചാണ്ടിയുടെ രാജിക്കായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ കുട്ടനാട്ടിലെ ലേക്ക് പാലസ് റിസോര്‍ട്ടിനായി കായല്‍ മണ്ണിട്ട് നികത്തിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കളക്ടര്‍ മന്ത്രിക്ക് നേരിട്ടാണ് കൈമാറിയത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ രാജി…

Read More

‘ചാണ്ടിയെ കൊണ്ടുനടക്കുന്നത് ഭൂഷണമായി പ്രമാണിമാര്‍ക്ക് തോന്നുന്നുണ്ടാവും’; രാജിക്കാര്യം മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടെയെന്ന് വിഎസ്

‘ചാണ്ടിയെ കൊണ്ടുനടക്കുന്നത് ഭൂഷണമായി പ്രമാണിമാര്‍ക്ക് തോന്നുന്നുണ്ടാവും’; രാജിക്കാര്യം മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കട്ടെയെന്ന് വിഎസ്

കൊച്ചി: അഴിമതി ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.അഴിമതി ആരോപണം നേരിടുന്നവരെ കൊണ്ടു നടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി തോന്നിയിട്ടുണ്ടാവുമെന്നും അതുകൊണ്ടാണ് തോമസ് ചാണ്ടി മന്ത്രി സഭയില്‍ തുടരുന്നതെന്നുമായിരുന്നു ആരോപണങ്ങളോട് വി.എസിന്റെ പ്രതികരണം. തോമസ് ചാണ്ടി ഇനിയും മന്ത്രി സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് മന്ത്രിസഭയിലെ പ്രമാണിമാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കൊച്ചിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനം എടുക്കുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചത്. എല്‍ഡിഎഫും മുഖ്യമന്ത്രിയും വിഷയം ചര്‍ച്ച ചെയ്യുമെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു. തോമസ് ചാണ്ടിക്കെതിരായ ആരോപണം സര്‍ക്കാര്‍ പല രീതിയിലും അന്വേഷിക്കുണ്ട്. അന്വേഷണത്തിന് ശേഷം തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. എല്ലാവരും…

Read More

കായല്‍ കൈയ്യേറിയിട്ടില്ല; വഴിയിലിട്ട മണ്ണ് വേണമെങ്കില്‍ എടുത്തുമാറ്റാം; രാജി വെയ്ക്കില്ല: തോമസ് ചാണ്ടി

കായല്‍ കൈയ്യേറിയിട്ടില്ല; വഴിയിലിട്ട മണ്ണ് വേണമെങ്കില്‍ എടുത്തുമാറ്റാം; രാജി വെയ്ക്കില്ല: തോമസ് ചാണ്ടി

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കായല്‍ കയ്യേറിയിട്ടില്ലെന്ന് തോമസ് ചാണ്ടി വ്യക്തമാക്കി. ഒരു സെന്റ് ഭൂമി പോലും കയ്യേറിയെന്ന് ആര്‍ക്കും തെളിയിക്കാനാവില്ല. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് നികത്തിയത്. വഴിയിലിട്ട മണ്ണ് എടുത്ത് മാറ്റാന്‍ തയ്യാറാണ്. കെട്ടിടങ്ങള്‍ അനധികൃതമാണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. നിലവില്‍ രാജി വെയ്ക്കേണ്ട സാഹചര്യമില്ലെന്നും തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. കായല്‍ കൈയ്യേറിയെന്ന ആരോപണം തെളിഞ്ഞാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി നേരത്തെ പറഞ്ഞിരുന്നു . മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമസ് ചാണ്ടിയ്ക്കെതിരായ കായല്‍ കയ്യേറ്റ ആരോപണം സ്ഥിരീകരിച്ച് ആലുപ്പുഴ ജില്ലാ കളക്ടറുടെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. കൈയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും രാജിവയ്ക്കും. ഇപ്പോഴത്തെ സ്ഥിതിയില്‍ രാജ്ിവയ്ക്കില്ല. ഒരുസെന്റ് ഭൂമിപോലും കൈയ്യേറിയിട്ടില്ല. ആരോപണങ്ങള്‍ സംബന്ധിച്ച് ഒരുതരത്തിലുള്ള…

Read More

തോമസ് ചാണ്ടിക്കുനേരെയുള്ള ആരോപണം; മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ജി സുധാകരന്‍

തോമസ് ചാണ്ടിക്കുനേരെയുള്ള ആരോപണം; മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ജി സുധാകരന്‍

തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനം എടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. എല്‍ഡിഎഫും മുഖ്യമന്ത്രിയും വിഷയം ചര്‍ച്ച ചെയ്യുമെന്നും ജി. സുധാകരന്‍ പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ ആരോപണം സര്‍ക്കാര്‍ പല രീതിയിലും അന്വേഷിക്കുണ്ട്. അന്വേഷണത്തിന് ശേഷം തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. എല്ലാവരും പത്രം വായിക്കുന്നുണ്ട് ന്യായമായ കണ്ടെത്തലുണ്ടാകുമെന്നും ജി സുധാകരന്‍ പറഞ്ഞു. കായല്‍ കൈയ്യേറിയെന്ന ആരോപണം തെളിഞ്ഞാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി പറഞ്ഞിരുന്നു . മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമസ് ചാണ്ടിയ്ക്കെതിരായ കായല്‍ കയ്യേറ്റ ആരോപണം സ്ഥിരീകരിച്ച് ആലുപ്പുഴ ജില്ലാ കളക്ടറുടെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. കൈയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും രാജിവയ്ക്കും. ഇപ്പോഴത്തെ സ്ഥിതിയില്‍ രാജവയ്ക്കില്ല. ഒരുസെന്റ് ഭൂമിപോലും കൈയ്യേറിയിട്ടില്ല. ആരോപണങ്ങള്‍ സംബന്ധിച്ച് ഒരുതരത്തിലുള്ള അന്വഷണത്തെയും ഭയപ്പെടുന്നില്ല….

Read More

തോമസ് ചാണ്ടിക്കെതിരായ ആരോപണം: അന്വേഷണത്തിന് ശേഷം അഭിപ്രായം പറയാമെന്ന് ജി.സുധാകരന്‍

തോമസ് ചാണ്ടിക്കെതിരായ ആരോപണം: അന്വേഷണത്തിന് ശേഷം അഭിപ്രായം പറയാമെന്ന് ജി.സുധാകരന്‍

ആലപ്പു: ഗതാഗതമന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറി എന്ന ആരോപണം സര്‍ക്കാര്‍ അന്വേഷിക്കുകയാണെന്നും ഈ അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനത്തിനില്ലെന്നും ജി.സുധാകരന്‍ എംഎല്‍എ. അന്വേഷണം പലരീതിയിലും നടക്കുന്നുണ്ട്. അന്വേഷണത്തിനു ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ഭൂമി കൈയ്യേറ്റം; തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് എം എം ഹസ്സന്‍

ഭൂമി കൈയ്യേറ്റം; തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് എം എം ഹസ്സന്‍

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. തോമസ് ചാണ്ടി അഴിമതി നടത്തിയെന്ന് വ്യക്തമായി. അഴിമതിക്കാരനായ മന്ത്രിക്ക് അധികാരത്തില്‍ തുടരാനാവില്ല- ഹസന്‍ പറഞ്ഞു. മന്ത്രി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ രാജി ആവശ്യപ്പെടണം എന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Read More

ദേവസ്വം ഭൂമി കൈയ്യേറ്റം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ റവന്യൂ വകുപ്പ് അന്വേഷണം

ദേവസ്വം ഭൂമി കൈയ്യേറ്റം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ റവന്യൂ വകുപ്പ് അന്വേഷണം

  തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി അനധികൃതമായി ദേവസ്വം ഭൂമി കൈയേറിയെന്ന പരാതിയില്‍ റവന്യൂമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി ബിനാമി പേരില്‍ തോമസ് ചാണ്ടി കൈക്കലാക്കിയെന്ന ദേവസ്വത്തിന്റെ പരാതിയിലാണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എത്രയും വേഗം അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. തോമസ് ചാണ്ടി കായലും ഭൂമിയും കൈയേറിയെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും സര്‍ക്കാര്‍ അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ തോമസ് ചാണ്ടിയെ ന്യായീകരിച്ച് സംരക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമി കൈയേറ്റത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മാത്തൂര്‍ ദേവസ്വം അധികൃതര്‍ പരാതി നല്‍കിയതോടെയാണ് പരിശോധനയ്ക്ക് സര്‍ക്കാര്‍ തയാറായിരിക്കുന്നത്. ആരോപണത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് അടുത്ത ദിവസം തന്നെ സമര്‍പ്പിക്കാനിരിക്കേണ് മന്ത്രിക്കെതിരേ റവന്യൂവകുപ്പ്…

Read More

കായല്‍ കൈയേറി തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മ്മാണം : വിജിലന്‍സ് അന്വേഷണത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

കായല്‍ കൈയേറി തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മ്മാണം : വിജിലന്‍സ് അന്വേഷണത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

തിരുവനന്തപുരം: അനധികൃതമായി കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ഇന്ന് തീരുമാനമെടുത്തേക്കും. ഇക്കാര്യത്തില്‍ ഡയറക്ടര്‍ നിയമോപദേശം തേടിയിരുന്നു. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ് നിയമോപദേശം തേടിയത്. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇക്കാര്യത്തില്‍ ഇന്നു നിയമോപദേശം നല്‍കിയേക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം നടത്തണോ എന്ന കാര്യത്തില്‍ ഡയറക്ടര്‍ തീരുമാനമെടുക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ചെന്നിത്തല വിജിലന്‍സിന് പരാതി നല്‍കിയത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്റെ മുന്‍വശത്ത് അഞ്ച് കിലോമീറ്ററോളം കായല്‍ വേലികെട്ടി തിരിച്ച് സ്വന്തമാക്കിയെന്നാണ് പ്രധാന ആരോപണം….

Read More

തോമസ് ചാണ്ടിക്കെതിരേ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്

തോമസ് ചാണ്ടിക്കെതിരേ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: അഴിമതി ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ ശക്തമായി പ്രതിഷേധം തുടങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ചാണ്ടി രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ആവശ്യപ്പെട്ടു. മന്ത്രിയായ തോമസ് ചാണ്ടി ഭൂമി ബിനാമി പേരില്‍ സ്വന്തമാക്കിയതിന്റെ വിവരങ്ങള്‍ വരെ പുറത്തുവന്നു കഴിഞ്ഞു. ചില ഉദ്യോഗസ്ഥരാണ് തോമസ് ചാണ്ടിയെ സംരക്ഷിച്ച് പോരുന്നത്. തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി. നിലന്പൂരിലെ സിപിഎം എംഎല്‍എ പി.വി.അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് സംബന്ധിച്ച നിയമലംഘനങ്ങളിലും അന്വേഷണം നടത്തണമെന്നും ഇവരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും ഹസന്‍ പറഞ്ഞു.

Read More