ട്രെക്കിംഗ് പ്രിയരേ… അഗസ്ത്യാര്‍കൂടം ബുക്കിംഗ് നാളെ മുതല്‍

ട്രെക്കിംഗ് പ്രിയരേ… അഗസ്ത്യാര്‍കൂടം ബുക്കിംഗ് നാളെ മുതല്‍

തിരുവനന്തപുരം : 2019ലെ അഗസ്ത്യാര്‍കൂടം ട്രെക്കിംഗ് ജനുവരി 14 ന് മുതല്‍ മാര്‍ച്ച് 1 വരെ നടക്കും. പ്രവേശത്തിനായുള്ള ബുക്കിംഗ് നാളെ (05-01-19) രാവിലെ 11 മുതല്‍ ആരംഭിക്കും. പ്രവേശന പാസുകള്‍ ഓണ്‍ലൈന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ ബുക്ക് ചെയ്യാം. www .forest .kerala .gov .in അല്ലെങ്കില്‍ serviceonline .gov .in എന്ന വെബ്സൈറ്റ് വഴി പാസുകള്‍ ബുക്ക് ചെയ്യാം. 14 വയസിന് താഴെയുള്ള കുട്ടികള്‍ അപേക്ഷിക്കാന്‍ പാടില്ല. ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയില്ല. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്പ്‌മെന്റ് കമ്മിറ്റി ഏര്‍പ്പെടുത്തുന്ന ഒരു ഗൈഡിന്റെ സേവനം ലഭിക്കും. ഒരു ദിവസം നൂറുപേര്‍ക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ. യാത്രികരുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം . ഓരോരുത്തരുടെയും തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ആയിരം രൂപയാണ്…

Read More

ഇനിയും ഞങ്ങളെ ഉപദ്രവിക്കരുത്… തകര്‍ന്ന ബസുകളുമായി കെ എസ് ആര്‍ ടി സിയുടെ വിലാപയാത്ര

ഇനിയും ഞങ്ങളെ ഉപദ്രവിക്കരുത്… തകര്‍ന്ന ബസുകളുമായി കെ എസ് ആര്‍ ടി സിയുടെ വിലാപയാത്ര

തിരുവനന്തപുരം: ഹര്‍ത്താലില്‍ തുടര്‍ച്ചയായി ബസുകള്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി പ്രതിഷേധ റാലി നടത്തി. തിരുവനന്തപുരം കിഴക്കേകോട്ടയില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളുമായി പ്രതിഷേധ റാലി നടത്തിയത്. റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎസ്ആര്‍ടിസിയെ അക്രമത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് എംഡി ടോമിന്‍ ജെ. തച്ചങ്കരി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസിയ്ക്ക് നേരെയുള്ള അക്രമമെങ്കില്‍ ഇതിന്റെ നഷ്ടം വഹിക്കുന്നത് കെഎസ്ആര്‍ടിസി തന്നെയാണെന്നും തച്ചങ്കരി വ്യക്തമാക്കി. ശബരിമലയ വിഷയത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ടു ദിവസത്തിനിടെ 100 ബസുകളാണ് തകര്‍ക്കപ്പെട്ടത്. ഇതുവരെ നഷ്ടം 3.35 കോടി രൂപയാണെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു. ബസുകള്‍ തകര്‍ക്കപ്പെട്ടതുമൂലം മാത്രമുണ്ടായ നഷ്ടമാണിത്. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കുമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

Read More

പത്തു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

പത്തു ജില്ലകളില്‍ നാളെ വിദ്യാഭ്യാസ അവധി

തിരുവനന്തപുരം: കനത്ത മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതാത് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, വയനാട്, കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ ഉള്ള അഫിലീയേറ്റഡ് കോളേജുകളില്‍ നാളെ നടത്താനിരുന്ന കോളേജ് യൂണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കും. കേരള, കണ്ണൂര്‍ കാലിക്കറ്റ്, ആരോഗ്യ സര്‍വ്വകലാശാലകള്‍ വ്യാഴാഴ്ച്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Read More

തിരുവനന്തപുരത്തും ടെക്യു സ്റ്റോര്‍ ആരംഭിച്ചു

തിരുവനന്തപുരത്തും ടെക്യു സ്റ്റോര്‍ ആരംഭിച്ചു

തിരുവനന്തപുരം: നൂതന സാങ്കേതിക ഉപകരണങ്ങള്‍ എല്ലാവരിലേയ്ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം വിപണി കീഴടക്കാന്‍ ടെക്‌നോളജി റീട്ടെയില്‍ ശൃംഖലയായ ടെക്യു. തിരുവനന്തപുരം തകരപ്പറമ്പ് ഫ്‌ലൈ ഓവറിന് സമീപം എം.ജി റോഡിലാണ് ടെക്യു പുതിയ സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്. മൊബൈല്‍ വില്പനയിലുപരി ഉപഭോക്താക്കള്‍ക്ക് മൊബൈലിനെ സംബന്ധിച്ച് സമ്പൂര്‍ണ്ണ സേവനങ്ങളും ടെക്യു നല്കുന്നുണ്ട്. പൊതുമേഖലസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഒന്നെടുത്താല്‍ ഒന്ന് സൗജന്യം ഓഫറാണ് ടെക്യു ഒരുക്കിയിരിക്കുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ വൈവിധ്യങ്ങളായ ഗാഡ്ജറ്റുകളുടെ വിശാലമായ ശേഖരമാണ് ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ പവര്‍ബാങ്ക്, ഹെഡ്‌ഫോണ്‍, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, ലാപ്‌ടോപ്പ് ആക്‌സസറീസുകള്‍, ക്യാമറ ആക്‌സസറീസുകള്‍ തുടങ്ങിയവയും ലഭ്യമാണ്. ഉല്‍പന്നങ്ങളോടൊപ്പം വന്‍മൂല്യമുള്ള സമ്മാനങ്ങളും മറ്റു അതിശയിപ്പിക്കുന്ന ഓഫറുകളും വൈവിധ്യങ്ങളായ ഫൈനാന്‍സ് സ്‌കീമുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലയളവില്‍ ടെക്യു 29 സ്റ്റോറുകള്‍ തുറന്ന് കഴിഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനത്തുടര്‍ന്ന് റവന്യൂ, ഫയര്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ കെടുതികള്‍ക്കെതിരേ ദുരന്തനിവാരണ സേന, ഫയര്‍, മെഡിക്കല്‍ ടീമുകളെയും സജ്ജമാക്കി നിര്‍ത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More