വിവാഹമോചനം നേടിയ പെണ്ണേ… ഈ ലോകം നിന്റേത് കൂടിയാണ്!

വിവാഹമോചനം നേടിയ പെണ്ണേ… ഈ ലോകം നിന്റേത് കൂടിയാണ്!

സ്ഥിരമായി ബസ്സില്‍ കൂടെ യാത്ര ചെയ്യുന്ന ഒരു ചേച്ചി പങ്കുവെച്ച അനുഭവമാണ്. വളരെ ചെറുപ്രായത്തിലേ കല്യാണം കഴിച്ചു. ഇപ്പോള്‍ വിവാഹമോചനം കഴിഞ്ഞിട്ട് ഏതാണ്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മുപ്പതുകളിലാണ് പ്രായം. ഡിവോഴ്സ് കഴിഞ്ഞ് ഏകദേശം രണ്ടുമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടുമൊരു വിവാഹത്തിന് തയ്യാറായി. അതിന്റെ ഭാഗമായി ചെറുക്കനെ തേടി പല മാട്രിമോണിയല്‍ സൈറ്റുകളിലും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തു. തിരിച്ച് മറുപിടികളുടെ ബഹളം. കല്യാണം കഴിച്ചവരും കഴിക്കാത്തവരും, കുട്ടികള്‍ ഉള്ളവരും ഇല്ലാത്തവരും, തന്റെ പ്രായത്തോട് അടുത്തുള്ളവരും തന്നെക്കാള്‍ ഇരുപതും ഇരുപത്തഞ്ചും വയസ്സ് മൂപ്പുള്ളവരും. അങ്ങനെ അങ്ങനെ… അതൊക്കെ സാധാരണമായിത്തന്നെ കണ്ടു. പിന്നീടങ്ങോട്ട് പ്രശ്നങ്ങള്‍ തുടങ്ങുകയായിരുന്നു. ഫോണ്‍ നമ്പര്‍ കൊടുത്തിരുന്നത് കൊണ്ട് നേരവും കാലവും നോക്കാതെയുള്ള വിളികളും മെസ്സേജുകളും. സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത ഫോട്ടോ നോക്കി സംതൃപ്തി കണ്ടെത്തിയ കഥകള്‍ മെസ്സേജ് അയക്കുന്നതില്‍ തുടങ്ങി…

Read More