കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല; മുതിര്‍ന്നവര്‍ക്കും മുലപ്പാല്‍…!

കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല; മുതിര്‍ന്നവര്‍ക്കും മുലപ്പാല്‍…!

കുഞ്ഞുങ്ങളുടെ പ്രധാന ഭക്ഷണമാണ് മുലപ്പാല്‍. നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് വേണ്ടി ചെയ്യുന്ന സകല ധര്‍മ്മങ്ങളും കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നിര്‍വഹിക്കുന്നത് മുലപ്പാലാണ്. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ അടിത്തറ തന്നെ പാകുന്നത് മുലപ്പാലാണെന്ന് പറയാം. എന്നാല്‍ പരമാവധി മൂന്നോ നാലോ വയസ് വരെയൊക്കെയാണ് അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കാറ്. അതിന് ശേഷം മുലപ്പാലില്‍ നിന്ന് ലഭിക്കുന്ന അവശ്യം ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ ലഭ്യമാക്കുകയാണ് പതിവ്. എന്നാല്‍ ഭക്ഷണത്തിലൂടെ ലഭിക്കാത്ത ചിലത് കൂടി മുലപ്പാല്‍ നല്‍കുന്നുണ്ട്. മുതിര്‍ന്നവര്‍ക്കാണെങ്കില്‍ മുലപ്പാലിലൂടെ ഈഇവ നേടുക സാധ്യമല്ല. അതിനാല്‍ വിലമതിക്കാനാകാത്ത ഈ ഘടകങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ചില മരുന്ന് കമ്പനികള്‍. ‘DowDuPont Inc’ , ‘BASF’ എന്നീ കമ്പനികളാണ് നിര്‍ണ്ണായക പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതായത് മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ‘ഹ്യൂമണ്‍ മില്‍ക്ക് ഒലിഗോസാക്രൈഡ്’ എന്ന ഘടകം മനുഷ്യന്റെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുമത്രേ. ഇത് വയറ്റില്‍…

Read More

തൃശ്ശൂരെടുക്കുമ്പോള്‍ പേരാമ്പ്രയിലെ ആറടി മണ്ണൊന്നൊഴിവാക്കി തരുമോ? അച്ഛന്റെ ആറടി മണ്ണിനായി കണ്ണീരുമായി അനന്ദ്, സുരേഷ് ഗോപിയുമായുള്ള ഫോണ്‍ സംഭാഷണം

തൃശ്ശൂരെടുക്കുമ്പോള്‍ പേരാമ്പ്രയിലെ ആറടി മണ്ണൊന്നൊഴിവാക്കി തരുമോ? അച്ഛന്റെ ആറടി മണ്ണിനായി കണ്ണീരുമായി അനന്ദ്, സുരേഷ് ഗോപിയുമായുള്ള ഫോണ്‍ സംഭാഷണം

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി എത്തിയതോടെ ഫലം പ്രവചനാതീതമായ മണ്ഡലമാണ് തൃശൂര്‍. കാടിളക്കിയാണ് ഏറെ വൈകിയെത്തിയെങ്കിലും സുരേഷ് ഗോപി മണ്ഡലത്തില്‍ പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് പല വിവാദങ്ങളിലൂടെയും സുരേഷ് ഗോപി കടന്ന് പോയി. പല പ്രസംഗങ്ങളും ട്രോളന്മാര്‍ക്ക് ചാകരയായി. അതിലൊന്നായിരുന്നു ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്നുളള പ്രസംഗം. ഈ വൈറല്‍ പ്രസംഗത്തെ കൊന്ന് കൊലവിളിച്ച് കൊണ്ടുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിയോടുകയാണ്. ഒടുവിലിതാ തൃശ്ശൂരെടുക്കുമ്പോള്‍ അച്ഛനെ സംസ്‌കരിച്ചിരിക്കുന്ന ആറടി മണ്ണ് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് സുരേഷ് ഗോപിയുമായി ഫോണില്‍ ബന്ധപ്പെട്ട യുവാവിന്റെ ശബ്ദരേഖയും പുറത്തുവന്നിരിക്കുകയാണ്. അനന്ദ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഫോണ്‍ സംഭാഷത്തില്‍ സുരേഷ് ഗോപി തന്നെയാണോ സംസാരിച്ചിരിക്കുന്നത് എന്നതില്‍ വ്യക്തയില്ല. നേരത്തെ താന്‍ അഭിനയിച്ച സിനിമകളിലെ ഡയലോഗുകള്‍ പോലെ തന്നെയായിരുന്നു സുരേഷ് ഗോപിയുടെ മിക്ക തിരഞ്ഞെടുപ്പ് കാല പ്രസംഗങ്ങളും. അതില്‍ അയ്യപ്പന്റെ…

Read More

മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടാല്‍ പത്ത് ലക്ഷം: മുഖ്യമന്ത്രി

മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടാല്‍ പത്ത് ലക്ഷം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ വലയുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ദുരിതബാധിതരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയില്‍ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗ തീരുമാനം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അടിയന്തര സഹായമെന്ന നിലയില്‍ പതിനായിരം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്, ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്തെ അതേ ദുരിതാശ്വാസ പാക്കേജാണ് സര്‍ക്കാര്‍ ഇത്തവണയും മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇതിലുള്ള പ്രധാന വ്യത്യാസം വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന് പട്ടിക തയ്യാറാക്കുന്നു എന്നതാണ്. ഇത്തരത്തില്‍…

Read More

ജേര്‍ണലിസ്റ്റുകള്‍ക്ക് അവസരം!… ദി എഡിറ്ററില്‍ സബ് എഡിറ്റര്‍ ട്രെയിനിമാരേയും റിപ്പോര്‍ട്ടര്‍മാരെയും ആവശ്യമുണ്ട്

ജേര്‍ണലിസ്റ്റുകള്‍ക്ക് അവസരം!… ദി എഡിറ്ററില്‍ സബ് എഡിറ്റര്‍ ട്രെയിനിമാരേയും റിപ്പോര്‍ട്ടര്‍മാരെയും ആവശ്യമുണ്ട്

കോഴിക്കോട്: ദി എഡിറ്റര്‍.ഇന്‍  http://theeditor.in/ സബ് എഡിറ്റര്‍ ട്രെയിനിമാരെയും റിപ്പോര്‍ട്ടര്‍മാരെയും തേടുന്നു. ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്ക് ഭംഗിയായി മൊഴിമാറ്റം ചെയ്യാനുള്ള കഴിവുമുണ്ടെങ്കില്‍, പ്രായം മുപ്പതിന് താഴെയാണെങ്കില്‍ സബ് എഡിറ്റര്‍ ട്രെയിനി ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും, താലൂക്ക് ആസ്ഥാനങ്ങളിലും ഫുള്‍ ടൈം, പാര്‍ട് ടൈം റിപ്പോര്‍ട്ടര്‍മാരെ ആവശ്യമുണ്ട്. ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മറ്റ് മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പാര്‍ട് ടൈം ജോലിയില്‍ അപേക്ഷിക്കാം. പത്ര പ്രവര്‍ത്തനത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെയെങ്കിലും പരിചയ സമ്പത്തുള്ളവര്‍ക്ക് മുന്‍ഗണന. താലൂക്ക് ആസ്ഥാനങ്ങളിലെ റിപ്പോര്‍ട്ടര്‍മാരാകുന്നതിന് പത്ര പ്രവര്‍ത്തനത്തില്‍ ഡിപ്ലോമ ആവശ്യമില്ല. ഏതെങ്കിലും മാധ്യമത്തില്‍ പ്രാദേശി ലേഖകനായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. 1.ജേര്‍ണലിസ്റ്റുകള്‍ (ഫുള്‍ ടൈം) ദി എഡിറ്റര്‍.ഇന്നിന് വേണ്ടി മുഴുവന്‍ സമയം ജോലിചെയ്യാന്‍ താല്‍പര്യമുള്ള ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്.പത്രപ്രവര്‍ത്തനത്തില്‍ മുന്‍കാല പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക്…

Read More

‘മൂകാംബിക ദേവിയുടെ ‘മൂലസ്ഥാനം’, മഞ്ഞു മൂടിയ കാടുകള്‍!… കോടമഞ്ഞേല്‍ക്കാം കുടജാദ്രിയില്‍

‘മൂകാംബിക ദേവിയുടെ ‘മൂലസ്ഥാനം’, മഞ്ഞു മൂടിയ കാടുകള്‍!… കോടമഞ്ഞേല്‍ക്കാം കുടജാദ്രിയില്‍

നവരാത്രി ലക്ഷ്യമാക്കി മൂകാംബികയിലേക്ക് പോകുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് കുടജാദ്രി. സഹ്യപര്‍വ്വതനിരകളിലെ 1343 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് കുടജാദ്രി. മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. മൂകാംബിക ദേശീയോദ്യാനത്തിന്റെ ഒത്ത നടുവിലാണ് കുടജാദ്രിയുടെ സ്ഥാനം. പല അപൂര്‍വ സസ്യജാലങ്ങളുടെയും ഔഷധചെടികളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലം കൂടിയാണ് ഇവിടം. മലയ്ക്കു ചുറ്റുമുള്ള മഞ്ഞു മൂടിയ കാടുകള്‍ തേടിയെത്തുന്ന വിശ്വാസികളും സാഹസികരും കുറവല്ല. സംസ്‌കൃതത്തിലെ ‘കുടകാചലം’ എന്ന പേരു ലോപിച്ചാണ് കുടജാദ്രി എന്ന നാമമുണ്ടായത്. കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രമാണ് ‘മൂകാംബിക ദേവിയുടെ ‘മൂലസ്ഥാനം’ ആയി കരുതപ്പെടുന്നത്. കുടജാദ്രിയിലേക്ക് പോകാന്‍ ഏക വാഹന മാര്‍ഗം ജീപ്പാണ്. ജീപ്പില്‍ കയറി സാഹസിക യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ മലമുകളിലാണ് റോഡ് ഉണ്ട് എന്നൊന്നും കരുതരുത്. പൊന്മുടി പോലെയോ മൂന്നാര്‍ പോലെയോ ചെന്നെത്താന്‍ പറ്റുന്ന ഒരു സ്ഥലമല്ല കുടജാദ്രി. ഇവിടേക്ക് യാത്ര പുറപ്പെടുന്നവര്‍ക്ക് അല്‍പം വിശ്വാസവും…

Read More

ശബരിമല; സിപിഎമ്മിന് ആശയപ്രതിസന്ധി, മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യത്യസ്ത നിലപാടിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നു: മുല്ലപ്പള്ളി

ശബരിമല; സിപിഎമ്മിന് ആശയപ്രതിസന്ധി, മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യത്യസ്ത നിലപാടിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നു: മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികളോടുള്ള സമീപനത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യത്യസ്ത നിലപാട് സ്വീകരിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം സി.പി.എമ്മില്‍ നിലനില്‍ക്കുന്ന ആശയപ്രതിസന്ധിയുടെ പ്രതിഫലനമാണ്. സി.പിഎം സംസ്ഥാന കമ്മിറ്റിക്ക് ശേഷം പാര്‍ട്ടി സെക്രട്ടറി വിശദീകരിച്ച യോഗതീരുമാനങ്ങള്‍ക്ക് കടകവിരുദ്ധമാണ് മുഖ്യമന്ത്രിയുടെ നിലപാട്.പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണെന്നും ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വീഴ്ചപറ്റിയെന്നുമാണ് പാര്‍ട്ടി സെക്രട്ടറിയുടെ നിരീക്ഷണമെങ്കില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളേയും ന്യായീകരിക്കുകയും വെള്ളപൂശുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. കേരളീയ പൊതുസമൂഹത്തെ ഇനിയും കബളിപ്പിക്കാതെ വസ്തുതകള്‍ തുറന്ന് പറയാന്‍ സി.പി.എം തയ്യാറാകണം. ബംഗാളിലും ത്രിപുരയിലും ഉള്‍പ്പടെ ഇന്ത്യയിലെ മറ്റെല്ലായിടങ്ങളിലും സി.പി.എം നേരിടുന്നത് ഭീകരമായ ആശയപ്രതിസന്ധി തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പാല ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്…

Read More

സബ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍; വിവിധ തസ്തികയിലേക്ക് അവസരം

സബ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍; വിവിധ തസ്തികയിലേക്ക് അവസരം

കോഴിക്കോട്: വെബ് ന്യൂസ് പോര്‍ട്ടലായ ദി എഡിറ്റര്‍ ഡോട്ട് ഇന്നിലേക്ക് The Editor.in സബ് എഡിറ്റേഴ്സ്, റിപ്പോര്‍ട്ടേഴ്‌സ്, ജേര്‍ണലിസ്റ്റ് ട്രെയിനികള്‍, പാര്‍ട്ട് ടൈം സബ് എഡിറ്റേഴ്‌സ്, അവതാരകര്‍, വീഡിയോ എഡിറ്റര്‍, വീഡിയോ ഷെയറിങ് പ്രൊവൈഡേഴ്സ്, മാര്‍ക്കറ്റിങ് മാനേജര്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്‌സ് മേഖലകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അവസരം. സബ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍/ട്രെയിനീസ് ബിരദമോ ബിരുദാനന്തരബിരുദമോ, ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സബ് എഡിറ്റേഴ്‌സിന് വെബ് പോര്‍ട്ടലില്‍ ഏറ്റവും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും റിപ്പോര്‍ട്ടേഴ്‌സിന് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടായിരിക്കണം. ട്രെയിനിയായി ബിരദമോ ബിരുദാനന്തരബിരുദമോ, ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പാര്‍ട്ട് ടൈമര്‍മാര്‍ക്കും അവസരം. ന്യൂസ് അവതാരക ന്യൂസ് അവതരണത്തില്‍ ഒരു വര്‍ഷത്തെ കുറഞ്ഞ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം വീഡിയോ എഡിറ്റര്‍ 1 വര്‍ഷത്തിന് മുകളില്‍ പ്രവര്‍ത്തി പരിചയം ഉള്ള വീഡിയോ എഡിറ്റര്‍മാര്‍ക്ക് അപേക്ഷിക്കാം. വീഡിയോ ഷെയറിംങ് പ്രൊവൈഡേഴ്‌സ് ദി എഡിറ്ററിനു…

Read More

ഓണ്‍ലൈന്‍ മാധ്യമ രംഗത്തിന്റെ മുഖമായ എഡിറ്റര്‍ മൂന്നാം വര്‍ഷത്തിലേക്ക്; പ്രതിദിനം ഒരു ലക്ഷത്തിലധികം വായനക്കാരുമായി മുന്നോട്ട്, ഓണസമ്മാനമായി എഡിറ്റര്‍.ഇന്‍ ഇംഗ്ലീഷും

ഓണ്‍ലൈന്‍ മാധ്യമ രംഗത്തിന്റെ മുഖമായ എഡിറ്റര്‍ മൂന്നാം വര്‍ഷത്തിലേക്ക്; പ്രതിദിനം ഒരു ലക്ഷത്തിലധികം വായനക്കാരുമായി മുന്നോട്ട്, ഓണസമ്മാനമായി എഡിറ്റര്‍.ഇന്‍ ഇംഗ്ലീഷും

കോഴിക്കോട്: മലയാള ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വായനക്കാരുടെ പ്രീതിപിടിച്ചു പറ്റിയ ഓണ്‍ലൈന്‍ മാധ്യമം ദി എഡിറ്റര്‍.ഇന്‍ മൂന്നാം വര്‍ഷത്തിലേക്ക്. സത്യത്തിന് മുന്നില്‍ തലകുനിക്കാതെ നേരിനു വേണ്ടിയുള്ള പോരാട്ട വീഥികളില്‍ മാധ്യമ ധര്‍മത്തിനും സ്വതന്ത്ര്യത്തിനും വേണ്ടി കലഹിച്ചപ്പോള്‍ മലയാളി വായനക്കാര്‍ക്കു ഞങ്ങള്‍ സമ്മാനിച്ചത് പുത്തന്‍ അനുഭവം. രാഷ്ട്രീയമല്ല നിലപാടാണ് വലുതെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് വന്നപ്പോള്‍ ഇതുവരെ പിന്നിട്ട വഴികളില്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നത് വമ്പന്‍ സ്രാവുകളെ. മാധ്യമ രംഗത്തെ കോര്‍പ്പറേറ്റുകളോടുള്ള പോരാട്ടങ്ങളില്‍ എന്നും ഞങ്ങള്‍ക്കു കൂട്ടായി നിന്ന വായനക്കാരെ ഈ വേളയില്‍ ഓര്‍ക്കുകയാണ്. പ്രതിദിനം ഒരു ലക്ഷത്തിലധികം വായനക്കാരുമായാണ് എഡിറ്റര്‍ മുന്നോട്ട് പോകുന്നതെന്ന് സന്തോഷപൂര്‍വം എല്ലാവരേയും അറിയിക്കുന്നു. ഡെയിലി ഹണ്ട്, ന്യൂസ് പോയിന്റ്, ന്യൂസ് ഡോഗ് തുടങ്ങി ന്യൂസ് ഷെയറിങ് സൈറ്റുകളിലൂടെയെല്ലാം തന്നെ എഡിറ്റര്‍ വായനക്കാരുടെ മുന്നിലേക്കെത്തുന്നു. ഇത്രയും നാള്‍ ഞങ്ങളെ പിന്തുണച്ച…

Read More