എന്നെ ഇടിച്ചത് തനുശ്രീയുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങിയിട്ട്!… അടി കിട്ടി കിടപ്പിലായ രാഖി സാവന്ത് പറയുന്നു

എന്നെ ഇടിച്ചത് തനുശ്രീയുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങിയിട്ട്!… അടി കിട്ടി കിടപ്പിലായ രാഖി സാവന്ത് പറയുന്നു

ഹരിയാന: ഹരിയാണയിലെ പഞ്ചകുലയില്‍ നടന്ന കോണ്ടിനെന്റല്‍ റെസ്ലിങ് എന്റര്‍ടെയിന്‍മെന്റ് മത്സരത്തിനിടെ മത്സരിക്കാനെത്തിയ ഗുസ്തി താരത്തെ വെല്ലുവിളിച്ച് ഇടി വാങ്ങിക്കൂട്ടിയ രാഖി സാവന്ത് ഇന്ന് പുതിയ ആരോപണവുമായി രംഗത്തെത്തി. തനുശ്രീ ദത്തയുടെ പക്കല്‍ നിന്നും പണം വാങ്ങിയാണ് ഗുസ്തിതാരം തന്നെ ഇടിച്ച് നിലംപരിശാക്കിയതെന്നാണ് രാഖിയുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ഗുസ്തി താരത്തെ വെല്ലുവിളിച്ച രാഖി താരത്തിന്റെ കൈയ്യില്‍ നിന്നും ഇടി കിട്ടുന്ന വീഡിയോ വൈറലായത്. ഒരു കൈ നോക്കുന്നോയെന്ന് രാഖി ചോദിച്ചതും ഇടിച്ച് നിലത്തിടുകയായിരുന്നു ഗുസ്തിക്കാരി. നടുവിനും വയറിനും ഇടി കിട്ടിയ രാഖിലെ പോലീസും അവിടെ കൂടി നിന്നവരും താങ്ങിക്കൊണ്ട് പോകുന്നതായി വീഡിയോയില്‍ കാണാമായിരുന്നു. ഇന്ന് താന്‍ ചികിത്സയിലാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസത്തെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചപ്പോഴാണ് രാഖി തനുശ്രീ ദത്തയ്ക്കെതിരെ ആരോപണമുന്നയിച്ചത്.

Read More

നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കറിനെതിരെ കേസെടുത്തു

നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കറിനെതിരെ കേസെടുത്തു

നടി തനുശ്രീ ദത്തയുടെ പരാതിയില്‍ മുതിര്‍ന്ന നടന്‍ നാനാ പടേക്കറിനെതിരെ കേസെടുത്തു. സിനിമാ സെറ്റില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ നോക്കുകയും ഇത് എതിര്‍ത്ത് സിനിമയില്‍ നിന്ന് പിന്മാറിയപ്പോള്‍ ആളെവിട്ട് ആക്രമിക്കുകയുമായിരുന്നു. പത്ത് വര്‍ഷം മുന്‍പു നടന്ന സംഭവത്തിലെ നടന്‍ നാനാ പടേക്കറാണെന്ന് കഴിഞ്ഞ മാസമാണ് തനുശ്രീ വെളിപ്പെടുത്തിയത്. അന്ന് സിനിമാ സംഘടന നടപടിയൊന്നുമെടുത്തില്ലെന്നും നടി പറഞ്ഞു. ഇതിനു പിന്നാലെയാണിപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തത്. പടേക്കറിനു പുറമേ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ്, പ്രൊഡ്യൂസര്‍ സമീ സിദ്ധിഖി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുംബൈ ഒഷിവാറ പോലീസാണ് കേസെടുത്തത്. ഈ മൂന്നു പേര്‍ക്കുമെതിരെ ഐപിസി 354, 509 വകുപ്പുകള്‍ പ്രകാരമാണ്. കേസെടുത്തിരിക്കുന്നത്. കേസെടുക്കുന്നതിന് മുന്‍പ് കൂടുതല്‍ വ്യക്തതയ്ക്കായി 5 മണിക്കൂറോളം പോലീസ് തനുശ്രീയുടെ മൊഴിയെടുത്തെന്നും സൂചനയുണ്ട്. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു…

Read More

നാനാ പടേക്കറിനെതിരെ ബോളിവുഡ് താരം തനുശ്രീ ദത്ത കേസ് നല്‍കി

നാനാ പടേക്കറിനെതിരെ ബോളിവുഡ് താരം തനുശ്രീ ദത്ത കേസ് നല്‍കി

നാനാ പടേക്കറിനെതിരെ ബോളിവുഡ് താരം തനുശ്രീ ദത്ത കേസ് നല്‍കി. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് തനുശ്രീക്കു നേരേ പടേക്കര്‍ മോശമായി പെരുമാറിയത്. ഇത് എതിര്‍ക്കുകയും സംവിധായകന്‍ വിവേകിനോട് പരാതി പറയുകയും ചെയ്തു. എന്നാല്‍ ഇതോടെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമം നടത്തി. പടേക്കറുമായി അടുത്തിടപഴകി അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും, വസ്ത്രം ഉരിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ തനുശ്രീ സെറ്റില്‍ നിന്നിറങ്ങി പോവുകയായിരുന്നു. ഇതിനു പിന്നാലെ പടേക്കറുടെ ആള്‍ക്കാര്‍ നടിയുടെ കാര്‍ ആക്രമിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഈ സംഭവങ്ങള്‍ നേരത്തേ തനുശ്രീ പറഞ്ഞിട്ടുണ്ടെങ്കിലും നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. രണ്ടാഴ്ച മുന്‍പാണ് ആ നടന്‍ നാനാ പടേക്കറാണെന്ന് പറഞ്ഞത്. ഇതിനു പിന്നാലെ പടേക്കറും വിവേകും നടിക്ക് നോട്ടീസയച്ചു. എന്നാല്‍ ബോളിവുഡ് താരങ്ങളുടെ പിന്തുണ തനുശ്രീക്കാണ്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ഇന്നലെ നടി പോലീസ്…

Read More