തെലങ്കാലയില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ അറസ്റ്റില്‍

തെലങ്കാലയില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ അറസ്റ്റില്‍

ഹൈദരാബാദ്: പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ആറ് വയസ്സുകാരിയെ തെലങ്കാനയ്ക്ക് സമീപം പീഡിപ്പിച്ചു കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൊഗ്ഡംപള്ളിയിലെ മന്നാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയിരുന്നു.പിന്നീട് സകൂള്‍സമയം കഴിഞ്ഞ് ഏറെ വൈകിയിട്ടും കുട്ടിയെ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പെണ്‍കുട്ടിയെ ഉച്ചയ്ക്ക് ശേഷം അമ്മയുടെ സഹോദരനൊപ്പം കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ മൊഴി നല്കി. മൊഴിയുടെ അടിസ്ഥാനത്തില്‍ 22കാരനായ ശിവകുമാര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ പെണ്‍കുട്ടിയെ സമീപത്തെ കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചുവെന്നും, ശേഷം സമീപത്തെ കിണറിലേക്ക് വലിച്ചെറിഞ്ഞെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. കുട്ടിയുടെ മൃതദേഹം കിണറില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Read More

ചരിത്രപരമായ തീരുമാനത്തിന് സന്തോഷമറിയിച്ച് മുഖ്യമന്ത്രിയുടെ ചിത്രത്തിന് മേല്‍ പാലഭിഷേകം നടത്തി തെലങ്കാനയിലെ ദളിത് സംഘടന

ചരിത്രപരമായ തീരുമാനത്തിന് സന്തോഷമറിയിച്ച് മുഖ്യമന്ത്രിയുടെ ചിത്രത്തിന് മേല്‍ പാലഭിഷേകം നടത്തി തെലങ്കാനയിലെ ദളിത് സംഘടന

ചരിത്രത്തില്‍ ആദ്യമായി ദളിതരെ ബ്രാഹ്മണര്‍ക്ക് പകരം പൂജാരികളായി നിയമിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പിണറായി വിജയന്റെ കേരള സര്‍ക്കാര്‍. ദളിതരെ അമ്പലത്തിലെ ശാന്തിക്കാരായി നിയമിച്ചതിന് കേരള മുഖ്യമന്ത്രിയുടെ ചിത്രത്തിന് മേല്‍ പാലഭിഷേകം നടത്തിയാണ് തെലങ്കാനയിലെ ദളിത് സംഘടന തങ്ങളുടെ സന്തോഷമറിയിച്ചിരിക്കുന്നത്. 6 ദളിതര്‍ക്കുള്‍പ്പെടെ 36 ബ്രാഹ്മണരല്ലാത്ത ആളുകള്‍ക്കാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ നിയമനം നല്‍കിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളടക്കം വലിയ വാര്‍ത്താപ്രാധാന്യത്തോടെയാണ് വാര്‍ത്ത ഏറ്റെടുത്തിരിക്കുന്നത്. മീശ വച്ചതിന്റെ പേരിലുള്‍പ്പെടെ രാജ്യത്തുടനീളം ദളിതര്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ അവരെ കൈ പിടിച്ചുയര്‍ത്താന്‍ ശ്രമിക്കുകയാണ് കേരളം. ഗുജറാത്തില്‍ ദളിതന്‍ ആക്രമിക്കപ്പെടുമ്പോള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതിനേക്കാള്‍ സുരക്ഷിതരാണ് ജനങ്ങളെന്നും ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നുണ്ട്.

Read More

പേരെടുക്കാന്‍ നോക്കിയ സര്‍ക്കാറിന് എട്ടിന്റെ പണികൊടുത്ത് തെലുങ്ക് വനിതകള്‍; സൗജന്യ സാരിവിതരണം അവസാനിച്ചത് കൂട്ടത്തല്ലില്‍; വീഡിയോ വൈറല്‍

പേരെടുക്കാന്‍ നോക്കിയ സര്‍ക്കാറിന് എട്ടിന്റെ പണികൊടുത്ത് തെലുങ്ക് വനിതകള്‍; സൗജന്യ സാരിവിതരണം അവസാനിച്ചത് കൂട്ടത്തല്ലില്‍; വീഡിയോ വൈറല്‍

പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ. അതാണ് ഇക്കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ നടന്നത്. ജനപ്രീതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തെലുങ്കാന സര്‍ക്കാര്‍ നടത്തിയ സാരിവിതരണം സംസ്ഥാനത്ത് പലയിടത്തും സ്ത്രീകളുടെ കൂട്ടത്തല്ലിന് കാരണമായി. തെലുങ്കാനയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ബത്തുകമ്മയോടനുബന്ധിച്ചാണ് സംസ്ഥാനത്തെ വനിതകള്‍ക്ക് സൗജന്യസാരിവിതരണം നടത്താന്‍ തെലുങ്കാന ഭരിക്കുന്ന ചന്ദ്രശേഖരറാവു സര്‍ക്കാര്‍ തീരുമാനിച്ചത്. ദസറയോടനുബന്ധിച്ച് നടക്കുന്ന ബത്തുകമ്മയില്‍ പൂവുകള്‍ കൊണ്ടലങ്കരിച്ച ചെറുസ്തൂപങ്ങള്‍ക്ക് ചുറ്റും പുതിയ സാരിയണിഞ്ഞ് സ്ത്രീകള്‍ നൃത്തം ചെയ്യുന്നതാണ് ആചാരം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്ത അഞ്ഞൂറോളം വ്യത്യസ്ത ഡിസൈനുകളിലുള്ള ഒരു കോടിയിലേറെ സാരികളാണ് തെലുങ്കാന സര്‍ക്കാര്‍ വാങ്ങിയത്. ഇതിനായി 222 കോടി രൂപ ചിലവാവുകയും ചെയ്തു. ജാതിമത ഭേദമന്യേ പതിനെട്ട് വയസ്സ് തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും സാരി നല്‍കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഉന്നതനിലവാരമുള്ള കൈത്തറി സാരികളാണ് സ്ത്രീകള്‍ക്ക് സൗജന്യമായി നല്‍കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ പ്രചരണം. എന്നാല്‍ സാരിവിതരണം സര്‍ക്കാരിന് തന്നെ തിരിച്ചടിയാവുകയായിരുന്നു….

Read More