പല്ലുകളിലെ പോട് അകറ്റാം

പല്ലുകളിലെ പോട് അകറ്റാം

പല്ലുകളില്‍ ഉണ്ടാവുന്ന ചെറിയ ദ്വാരങ്ങളെയാണ് ക്യാവിറ്റി (cavity) എന്നു വിളിക്കുന്നത്. കാലക്രമേണ പല്ലുകളെ നശിപ്പിക്കാന്‍ കാരണമാകുന്ന ഒന്നാണിത്. മധുര പദാര്‍ത്ഥങ്ങള്‍ എന്തെങ്കിലും കൂടുതലായി കഴിക്കുമ്പോള്‍ പഞ്ചസാരയില്‍ നിന്ന് പുറപ്പെടുന്ന ആസിഡുകള്‍ പല്ലിന്റെ ഉപരിതലത്തില്‍ ഒട്ടി പിടിക്കാന്‍ കാരണമാവുന്നു. ഇത് ബാക്ടീരിയകളുമായി ചേര്‍ന്ന് പല്ലുകളില്‍ പ്ലാക്കുകള്‍ക്ക് (plaque) രൂപം നല്‍കുന്നു. ഇത്തരം പ്ലാക്കുകള്‍ ഇനാമലില്‍ അടങ്ങിയിരിക്കുന്ന എല്ലാ ധാതുക്കളെയും നീക്കം ചെയ്യുകയും ഇതുവഴി കാലക്രമേണ പല്ലുകള്‍ ദ്രവിച്ചു തുടങ്ങുകയും ഇനാമലില്‍ ചെറിയ ദ്വാരങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ആസിഡ് ഇനാമലിനടിയിലേക്ക് വ്യാപിച്ചുകഴിഞ്ഞാല്‍ അത് എളുപ്പത്തില്‍ പോടുകള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. പല്ലുകളിലെ പോട് എന്ന ദന്തരോഗത്തില്‍ നിന്ന് രക്ഷപെടാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഇതാ ഇവിടെയുണ്ട്. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നെ ദന്തക്ഷയം ഈ വഴിക്ക് വരില്ല. 1. ഫ്‌ലൂറൈഡ് മൗത്ത് വാഷ് (Fluoride mouthwash) ഫ്‌ലൂറൈഡ് പല്ലുകള്‍ക്ക് വളരെ അനിവാര്യമായ…

Read More