‘ ടാറ്റൂ അടിക്കാനൊരുങ്ങുകയാണോ… എങ്കിലിതൊന്നു കേള്‍ക്കൂ… ‘

‘ ടാറ്റൂ അടിക്കാനൊരുങ്ങുകയാണോ… എങ്കിലിതൊന്നു കേള്‍ക്കൂ… ‘

ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ടാറ്റൂ ചെയ്യാന്‍ പുരുഷന്മാരേക്കാള്‍ താല്‍പര്യം കാണിക്കുന്നത് സ്ത്രീകളാണ്. ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ടാറ്റൂ ചെയ്യുന്നത് മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് പഠനം. അത് കൂടാതെ, ടാറ്റൂ ഉറക്കക്കുറവിന് കാരണമായേക്കാമെന്നും പഠനത്തില്‍ പറയുന്നു. മിയാമി സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പുകവലിക്കുന്നവര്‍, ജയിലില്‍ കഴിയുന്നവര്‍, കൂടുതല്‍ തവണ സെക്‌സിലേര്‍പ്പെടുന്നവര്‍ എന്നിവരാണ് ടാറ്റൂ ചെയ്യാന്‍ താല്‍പര്യം കാണിക്കുന്നവരെന്ന് ഗവേഷകനായ കരോലിന്‍ മോര്‍ട്ടണ്‍സെന്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരീരത്തില്‍ സ്ഥിരമായി ടാറ്റൂ ചെയ്യുന്നത് രോഗപ്രതിരോധ ശേഷിയെ കാര്യമായിതന്നെ ബാധിക്കുമെന്ന് ഇതിന് മുമ്പ് നടത്തിയ പഠനങ്ങളില്‍ പറയുന്നു. ടാറ്റൂ ചെയ്യുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുക. സാധാരണ നിറങ്ങള്‍ക്ക് പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്,…

Read More

ടാറ്റൂ പ്രേമികളുടെ ശ്രദ്ധയ്ക്ക് ; ദേഹത്ത് ടാറ്റു ചെയ്തവരും ചെയ്യാന്‍ ആഗ്രഹിക്കുന്നവരും പേസൂദയെന്ന 21 കാരിയുടെ അനുഭവം അറിഞ്ഞിരിക്കണം

ടാറ്റൂ പ്രേമികളുടെ ശ്രദ്ധയ്ക്ക് ; ദേഹത്ത് ടാറ്റു ചെയ്തവരും ചെയ്യാന്‍ ആഗ്രഹിക്കുന്നവരും പേസൂദയെന്ന 21 കാരിയുടെ അനുഭവം അറിഞ്ഞിരിക്കണം

ഫാഷന്റെ ഭാഗമായി, ശരീരത്തില്‍ വ്യത്യസ്തമായൊരു ടാറ്റൂ ചെയ്യാന്‍ ആഗ്രഹിക്കാത്ത യുവതി യുവാക്കള്‍ ഇന്ന് വിരളം. എന്നാല്‍, ടാറ്റൂ കുത്തിയവരില്‍ പകുതി പേര്‍ക്കും, ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ ഈ ടാറ്റൂ ഒരു ഭാരമായി തോന്നും. പിന്നെ, ഏതു വിധേനയും അത് ഒഴിവാക്കണം എന്നാകും ചിന്ത. പ്രതിവിധി വിലയേറിയ ലേസര്‍ പ്രയോഗം മാത്രം. ഇത്തരത്തില്‍ ടാറ്റൂ കുത്തി, പിന്നീട് മായ്ക്കാന്‍ ശ്രമിച്ച് ശരീരത്തില്‍ മാരകമായി പൊള്ളലേറ്റ പേസുദ എന്ന 21 കാരി തായ് സുന്ദരിയുടെ കഥ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 21 വയസ്സാണ് പേസുദക്ക്. റോസാ പൂക്കള്‍ ഏറെ ഇഷ്ടമുള്ള കക്ഷി കഴുത്തിനും നെഞ്ചിനും ഇടയിലായി, വലുപ്പത്തില്‍ റോസാപ്പൂക്കള്‍ ടാറ്റൂ ചെയ്തു. പെര്‍മനന്റ് ടാറ്റൂ ആയിരുന്നു ചെയ്തത്. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ പേസുദക്ക് തന്റെ ശരീരത്തിന്റെ ടാറ്റൂ ഒരു ഭാരമായി തോന്നി. തനിക്ക് ഈ ടാറ്റൂ കാരണം ഒരു പ്രൊഫഷണല്‍…

Read More