‘ മാലിന്യസംസ്‌കരണത്തിനായി അത്യാധുനിക വാഹനങ്ങളുമായി ടാറ്റ ‘

‘ മാലിന്യസംസ്‌കരണത്തിനായി അത്യാധുനിക വാഹനങ്ങളുമായി ടാറ്റ ‘

മുംബൈ: നഗരമാലിന്യ സംസ്‌കരണത്തിന് അത്യാധുനിക വാഹനങ്ങളുമായി ടാറ്റ മോട്ടോര്‍സ്. മുംബൈയില്‍ നടന്ന ‘മുനിസിപാലിക 2018’ പരിപാടിയിലാണ് ടാറ്റ മോട്ടോര്‍സ് നിര്‍മ്മിച്ച അത്യാധുനിക മാലിന്യ സംസ്‌കരണ വാഹനങ്ങള്‍ അവതരിപ്പിച്ചത്. ഖര, ദ്രാവക മാലിന്യ നിര്‍മാര്‍ജനത്തിന് ആവശ്യമായ രീതിയില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള പല തരത്തിലുള്ള വാഹനങ്ങള്‍, വാട്ടര്‍ ടാങ്കറുകള്‍, റോഡ് തൂക്കുന്ന വാഹനങ്ങള്‍, തുടങ്ങി വന്‍നഗരങ്ങളിലെയോ ചെറിയ പട്ടണങ്ങളിലെയോ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള വാഹനങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. സ്വച്ച് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെ നിരവധി മുനിസിപ്പാലിറ്റികള്‍ക്ക് മാലിന്യ നിര്‍മാര്‍ജനനത്തിനായി ടാറ്റ മോട്ടോഴ്‌സാണ് നിലവില്‍ ഏറ്റവും കൂടുതല്‍ മാലിന്യ സംസ്‌കരണ സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. ‘രാജ്യത്തെ ആരോഗ്യം, പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒരു വലിയ പ്രശ്നമാണ് നഗരങ്ങളിലെ മാലിന്യങ്ങള്‍. ലോകബാങ്കിന്റെ കണക്കനുസരിച്ച് 2025 ഓടെ ഇന്ത്യയിലെ പ്രതിദിന മാലിന്യ ഉല്‍പാദനം 3,77,000 ടണ്‍ ആയി ഉയരും. ഈ പ്രശ്നം പരിഹരിക്കാന്‍ സ്വകാര്യവും, സര്‍ക്കാര്‍…

Read More