തങ്ങളുടെ ഏറ്റവും പുതിയ മോഡലായ അല്‍ട്രോസ് ഉടന്‍ വിപണിയിലെത്തിക്കുമെന്ന് അറിയിച്ച് ടാറ്റ. കമ്പനി പുറത്തുവിട്ട അല്‍ട്രോസിന്റെ ചിത്രങ്ങള്‍ ഇതിനോടകം വാഹനപ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ വ്യത്യസ്ഥമായാണ് അല്‍ട്രോസിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ബ്ലൂകളര്‍ ആംബിയന്റ് ലൈറ്റുകള്‍ നല്‍കിയിരിക്കുന്നത് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ഇതിന് താഴെയായി ചിട്ടയായാണ് ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ് നല്‍കിയിരിക്കുന്നത്. സ്പോര്‍ട്ടി ഭാവമുള്ള ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീലും ഹാരിയറിലും മറ്റും നല്‍കിയിരിക്കുന്നതിന് സമാനമായ മീറ്റര്‍ കണ്‍സോളുമാണ് അല്ട്രോസിലുള്ളത്. അനലോഗ് മീറ്റര്‍ ഡിജിറ്റല്‍ ഡിസ്പ്ലേ എന്നിവ മീറ്റര്‍ കണ്‍സോളിനെ സമ്പന്നമാക്കുന്നുണ്ട്.
Read MoreTag: tata
ടാറ്റ ഹാരിയര്‍ എസ് യു വി അടുത്ത വര്‍ഷം എത്തും
മുംബൈ: 2018 ഓട്ടോ എക്സ്പോയില്‍ ടാറ്റാ മോട്ടോഴ്സിന്റെ പവലിയനില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച മോഡലായിരുന്നു എച്ച് 5 എക്സ് എസ് യു വി കണ്‍സപ്റ്റ്. എച്ച് 5 എക്സ് എന്നല്ല ഹാരിയര്‍ എന്നാണ് ഈ മോഡലിന്റെ പേര് എന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നലെ മുതല്‍ പുതിയ വാഹനം ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റും തുറന്നു. 2019ലെ ആദ്യ ത്രൈമാസത്തില്‍ ഹാരിയര്‍ വിപണിയിലെത്തുമെന്നാണ് ടാറ്റാ മോട്ടോഴ്സിന്റെ പ്രഖ്യാപനം. ടാറ്റയുടെ ഓള് ന്യൂ ഒമേഗാ (ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷന്റ് ഗ്ലോബല്‍ അഡ്വാന്‍ഡ്സ് ആര്‍ക്കിടെക്ചര്‍) പ്ലാറ്റ്ഫോമാണ് വാഹനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ എന്‍ട്രി ലെവല്‍ എസ്യുവികളായ ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്, ജാഗ്വാര്‍ ഇ പേസ് എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പാണ് ഒമേഗ. ടാറ്റയുടെ കാറുകളില്‍ ഇതുവരെ കാണാത്ത വിധത്തിലുള്ള രൂപമാണ് പുതിയ ഹാരിയറിന് എന്നതാണ്…
Read Moreനെക്സോണിന്റെ പ്രത്യേക പതിപ്പ്; എസ്.യു.വി രണ്ടാം എഡിഷനായ ക്രേസ് വിപണിയില്‍
നെക്സോണിന്റെ പ്രത്യേക പതിപ്പായ ക്രേസ് ടാറ്റ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ടാറ്റാ നൊക്സോണിന്റെ ആദ്യ ലിമിറ്റഡ് എഡിഷന് മോഡലായ ക്രേസിന് ലഭിച്ച മികച്ച പ്രതികരണമാണ് ചെറിയ എസ്.യു.വിയായ രണ്ടാം എഡിഷന് ക്രേസുമായി എത്താന്‍ ടാറ്റയെ പ്രേരിപ്പിച്ചിരിക്കുന്നത്. പുതിയ പത്ത് സവിശേഷതകളുമായാണ് പുതിയ എഡിഷന് ക്രേസ് എത്തുന്നത്. മാനുവല്‍ എഎംടി വകഭേദങ്ങളില്‍ ലഭിക്കുന്ന കാറിന്റെ മാനുവല്‍ മോഡലിന് 7.57 ലക്ഷം രൂപയും എഎംടി മോഡലിന് 8.17 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില.സോണിക് സില്‍വര്‍ നിറത്തിലുള്ള റൂഫും ട്രോസ്മോ ബ്ലാക്ക് ബോഡിയുമാണ് പുതിയ ക്രേസിന്റെ മനോഹാരിത കൂട്ടുന്നത്. ടാങ്കറിന് നിറത്തിലുള്ള മിററുകള്‍, ഗ്രില്‍ ഇന്സേര്ട്സ്, വീല്‍ അക്സെന്റ്സ് എന്നിവയും വാഹനത്തിലുണ്ട്. ഇന്റീരിയറില്‍ ടാങ്കറിന് ആക്സന്റോടു കൂടിയ സീറ്റ് ഫാബ്രിക്ക്, ടാങ്കറിന് നിറത്തിലുള്ള എയര്‍ വെന്റുകളോട് കൂടിയ പിയാനോ ബ്ലാക്ക് ഡാഷ് ബോര്‍ഡ്, പിയാനോ ബ്ലാക്ക്…
Read Moreഎട്ട് മണിക്കൂര്‍ ചാര്‍ജില്‍ 120 കിലോമീറ്റര്‍; ടാറ്റയുടെ ഇ-കാര്‍ സ്വന്തമാക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഒരു കിലോമീറ്ററിന് വെറും 50 പൈസ മാത്രം ചിലവുള്ള വാഹനം സ്വന്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസിനു വേണ്ടിയാണ് സര്‍ക്കാര്‍ ആദ്യ ഇ-കാര്‍ വാങ്ങിയത്. ഇലക്ട്രിക്ക് കാറിന്റെ ഗുണങ്ങള്‍ എന്തൊക്കെ എന്ന് വിവരിക്കുകയാണ് ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ്- താന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് കാറില്‍ സഞ്ചരിക്കാന്‍ വേണ്ട ചെലവ് ഒരു കിലോമീറ്ററിന് വെറും 50 പൈസ മാത്രമാണ്. പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ക്ക് കിലോമീറ്ററിന് ഏഴ് രൂപയോളം ചെലവാകുമ്പോഴാണ് ഇ-കാറില്‍ കുറഞ്ഞ ചെലവില്‍ നഗര യാത്രകള്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 12 ലക്ഷം രൂപയോളം ചെലവാക്കിയാണ് സര്‍ക്കാര്‍ ടാറ്റയുടെ ഇ-കാര്‍ സ്വന്തമാക്കിയത്. 12 യൂണിറ്റോളം വൈദ്യുതി ഉപയോഗിച്ച് എട്ട് മണിക്കൂറു കൊണ്ട് ഫുള്‍ ചാര്‍ജ്ജാവുന്ന വാഹനം 120 കിലോമീറ്റര്‍ ഓടുമെന്നും ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കുന്നു.
Read Moreവ്യത്യസ്ത മോഡലുകള്‍ക്ക് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫറുകളുമായി ടാറ്റ
വന്‍ ഓഫറുകലുമായി ടാറ്റ. ഹെക്സ, നെക്സോണ്‍, ടിയാഗോ, ടിയാഗോ എന്‍ആര്‍ജി, ടിഗോര്‍ തുടങ്ങിയ മോഡലുകള്‍ക്കാണ് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1.5 ലക്ഷം രൂപവരെയാണ് വാഹനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്നത്. വ്യത്യസ്ത മോഡലുകള്‍ക്കും വകഭേദങ്ങള്‍ക്കും അനുസരിച്ചാണ് ഇളവുകള്‍. ഹെക്സയ്ക്ക് 50,000 രൂപ ക്യാഷ് ഓഫറും 35,000 രൂപ എക്സ്ചേഞ്ച് ഓഫറും 15,000 രൂപ കോര്‍പ്പറേറ്റ് ഓഫറും ചില പ്രത്യേക ഷാസികള്‍ക്കുള്ള 50,000 രൂപ ഓഫറും അടക്കമാണ് 1.5 ലക്ഷം രൂപ നല്‍കുന്നത്. നെക്സോണിന് 85000 രൂപയാണ് ഇളവ് നല്‍കുന്നത്. 25,000 രൂപ ക്യാഷ് ഓഫറും 25000 രൂപ എക്ചേഞ്ച് ഓഫറും 7,500 രൂപ കോപ്പറേറ്റ് ഓഫറും ഷാസി ഓഫറായ 30000 രൂപയും അടക്കമാണിത്. ചെറു കാറായ ടിഗായോയ്ക്ക് 70,000 രൂപ വരെ ഇളവും ടിയാഗോ എന്‍ആര്‍ജിക്ക് 65000 രൂപ വരെ ഇളവും ടിഗോറിന് 1.15 ലക്ഷം രൂപ വരെ ഇളവുകളും…
Read Moreടിഗോര്‍ ഇലക്ട്രിക്കിന്റെ പുതിയ എക്സ്റ്റന്റഡ് റേഞ്ച് ഉടന്‍ വിപണിയില്‍
ടിഗോര്‍ ഇലക്ട്രിക്കിന്റെ പുതിയ എക്സ്റ്റന്റഡ് റേഞ്ച് ഉടന്‍ വിപണിയില്‍. ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലാണിത്. ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ പുതിയ എക്സ്റ്റന്റഡ് റേഞ്ചിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രൂപത്തില്‍ റഗുലര്‍ ടിഗോര്‍ ഇലക്ട്രിക്കിന് സമാനമായിരിക്കും എക്സ്റ്റന്റഡ് റേഞ്ചുമെന്നാണ് സൂചന. 72 വോള്‍ട്ട് എസി ഇന്‍ഡക്ഷന്‍ മോട്ടോറാണ് റഗുലര്‍ ടിഗോര്‍ ഇവിയിലുള്ളത്. 40.23 ബിഎച്ച്പി പവറും 105 എന്‍എം ടോര്‍ക്കും ഇതില്‍ ലഭിക്കും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. 16.2 സണവ ബാറ്ററിയിലാണ് ഓട്ടം. ഇതിലും റേഞ്ച് കൂടിയ ബാറ്ററിയാണ് പുതിയ ടിഗോറില്‍ ഇടം പിടിക്കുക. റഗുലര്‍ ടിഗോര്‍ ഇലക്ട്രിക് നേരത്തെ ഫ്ളീറ്റ് അടിസ്ഥാനത്തില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. എന്നാലിപ്പോള്‍ സ്വകാര്യ ഉപഭോക്താക്കള്‍ക്കും ടിഗോര്‍ എക്സ്റ്റന്റഡ് റേഞ്ച് സ്വന്തമാക്കാന്‍ സാധിക്കും. നിലവില്‍ ഇലക്ട്രിക് ടിഗോര്‍ എക്സ്എം വേരിയന്റിന് 10.20 ലക്ഷം രൂപയും എക്സ്ടിക്ക് 10.29…
Read Moreസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ല; ടാറ്റ നാനോ നിര്‍മ്മാണം നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്
ടാറ്റ നാനോ നിര്‍മ്മാണം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഒരു നാനോ കാര്‍ പോലും നിര്‍മ്മിച്ചിട്ടില്ലെന്നും വിറ്റ് പോയ കാറുകളുടെ എണ്ണം വളരെ കുറവാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാനോ കമ്പനി അടച്ചുപൂട്ടാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാവുമ്പോഴും ഇതിനെക്കുറിച്ച് അന്തിമതീരുമാനം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബി എസ് 6 അനുസരിച്ചുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ നാനോക്ക് സാധിച്ചിട്ടില്ലെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. ടാറ്റ നാനോയ്ക്ക് ഈ വര്‍ഷം ഏറ്റവുമൊടുവില്‍ കാറ് വിറ്റുപോയത് ഫെബ്രുവരി മാസത്തിലാണ്. ഒരുലക്ഷം രൂപയ്ക്ക് കാര്‍ എന്ന ആശയവുമായാണ് 2009ലെ ഓട്ടോ എക്സ്പോയില്‍ നാനോ കാറിനെ അവതരിപ്പിച്ചത്. ടാറ്റ ഗ്രൂപ്പ് മേധാവിയായിരുന്ന രത്തന്‍ ടാറ്റയുടെ ഇഷ്ടപദ്ധതിയായിരുന്ന നാനോയ്ക്കു പ്രചരണത്തിലും വാര്‍ത്തകളിലും കിട്ടിയ സ്വീകാര്യത വില്പനയില് ലഭിച്ചിരുന്നില്ല. നിരവധി തവണ മോഡലില്‍ പരിഷ്കാരങ്ങള്‍ വരുത്തിയെങ്കിലും വില്പനയില് കാര്യമായ മാറ്റങ്ങളുണ്ടാവാതെ വന്നതോടെയാണ് നാനോയുടെ സാധ്യത…
Read Moreവരുന്നു ടാറ്റ ‘ഹാരിയര്‍’…
അടുത്ത വര്‍ഷമാദ്യം ടാറ്റ മോട്ടോഴ്സ് വില്‍പ്പനയ്ക്കെത്തിക്കുമെന്നു കരുതുന്ന പുത്തന്‍ സ്പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഹാരിയറി’നു കരുത്തേകുന്നത് ഫിയറ്റില്‍ നിന്നു കടമെടുത്ത എന്‍ജിനാണ്. എന്നാല്‍ ഈ എസ് യു വിക്കുള്ള ഓട്ടമാറ്റിക് ഗീയര്ബോക്സാവട്ടെ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോറില്‍ നിന്നാണത്രെ ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കുക. ഫിയറ്റ് വികസിപ്പിച്ച രണ്ടു ലീറ്റര്‍, ഡീസല്‍ എന്‍ജിനാണു ‘ഹാരിയറി’നു കരുത്തേകുന്നത്. ഇതോടൊപ്പം ഫിയറ്റ് ക്രൈസ്ലര് ഓട്ടമൊബീല്‍സില്‍ നിന്നു തന്നെയുള്ള ഒന്‍പതു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്സും ‘ഹാരിയറി’ലെത്തുമെന്നായിരുന്നു പൊതുവേയുള്ള പ്രതീക്ഷ. എന്നാല്‍ ഇതിനു പകരം ഹ്യുണ്ടേയില്‍ നിന്നുള്ള ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്ബോക്സിനെയാണു ടാറ്റ മോട്ടോഴ്സ് ‘ഹാരിയറി’നായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇക്കൊല്ലം അവസാനം വില്‍പ്പനയ്ക്കെത്തുമെന്നു കരുതുന്ന ‘ജീപ് കോംപസ് ട്രെയ്ല്ഹോക്കി’ലൂടെയാവും എഫ് സി എയുടെ ഒന്‍പതു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്സ് ഇന്ത്യയില്‍ അരങ്ങേറുക. എന്നാല്‍ ‘ഹാരിയറി’നെ സംബന്ധിച്ചിടത്തോളം ഈ ഒന്‍പതു സ്പീഡ് ഓട്ടമാറ്റിക്…
Read Moreടാറ്റ ആള്‍ട്രോസ്; അടുത്ത വര്‍ഷം വിപണിയില്‍ എത്തും
ടാറ്റയുടെ ആള്‍ട്രോസ് അടുത്ത വര്‍ഷത്തോടെ വിപണിയില്‍ എത്തും. ഇന്ത്യയിലെ വാഹന വിപണി ഒന്നാകെ കാത്തിരിക്കുന്ന പുത്തന്‍ വാഹനങ്ങളിലൊന്നാണ് ആള്‍ട്രോസ്. കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് കമ്പനി വാഹനം അവതരിപ്പിച്ചത്. അടുത്ത വര്‍ഷം ബിഎസ് 6 എന്‍ജിനോടു കൂടി വാഹനം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടാറ്റ എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ആല്‍ട്രോസിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ കമ്പനി വെബ്സൈറ്റിലൂടെ പുറത്തു വിട്ടിരുന്നു. കാറിന്റെ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, മിറര്‍, ഡോര്‍, വീല്‍ ആര്‍ച്ചുകള്‍ എന്നിവയുടെ ടീസര്‍ ചിത്രങ്ങളാണ് ടാറ്റ പുറത്തുവിട്ടത്. പ്രീമിയം ഹാച്ച് വിഭാഗത്തിലെ ഏറ്റവും മികച്ച കരുത്തും സ്ഥലസൗകര്യവുമാണു ആല്‍ട്രോസിന്റെ പ്രത്യേകതയെന്നാണ് ടാറ്റ പറയുന്നത്. ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ 2.0 ഫിലോസഫിയിലാണ് പുതിയ കാറിന്റെ രൂപകല്‍പ്പന. ഹ്യുമാനിറ്റി ലൈന്‍ ഗ്രില്‍, വലുപ്പമേറിയ ഹെഡ്ലാംപ്, കോണ്‍ ആകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മധ്യത്തിലെ സ്ക്രീനിനു കീഴില്‍ എസി വെന്റടക്കം…
Read Moreടാറ്റ സുമോക്കും നാനോക്കും ചരമഗീതം; 4 വര്‍ഷത്തിനുള്ളില്‍ ഇവ ഇല്ലാതാവും
കൊല്‍ക്കത്ത: ടാറ്റ നാനോ ഉള്‍പ്പെടെ നാല് മോഡലുകള്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കാന്‍ ടാറ്റ മോട്ടോഴ്സ് തീരുമാനിച്ചു. ടാറ്റ നാനോ, സുമോ, സുമോ ഗ്രാന്‍ഡ്, ഇന്‍ഡിക്ക, ഇന്‍ഡിഗോ സിഎസ് കാറുകളാണ് കമ്പനി നിര്‍ത്തുന്നത്. ഏതാണ്ട് 25 വര്‍ഷം മുന്‍പാണ് ടാറ്റ സുമോ വിപണിയില്‍ എത്തിയത്. 2019-20 ആകുമ്പോള്‍ നിലവിലെ ആറില്‍ നിന്ന് രണ്ട് പ്ലാറ്റ്ഫോമുകളിലേക്ക് കാര്‍ നിര്‍മാണം എത്തിക്കുമെന്നാണ് ടാറ്റ പറയുന്നത്.
Read More