അജിത്ത് ചിത്രം വിശ്വാസം കാണാന്‍ പണം നല്‍കിയില്ല, മകന്‍ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു

അജിത്ത് ചിത്രം വിശ്വാസം കാണാന്‍ പണം നല്‍കിയില്ല, മകന്‍ പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു

ചെന്നൈ : ഇന്ന് റിലീസ് ചെയ്യുന്ന തല അജിത്ത് ചിത്രം ‘വിശ്വാസം’ കാണാന്‍ പണം നല്‍കാത്തതിന് മകന്‍ അച്ഛനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. തമിഴ്നാട്ടിലെ കാഠ്പാഠിയിലാണ് സംഭവം. പാണ്ഡ്യ എന്ന നാല്‍പ്പത്തിയഞ്ചുകാരനെയാണ് മകന്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അജിത് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം കാണാന്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്. ആദ്യ ദിനം തന്നെ സിനിമ കാണാന്‍ തമിഴ്നാട്ടിന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.   കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

Read More

പ്രളയക്കെടുതി : ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ ബ്രാന്‍ഡ് കുപ്പിവെള്ളം കേരളത്തില്‍ എത്തിച്ച് തമിഴ്‌നാട്

പ്രളയക്കെടുതി : ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ ബ്രാന്‍ഡ് കുപ്പിവെള്ളം കേരളത്തില്‍ എത്തിച്ച് തമിഴ്‌നാട്

പ്രളയക്കെടുതിയില്‍ കഴിയുന്ന കേരളത്തിന് തമിഴ്നാടിന്റെ ദാഹജലം. തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് ഒരു ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം അയച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കുടിവെള്ള വിതരണ കമ്പനിയായ അമ്മ ബ്രാന്‍ഡ് കുപ്പിവെള്ളമാണ് കേരളത്തിലേക്ക് അയച്ചത്. പതിനൊന്ന് ലോറികളാണ് കുപ്പിവെള്ളവുമായി കേരളത്തിലേക്ക് തിരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ സാമ്പത്തിക സഹായം നല്‍കിയതിന് പുറമേ ഭക്ഷ്യ സാധനങ്ങളും മരുന്നുകളുമടക്കം ഒട്ടനവധി അവശ്യ സാധനങ്ങളാണ് തമിഴ്‌നാട് കേരളത്തിന് നല്‍കിയിട്ടുള്ളത്. അരി, ധാന്യങ്ങള്‍, മരുന്നുകള്‍ എന്നിവയടക്കം നാല് കോടിയോളം വിലമതിക്കുന്ന വസ്തുക്കളാണ് തമിഴ്‌നാട് കേരളത്തിന് സഹായമായി നല്‍കിയത് എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ദാരിദ്ര്യനിര്‍മാജനത്തിന്റെയും ചുമതല വഹിക്കുന്നു മന്ത്രി എസ്പി വേലുമണി അറിയിച്ചു.

Read More

സൈക്കിള്‍ വാങ്ങാന്‍ കരുതിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തമിഴ്നാട്ടിലെ ഒന്‍പതുകാരി; പുതിയ സൈക്കിള്‍ സൗജന്യമായി നല്‍കി ഹീറോ കമ്പനി

സൈക്കിള്‍ വാങ്ങാന്‍ കരുതിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തമിഴ്നാട്ടിലെ ഒന്‍പതുകാരി; പുതിയ സൈക്കിള്‍ സൗജന്യമായി നല്‍കി ഹീറോ കമ്പനി

വില്ലുപുരം: സൈക്കിള്‍ വാങ്ങാന്‍ കരുതിവച്ച പണം കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി തമിഴ്നാട് സ്വദേശിനിയായ ഒന്‍പത് വയസുകാരി. തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിനിയായ അനുപ്രിയ എന്ന പെണ്‍കുട്ടിയാണ് താന്‍ നാല് വര്‍ഷം കൊണ്ട് സ്വരുക്കൂട്ടിയ 9000 രൂപ കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ നല്‍കിയത്. കേരളത്തിലെ ദുരിതം ടെലിവിഷനില്‍ കണ്ടറിഞ്ഞാണ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. അതേസമയം അനുപ്രിയയുടെ നല്ല മനസിനെക്കുറിച്ച് വാര്‍ത്തകളിലൂടെ അറിഞ്ഞ ഹീറോ സൈക്കിള്‍ കമ്പനി, പെണ്‍കുട്ടിക്ക് പുതിയ സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അനുപ്രിയക്ക് പുതിയ സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് ഹീറോ സൈക്കിള്‍ ട്വിറ്ററിലൂടെ അറിയിച്ചു. അനുപ്രിയക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുന്ന കാര്യം ഹീറോ സൈക്കിള്‍സ് എം.ഡിയും ചെയര്‍മാനുമായ പങ്കജ് എം മുഞ്ജാല്‍ സ്ഥിരീകരിച്ചു.

Read More

ഓട്ടോ ഇടിച്ചു തകര്‍ത്തു, താരപുത്രന്‍ അറസ്റ്റില്‍

ഓട്ടോ ഇടിച്ചു തകര്‍ത്തു, താരപുത്രന്‍ അറസ്റ്റില്‍

ചെന്നൈ: നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ കാര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ തമിഴ്‌നടന്‍ വിക്രത്തിന്റെ മകന്‍ ധ്രുവ് അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ 3.50 ന് ടിടികെ റോഡിലായിരുന്നു അപകടം. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനു ദ്രുവിനെതിരെ പോലീസ് കേസെടുത്തു.  പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കമേഷിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

Read More

അവര്‍ക്കും നാഥനില്ലാതെയായി, കലൈഞ്ജറുടെ ചിത്രത്തിനു മുന്നില്‍ തളര്‍ന്നു കിടക്കുന്ന നായകളുടെ വീഡിയോ വൈറലാകുന്നു

അവര്‍ക്കും നാഥനില്ലാതെയായി, കലൈഞ്ജറുടെ ചിത്രത്തിനു മുന്നില്‍ തളര്‍ന്നു കിടക്കുന്ന നായകളുടെ വീഡിയോ വൈറലാകുന്നു

ചെന്നൈ: കലൈഞ്ജര്‍ കരുണാനിധിയുടെ വിയോഗം തമിഴ് മക്കളെയെല്ലാം ഒരു പോലെ കണ്ണീരിലാഴ്ത്തി. സ്വന്തം പിതാവ് വിടപറഞ്ഞെന്നാണ് പലരും വിയോഗത്തെക്കുറിച്ച് പറഞ്ഞത്. ചെന്നൈ ഗോപാലപുരത്തെ വസതിയിലും ഇതു പോലെ രണ്ടു പേരുണ്ട്. തങ്ങളുടെ വിഷമം പറയാന്‍ പറ്റുന്നില്ലെങ്കിലും യജമാനന്റെ വിയോഗത്തില്‍ തളര്‍ന്നു കിടക്കുന്ന രണ്ടു നായകള്‍. കരുണാനിധിയുടെ പ്രീയപ്പെട്ട ഈ നായകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരുണാനിധിയുടെ ചിത്രത്തിനും ഒഴിഞ്ഞ വീല്‍ചെയറിനും മുന്നില്‍ തളര്‍ന്നു കിടക്കുന്ന നായകള്‍ കരുണാനിധിയുടെ സ്നേഹത്തിന്റെ മറ്റൊരു തെളിവായി. ഇന്നലെ വൈകുന്നേരം മറീന കടല്‍ത്തീരം കലൈഞ്ജറുടെ ശരീരം ഏറ്റുവാങ്ങിയപ്പോള്‍ സാക്ഷിയാകാന്‍ ആയിരക്കണക്കിനാളുകളാണെത്തിയത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ ഇന്നലെ വരെ ആ വിയോഗത്തില്‍ ഹൃദയാഘാതം വന്നു മരിച്ചത് 14 പേരാണെന്നാണ് കണക്കുകള്‍.

Read More

കരുണാനിധി – ഇന്ത്യയുടെ ദ്രാവിഡ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തി

കരുണാനിധി – ഇന്ത്യയുടെ ദ്രാവിഡ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തി

ചെന്നൈ: തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയില്‍ മുത്തുവേലരുടെ മകനായി ജനിച്ച കരുണാനിധി ദ്രാവിഡ രാഷ്ട്രീയത്തിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മറിയത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍തന്നെ അദ്ദേഹം ഒരു അതുല്യപ്രതിഭയെന്നു തെളിയിച്ചിരുന്നു. നാടകം, കവിത, സാഹിത്യം എന്നിവയിലൊക്കെ കരുണാനിധി സ്വന്തം കൈയൊപ്പു പതിപ്പിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തിനിടെ നിലവിലുണ്ടായിരുന്ന ജസ്റ്റീസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും അതിന്റെ മുന്നണി പ്രവര്‍ത്തകനായ അഴഗിരി സ്വാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസില്‍തന്നെ പൊതുപ്രവര്‍ത്തനരംഗങ്ങളില്‍ സജീവമായി. ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയില്‍ കരുണാധിനിയുണ്ടായിരുന്നു. പിന്നീട് പെരിയോരുമായി ബന്ധപ്പെട്ട് ജസ്റ്റീസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയും ഭാഷയെ ആയുധമാക്കുന്ന പ്രതിഭാ വിലാസവും ആ കുതിപ്പില്‍ ആയുധമായി. ജസ്റ്റീസ് പാര്‍ട്ടിയാണു പിന്നീടു ദ്രാവിഡ കഴകമായി മാറുകയുണ്ടായത്. അധികാര രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് പെരിയോറും പ്രിയ ശിഷ്യന്‍ അണ്ണാദുരൈയും വഴിപിരിഞ്ഞപ്പോള്‍ കരുണാനിധി അണ്ണാദുരൈയ്‌ക്കൊപ്പം ഉറച്ചുനിന്നു. പിന്നീട് ഡിഎംകെ തമിഴ് രാഷ്ട്രീയത്തില്‍…

Read More

മറീന ബീച്ചില്‍ തന്നെ സംസ്‌കാരസ്ഥലം വേണം, ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍

മറീന ബീച്ചില്‍ തന്നെ സംസ്‌കാരസ്ഥലം വേണം, ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരസ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുകയാണ്. കരുണാനിധിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അണ്ണാസമാധിക്ക് സമീപം തന്നെ സംസ്‌കാര സ്ഥലം വേണമെന്നാണ് ഡിഎംകെയുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ഡിഎംകെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി രാത്രി 10.30 ന് പരിഗണിക്കും. മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എച്ച്. ജി രമേശാണ് ഹര്‍ജി പരിഗണിക്കുന്നത്. മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കാവേരി ആശുപത്രിക്ക് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉയരുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.എം.കെ നേതാക്കള്‍ മുഖ്യമന്ത്രി അടക്കമുള്ളവരെ കണ്ടെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഡിഎംകെ തീരുമാനിച്ചത്. നിലവില്‍, ഗിണ്ടി ഗാന്ധിമണ്ഡപത്തിലാണ് കരുണാനിധിയുടെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി രണ്ട് ഏക്കര്‍ സ്ഥലം ഗാന്ധിമണ്ഡപത്തിന് സമീപം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം മറീനാ…

Read More

തമിഴ്‌നാട്ടില്‍ ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചു

തമിഴ്‌നാട്ടില്‍ ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച പൊതു അവധിയാണ്. അദ്ദേഹത്തിന്റെ മൃതദേഹം ഉടന്‍തന്നെ മകള്‍ കനിമൊഴിയുടെ വീട്ടിലേക്കു കൊണ്ടുപോകും. കരുണാനിധിയുടെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് എന്നിവര്‍ ഉടന്‍തന്നെ ചെന്നൈയിലെത്തുമെന്നാണു റിപ്പാര്‍ട്ടുകള്‍.

Read More

നാളെ തമിഴ്‌നാട്ടില്‍ പൊതു അവധി, സംസ്‌കാരം മറീനാ ബീച്ചില്‍

നാളെ തമിഴ്‌നാട്ടില്‍ പൊതു അവധി, സംസ്‌കാരം മറീനാ ബീച്ചില്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്‌കാരം ചെന്നൈ മറീനാ ബീച്ചില്‍ നടക്കും. സി.എന്‍.അണ്ണാദുരൈ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന. കാവേരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന കരുണാനിധിയുടെ മൃതദേഹം അല്‍പസമയത്തിനകം ചെന്നൈ ഗോപാലപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടു പോകും. നാളെ രാജാജി നഗറില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കരുണാനിധിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചെന്നൈയിലെത്തും. കരുണാനിധിയുടെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പാര്‍ട്ടി പാതക താഴ്ത്തികെട്ടി. മുന്‍കരുതലെന്ന നിലയില്‍ കര്‍ണാടക ആര്‍ടിസി തമിഴ്നാട്ടിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ തന്നെ അശുഭകരമായ വാര്‍ത്ത മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ ചെന്നൈ കേന്ദ്രീകരിച്ചു നടത്തിയിരുന്നു. എംകെ സ്റ്റാലിന്‍…

Read More

കരുണാനിധിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു; നഷ്ടമായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിനെ

കരുണാനിധിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു; നഷ്ടമായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിനെ

കേരളത്തെ സംബന്ധിച്ച് എന്നും സഹോദരസ്ഥാനത്തുള്ള ശ്രദ്ധേയ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിസ്വജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നതിന് അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പ്രഭാഷണശൈലി മുതല്‍ പ്രായോഗിക ഭരണനടപടികള്‍ വരെ സഹായകമായി. അങ്ങനെയാണ് കരുണാനിധി തമിഴ് ജനതയുടെ ഒരു വലിയ വികാരമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അനുശോചനക്കുറിപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ദ്രാവിഡ രാഷ്ട്രീയത്തിന് ഊര്‍ജ്ജവും കരുത്തും പ്രദാനം ചെയ്തുകൊണ്ട് അദ്ദേഹം നല്‍കിയ നേതൃത്വം പലഘട്ടങ്ങളിലും സമൂഹത്തിന്റെ പൊതുവായ മുന്നേറ്റത്തിന് ഊര്‍ജ്ജമായി. നിസ്വജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നതിന് അദ്ദേഹത്തിന്റെ ഉജ്ജ്വലമായ പ്രഭാഷണശൈലി മുതല്‍ പ്രായോഗിക ഭരണ നടപടികള്‍ വരെ വലിയ തോതില്‍ സഹായകമായി. അതുകൊണ്ട് തന്നെ കരുണാനിധി തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം ഒരു വലിയ വികാരമായി മാറി….

Read More