ജൂണ്‍ ഏഴിനു കാലാ എത്തുന്നു, പ്രതീക്ഷയോടെ സിനിമാലോകം

ജൂണ്‍ ഏഴിനു കാലാ എത്തുന്നു, പ്രതീക്ഷയോടെ സിനിമാലോകം

ചലച്ചിത്ര പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് കാലാ. കബാലി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനി ചിത്രമാണിത്. ചിത്രത്തില്‍ മുംബൈയിലെ അധോലോക നായകന്റെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കാലയിലെ രജനീകാന്തിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഗ്യാങ്ങ്സ്റ്റര്‍ സിനിമയായി പുറത്തിറങ്ങുന്ന കാലയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നതും സംവിധായകനായ പാ രഞ്ജിത്ത് തന്നെയാണ്. ധനുഷും ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഹിമ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നാനാ പടേക്കര്‍, സമുദ്രക്കനി ഈശ്വരി റാവു,അഞ്ജലി പാട്ടീല്‍, സുകന്യ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 80 കോടി മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിന് വന്‍ വരവേല്‍പ്പായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. നേരത്തെ എപ്രില്‍…

Read More

പ്രത്യേക പ്രാര്‍ഥനക്കായി രജനീകാന്ത് വീണ്ടും ഹിമാലയത്തിലേക്ക്

പ്രത്യേക പ്രാര്‍ഥനക്കായി രജനീകാന്ത് വീണ്ടും ഹിമാലയത്തിലേക്ക്

ചെന്നൈ: നടന്‍ രജനീകാന്ത് വീണ്ടും ഹിമാലയം സന്ദര്‍ശിക്കുന്നു. പ്രത്യേക പ്രാര്‍ഥനകള്‍ നടത്താനും ബാബാജി ആശ്രമം സന്ദര്‍ശിക്കാനുമാണ് അദ്ദേഹത്തിന്റെ യാത്രയെന്ന് രജനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം സിംലയിലെത്തുന്ന രജനി പിന്നീട് ഋഷികേശ് സന്ദര്‍ശിക്കും. ആത്മീയഗുരു ബാബാജിയുടെ സ്മരണയ്ക്കായി നിര്‍മിക്കുന്ന ആശ്രമത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഒരാഴ്ചയാണ് ഹിമാലയ സന്ദര്‍ശനത്തിനായി മാറ്റി വച്ചിരിക്കുന്നത്.

Read More