തൊടുപുഴ കൈവെട്ടുകേസ്; പ്രൊഫ ടി.ജെ.ജോസഫിന് നീതി ഉറപ്പാക്കാന്‍ ഇരു മുന്നണികള്‍ക്കുമായില്ല: കുമ്മനം രാജശേഖരന്‍

തൊടുപുഴ കൈവെട്ടുകേസ്; പ്രൊഫ ടി.ജെ.ജോസഫിന് നീതി ഉറപ്പാക്കാന്‍ ഇരു മുന്നണികള്‍ക്കുമായില്ല: കുമ്മനം രാജശേഖരന്‍

മൂവാറ്റുപുഴ: തൊടുപുഴ കൈവെട്ട് കേസില്‍ പ്രൊഫ ടി.ജെ.ജോസഫിന് നീതി ഉറപ്പാക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ ജിഹാദികള്‍ ഉണ്ടോയെന്ന കോടിയേരി ബാലകൃഷ്ണന്റെ സംശയത്തിനുള്ള മറുപടിയാണ് ജോസഫിന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രക്കിടെ മൂവാറ്റുപുഴയിലെ വീട്ടിലെത്തി ജോസഫിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം നടന്ന് 7 വര്‍ഷമായിട്ടും മുഖ്യപ്രതിയെ പിടികൂടാന്‍ കഴിയാത്തത് സര്‍ക്കാരുകളുടെ പിടിപ്പുകേടാണ്. വൈക്കത്തെ അഖിലയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതും ഇതേ ശക്തികളാണ്. പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടി മാറ്റിയപ്പോള്‍ കേരളം മുഴുവന്‍ ഞെട്ടിത്തരിച്ചെങ്കിലും അതിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളാണ് അഖിലയെ മതംമാറ്റി വിഹാഹം കഴിക്കാന്‍ ശ്രമിച്ച ഷഫീന്‍ ജഹാന്‍. കേരളം ജിഹാദികളുടെ താവളമായി മാറിക്കഴിഞ്ഞു. കേരളത്തില്‍ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് പൊലീസും സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഇതിന് നേതൃത്വം കൊടുക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന് സമ്മേളനം നടത്താന്‍ എല്ലാ…

Read More