സുസുക്കി 150 സിസി ശ്രേണിയില്‍ പുതിയ വാഹനം പുറത്തിറക്കി.

സുസുക്കി 150 സിസി ശ്രേണിയില്‍ പുതിയ വാഹനം പുറത്തിറക്കി.

ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മാതാക്കളായ സുസുക്കി 150 സിസി ശ്രേണിയില്‍ പുതിയ വാഹനം പുറത്തിറക്കി. ബാന്‍ഡിറ്റ് 150 മോഡലാണ് സുസുക്കി നിരയിലെ പുതിയ അതിഥി. 2018 ഗെയ്ക്കിന്‍ഡോ ഇന്‍ഡൊനീഷ്യ ഇന്റര്‍നാഷ്ണല്‍ ഓട്ടോ ഷോയിലാണ് ബാന്‍ഡിറ്റിനെ കമ്പനി അവതരിപ്പിച്ചത്. ഇന്‍ഡൊനീഷ്യന്‍ വിപണി ലക്ഷ്യമിട്ട് സ്ട്രീറ്റ് ബൈക്ക് GSX-S150-യുടെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. വ്യത്യസ്തമായ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, ഫ്‌ളാറ്റ് ഹാന്‍ഡില്‍ ബാര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നീണ്ടുനിവര്‍ന്ന ഫ്യുവല്‍ ടാങ്ക് ഡിസൈന്‍ എന്നിവയാണ് ബാന്ഡിറ്റില് എടുത്തപറയേണ്ട ഫീച്ചേഴ്‌സ്. 147.3 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 19.2 ബിഎച്ച്പി പവറും 14 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. GSX 150-യിലും ഇതേ എന്‍ജിനാണ്. നിലവില്‍ ഇന്ത്യയിലുള്ള 150 സിസി ജിക്‌സറില് 14.8 ബിഎച്ച്പി പവറും 14 എന്‍എം ടോര്‍ക്കുമേകുന്ന എയര്‍ കൂള്‍ഡ് എന്ജിനാണ്…

Read More