നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീകോടതി മാറ്റിവെച്ചു

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീകോടതി മാറ്റിവെച്ചു

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീകോടതി മാറ്റിവെച്ചു. ഫെബ്രുവരി അവസാനവാരത്തിലേക്കാണ് മാറ്റിവെച്ചത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ ഹര്‍ജി മാറ്റിവെച്ചത്. ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാനാകില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്റെ വാദം. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു. നടിയെ ആക്രമിച്ച് നീലച്ചിത്രം പകര്‍ത്താനാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് പുറത്ത് വന്നാല്‍ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മെമ്മറി കാര്‍ഡ്…

Read More

സാമ്പത്തിക സംവരണം – സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

സാമ്പത്തിക സംവരണം – സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: മുന്നോക്കവിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു പത്തുശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ബില്ലിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. സാന്പത്തികം മാത്രമല്ല സംവരണത്തിന്റെ മാനദണ്ഡമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സാന്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയും ലോക്‌സഭയും പാസാക്കിയിരുന്നു. രാഷ്ട്രപതി അംഗീകാരം നല്‍കിയാല്‍ മുന്നോക്ക വിഭാഗത്തിലെ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം രാജ്യത്ത് യാഥാര്‍ഥ്യമാവും. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുന്നതാണു ബില്‍. കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

Read More

മടങ്ങി വരവിനൊരുങ്ങി മാഗി, സുപ്രീം കോടതി കേസ് റദ്ദാക്കി

മടങ്ങി വരവിനൊരുങ്ങി മാഗി, സുപ്രീം കോടതി കേസ് റദ്ദാക്കി

ന്യൂഡല്‍ഹി: മാഗി നൂഡില്‍സിനെ സംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നെസ്ലെ ഇന്ത്യ സ്വാഗതം ചെയ്തു. ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ (എന്‍സിഡിആര്‍സി) രണ്ട് ഇടക്കാല ഉത്തരവുകള്‍ നെസ്ലെ ഇന്ത്യ 2015ല്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്തിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം സാമ്പിളുകള്‍ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി(സിഎഫ്ടിആര്‍ഐ)ലേക്ക് അയച്ചതിനെത്തുടര്‍ന്ന് ലഭിച്ച വിശകലന ഫലങ്ങളില്‍ നിന്നും, പ്രസ്തുത സാമ്പിളുകളില്‍ ഈയവും മറ്റ് അനുബന്ധ ഘടകങ്ങളും അനുവദീനമായ അളവുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്. കൂടാതെ, സിഎഫ്ടിആര്‍ഐയില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണം എന്‍സിഡിആര്‍സിക്കു മുമ്പാകെയുള്ള ഈ വിഷയം കൈകാര്യം ചെയ്യേണ്ടതെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു. വിശ്വാസയോഗ്യമായ ഉത്പന്നങ്ങളാണ് തങ്ങളുടേതെന്നു ചൂണ്ടിക്കാട്ടിയുള്ള പരസ്യങ്ങള്‍ ഇറക്കാനൊരുങ്ങുകയാണ് നെസ്ലെ. ഇന്നലെ മുതല്‍ ഈ കാന്പയിന്‍ തുടങ്ങുകയും ചെയ്തു. മാഗി നൂഡില്‍സില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ഈയം ഉണ്ടെന്നും രുചി കൂട്ടുന്ന…

Read More

കെഎസ്ആര്‍ടിസി നഷ്ടത്തിലാണ്, എങ്കില്‍ അടച്ചു പൂട്ടാം – സുപ്രീംകോടതി

കെഎസ്ആര്‍ടിസി നഷ്ടത്തിലാണ്, എങ്കില്‍ അടച്ചു പൂട്ടാം – സുപ്രീംകോടതി

ന്യൂഡല്‍ഹി: നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കോളാന്‍ സുപ്രീംകോടതി. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചത്. കെഎസ്ആര്‍ടിസി നാലായിരം കോടി നഷ്ടത്തിലാണെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് കോടതി, അടച്ചുപൂട്ടല്‍ പരാമര്‍ശം നടത്തിയത്. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.   കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘ എന്ന് സന്ദേശം അയക്കു

Read More

ശബരിമല യുവതീപ്രവേശനം, നടയടച്ച തന്ത്രിയുടെ നടപടി കോടതിയലക്ഷ്യം – കൊടിയേരി ബാലകൃഷ്ണന്‍

ശബരിമല യുവതീപ്രവേശനം, നടയടച്ച തന്ത്രിയുടെ നടപടി കോടതിയലക്ഷ്യം – കൊടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ തന്ത്രി നട അടച്ചതിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും സുപ്രീംകോടതി വിധി അദ്ദേഹം ലംഘിച്ചിരിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്ക് ശബരിമല ദര്‍ശനത്തിന് വഴിയൊരുങ്ങിയത്. ഇത് സാധ്യമല്ലെന്ന് തന്ത്രി പറയുന്നത് ഭരണഘടനാ ലംഘനമാണ്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന തന്ത്രിയുടെ ഈ നടപടി സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല നട അടച്ചു, പരിഹാരക്രിയകള്‍ നടത്തണമെന്ന് തന്ത്രി സായുധ പോലീസിനെ അണിനിരത്തി ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന വാശി സര്‍ക്കാരിനുണ്ടായിരുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് മാത്രമാണ് സര്‍ക്കാരിനു മുന്നിലുള്ള വഴി. യുവതീപ്രവേശനം നടന്നതിന്റെ പേരില്‍ തന്ത്രി നടയടച്ചത് സുപ്രീംകോടതിയും ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയും പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കൂടുതല്‍…

Read More

ശബരിമല : ഹെക്കോടതിയിലെ റിട്ടും ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണം- സംസ്ഥാന സര്‍ക്കാര്‍

ശബരിമല : ഹെക്കോടതിയിലെ റിട്ടും ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണം- സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച 23 റിട്ട് ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ചില പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും, വലതു സംഘടനകള്‍ ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കിയെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചു. മാത്രമല്ല സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. READ MORE:  വനിതാമതില്‍: പങ്കെടുത്തവരെ ജാതി സംഘടനകള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു’ ; ചെന്നിത്തലക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി.പ്രകാശം മുഖേനയാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ഹര്‍ജി ഈ ആഴ്ച്ച തന്നെ പരിഗണിക്കുമെന്നാണ് സൂചന. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നതില്‍ സംശയിച്ച് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നതില്‍ സംശയിച്ച് സുപ്രീംകോടതി

കൊച്ചിയില്‍ പ്രമുഖ നടിയെ അക്രമിച്ചതുമായി കേസില്‍ ഡിസംബര്‍ 11ന് കോടതി വാദം കേള്‍ക്കും. അതേസമയം കേസിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കേസിലെ പ്രധാന പ്രതിയായ ദിലീപിന് നല്‍കണമോ എന്നതിനെ കുറിച്ച് വിശദമായ നിയമ പരിശോധനക്ക് ശേഷം മാത്രം തീരുമാനം ഉണ്ടാകുമെന്ന് സുപ്രീംകോടതി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പ്രതിയായ ദിലീപിന് നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു. READ MORE:  ‘വനിതാ മതിലില്‍ വന്‍ വിള്ളല്‍’ : സിപി സുഗതന്‍ ദിലീപിന്റെ അഭിഭാഷകനോട് കാര്‍ഡ് ലഭിക്കാന്‍ ദിലീപിന് അവകാശമുണ്ടോയെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. കേസിലെ രേഖകള്‍ ലഭിക്കാന്‍ ദിലീപിന് അവകാശമുണ്ടെന്നാണ് അഭിഭാഷകന്റെ വാദം. മാത്രമല്ല കാര്‍ഡിനുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്റെ വാദം. കാര്‍ഡിന്റെ കോപ്പി കോടതി നല്‍കുകയാണെങ്കില്‍ പോലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിയുമെന്നും ദിലീപ് പറഞ്ഞു. മുന്‍ ജനറല്‍ മുകുള്‍…

Read More

കെ.എം. ഷാജിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കെ.എം. ഷാജിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരെഞ്ഞെടുപ്പ് റദ്ദാക്കിയതിന് എതിരെ കെ. എം. ഷാജി നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ. കെ. സിക്രി, അശോക് ഭൂഷണ്‍, എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ഷാജിയുടെ അഭിഭാഷകന്‍ നാളെ കോടതിയില്‍ ആവശ്യപ്പെടും. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ കെ.എം.ഷാജിയുടെ വാദം. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Read More

റഫാല്‍ ഇടപാട്; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി, വിലയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട, സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

റഫാല്‍ ഇടപാട്; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി, വിലയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട, സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: റഫാല്‍ യുദ്ധവിമാനത്തിന്റെ വിലയേ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് സുപ്രീംകോടതി. വിമാനത്തിന്റെ വില സംമ്പന്ധിച്ച വിവരങ്ങള്‍ കോടതി തീരുമാനിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു. റഫാല്‍ ഇടപാടു സംബന്ധിച്ച വാദം തുടരുന്നു. അതേസമയം, റഫാല്‍ ഇടപാടില്‍ ജുഡീഷ്യല്‍ പരിശോധന ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഇടപാടു വിലയിരുത്തേണ്ടത് വിദഗ്ധരാണെന്നും കോടതി അല്ലെന്നുമായിരുന്നു ഐജിയുടെ വാദം. എന്നാല്‍ വായുസേനയില്‍ നിന്ന് നേരിട്ട് വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വായുസേനാ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ തന്നെ ഹാജരാകണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള ആളെയല്ല, വായുസേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് കാണെണ്ടതെന്ന് കോടതി വ്യക്തമാക്കി. കൊമ്പുകോര്‍ത്തത് ഗുസ്തി താരവുമായി; ആദ്യ അടിയില്‍ നടുവും തല്ലി തറയില്‍, വൈറലായി രാഖിയുടെ വീഡിയോ ടെന്‍ഡര്‍ ചട്ടങ്ങള്‍ ലംഘിച്ച സര്‍ക്കാര്‍ നിയമമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു. പ്രധാനമന്ത്രി റഫാല്‍ കരാറില്‍…

Read More

മുല്ലപ്പെരിയാര്‍ : ജലനിരപ്പ് 139 അടിയാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

മുല്ലപ്പെരിയാര്‍ : ജലനിരപ്പ് 139 അടിയാക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകണമെന്ന് ബന്ധപ്പെട്ടവരോട് കോടതി നിര്‍ദേശിച്ചു. കേരളം കടുത്ത വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് റസല്‍ ജോയി എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. 139 അടിയാക്കി നിലനിര്‍ത്തണം എന്നതാണ് കോടതിയുടെ നിലപാട്. ഈ നിലയില്‍ ജലം നിലനിര്‍ത്തുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് കൂടിയാലോചിച്ച് തീരുമാനിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേന്ദ്ര ജല കമ്മീഷന്‍ അധ്യക്ഷനായ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുമായും ദേശീയ ദുരന്ത നിവാരണ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തി അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താനുള്ള നടപടികള്‍ എന്തെല്ലാമാണ് വേണ്ടതെന്ന കാര്യത്തില്‍തീരുമാനം ഉണ്ടാക്കണം. കേരളത്തില്‍ വലിയ ദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി 142 അടിയില്‍ നിലനിര്‍ത്തണമെന്ന്…

Read More