ഇനി കഴിക്കാം ബേക്ക്ഡ് നൂഡില്‍സ്….

ഇനി കഴിക്കാം ബേക്ക്ഡ് നൂഡില്‍സ്….

നെസ്ലേ ഇന്ത്യ രാജ്യത്തെ ആദ്യ ബേക്ക്ഡ് നൂഡില്‍സ് ഉല്‍പ്പന്നമായ മാഗി ന്യൂട്രിലിഷ്യസ് വിപണിയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ ആഗോള ഭക്ഷണനിര്‍മ്മാണ അനുഭവപരിചയവും പ്രാദേശിക രുചിഭേദങ്ങളിലുള്ള ആഴത്തിലുള്ള അറിവും ഇടകലര്‍ത്തിയാണ് നെസ്ലേ ന്യൂട്രിലിഷ്യസ് ബേക്ക്ഡ് നൂഡീല്‍സ് തയാറാക്കിയിരിക്കുന്നത്. കുച്ച് അച്ചാ പക്ക് രഹാ ഹേ ക്യാംപെയ്‌ന്റെ തുടര്‍ച്ചയായാണ് പുതിയ ഉത്പന്നവും നെസ്ലേ ഇറക്കിയിരിക്കുന്നത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ബേക്ക്ഡ് ടെക്‌നോളജി കൊണ്ട് സ്വീറ്റ് കോണിന്റെ രുചി അതേപടി നൂഡില്‍സില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് സ്‌പെഷ്യല്‍ ടേസ്റ്റ് മേക്കേഴ്‌സിനൊപ്പമാണ് ഈ ഉത്പന്നം വിപണിയിലെത്തിയിരിക്കുന്നത്. രൂചിയ്ക്കായുള്ള ഡ്രൈ സീസണിങ്, മൊത്തത്തിലുള്ള രുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഫ്‌ളേവേഡ് ഓയില്‍ എന്നിവയാണ് ടേസ്റ്റ് മേക്കറുകള്‍. എല്ലാ നൂഡില്‍ നൂലിലും സ്വീറ്റകോണിന്റെ രുചിയുള്ള ഉത്പന്നം എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നെസ്ലേ ഇന്ത്യ, ഫുഡ്‌സ്, ജനറല്‍ മാനേജര്‍ നിഖില്‍ ചന്ദ് പറഞ്ഞു. ഉണക്കമീന്‍ കൂട്ടി ചോറുണ്ണാറുണ്ടോ? ഉണക്കമീന്‍ സൂപ്പ്…

Read More

ബിയര്‍ വാങ്ങാന്‍ വന്ന യുവാവിനൊപ്പം കൂട്ടുവന്നത് മുതലക്കുഞ്ഞ്, വീഡിയോ വൈറല്‍

ബിയര്‍ വാങ്ങാന്‍ വന്ന യുവാവിനൊപ്പം കൂട്ടുവന്നത് മുതലക്കുഞ്ഞ്, വീഡിയോ വൈറല്‍

ഫ്‌ലോറിഡ: ഷോപ്പിംഗിന് മുതലക്കുഞ്ഞുമായെത്തിയ യുവാവാണ് സോഷ്യല്‍മീഡിയയിലൂടെ വൈറലായിരിക്കുന്നത്.ഫ്‌ലോറിഡയിലെ ജാക്ക്‌സണ്‍വില്ലി കണ്‍വീനിയന്‍സ് സ്റ്റോറിലാണ് യുവാവ് മുതലക്കുഞ്ഞുമായി ബീയര്‍ വാങ്ങാനെത്തിയത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ബീയര്‍ വാങ്ങുന്നതിന് വേണ്ടിയാണ് റോബി സ്ട്രാറ്റണ്‍ എന്ന യുവാവ് കൈയ്യില്‍ മുതലക്കുഞ്ഞുമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. കാറില്‍ നിന്നിറങ്ങി കടയിലെത്തിയ യുവാവ് ബിയര്‍ ബോട്ടിലെടുത്ത് നടന്നുപോകുന്നതോടൊപ്പം ഒരാളോട് മുതല ജീവനുളളതാണെന്ന് പറയുകയും ചെയ്തു. ഇതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ വൈറല്‍ ആയതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. മുതലക്കുഞ്ഞിനെ നിയമവിരുദ്ധമായി കൈവശം വച്ചതിനാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Read More