സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

ഒടുവില്‍ ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണമായി. ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. മലയാളത്തിലേക്കുള്ള അരങ്ങേറ്റം നടി തന്നെയാണ് സോഷ്യല്‍മീഡിയയിലുടെ അറിയിച്ചിരിക്കുന്നത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജയലാല്‍ മേനോനാണ്. എന്നാല്‍ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന വീരമാദേവിയാണ് സണ്ണി ലിയോണിന്റെ പുതിയ ചിത്രം. വി.സി. വടിവുടൈയാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും തെലുഗിലും നടിയുടെ ആദ്യ ചിത്രമാണ് വീരമാദേവി. ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റും.

Read More

പ്രളയക്കെടുതി : കേരളത്തിന് വീണ്ടും സഹായവുമായി സണ്ണി ലിയോണ്‍

പ്രളയക്കെടുതി : കേരളത്തിന് വീണ്ടും സഹായവുമായി സണ്ണി ലിയോണ്‍

പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന് വീണ്ടും സഹായഹസ്തം നീട്ടി ബോളിവുഡ് താരം സണ്ണി ലിയോണ്‍. കേരളത്തിന് സഹായമായി സണ്ണി അഞ്ച് കോടി രൂപനല്‍കി എന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, നല്‍കിയ തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്ന് സണ്ണി തന്നെ പിന്നീട് പറഞ്ഞു. ഇതിനുശേഷം ഇപ്പോഴിതാ സംസ്ഥാനത്തിന് കൂടുതല്‍ സഹായവുമായി താരം രംഗത്തുവന്നിരിക്കുന്നു. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും കേരളത്തിലേക്ക് അരിയും പരിപ്പും കൊടുത്തയക്കുകയാണ്.  ഇതിന്റെ ചിത്രം സണ്ണി ലിയോണ്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 1200 കിലോ അരിയും പരിപ്പുമാണ് സണ്ണി കേരളത്തിലേക്ക് കയറ്റി അയച്ചത്. കുറച്ചു പേര്‍ക്കെങ്കിലും ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്കറിയാം ഇത് വളരെ ചെറുതാണെന്ന്. കേരളത്തിന് ഇനിയും സഹായം നല്‍കാനാണ് ആഗ്രഹിക്കുന്നത്. വലിയ ഒരു സംരംഭത്തിലെ ചെറിയൊരു ഭാഗം മാത്രമാണിത്. കേരളത്തിനെ സഹായിക്കാനായി ജുഹുവില്‍ പരിപാടി സംഘടിപ്പിച്ചവര്‍ക്ക് നന്ദി. നിങ്ങള്‍ അത്ഭുതപ്പെടുത്തുന്നു-സണ്ണി ലിയോണ്…

Read More

മലയാളത്തിലേക്ക് സണ്ണി ലിയോണ്‍, അരങ്ങേറ്റം ഒമര്‍ ലുലു ചിത്രത്തില്‍ നായികയായി

മലയാളത്തിലേക്ക് സണ്ണി ലിയോണ്‍, അരങ്ങേറ്റം ഒമര്‍ ലുലു ചിത്രത്തില്‍ നായികയായി

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് സാക്ഷാല്‍ സണ്ണി ലിയോണാണ്. ജയറാം, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരനിരയോടൊപ്പം സണ്ണി ലിയോണും ചേരുന്ന ചിത്രമാണ് ഒമര്‍ ലുലു ഒരുക്കുന്നത്. സണ്ണി ലിയോണിന്റെ മലയാളത്തിലെ ആദ്യ ചിത്രമാകും ഇത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബറില്‍ വലിയ പരിപാടിയായി നടത്താനാണ് തീരുമാനം. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ചിത്രം ഷൂട്ടിങ് ആരംഭിക്കുന്നത്. കേരളത്തില്‍ വലിയ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. കൊച്ചിയില്‍ മൊബൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ വന്‍ ജനക്കൂട്ടമായിരുന്നു എത്തിയത്. അന്ന് മലയാളികളുടെ സ്‌നേഹം മനസിലായെന്നായിരുന്നു സണ്ണി പറഞ്ഞത്. അന്നു മുതല്‍ സണ്ണി മലയാളത്തിലേക്കും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. നേരത്തെ ഒമര്‍ ലുലു ചിത്രത്തില്‍ പോണ്‍ സ്റ്റാര്‍ മിയ ഖലീഫ അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ചങ്ക്‌സ് ടുവില്‍ മിയ ഖലീഫ എത്തുമെന്നായിരുന്നു വാര്‍ത്ത എന്നാല്‍…

Read More

‘ സണ്ണി ചേച്ചി എത്തുന്നു.. തലസ്ഥാന നഗരിയില്‍ ‘ ; ‘ ദ ഇന്ത്യന്‍ ഡാന്‍സ് ബിനാലെ 2 കെ18’ മെയ് 26

‘ സണ്ണി ചേച്ചി എത്തുന്നു.. തലസ്ഥാന നഗരിയില്‍ ‘ ; ‘ ദ ഇന്ത്യന്‍ ഡാന്‍സ് ബിനാലെ 2 കെ18’ മെയ് 26

തിരുവനന്തപുരം: നൃത്തച്ചുവടുകളുമായി തലസ്ഥാന നഗരിയെ ഇളക്കിമറിക്കാന്‍ ബോളിവുഡിലെ മാദകറാണി സണ്ണി ലിയോണ്‍ എത്തുന്നു. മെയ് 26ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദ ഇന്ത്യന്‍ ഡാന്‍സ് ബിനാലെ 2 കെ18′ എന്ന ഡാന്‍സ് ഷോയില്‍ പങ്കെടുക്കാനാണ് ആരാധകരുടെ സ്വന്തം സണ്ണി എത്തുന്നത്. ഒന്നിനു പുറകെ ഒന്നായി 35 ലധികം നൃത്തരൂപങ്ങള്‍ എത്തുന്ന മൂന്നു മണിക്കൂര്‍ നൃത്ത മാരത്തോണില്‍ സണ്ണി ലിയോണ്‍ കാഴ്ച്ചക്കാരില്‍ ആവേശം പകരും. ഏഷ്യയില്‍ തന്നെ ആദ്യമാണ് ഇത്തരമൊരു സംരംഭമെന്ന് പരിപാടിയുടെ ക്രിയേറ്റീവ് ഡയറക്ടറും സംവിധായകനുമായ ഡാഡു ഓഷ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് ഏഴിനാണ് പരിപാടി ആരംഭിക്കുന്നത്. സണ്ണി ലിയോണിനൊപ്പം, ഷംന കാസിം, പാരീസ് ലക്ഷ്മി തുടങ്ങി 250ലധികം നര്‍ത്തകര്‍ അണിനിരക്കും. അന്തര്‍ദേശീയവും, ദേശീയവുമായ നൃത്തകലാ രൂപങ്ങള്‍ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി അരങ്ങേറും. ഓണ്‍ലൈനായും, നിശ്ചിത കേന്ദ്രങ്ങളിലൂടെയും ആയിരിക്കും ടിക്കറ്റ് വില്പന. 600 രൂപ മുതല്‍ 5,000…

Read More

2017 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞത് സണ്ണി ലിയോണിനെ; കാവ്യാ മാധവന്‍ രണ്ടാമത്

2017 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞത് സണ്ണി ലിയോണിനെ; കാവ്യാ മാധവന്‍ രണ്ടാമത്

  ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയില്‍ ആദ്യത്തേത് സണ്ണി ലിയോണിന്റേതാണ്. യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരമുള്ള കണക്കിലാണ് സണ്ണി ലിയോണ്‍ സ്ഥാനം പിടിച്ചത്. രണ്ടാമതായി നില്‍ക്കുന്നത് മലയാളത്തിന്റെ കാവ്യാ മാധവനാണ്.   കഴിഞ്ഞ ജൂലൈയില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ ചേര്‍ന്നൊന്നു കുഞ്ഞിനെ ദത്തെടുത്തിരുന്നു. പിന്നീടങ്ങോട്ട് സണ്ണി ലിയോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭാര്യ കാവ്യാ മാധവന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇവര്‍ക്ക് തൊട്ടുപുറകെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായ്യുമുണ്ട്. 2017 ലാണ് പ്രിയങ്ക ചോപ്ര ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്സ് മാഗസിനിന്റെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായി പ്രിയങ്ക എത്തി. ക്യാന്‍ ഫെസ്റ്റിവലില്‍ തിളങ്ങി. എന്നാല്‍ ഇത്തവണ മകള്‍ ആരാധ്യയായിരുന്നു വാര്‍ത്തകളില്‍ ഏറെയും ഇടം പിടിച്ചത്. ഇവര്‍ക്ക്…

Read More

പുതിയ ഗാനം ലോക്ക ലോക്കയുമായി സണ്ണി ലിയോണ്‍

പുതിയ ഗാനം ലോക്ക ലോക്കയുമായി സണ്ണി ലിയോണ്‍

  ഹിന്ദി സിനിമാ രംഗത്തെ നിറസാന്നിദ്ധ്യമായ സണ്ണി ലിയോണിന്റെ പുതിയ ഗാനം ലോക്ക ലോക്ക പുറത്തിറങ്ങി. ബേബി ഡോള്‍ (രാഗിണിഎംഎംഎസ്2) ലൈലാ ഓ ലൈലാ എന്നി ഹിറ്റുകള്‍ക്ക് ശേഷമാണ് ലോക്ക ലോക്ക യിലൂടെ സണ്ണി എത്തുന്നത്. ലോക്ക ലോക്ക വീഡിയോയുടെ പ്രധാന ആകര്‍ഷണം സണ്ണി ലിയോണ്‍ തന്നെയാണ്. ആരിഫ് ഖാന്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ലോക്ക ലോക്ക പാടിയിരിക്കുന്നത് ശിവിയാണ്. ഈ വര്‍ഷത്തെ പാര്‍ട്ടി ഗാനം എന്ന ടാഗ് ലൈനോടുകൂടി സണ്ണി ലിയോണാണ് ട്വിറ്ററിലൂടെ ഗാനം പുറത്തിറക്കിയത്. മുമ്പിറങ്ങിയ പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് റാഫ്റ്റര്‍ ടീം അവകാശപ്പെട്ടു.വീഡിയോ പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് ലക്ഷത്തിലേറെ പേര്‍ യു ട്യൂബില്‍ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ കാണാം

Read More

കരേന്‍ജിത്ത് കൗര്‍ വോറ എന്ന സണ്ണി ലിയോണ്‍…

കരേന്‍ജിത്ത് കൗര്‍ വോറ എന്ന സണ്ണി ലിയോണ്‍…

സകലതും ചാരമാക്കാന് ശേഷിയുള്ള പദമാണ് സദാചാരം, കുറഞ്ഞപക്ഷം ഇന്ത്യയിലെങ്കിലും. കെട്ടിനിര്ത്തപ്പെട്ട വികാരങ്ങളുടെ അക്രമാസക്തമായ വിരേചനത്തിലൂടെ ആത്മസംതൃപ്തി നേടുന്ന, നേടിയെന്നു നടിക്കുന്ന സദാചാര പ്രയോക്താക്കള് ഇവിടുണ്ട്. ഇവര്കൂടിയുള്‌പ്പെട്ട കാണികള്ക്കുമുമ്പിലേക്കാണ് എന്റെ ശരീരമാണ് എന്റെ പ്രസ്താവനയെന്ന് പറയാതെ പറഞ്ഞ് കരേന്‍ജിത്ത് കൗര്‍ വോറ എന്ന യുവതിയെത്തിയത്. ഇറക്കിവെട്ടിയ കഴുത്തും കുഞ്ഞുടുപ്പും തൊലിയോളം പറ്റിച്ചേര്ന്ന നീന്തല് വസ്ത്രങ്ങളുമണിഞ്ഞെത്തുന്ന നടിമാരെക്കണ്ട ബോളിവുഡിലേയ്ക്കുള്ള കരേന്ജിത്തിന്റെ വരവുതന്നെ ചോരെയെ ചൂടുപിടിപ്പിക്കുന്ന കഥാപാത്രമായിട്ടായിരുന്നു.   കരേന്ജിത്തിനെ ആ പേരില് അറിയില്ല മഹാഭൂരിപക്ഷവും. പക്ഷേ, സണ്ണി ലിയോണിനെ അറിയും. ഇംഗ്ലീഷ് നീലച്ചിത്രങ്ങളിലെ താരം. വെറും താരമല്ല, മുന്തിയ 12 താരങ്ങളില് ഒരാളായിരുന്നയാള്. നഗ്‌നതയെയും രതിയെയും ആഘോഷമാക്കുന്ന പെന്റ്ഹൗസ് മാസികയുടെ വായനക്കാര് അവരുടെ ഓമനയായി തിരഞ്ഞെടുത്ത വ്യക്തി. അമേരിക്കയിലെ വന് നീലച്ചിത്ര നിര്മാതാക്കളായ വിവിഡ് എന്റര്‌ടെയ്‌ന്‌മെന്റിന്റെ താരം. ഇത്തരം ചിത്രങ്ങള് സ്വന്തമായി നിര്മിക്കുകയും ഇന്റര്‌നെറ്റിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും വിതരണം നടത്തുകയും…

Read More

മലയാളിയുടെ കപട സദാചാരത്തിന് വിലങ്ങുവീണു, സണ്ണി ലിയോണിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് കൊച്ചി

മലയാളിയുടെ കപട സദാചാരത്തിന് വിലങ്ങുവീണു, സണ്ണി ലിയോണിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് കൊച്ചി

മലയാളികളുടെ കപട സദാചാര പൊയ്മുഖത്തിനേറ്റ ഒരാഘാതമായിരുന്നു കൊച്ചിയില് നടി സണ്ണിലിയോണ്‍ ഏറ്റു വാങ്ങിയ സ്വീകാര്യത. സദാചാരത്തെ എന്നും മഹത്വവത്കരിച്ചിരുന്ന മലയാളി അസ്തിത്വത്തിന്റെ മാറ്റം കൂടിയായിരുന്നു കൊച്ചിയില്‍ തടിച്ചു കൂടിയ ജനസഹസ്രങ്ങള്‍. ഇത്രനാളും സണ്ണി ലിയോണ് എന്ന പേര് മൊബൈലിലെയും ലാപ്‌ടോപ്പിലെയും പാസ് വേര്ഡ് പ്രൊട്ടക്റ്റഡ് ഫോളഡറുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അവളുടെ വരവ് ആഘോഷിച്ചിരിക്കുന്നു കൊച്ചിയും കേരളവും ഒരു പോലെ.ഷക്കീലയെ വെറും ഷക്കീലപ്പടങ്ങളും സില്‍ക്ക് സ്മിതയെ വെറും സില്‍ക്കുമാക്കി തേജോവധം ചെയ്യുകയും വേട്ടയാടുകയും ചെയ്ത മലയാളി യുവ പൊതു ബോധം സണ്ണി ലിയോണിനെ അംഗീകരിച്ചു എന്നത് ഒരു വലിയ മാറ്റം തന്നെയാണ്.നീലച്ചിത്രങ്ങളില്‍ സജീവമായിരുന്ന അഭിനേത്രികള്‍ മലയാളി പുരുഷന്‍മാര്‍ക്ക് പരിചിതരായിരുന്നുവെങ്കിലും അത് കാണുന്നത് പാപമാണെന്ന മിഥ്യാ ബോധം പുലര്ത്തിയിരുന്നവരാണ് പ്രേക്ഷകരില് ബഹുഭൂരിപക്ഷവും. അതു കൊണ്ടാണ് ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ് (സ്ത്രീയായാലും പുരുഷനായാലും) തങ്ങളെന്ന് ഒരു ശരാശരി മലയാളി സ്വയം…

Read More

ബോളിവുഡ് ഹോട്ട് താരറാണിക്ക് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പ് ; സണ്ണി ലിയോണ്‍ എത്താന്‍ വൈകിയതിന് രഞ്ജിനി ഹരിദാസിന് ചീത്തവിളി

ബോളിവുഡ് ഹോട്ട് താരറാണിക്ക് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പ് ; സണ്ണി ലിയോണ്‍ എത്താന്‍ വൈകിയതിന് രഞ്ജിനി ഹരിദാസിന് ചീത്തവിളി

ബോളിവുഡിന്റെ ചൂടന്‍ താരം സണ്ണി ലിയോണെ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് കൊച്ചിയില്‍ തടിച്ചുകൂടിയത്. ഫോണ്‍4 ന്റെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. സണ്ണി ലിയോണ്‍ വരുന്നതും കാത്ത് കാലത്ത് ഒന്‍പത് മണി മുതല്‍തന്നെ എം.ജി. റോഡിലെ ഷോറൂമിന് മുന്നില്‍ വന്‍ ജനാവലിയായിരുന്നു. ജനക്കൂട്ടം കാരണം അതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പൊലീസും സ്ഥലത്തെത്തി. ഉദ്ഘാടനത്തിന് പ്രതീക്ഷിച്ച സമയത്ത് എത്തിച്ചേരാന്‍ സണ്ണി ലിയോണിന് കഴിഞ്ഞില്ല. കൊച്ചിയിലെ ട്രാഫിക് ബ്ലോക്ക് കാരണമാണ് സണ്ണി എത്താന്‍ വൈകിയത്. കാലത്ത് 9.45ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ സണ്ണി ഉച്ചയ്ക്ക് 12.30 ഓടെയാണ് എം.ജി. റോഡിലെ ഷോറൂമിലെത്തിയത്.സണ്ണിയെ കാണാത്തതിന്റെ അരിശം ആളുകള്‍ തീര്‍ത്തത് അവതാരകയായ രഞ്ജിനി ഹരിദാസിനോടായിരുന്നു. ഫെയ്‌സ്ബുക്കിലും രഞ്ജിനിക്ക് ചീത്തവിളിയായിരുന്നുഎന്നാല്‍ സദസ്സിനെ ബോറടിപ്പിക്കാതെ അത്രയും നേരം പിടിച്ചുനിര്‍ത്തിയത് രഞ്ജിനി ഹരിദാസ് തന്നെ ആയിരുന്നു. രഞ്ജിനിയുടെ അവതാരക മികവ് തന്നെയാണ് ഒരുപരിധിവരെ ആളുകളെ ആ…

Read More

വനിതാദിനത്തില്‍ സണ്ണിലിയോണ്‍ പരാമര്‍ശം: രാം ഗോപാല്‍ വര്‍മ്മ വീണ്ടും വിവാദത്തില്‍

വനിതാദിനത്തില്‍ സണ്ണിലിയോണ്‍ പരാമര്‍ശം: രാം ഗോപാല്‍ വര്‍മ്മ വീണ്ടും വിവാദത്തില്‍

മുംബൈ: സ്ഥിരം വിവാദങ്ങളില്‍ പെടാറുള്ള രാംഗോപാല്‍ വര്‍മ്മ വീണ്ടും വിവാദത്തിന് തിരികൊളുത്തി. വനിതാ ദിനത്തില്‍ ട്വിറ്ററിലൂടെ നല്‍കിയ ആശംസ സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ലോകത്തിലെ എല്ലാ വനിതകളും സണ്ണി ലിയോണിനെപോലെ പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെ എന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മ വനിതാദിന ‘സന്ദേശമായി ട്വിറ്ററില്‍ കുറിച്ചത്. അന്തര്‍ദേശീയ വനിതാദിനത്തില്‍ സ്ത്രീകളോട് പുരുഷന്മാര്‍ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്നും വര്‍ഷത്തിലൊരു ദിവസം ‘മെന്‍സ് വിമെന്‍സ് ഡേ’ എന്ന പേരില്‍ ആഘോഷിക്കണമെന്നും വര്‍മ്മ ട്വിറ്ററില്‍ പറഞ്ഞു.സംഭവം ഇപ്പോള്‍ വിവാദവുമായിരിക്കുകയാണ്. സണ്ണി ലിയോണിനെ അപമാനിച്ചതിലൂടെ സ്ത്രീകളെ ഒന്നടങ്കം അദ്ദേഹം അപാമാനിച്ചെന്നാണ് ആക്ഷേപം. സംഭവത്തിനെതിരെ ഹിന്ദു ഗ്രൂപ് ജനജാഗൃതി പൊലീസിന് പരാതി നല്‍കി. മുമ്പ് ഷാരൂഖ് ഖാനെയും മമ്മൂട്ടിയേയുമെല്ലാം രാം ഗോപാല്‍ വര്‍മ്മ പരസ്യമായി വിമര്‍ശിച്ചിരുന്നു.

Read More