അയോഗ്യയില്‍ വിശാലിനൊപ്പം എത്തുന്നത് ആരെന്നറിയാമോ…. പ്രേക്ഷകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസ്

അയോഗ്യയില്‍ വിശാലിനൊപ്പം എത്തുന്നത് ആരെന്നറിയാമോ…. പ്രേക്ഷകരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസ്

സണ്ടക്കോഴി 2വിനു ശേഷം വിശാല്‍ നായക വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് അയോഗ്യ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തുവന്നിരുന്നത്. വെങ്കട് മോഹനാണ് വിശാലിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നടി സണ്ണി ലിയോണും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സ്ത്രീകള്‍ ലൈംഗികാസ്വാദനം കൂടുതല്‍ അനുഭവിക്കുന്ന പ്രായം?… സിനിമയില്‍ ഒരു ഐറ്റം ഡാന്‍സിനായിട്ടാണ് സണ്ണി ലിയോണ്‍ എത്തുന്നതെന്നാണ് വിവരം. അയോഗ്യയിലെ ഒരു പ്രധാന ഘടകം തന്നെയായിരിക്കും സണ്ണിയുടെ നൃത്തം എന്നാണ് അറിയുന്നത്. ലൈറ്റ് ഹൗസ് മൂവി മേക്കേഴ്സിന്റെ ബാനറില്‍ ബി മധുവാണ് വിശാലിന്റെ അയോഗ്യ നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം വില്ലനിലൂടെ മലയാളത്തിലെത്തിയ റാഷി ഖന്നയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം കെഎസ് രവികുമാര്‍, പാര്‍ത്ഥിപന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സാം സിഎസ് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ആന്റണി എല്‍ റൂബന്‍ എഡിറ്റിങ്ങ് ചെയ്യുന്നു….

Read More

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍, ഇത്തവണ വരുന്നത് കണ്ണൂരിലേക്ക്

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍, ഇത്തവണ വരുന്നത് കണ്ണൂരിലേക്ക്

കണ്ണൂര്‍: ഹോളിവുഡ് നടി സണ്ണി ലിയോണ്‍ കണ്ണൂരില്‍ നൃത്തമവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ എട്ടിന് രാത്രി ഏഴിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ഇന്ത്യന്‍ ഡാന്‍സ് ബിനാലെ- 2018 എന്ന പേരില്‍ ഒരുക്കുന്ന ഡാന്‍സ് ഷോയിലാണ് സണ്ണി ലിയോണ്‍ നൃത്തമാടുന്നത്. കേരളത്തില്‍ ഇതു രണ്ടാം തവണയാണ് സണ്ണി ലിയോണ്‍ എത്തുന്നത്. മാസങ്ങള്‍ക്കു മുന്പ് എറണാകുളത്ത് ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു സണ്ണി ലിയോണ്‍ ആദ്യം എത്തിയിരുന്നത്. കേരളത്തിലെത്തുന്ന നര്‍ത്തകി എറണാകുളത്തെ സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുകയും ഡാന്‍സ് ഷോയുള്ള ദിവസം ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തുമെന്നുമാണ് വിവരം. ഓഷ്മ ക്ലബ് 69ഉം എംജെ ഇന്‍ഫ്രാസ്ട്രക്ചറും ചേര്‍ന്നാണ് ഇന്ത്യന്‍ ഡാന്‍സ് ബിനാലെ- 2018 സംഘടിപ്പിക്കുന്നത്.

Read More

കൗര്‍ പ്രയോഗം വിവാദത്തിലേക്ക്, സണ്ണി ലിയോണിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിനെതിരെ സിഖ് അനുയായികളുടെ സംഘടന, നടി പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യം

കൗര്‍ പ്രയോഗം വിവാദത്തിലേക്ക്, സണ്ണി ലിയോണിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിനെതിരെ സിഖ് അനുയായികളുടെ സംഘടന, നടി പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യം

മൊഹാലി: ബോളിവുഡ് നടി സണ്ണി ലിയോണിനെതിരേ പ്രതിഷേധവുമായി സിക്ക് സംഘടന രംഗത്ത്. നടിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി നിര്‍മിച്ച ‘കരണ്‍ജീത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന ചിത്ത്രിന്റെ പേരിലെ ‘കൗര്‍’ എന്ന പ്രയോഗത്തിനെതിരേയാണ് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി(എസ്ജിപിസി) എതിര്‍പ്പുയര്‍ത്തിയിട്ടുള്ളത്. സിക്ക് ഗുരുക്കളുടെ പാത പിന്തുടരാത്ത സണ്ണിക്ക് കൗര്‍ എന്ന പേര് ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്നും ഈ പ്രയോഗം സിക്ക് മതവിശ്വാസങ്ങളെ ഹനിക്കുന്നതാണെന്നും എസ്ജിപിസി അഡീഷണല്‍ സെക്രട്ടറി ദില്‍ജിത് സിംഗ് ബേദി കുറ്റപ്പെടുത്തി. സണ്ണി ലിയോണ്‍ കൗര്‍ എന്ന പേര് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും നടി പരസ്യമായി മാപ്പു പറയണമെന്നും ബേദി ആവശ്യപ്പെട്ടു. ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന ‘കരണ്‍ജീത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ ഈ മാസം പതിനാറുമുതല്‍ സീ 5 ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കും. വെബ് സീരീസായാണ് ചിത്രം…

Read More

‘കരണ്‍ജീത് കൗര്‍; ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ന്റെ ട്രെയിലര്‍ പുറത്ത്

‘കരണ്‍ജീത് കൗര്‍; ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ന്റെ ട്രെയിലര്‍ പുറത്ത്

മുംബൈ: പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജീവിതം ആവിഷ്‌കരിക്കുന്ന വെബ് പരമ്പര ‘കരണ്‍ജീത് കൗര്‍; ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

Read More

ലോകത്തിലെ എല്ലാ പിശാചുക്കളില്‍ നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് സണ്ണി ലിയോണ്‍, ട്വീറ്റ് വൈറലാകുന്നു

ലോകത്തിലെ എല്ലാ പിശാചുക്കളില്‍ നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് സണ്ണി ലിയോണ്‍, ട്വീറ്റ് വൈറലാകുന്നു

കത്വ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ലോകത്തിലെ എല്ലാ പിശാചുക്കളില്‍നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് മകളെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് സണ്ണി ലിയോണ്‍ പറഞ്ഞു. സണ്ണി ലിയോണിന്റെ ട്വീറ്റ് ഇങ്ങനെ – പിശാചു കയറിയ എല്ലാത്തില്‍ നിന്നും എന്റെ ഹൃദയവും ആത്മാവും നല്‍കി നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് ഉറപ്പു തരുന്നു. നിന്റെ സംരക്ഷണത്തിനായി എന്റെ ജീവന്‍ നല്‍കേണ്ടി വന്നാലും ശരി. പിശാചുക്കളില്‍ നിന്ന് സുരക്ഷിതരാണെന്ന തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകണം. നമുക്ക് നമ്മുടെ കുട്ടികളെ കുറച്ചു കൂടി ചേര്‍ത്തു പിടിക്കാം. എന്ത് വില കൊടുത്തും അവരെ സംരക്ഷിക്കാം. ബോളിവുഡ് താരങ്ങള്‍ അടക്കം ചാര്‍ട്ട് പേപ്പറില്‍ ഐ ആം ഹിന്ദുസ്ഥാന്‍ ഞാന്‍ ലജ്ജിക്കുന്നു തുടങ്ങിയ ചിത്രങ്ങളുമായി രംഗത്ത് വന്നപ്പോള്‍ സത്യസന്ധവും വ്യത്യസ്തവുമായ പ്രതികരണം നടത്തിയത് സണ്ണി ലിയോണ്‍ മാത്രമാണ്.

Read More

സണ്ണിക്ക് ഇനി മക്കള്‍ മൂന്ന്; ഇരട്ടക്കുട്ടികളെക്കൂടി ദത്തെടുത്തു

സണ്ണിക്ക് ഇനി മക്കള്‍ മൂന്ന്; ഇരട്ടക്കുട്ടികളെക്കൂടി ദത്തെടുത്തു

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും വീണ്ടും സമൂഹത്തിന് മാതൃകയാകുന്നു. പോണ്‍ താരമെന്നതിന് അപ്പുറം തികഞ്ഞ മനുഷ്യ സ്നേഹിയാണ് താനെന്ന് വീണ്ടും താരം തെളിയിക്കുകയാണ്. സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുത്ത് നിഷ കൗര്‍ വെബ്ബറെന്ന് പേരു നല്‍കി അവരുടെ സ്വന്തം മകളാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഈ ദമ്പതികള്‍ ഇരട്ട ആണ്‍കുട്ടികകളെ ദത്തെടുത്തിരിക്കുകയാണ്. ആഷര്‍ സിംഗ് വെബര്‍, നോഹ് സിംഗ് വെബര്‍ എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് സണ്ണി ലിയോണ്‍ നല്‍കിയിരിക്കുന്ന പേരുകള്‍. ഞങ്ങളുടെ കുടുംബത്തിന്റെ ചിത്രമെന്ന പേരില്‍ താരം കുട്ടികളുമൊത്തുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Read More

കളരി അഭ്യാസവും, വാള്‍ പയറ്റും അറിയാവുന്ന ഒരു തന്റേടിയായ തനി മലയാളി പെണ്‍കൊടിയായി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

കളരി അഭ്യാസവും, വാള്‍ പയറ്റും അറിയാവുന്ന ഒരു തന്റേടിയായ തനി മലയാളി പെണ്‍കൊടിയായി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്

പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നതിന് ചോദിച്ച പ്രതിഫലം ഞെട്ടിക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ബാഹുബലി ചിത്രങ്ങള്‍ക്കായി അനുഷ്‌ക വാങ്ങിയ പ്രതിഫലത്തെക്കാള്‍ കൂടുതലാണ് സണ്ണി ചോദിച്ചിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. ബാഹുബലി സിനിമയില്‍ അനുഷ്‌ക വാങ്ങിയത്, 2.5 കോടിയായിരുന്നു. എന്നാല്‍ സണ്ണി 3.25 കോടിയാണ് ചോദിച്ചിരിക്കുന്ന പ്രതിഫലം. സണ്ണിയുടെ പ്രതിഫലം കേട്ട് ഞെട്ടിയെങ്കിലും, താരം ആവശ്യപ്പെട്ട പ്രതിഫലം നല്‍കാനുളള തീരുമാനത്തിലാണ് നിര്‍മാതാക്കള്‍. തമിഴ് സംവിധായകനായ വി.സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി മലയാളത്തില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ചാലക്കുടിയാണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് സണ്ണി പറഞ്ഞത് ഇങ്ങനെയാണ്: ചിത്രത്തിന് വേണ്ടി സണ്ണി ലിയോണ്‍ നൂറ്റമ്പത് ദിവസത്തെ ഡേറ്റ് കൊടുത്തു കഴിഞ്ഞെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിന്…

Read More

‘പെറ്റ’ യ്ക്കു വേണ്ടി നഗ്നരായി സണ്ണി ലിയോണും ഡാനിയേല്‍ വെബ്ബറും

‘പെറ്റ’ യ്ക്കു വേണ്ടി നഗ്നരായി സണ്ണി ലിയോണും ഡാനിയേല്‍ വെബ്ബറും

ബോളിവുഡ് താരം സണ്ണി ലിയോണ്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ഇത്തവണ ഹോട്ട് സ്റ്റാറും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും വിവസ്ത്രരായി എത്തിയിരിക്കുകയാണ്. തങ്ങളുടെ ഓമന മൃഗങ്ങള്‍ക്ക് വേണ്ടിയാണ് ഇരുവരും ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയത്. ഏറ്റവും വലിയ മൃഗസ്നേഹികളില്‍ ഒരാള്‍ കൂടിയായ സണ്ണി മൃഗസംരക്ഷണത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമാണെന്ന് തെളിയിക്കുന്നതാണ് ഈ ഫോട്ടോഷൂട്ട്. മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ)യ്ക്കുവേണ്ടി ഡാനിയലും സണ്ണിയും പോസ് ചെയ്തത്.

Read More

നിഷയെ ദത്തെടുത്തതാണെന്ന കാര്യം അവളോട് പറയുമെന്ന സണ്ണി ലിയോണ്‍; അതറിഞ്ഞ് തന്നെ അവള്‍ വളരണം

നിഷയെ ദത്തെടുത്തതാണെന്ന കാര്യം അവളോട് പറയുമെന്ന സണ്ണി ലിയോണ്‍; അതറിഞ്ഞ് തന്നെ അവള്‍ വളരണം

ആരെയും അമ്പരപ്പിക്കുന്ന വ്യക്തിത്വവും നിലപാടുകളും ബോളിവുഡ് താരം സണ്ണി ലിയോണിനെ മറ്റ് താരങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. ഒരു മകളെ ദത്തെടുത്തുകൊണ്ട് സണ്ണി ലിയോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് 21 മാസം പ്രായമായ നിഷയെ സണ്ണി ലിയോണ്‍ ദത്തെടുത്തത്. ഇത്രയും പിന്നോക്കം കിടക്കുന്ന ഒരു ഗ്രാമത്തില്‍ നിന്നും കുട്ടിയെ ദത്തെടുത്ത സണ്ണിയുടെ നടപടിയെ ലോകം മുഴുവന്‍ പുകഴ്ത്തുകയായിരുന്നു. എന്നാല്‍ ദത്തെടുത്തതാണെന്ന യാഥാര്‍ത്ഥ്യം കുട്ടിയോട് വെളിപ്പെടുത്താന്‍ താന്‍ ആലോചിക്കുന്നതായി സണ്ണി ലിയോണ്‍ പറയുന്നു. ദത്തെടുത്ത വിവരങ്ങളടങ്ങിയ രേഖകളടക്കം കാണിച്ച് നിഷയോട് തങ്ങള്‍ വിവരം ധരിപ്പിക്കുമെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ മറുപടി. സ്വന്തം മാതാവ് ഉപേക്ഷിച്ചതല്ലെന്ന യാഥാര്‍ത്ഥ്യവും നിഷ അറിയണമെന്നും താരം പറഞ്ഞു. ദത്തെടുത്ത രേഖകളൊക്കെ ഞങ്ങളുടെ കൈയിലുണ്ട്. സത്യം എന്താണെന്ന് നിഷ അറിയണം. ഒമ്പത് മാസം വയറ്റില്‍ പേറിയാണ്…

Read More

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്; പ്രീമിയര്‍ ഫുട്‌സാല്‍ കേരള ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായി

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്; പ്രീമിയര്‍ ഫുട്‌സാല്‍ കേരള ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായി

കേരളത്തില്‍ മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തെത്തിയ സണ്ണി ലിയോണിന് വന്‍ വരവേല്‍പാണ് ലഭിച്ചത്. അന്ന് സണ്ണി ലിയോണിനെ കാണാന്‍ എംജി റോഡില്‍ തടിച്ച് കൂടിയത് പതിനായിരങ്ങള്‍ ആയിരുന്നു. മുന്‍ അശ്ലീല നടിയായ സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടത്തെ പല സാംസ്‌കാരിക നായകന്‍മാരും വിമര്‍ശിച്ചിരുന്നു. എന്തിന് സണ്ണി ലിയോണിനെ പോലും അസഭ്യം പറഞ്ഞവര്‍ അക്കൂട്ടത്തില്‍ ഉണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും സണ്ണി ലിയോണ്‍ കേരളത്തെ വെറുക്കില്ല. സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അത് ഏതെങ്കിലും മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യാനല്ല. പ്രീമിയര്‍ ഫുട്സാല്‍ ലീഗില്‍ കേരള ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി സണ്ണി ലിയോണിനെ തിരഞ്ഞെടുത്തു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. സണ്ണി ലിയോണ്‍ കേരള കോബ്രാസിന്റെ സഹ ഉടമയാണ് എന്ന വാര്‍ത്തകൂടിയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രീമിയര്‍ ഫുട്സാല്‍ ആണ്…

Read More