ബിനോയ് കോടിയേരിയ്ക്ക് യാത്രാ വിലക്ക്; നാട്ടിലേക്ക് മടങ്ങാനാകില്ല

ബിനോയ് കോടിയേരിയ്ക്ക് യാത്രാ വിലക്ക്; നാട്ടിലേക്ക് മടങ്ങാനാകില്ല

ദുബായ്: സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കു ദുബായില്‍ യാത്രാവിലക്ക്. പതിമൂന്നു കോടി രൂപയുടെ തട്ടിപ്പിനാണ് കേസ്. ജാസ് ടൂറിസത്തിന്റെ പരാതിയിലാണു ബിനോയ്ക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ദുബായിലുള്ള ബിനോയ് കോടിയേരി നാട്ടിലേക്കു വരാനാകാതെ കുടുങ്ങിയിരിക്കുകയാണ്. ഈ മാസം ഒന്നിനാണു ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ദുബായില്‍ സിവില്‍ കേസെടുത്തത്. അതേസമയം, യുഎഇ ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് ബിനോയ് ദുബായിലേക്കു പറന്നത്. കേസുകള്‍ അവിടെ ഒത്തുതീര്‍പ്പാക്കുന്നതിനായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ജനുവരി 25നാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബിനോയ് സ്വന്തമാക്കിയത്. അതിനിടെ, ബിനോയ്‌ക്കെതിരെ കേസ് നല്‍കിയ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി എന്ന യുഎഇ പൗരന്‍ ഇന്നു തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ബിനോയ്‌ക്കൊപ്പം സാമ്പത്തിക തട്ടിപ്പ് ആരോപണം…

Read More