സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ഇംഗ്ലണ്ട്: ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) സ്വവസതിയില്‍ അന്തരിച്ചു. ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബേര്‍ട്ട്, ടിം എന്നിവര്‍ സംയ്കുത പ്രസ്താവനയിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്രം വിഭാഗത്തില്‍ ലുക്കാഷ്യന്‍ പ്രഫസറായ അദ്ദേഹത്തിന്റെ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന ശാസ്ത്രഗ്രന്ഥം വളരെ പ്രശസ്തമാണ്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഹോക്കിങ്ങിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. നാശോന്മുഖമായ നക്ഷത്രങ്ങള്‍ അഥവാ തമോഗര്‍ത്തങ്ങളുടെ പിണ്ഡം,ചാര്‍ജ്ജ്, കോണീയ സംവേഗബലം എന്നിവയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങള്‍. ഭീമമായ ഗുരുത്വാകര്‍ഷണ ബലം ഗുരുത്വാകര്‍ഷണബലമുള്ള തമോഗര്‍ത്തങ്ങള്‍ ചില വികിരണങ്ങള്‍ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. 1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. പതിനൊന്നാം വയസ്സില്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സെന്റ് ആല്‍ബന്‍സ്…

Read More

സ്റ്റീഫന്‍ ഹോക്കിംഗ് ദശാബ്ദങ്ങള്‍ക്ക് മുമ്പെ മരിച്ചതായി അവകാശപ്പെട്ട് ഒരു കൂട്ടം ആളുകള്‍ രംഗത്ത്; ഇപ്പോള്‍ ഉള്ളത് സ്റ്റീഫന്‍ ഹോക്കിംഗിന്റെ അപരന്‍

സ്റ്റീഫന്‍ ഹോക്കിംഗ് ദശാബ്ദങ്ങള്‍ക്ക് മുമ്പെ മരിച്ചതായി അവകാശപ്പെട്ട് ഒരു കൂട്ടം ആളുകള്‍ രംഗത്ത്; ഇപ്പോള്‍ ഉള്ളത് സ്റ്റീഫന്‍ ഹോക്കിംഗിന്റെ അപരന്‍

ലോക ശാസ്ത്രത്തിന് അത്ഭുതമായ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ദശാബ്ദങ്ങള്‍ക്ക് മുമ്പെ മരിച്ചതായി അവകാശപ്പെട്ട് ഒരു കൂട്ടം ആളുകള്‍ രംഗത്ത്. ഹോക്കിംഗിന്റെ 76 ാം പിറന്നാള്‍ കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ഇതിനുപിന്നാലെയാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജീവിച്ചിരിപ്പില്ലെന്ന വാദവുമായി ഒരു ഇക്കൂട്ടര്‍ രംഗത്തെത്തിയത്. ദശാബ്ദങ്ങള്‍ക്കു മുമ്പ് യഥാര്‍ഥ ഹോക്കിംഗ് മരിച്ചെന്നും ഇപ്പോള്‍ ഉള്ളത് സ്റ്റീഫന്‍ ഹോക്കിംഗിന്റെ അപരനാണെന്നും ഇവര്‍ വാദിക്കുന്നു. നിലവില്‍ ജീവിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ അപരന്‍ രാഷ്ട്രീയക്കാരുടെയും ചില ശാസ്ത്രജ്ഞരുടെയും കളിപ്പാവയാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ചേര്‍ന്ന് നാടകം കളിക്കുകയാണെന്നുമാണ് അവര്‍ പറയുന്നത്. ഇത്രയും പ്രായമായിട്ടും ഇത്രയേറെ രോഗങ്ങളുണ്ടായിട്ടും ശാസ്ത്രജ്ഞന്റെ ശരീര രൂപത്തിനു കാര്യമായ മാറ്റമില്ല എന്നതാണ് ഇവര്‍ തങ്ങളുടെ വാദം സമര്‍ത്ഥിക്കാനായി പറയുന്നത്. ശാസ്ത്രജ്ഞന് എഎല്‍എസ് രോഗമുണ്ട്. എന്നിട്ടും 1982 ലെ ചെറുപ്പം അദ്ദേഹം 2017 ലും നിലനിര്‍ത്തുന്നു. ഇതു കൂടാതെ മനുഷ്യന്‍…

Read More