പുറത്താക്കും മുമ്പ് ധോണി സ്വയം വിരമിക്കണം; പകരക്കാരനെ കണ്ടെത്താന്‍ സമയമായെന്ന് ഗവാസ്‌ക്കര്‍

പുറത്താക്കും മുമ്പ് ധോണി സ്വയം വിരമിക്കണം; പകരക്കാരനെ കണ്ടെത്താന്‍ സമയമായെന്ന്  ഗവാസ്‌ക്കര്‍

മുംബൈ: ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കേണ്ട സമയം ആയെന്നും പുറത്താക്കും മുമ്പ് അദ്ദേഹം തന്നെ സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കണമെന്നും സുനില്‍ ഗവാസ്‌കര്‍. രാജ്യാന്തര ക്രിക്കറ്റില്‍ എം.എസ് ധോനിയുടെ സമയം അതിക്രമിച്ചു. അദ്ദേഹം വിരമിക്കണം, ധോണിക്ക് പകരക്കാരനെ ഇന്ത്യ കണ്ടെത്തേണ്ട സമയമായെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ”എന്താണ് ധോണിയുടെ മനസിലുള്ളതെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെ പറ്റി അദ്ദേഹത്തിനു മാത്രമേ പറയാനാകൂ. ധോണിക്ക് ഇപ്പോള്‍ പ്രായം 38-ല്‍ എത്തിനില്‍ക്കുകയാണ്. എനിക്ക് തോന്നുന്നത് ഇന്ത്യ മുന്നോട്ടു ചിന്തിക്കണമെന്നാണ്. കാരണം ട്വന്റി 20 ലോകകപ്പാണ് ഇനി വരാനുള്ളത്. ആ സമയമാകുമ്പോഴേക്കും ധോണിക്ക് 39 വയസാകും” – ഗാവസ്‌ക്കര്‍ ചൂണ്ടിക്കാട്ടി. ”ലക്ഷക്കണക്കിന് ആളുകളെ പോലെ ഞാനും ധോണിയുടെ ഒരു ആരാധകന്‍ തന്നെയാണ്. എന്നാല്‍ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനത്തോടേയും പറയുകയാണ്, ധോണിയുടെ സമയമായിരിക്കുന്നു. പുറത്താക്കും മുമ്പ് അദ്ദേഹം സ്വയം ഒഴിയണം” – ഗവാസ്‌കര്‍…

Read More

ആ വിളിക്കായി കാതോര്‍ത്തിരിക്കുകയാണ്; മനസ്സ് തുറന്ന് സഞ്ജു

ആ വിളിക്കായി കാതോര്‍ത്തിരിക്കുകയാണ്; മനസ്സ് തുറന്ന് സഞ്ജു

സാംസണ്‍തിരുവനന്തപുരം: ഇന്ത്യന്‍ ടീമിലേക്കുള്ള ക്ഷണത്തിനായി കാത്തിരിക്കുകയാണ് താന്‍ എന്ന് സഞ്ജു സാംസണ്‍. എപ്പോള്‍ വേണമെങ്കിലും ഒരു വിളി വരാമെന്നും അതിനായി തയ്യാറായി ഇരിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്നത്. തന്നെ കുറിച്ച് മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഹര്‍ഭദന്‍ സിങ് തുടങ്ങിയവര്‍ സംസാരിക്കുന്നത് കാണുമ്ബോള്‍ കരിയറില്‍ താന്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നത് ബോധ്യപ്പെടുന്നുണ്ടെന്നും സഞ്ജു. അവരുടെ പിന്തുണ ആത്മവിശ്വാസം പകരുന്നതാണെന്നും താരം പറഞ്ഞു.വിജയ് ഹസാരയ്ക്ക് ഒരുങ്ങുകയാണ് കേരള ടീം. നേരത്തെയുള്ള ടീമല്ല ഇപ്പോഴെന്നും റോബിന്‍ ഉത്തപ്പയുടെ വരവോടെ ടീം കൂടുതല്‍ ശക്തരായെന്നും ഉത്തപ്പയുടെ നായകത്വം ടീമിന് ഗുണകരമാകുമെന്നും സഞ്ജു പറഞ്ഞു. ചെറിയ ടീമെന്ന രീതിയിലല്ല കേരളത്തെ ഇന്ന് മറ്റ് ടീമുകള്‍ കാണുന്നതെന്നും സഞ്ജു പറഞ്ഞു.കാര്യവട്ടത്തെ ആരാധക പിന്തുണയേയും സഞ്ജു എടുത്തു പറഞ്ഞു. നാട്ടില്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന പിന്തുണ…

Read More

‘ഞങ്ങള്‍ അവള്‍ക്കൊപ്പം’-പെണ്‍ പോരാട്ടത്തിന് പിന്തുണയുമായി പുതിയ സിനിമ കൂട്ടായ്മ

‘ഞങ്ങള്‍ അവള്‍ക്കൊപ്പം’-പെണ്‍ പോരാട്ടത്തിന് പിന്തുണയുമായി പുതിയ സിനിമ കൂട്ടായ്മ

കൊച്ചി: അക്രമിക്കപ്പെട്ട നടിക്കും അമ്മയില്‍ നിന്ന് രാജിവച്ച താരങ്ങള്‍ക്കും പിന്തുണയും അഭിവാദ്യവുമര്‍പ്പിച്ച് ചലച്ചിത്ര മേഖലയിലെ പുതിയ കൂട്ടായ്മ. അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നുവെന്നും നിയമപരവും സാമൂഹ്യപരവും തൊഴില്‍ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍ എന്നു പറഞ്ഞാണ് നൂറോളം പേര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന തുടങ്ങുന്നത്. ആഷിക് അബു, രാജീവ് രവി, വിനായകന്‍, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, അന്‍വര്‍ അലി, ഡോ. ബിജു, സജിതാ മഠത്തില്‍, കനി, ഉണ്ണിമായ തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്. ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകമായ ധീര യുവതിയാണ്. അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടിരുന്നില്ല. പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും…

Read More

ലോകകപ്പ് സെമിയിലെ ബാറ്റിങ് സ്ഥാനം; ധോണി ഇറങ്ങാന്‍ വൈകിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് യുവി

ലോകകപ്പ് സെമിയിലെ ബാറ്റിങ് സ്ഥാനം; ധോണി ഇറങ്ങാന്‍ വൈകിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് യുവി

ലോകകപ്പ് സെമിയില്‍ ധോണിക്ക് ബാറ്റിംഗ് സ്ഥാനം നല്‍കിയതിനെപ്പറ്റി അഭിപ്രായ പ്രകടനവുമായി എത്തിയിരിക്കുകയാണ് സൂപ്പര്‍താരം യുവരാജ് സിങ്ങും. ആ തീരുമാനം തെറ്റായിരുന്നുവെന്നും ധോണി ഇറങ്ങാന്‍ വൈകിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നുമാണ് യുവരാജ് പറഞ്ഞത്. ആ മത്സരത്തില്‍ ഏഴാമതായായിരുന്നു ധോണി ഇറങ്ങിയത്. ധോണിയേക്കാള്‍ പരിചയ സമ്പത്ത് കുറഞ്ഞവരെ നേരത്തെ ഇറക്കി ധോണിയെ പുറകിലേയ്ക്ക് മാറ്റിയത് തെറ്റായിപ്പോയെന്നും നാലാം നമ്പറില്‍ ഇറങ്ങാന്‍ അവിടെ മികച്ച ഒരു താരമില്ലാതെ പോയത് പരാജയത്തിനു കാരണമായെന്നും യുവരാജ് പറഞ്ഞു. എഴാമതിറങ്ങിയ ധോണിയും ഒപ്പം ക്രീസിലുണ്ടായിരുന്ന ജഡേജയും ചേര്‍ന്ന് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പോരാട്ടം 18 റണ്‍സ് അകലെ അവസാനിച്ചിരുന്നു. ഇന്ത്യ പുറത്തായതോടെ ബാററിംഗ് ഓര്‍ഡറിനെ സംബന്ധിച്ച് കടുത്ത വിമര്‍ശനങ്ങളായിരുന്നു ക്രിക്കറ്റിലെ പ്രമുഖരില്‍ നിന്നും ഉണ്ടായത്.

Read More

ഈ കാലഘട്ടം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോണി; മൈക്കിള്‍ വോണ്‍

ഈ കാലഘട്ടം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോണി; മൈക്കിള്‍ വോണ്‍

മഹേന്ദ്ര സിങ് ധോണി ഈ കാലഘട്ടം കണ്ട ഏറ്റവും മികച്ച ഏകദിന ക്യാപ്റ്റന്‍ എന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണ്‍. സ്റ്റമ്പിന്റെ പിറകില്‍ നിന്ന് കളി നിയന്ത്രിക്കുകയും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ശാന്തമായി കാര്യങ്ങളില്‍ ഇടപെടുകയും അത് കൈകാര്യം ചെയ്യുകയും, ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്ന നായകനാണ് ധോണി. കൂടാതെ നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കൊഹ്ലി മികച്ച ബാറ്റ്‌സ്മാന്‍ ആണെന്നും കോഹ്ലിയുടെ ക്യാപ്റ്റന്‍സി രീതി തനിക്ക് ഇഷ്ടമാണെന്നും വോന്‍ പറഞ്ഞു. മഹേന്ദ്ര സിങ് ധോണിക്ക് കീഴിലാണ് ഇന്ത്യ 2011ല്‍ ലോകകപ്പ് കിരീടം നേടിയത്. 2007ല്‍ ലോക ടി20 കിരീടം നേടുമ്‌ബോഴും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി തന്നെയായിരുന്നു. ലോകകപ്പ് ഫൈനലിലെ സെമി ഫൈനല്‍ തോല്‍വിക്ക് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

Read More

നോട്ട് നിരോധനം: സാധാരണ ജനങ്ങളെ കഷ്ടത്തിലാക്കരുതെന്ന് രാഷ്ട്രപതി

നോട്ട് നിരോധനം: സാധാരണ ജനങ്ങളെ കഷ്ടത്തിലാക്കരുതെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി:നോട്ട് നിരോധനം മൂലം ജനങ്ങളെ ബുദ്ധിമുട്ടിച്ചത് അംഗീകരിക്കാനാവത്തതെന്ന് രാഷ്ട്രപതി. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ജനത്തിന്റെ ദുരിതം ഒഴിവാക്കാന്‍ അതീവ ശ്രദ്ധയുണ്ടാവണം. നടപടി കള്ളപ്പണവും അഴിമതിയും നിര്‍വീര്യമാക്കുന്നതാണ്. പക്ഷേ, താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കാമെന്നും രാഷ്ട്രപതി മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ ആദ്യമായാണ് രാഷ്ട്രപതിയുടെ പ്രതികരണം. നവംബര്‍ എട്ടിനാണ് രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയത്. പഴയനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 30 ആയിരുന്നു. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കിങ് ഇടപാടുകളില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ മിക്കതും ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. നോട്ട് പിന്‍വലിക്കല്‍ മൂലം വലിയ ബുദ്ധിമുട്ടാണ് രാജ്യത്ത് ഉണ്ടായത്. നോട്ട് നിരോധനം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന കാര്യത്തില്‍ രാഷ്ട്രപതി പ്രതികരിച്ചത് പ്രതിപക്ഷത്തെ കൂടുതല്‍ ശക്തരാക്കിയേക്കും.

Read More