ബി.സി.സി.ഐയുടെ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതില്‍ തമിഴ്നാട്, ഹരിയാന, മഹാരാഷ്ട്ര എന്നീ ക്രിക്കറ്റ് അസ്സോസിയേഷനുകള്‍ക്ക് വിലക്ക്. ഒക്ടോബര്‍ 23ന് മുംബൈയില്‍ വെച്ച് നടക്കുന്ന മീറ്റിങ്ങില്‍ നിന്നാണ് അസോസിയേഷനുകളെ ബി.സി.സി.ഐ വിലക്കിയത്. സുപ്രീം കോടതി വിധി പ്രകാരം സ്റ്റേറ്റ് അസോസിയേഷന് നിയമങ്ങള്‍ ഭേദഗതി ചെയ്യാത്തത് കൊണ്ടാണ് ഈ വിലക്ക് എന്നാണ് സൂചന. ഇതുപ്രകാരം ബി.സി.സി.ഐ മീറ്റിംഗില്‍ എന്തെങ്കിലും വോട്ടിംഗ് നടക്കുകയാണെങ്കില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് വോട്ടിംഗ് അവകാശവും ഉണ്ടായിരിക്കില്ല.
Read More