എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ

തിരുവനന്തപുരം: 2019ലെ എസ്എസ്എല്‍സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 13 മുതല്‍ 27 വരെയാണ്. പരീക്ഷാ ഫീസ് പിഴ കൂടാതെ നവംബര്‍ ഏഴ് മുതല്‍ 19 വരെയും പിഴയോടുകൂടി 22 മുതല്‍ 30 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.

Read More

എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ; മനുഷ്യാവകാശ കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു

എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ; മനുഷ്യാവകാശ കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു

തിങ്കളാഴ്ച നടന്ന എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയില്‍ വിദ്യാര്‍ഥികളെ വെള്ളം കുടിപ്പിക്കുന്ന തരത്തില്‍ ചോദ്യപേപ്പര്‍ തയാറാക്കിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സര്‍ക്കാറില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. പഠിക്കാത്ത പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ ചോദിച്ച് കുട്ടികളെ വട്ടംചുറ്റിച്ചത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് നോട്ടീസില്‍ നിര്‍ദേശിച്ചു. പരീക്ഷ ഭവന്‍ സെക്രട്ടറിയും വിശദീകരണം സമര്‍പ്പിക്കണം.കണക്ക് ചോദ്യപേപ്പറില്‍ ചോദ്യകര്‍ത്താവ് തന്റെ പ്രതിഭാ പരീക്ഷണമാണ് നടത്തിയതെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.കെ. രാജു ചൂണ്ടിക്കാണിച്ചു. അധ്യാപകനെ കരിമ്പട്ടികയില്‍പെടുത്തണമെന്നും പരാതിയില്‍ പറയുന്നു.

Read More