എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു, ഒന്നുമറിയാത്ത ഭാവത്തില്‍ അന്വേഷണത്തില്‍ മുന്നില്‍ നിന്നു; പൊലീസുകാരന്‍ അറസ്റ്റില്‍

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു, ഒന്നുമറിയാത്ത ഭാവത്തില്‍ അന്വേഷണത്തില്‍ മുന്നില്‍ നിന്നു; പൊലീസുകാരന്‍ അറസ്റ്റില്‍

ശ്രീനഗര്‍: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പൊലീസുകാരന്‍ അറസ്റ്റില്‍. ജമ്മു കശ്മീരിലെ കത്വവ ജില്ലയിലാണ് നാടോടി പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. ഹീരാനഗര്‍ സ്റ്റേഷനിലെ എസ്പിഒ ഖുജരിയ(28) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാണാതായ കേസില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ സജീവമായി പങ്കെടുത്തയാളാണ് ഖുജരിയ. കാണാതായി ഒരാഴ്ചയ്ക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായിരുന്നു. ജനുവരി പത്താം തീയതി രസാന ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. ഒരാഴ്ചയ്ക്ക് ശേഷം കുട്ടിയെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഖുജരിയയും പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയത്.

Read More

ജമ്മു കശ്മീര്‍; ഭീകരാക്രമണത്തില്‍ ആറു പൊലീസുകാര്‍ മരിച്ചു; മൃതദേഹങ്ങളുടെ മുഖം ഭീകരര്‍ വികൃതമാക്കി

ജമ്മു കശ്മീര്‍; ഭീകരാക്രമണത്തില്‍ ആറു പൊലീസുകാര്‍ മരിച്ചു; മൃതദേഹങ്ങളുടെ മുഖം ഭീകരര്‍ വികൃതമാക്കി

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ആറു പൊലീസുകാര്‍ക്ക് മരണം. ഇതില്‍ ഒരു പൊലീസ് ഓഫീസറും ഉള്‍പ്പെടും. അനന്ത്നാഗ് ജില്ലയിലെ തജിവാര അചബലില്‍ പൊലീസ് സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീരമൃത്യുവരിച്ച പൊലീസുകാരുടെ മുഖം ഭീകരര്‍ വികൃതമാക്കിയെന്നും അവരുടെ ആയുധങ്ങള്‍ തട്ടിയെടുത്തെന്നും പൊലീസ് അറിയിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) സബ് ഇന്‍സ്പെക്ടര്‍ ഫിറോസ് ധര്‍ ആണ് വീരമൃത്യുവരിച്ച ഓഫിസര്‍. ഇദ്ദേഹം പുല്‍വാമ സ്വദേശിയാണ്. ആക്രമണം ഉണ്ടായപ്പോള്‍ തന്നെ പൊലീസുകാര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഭീകരര്‍ ഇവരെ കീഴ്പ്പെടുത്തിയശേഷം തൊട്ടടുത്ത് നിന്ന് തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. 2010 ബാച്ചിലെ എസ്ഐയാണ് ഫിറോസ്. ഇദ്ദേഹം അനന്ത്നാഗിലെ ഡ്യൂട്ടിക്ക് ശേഷം തിരികെ പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. ആറു പേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അഹമ്മദ്, കോണ്‍സ്റ്റബിളുമാരായ ഷാരിഖ് അഹമ്മദ്, തന്‍വീര്‍ അഹമ്മദ്, ഷെറാസ് അഹമ്മദ്, ആസിഫ്…

Read More