ഇന്ത്യന്‍ കളിക്കാര്‍ ആവശ്യപ്പെട്ട ഭക്ഷണം ദക്ഷിണാഫ്രിക്കയില്‍ ലഭിച്ചില്ല

ഇന്ത്യന്‍ കളിക്കാര്‍ ആവശ്യപ്പെട്ട ഭക്ഷണം ദക്ഷിണാഫ്രിക്കയില്‍ ലഭിച്ചില്ല

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 ക്ക് എത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവശ്യപ്പെട്ട ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ക്രിക്കറ്റില്‍ ഫിറ്റ്നെസിന് ഏറെ പ്രാധാന്യമുള്ളതിനാല്‍ കളിക്കാര്‍ക്ക് ഭക്ഷണ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ കളിക്കാര്‍ ആവശ്യപ്പെട്ട ഭക്ഷണം ദക്ഷിണാഫ്രിക്കയില്‍ നിന്ന് ലഭിച്ചില്ലെന്നതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ചിക്കന്‍ റെസാലയും ദാല്‍ മക്കാനിയുമടക്കമുള്ള ഇന്ത്യന്‍ ഭക്ഷണങ്ങളാണ് ടീമംഗങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ പ്രാദേശിക പാചകസംഘം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഈ ഭക്ഷണമൊന്നും നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ ഭക്ഷണമൊന്നുമുണ്ടാക്കാന്‍ അറിയില്ലെന്നാണ് പാചകക്കാരന്‍ അറിയിച്ചത്. ഒരു ദേശീയ മാധ്യമത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. തുടര്‍ന്ന് മറ്റൊരു പാചകസംഘത്തെ വെച്ച് ഇന്ത്യന്‍ താരങ്ങള്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു. ഗീറ്റ് റെസ്റ്റോറന്റാണ് ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭക്ഷണമുണ്ടാക്കി നല്‍കുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക ഭക്ഷണത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ അതൃപ്തി അറിയിച്ചതിനാല്‍ തങ്ങളാണ് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതെന്ന്…

Read More

അതിഭീകരരായ ബ്ലാക്ക് മാമ്പകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം

അതിഭീകരരായ ബ്ലാക്ക് മാമ്പകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം

സൗത്ത് ആഫ്രിക്കയില്‍ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിനു സമീപമുള്ള ലെപഡ് ക്രീക്ക് ഗോള്‍ഫ് മൈതാനത്ത് ലോകത്തിലെ ഏറ്റവും അപകടകാരികളായ ബ്ലാക് മാമ്പകള്‍ തമ്മിലുള്ള പോരാട്ടം അരങ്ങേറി. പാമ്പുകളുടെ ഞെട്ടിക്കുന്ന പോരാട്ടം. ഗോള്‍ഫ് കളിക്കാനെത്തിയ സാരാ ട്രെഹെര്‍നേ എന്ന യുവതിയാണ് പാമ്പുകള്‍ തമ്മിലുള്ള പോരാട്ടം മൊബൈലില്‍ പകര്‍ത്തിയത്. സാറയും കൂട്ടരും മൈതാനത്തു കളിക്കാനിറങ്ങിയപ്പോഴാണ് പാമ്പുകളുടെ പോരാട്ടം ശ്രദ്ധയില്‍ പെട്ടത്. ആദ്യം സാറയും കൂട്ടരും കരുതിയത് മൂര്‍ഖന്‍ പാമ്പുകള്‍ തമ്മിലുള്ള പോരാട്ടമാണെന്നാണ്. എന്നാല്‍ കൂടുതല്‍ വ്യക്തമായി നിരീക്ഷിച്ചതോടെ അതീവ അപകടകാരികളായ ബ്ലാക് മാമ്പകളാണെന്നു മനസിലായി. ആദ്യം പാമ്പുകള്‍ ഇണചേരുകയാണെന്നു തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് ഇവ തമ്മിലുള്ള പോരാട്ടമാണെന്നു തീര്‍ച്ചപ്പെടുത്തി. ആണ്‍ ബ്ലാക് മാമ്പകളാണ് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള മല്‍സരത്തില്‍ ഇഞ്ചോടിഞ്ചു പോരാടിയത്. ജയിക്കുന്നയാള്‍ക്ക് ഇണയെ സ്വന്തമാക്കി ആ അതിര്‍ത്തിയില്‍ വിഹരിക്കാം. പോരാട്ടത്തില്‍ തോല്‍ക്കുന്ന പാമ്പ് സ്ഥലം കാലിയാക്കണം. രാജവെമ്പാലകള്‍ക്കിടയിലും ഇണയെ സ്വന്തമാക്കാനായി ഇത്തരത്തിലുള്ള…

Read More

ഫ്രിഡ്ജില്‍ ഭീമന്‍ പെരുമ്പാമ്പ്; വീഡിയോ

ഫ്രിഡ്ജില്‍ ഭീമന്‍ പെരുമ്പാമ്പ്; വീഡിയോ

സൗത്താഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ തൈരു വാങ്ങാനെത്തിയ ഉപഭോക്താവ് ഒന്നു ഞെട്ടി. തൈരുകുപ്പിക്കു പിന്നില്‍ പതുങ്ങിയിരുന്ന ഭീമന്‍ പെരുമ്പാമ്പിനെ കണ്ടാണ് ഞെട്ടിയത്. തണുത്തുറഞ്ഞ നിലയിലായിരുന്നു പെരുമ്പാമ്പ്. സൂപ്പര്‍ മാര്‍ക്കറ്റിനു പിന്നിലുള്ള പൊന്തക്കാട്ടിനുള്ളില്‍ നിന്ന് മേല്‍ക്കൂരവഴിയോ മലിനജലം ഒഴുക്കി വിടുന്ന ഓടയിലൂടെയോ അകത്തെത്തിയതാകാം പെരുമ്പാമ്പെന്ന് മാനേജര്‍ മാര്‍ട്ടി എസ്‌നൗഫ് വ്യക്തമാക്കി. ഫ്രിഡ്ജില്‍ നിന്നും വലിച്ചിറക്കിയ പെരുമ്പാമ്പിന് പതിമൂന്നടിയിലധികം നീളമുണ്ടായിരുന്നു. ശീതീകരണ സംവിധാനത്തിലകപ്പെട്ട് മരവിച്ചു പോയ പാമ്പിന്റെ അവയവങ്ങള്‍ പൂര്‍വ സ്ഥിതിയിലാകാന്‍ 48 മണിക്കൂറിലധികം വേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വനപാലകരെത്തി പിടികൂടിയ പെരുമ്പാമ്പിനെ സുരക്ഷാസങ്കേതത്തിലേക്കു മാറ്റി. ആരോഗ്യം വീണ്ടെടുത്ത ശേഷം പാമ്പിനെ ക്രൂഗര്‍ വന്യജീവി സങ്കേതത്തിലേക്കയയ്ക്കാനാണു തീരുമാനം. സൂപ്പര്‍ മാര്‍ക്കറ്റിലെ ഫ്രിഡ്ജില്‍ പതുങ്ങിയിരുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം.

Read More

ടെയ്‌ലര്‍ കരുത്തില്‍ കിവീസ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസ്‌ലാന്റിന് ആറ് റണ്‍സ് ജയം

ടെയ്‌ലര്‍ കരുത്തില്‍ കിവീസ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസ്‌ലാന്റിന് ആറ് റണ്‍സ് ജയം

ക്രൈസ്റ്റ്ചര്‍ച്ച്: ആവേശ്വജ്ജലമായ ന്യൂസ്‌ലാന്റ്-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനമത്സരത്തില്‍ കിവീസിന് ആറ് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസ്‌ലാന്റ് റോസ് ടെയ്‌ലറുടെ സെഞ്ചുറിക്കരുത്തില്‍ നാല് വിക്കറ്റിന് 289 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 283 റണ്‍സ് എടുക്കാനെ സാധിച്ചൊള്ളൂ. കരിയറിലെ പതിനേഴാം ഏകദിന സെഞ്ചുറി കുറിച്ച ടെയ്‌ലര്‍ 102 റണ്‍സോടെ പുറത്താകാതെ നിന്നു. ഇതോടെ ഏകദിനത്തില്‍ കിവീസിനായി ഏറ്റവും അധികം സെഞ്ചുറി നേടിയ താരമെന്ന റെക്കോര്‍ഡ് ടെയ്‌ലര്‍ സ്വന്തമാക്കി. നഥാന്‍ ആസ്റ്റിലിന്റെ 16 സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡാണ് ടെയ്‌ലര്‍ മറികടന്നത്. കിവീസിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ ഡികോക്കും (57) പ്രിട്ടോറിയസു (50)മാണ് പോരാടിയത്.

Read More

താന്‍ ടെസ്റ്റില്‍ നിന്നും വിരമിക്കുന്നില്ല.. ടെസ്റ്റ് കളിക്കാനുമില്ല, എന്താണ് ഡിവില്ലിയേഴ്‌സിന്റെ ഉദ്ദേശം?

താന്‍ ടെസ്റ്റില്‍ നിന്നും വിരമിക്കുന്നില്ല.. ടെസ്റ്റ് കളിക്കാനുമില്ല, എന്താണ് ഡിവില്ലിയേഴ്‌സിന്റെ ഉദ്ദേശം?

ജോഹന്നാസ്ബര്‍ഗ്: സമീപകാലത്ത് വരെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ, ദക്ഷിണാഫ്രിക്കക്കാരന്‍ എ ബി ഡിവില്ലിയേഴ്‌സ്. ടെസ്റ്റെന്നോ ഏകദിനമെന്നോ ട്വന്റി 20 എന്നോ വ്യത്യാസമില്ലാതെ എ ബി ഡി തകര്‍ത്തടിച്ചു. എന്നാല്‍ 2106 ആഗസ്തിലെ ആ പരിക്കോടെ കഥ മാറി. കോലിമാരുടെ ഫോമും എ ബി ഡി ഇല്ലാതെ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ തൂത്തുവാരിയതും സമവാക്യങ്ങള്‍ മാറ്റി. മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബരയ്ക്ക് താനില്ല എന്ന് എ ബി ഡിവില്ലിയേഴ്‌സ് സെലക്ടര്‍മാരെ അറിയിച്ചത് വലിയ വിവാദമായി.കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഡിവില്ലിയേഴ്‌സല്ല തങ്ങളാണ് എന്ന് സെലക്ടര്‍മാര്‍. കളിക്കുന്നില്ലെങ്കില്‍ വിരമിക്കൂ എന്ന് വരെ ഡിവില്ലിയേഴ്‌സിന് താക്കീത് കിട്ടിയെന്ന് വാര്‍ത്തകള്‍ വന്നു. എന്താണ് താനെടുത്ത തീരുമാനം. നിക്കുന്നോ അതോ പോകുന്നോ – ഡിവില്ലിയേഴ്‌സ് പ്രതികരിക്കുന്നു.

Read More