‘ഒരു അഡാറ് ലവ്’ ലെ ഗാനത്തിനെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി.

‘ഒരു അഡാറ് ലവ്’ ലെ ഗാനത്തിനെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി.

‘ഒരു അഡാറ് ലവ്’ സിനിമയിലെ പാട്ടിനെതിരെ ഹൈദരാബാദ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കി. ചിത്രത്തിലെ നായിക പ്രിയ വാരിയര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണു നടപടി. ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ വരികള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു പരാതി. വരികളില്‍ ഭേദഗതി വരുത്തുകയോ പാട്ട് സിനിമയില്‍നിന്നു നീക്കുകയോ വേണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. പാട്ടിലെ ചില പരാമര്‍ശങ്ങള്‍ ഇസ്‌ലാം സമുദായത്തെ അവഹേളിക്കുന്നതാണെന്നു ജന്‍ജാഗരന്‍ സമിതി പ്രസിഡന്റ് മൊഹ്‌സിന്‍ അഹമ്മദ് ആരോപിച്ചു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു മഹാരാഷ്ട്രയിലും പാട്ടിനെതിരെ പരാതിയുണ്ട്. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാരിയര്‍, സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ കേസെടുക്കണം എന്നാണാവശ്യം. വിവാദങ്ങളും കേസും വന്നതോടെ യൂട്യൂബില്‍നിന്നും സിനിമയില്‍നിന്നും ഗാനരംഗം നീക്കം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ വ്യാപക പിന്തുണ കിട്ടിയതോടെ തീരുമാനം പിന്‍വലിച്ചു. പി.എം.എ.ജബ്ബാറിന്റെ വരികള്‍ക്കു തലശ്ശേരി റഫീഖ് ഈണം…

Read More

ഉണ്ണി മുകുന്ദന്റെ പാട്ടു കേള്‍ക്കാം, ഒരു കുട്ടനാടന്‍ ബ്ലോഗില്‍

ഉണ്ണി മുകുന്ദന്റെ പാട്ടു കേള്‍ക്കാം, ഒരു കുട്ടനാടന്‍ ബ്ലോഗില്‍

നമ്മുടെ മസിലളിയന്‍ ഉണ്ണി മുകുന്ദന്‍ ‘ഒരു കുട്ടനാടന്‍ ബ്ലോഗി’ല്‍ ഗായകനായി എത്തുന്നു. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചത്. നവാഗത സംഗീത സംവിധായകന്‍ ശ്രീനാഥാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ‘ഒരു കുട്ടനാടന്‍ ബ്ലോഗി’ല്‍ ക്യാമറയ്ക്ക് പിറകില്‍നിന്ന് വളരെ താത്പര്യത്തോടെ ഒരു വേഷം ചെയ്യുകയാണ് ഞാന്‍. ഗായകന്റെതാണ് വേഷം. ഒഴിവാക്കാന്‍ കഴിയാത്ത മറ്റു ചില പ്രോജക്ടുകള്‍ ഏറ്റെടുത്തതുകൊണ്ട് പ്രിയ സഹോദരന്‍ സേതുവിന്റെ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കാത്തത് എന്നെ സംബന്ധിച്ചിടത്തോളം വളരെ നിരാശയാണ്. എന്നാല്‍ ഇപ്പോള്‍ കിട്ടിയ ഈ അവസരം എല്ലാ നിരാശയും ഇല്ലാതാക്കുന്നതാണ്. ഈ സിനിമയുടെ ആത്മാവായ ഗാനത്തിനു ശബ്ദം നല്‍കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഞാന്‍ ഇത്രയും കാലം നടത്തിയ സംഗീത പരീക്ഷണങ്ങളില്‍നിന്നും വ്യത്യസ്ഥമായ ഗാനമാണ് ആലപിച്ചിരിക്കുന്നത്. ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്ന പ്രിയപ്പെട്ട…

Read More

ഹൃദയം കവര്‍ന്ന് പേരന്‍പിലെ ഗാനം….

ഹൃദയം കവര്‍ന്ന് പേരന്‍പിലെ ഗാനം….

റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തമിഴ്ചിത്രം പേരന്‍പിലെ ‘വാന്‍തൂരല്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇറങ്ങി. യുവാന്‍ ശങ്കര്‍രാജയാണ് സംഗീതസംവീധാനം. ദേശീയ പുരസ്‌കാര ജേത്രിയായ സാധനാ സര്‍ഗത്തിന്റെയും മഹാനടന്‍ മമ്മൂട്ടിയുടെയും പ്രകടനമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. വൈരമുത്തുവിന്റെ വരികള്‍ക്ക് യുവാന്‍ ഇണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തമിഴ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. സമുദ്രക്കനിയും പ്രധാന വേഷത്തിലുണ്ട്.

Read More

പുതു മെട്രോ റെയില്‍… സാമി 2 വിലെ അടിപൊളി ഗാനം എത്തി

പുതു മെട്രോ റെയില്‍… സാമി 2 വിലെ അടിപൊളി ഗാനം എത്തി

വിക്രം നായകനാകുന്ന സാമി 2 വിലെ അടിപൊളി ഗാനമെത്തി. വിക്രവും കീര്‍ത്തി സുരേഷും ആലപിച്ച പുതു മെട്രോ റെയില്‍ എന്ന് ആരംഭിക്കുന്ന ഈ ഗാനം രചിച്ച് ഈണം നല്‍കിയത് ദേവി ശ്രീ പ്രസാദാണ്. 2003ല്‍ വിക്രവും തൃഷയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സാമിയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ഈ സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

Read More

ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യഗാനം എത്തി

ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യഗാനം എത്തി

കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്ന വിനയന്‍ ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ ഗാനം എത്തി. കലാഭവന്‍ മണി തന്നെ രചിച്ച് ഈണം നല്‍കി പാടിയ ആരാരൂമാവാത്ത കാലത്ത് എന്നു തുടങ്ങുന്ന ഗാനമാണ് റീമിക്‌സ് ചെയ്ത് ഈ സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. രാജാമണിയാണ് ഈ ചിത്രത്തില്‍ കലാഭവന്‍ മണിയായി എത്തുന്നത്. ഹണിറോസ്, നിഹാരിക എന്നിവരാണ് ഈ സിനിമയിലെ നായികമാര്‍. സലീംകുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശ്രീകുമാര്‍, വിഷ്ണു, കലാഭവന്‍ സിനാജ് എന്നിവരും ഈ ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്റ്റോണ്‍ ആണ് ഈ സിനിമ നിര്‍മിക്കുന്നത്.

Read More

മന്ദാരത്തിലെ ആദ്യഗാനം ‘കണ്ണേ കണ്ണേ ‘

മന്ദാരത്തിലെ ആദ്യഗാനം ‘കണ്ണേ കണ്ണേ ‘

ആസിഫ് അലി, വര്‍ഷ ബൊല്ലമ്മ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരത്തിലെ ആദ്യ ഗാനം എത്തി. ശബരീഷ് രചിച്ച് മജീബ് മജീദ് ഈണം നല്‍കിയ കണ്ണേ കണ്ണേ എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചത് നേഹ വേണുഗോപാല്‍, നിരഞ്ജ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ്. അനാര്‍ക്കലി മരയ്ക്കാറും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

Read More

കാത്തിരുന്ന ഗായകര്‍ ഇവരാണ്, സൂര്യയും കാര്‍ത്തിയും

കാത്തിരുന്ന ഗായകര്‍ ഇവരാണ്, സൂര്യയും കാര്‍ത്തിയും

സൂര്യയും കാര്‍ത്തിയും ഒന്നിച്ചൊരു ചിത്രത്തിലെത്തുന്നത് കാണാന്‍ ഏറെക്കാലമായി സിനിമാലോകം കാത്തിരിക്കുകയാണ്. പക്ഷേ ഒരു പരസ്യത്തില്‍ പോലും ഇരുവരും ഒരുമിച്ചിട്ടില്ല. പക്ഷേ ആരാധകരുടെ കാത്തിരിപ്പിന് അവസാനം അതു സംഭവിച്ചു.സിനിമയിലല്ല, പാട്ടിലാണെന്നു മാത്രം. ഇരുവരും ഒന്നിച്ചു പാടിയ പാട്ടിന്റെ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘പാര്‍ട്ടി’ എന്ന ചിത്രത്തിനായാണ് ഒന്നിച്ചു പാടിയിരിക്കുന്നത്. പ്രേംജി അമരന്‍ സംഗീതം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് പാര്‍ത്ഥി ഭാസ്‌കര്‍ ആണ്. ജയ്, ശിവ, സത്യരാജ്, ജയറാം, രമ്യ കൃഷ്ണന്‍ എന്നിവരാണ് താരങ്ങള്‍.

Read More

കാത്തിരിപ്പിനു ആവേശമായി നീരാളിയിലെ പുതിയൊരു ഗാനം എത്തി

കാത്തിരിപ്പിനു ആവേശമായി നീരാളിയിലെ പുതിയൊരു ഗാനം എത്തി

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് നീരാളി. ബിഗ് ബഡ്ജറ്റിലൊരുക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് സംവിധായന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ അജോയ് വര്‍മ്മയാണ് നീരാളി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രമായിട്ടാണ് ലാലേട്ടന്‍ എത്തുന്നത്. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് അജോയ് വര്‍മ്മ ആദ്യമായി മലയാളത്തിലേക്ക് എത്തുന്നത്. ഒടിയന് വേണ്ടി നടത്തിയ മേക്ക് ഓവര്‍ നീരാളിയിലെ കഥാപാത്രത്തിനും ലാലേട്ടന് പ്രയോജനപ്പെട്ടിരുന്നു. ജൂലായ് 12നാണ് നീരാളി തിയ്യേറ്ററുകളിലേക്കെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു പാട്ടു കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. എംജി ശ്രീകുമാര്‍, ശ്യാമപ്രസാദ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ചേര്‍ന്ന് പാടിയൊരു ഗാനമാണ് സോഷ്യല്‍ മീഡിയിയില്‍ വന്നിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ‘കണ്ണാണേ കണ്ണാളാണേ’ എന്നു തുടങ്ങുന്ന ഗാനം ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി കൊണ്ടാണ് പുറത്തുവന്നിരിക്കുന്നത്. നീരാളിയിലെ പുതിയ പാട്ടിന് മികച്ച…

Read More

മഴപാടും കുളിരായി വന്നതാരോ ഇവളോ..; ആസിഫും അപര്‍ണയും പ്രണയിക്കുന്ന മനോഹര ഗാനം; സണ്‍ഡേ ഹോളിഡെയിലെ പാട്ടിറങ്ങി

മഴപാടും കുളിരായി വന്നതാരോ ഇവളോ..; ആസിഫും അപര്‍ണയും പ്രണയിക്കുന്ന മനോഹര ഗാനം; സണ്‍ഡേ ഹോളിഡെയിലെ പാട്ടിറങ്ങി

നമ്മുടെ ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യങ്ങളും രംഗങ്ങളുമാണ് നമ്മെ ആകര്‍ഷിക്കുക. ചില പാട്ടുകളുടെ ദൃശ്യങ്ങള്‍ കണ്ടാല്‍ നമുക്കൊരുപാട് സന്തോഷം തോന്നും…ജീവിതത്തില്‍ എത്രയോ മനോഹരമായ മുഹൂര്‍ത്തങ്ങളിലൂടെ നമുക്കു കടന്നുപോകാം എന്നു ചിന്തിപ്പിക്കും. അത്തരത്തിലൊരു ഗാനമാണ് സണ്‍ഡേ ഹോളിഡെയ്‌സിലുള്ളത്. അപര്‍ണ ബാലമുരളിയും ആസിഫ് അലിയും അഭിനയിക്കുന്ന പാട്ട് മനോഹരമാണ്. അപര്‍ണയുടെ ലുക്കും ഇരുവരും തമ്മിലുള്ള പ്രണയവും പറയുന്ന ദൃശ്യങ്ങള്‍ ഒരുപാട് രസകരമാണ്. പാട്ടു പാടിയിരിക്കുന്നതും അപര്‍ണയും കൂടിയാണ്. അരവിന്ദ് വേണുഗോപാലാണ് ഒപ്പം പാടിയിരിക്കുന്നത്. മഴ പാടും…എന്നു തുടങ്ങുന്ന ഗാനം എഴുതിയത് ജിസ് ജോയ് ആണ്. ദീപക് ദേവിന്റേതാണു സംഗീതം. ചിത്രത്തിന്റെ സംവിധാനവും സംഭാഷണവും തിരക്കഥയും എഴുതിരിയിരിക്കുന്നതും ജിസ് ജോയ് ആണ്.

Read More