കമ്മീഷന്റെ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നത് സേനയുടെ മനോവീര്യം കെടുത്തും: എ.ഹേമചന്ദ്രന്‍

കമ്മീഷന്റെ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നത് സേനയുടെ മനോവീര്യം കെടുത്തും: എ.ഹേമചന്ദ്രന്‍

തിരുവനന്തപുരം: കമ്മീഷന്റെ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നത് സേനയുടെ മനോവീര്യം കെടുത്തുമെന്ന് എ.ഹേമചന്ദ്രന്‍. ഈ കാര്യം കാണിച്ചാണ് ഡി.ജി.പിക്കും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കത്തയക്കാന്‍ ഒരുങ്ങുന്നത്. സോളാര്‍ കേസന്വേഷണത്തലവനായിരുന്ന എ.ഹേമചന്ദ്രന്‍ നേരത്തേ ഇക്കാര്യം കാണിച്ച് സര്‍ക്കാരിനും ഡിജിപി ലോക്‌നാഥ് ബഹ്‌റക്കും കത്തു നല്കിയിരുന്നു. കേസന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും ഹേമചന്ദ്രന്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഇതേ വിഷയമുന്നയിച്ചാണ് ഡിവൈ.എസ്.പിമാരുള്‍പ്പെടെ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അന്വേഷണ സംഘാംഗങ്ങളുടെ പക്ഷം കേള്‍ക്കാതെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്തത്. ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം തങ്ങളെ തേജോവധം ചെയ്യുന്നുവെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പരാതി. സര്‍ക്കാരിന് അനഭിമതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സന്ദര്‍ഭമായി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഉപയോഗിക്കുകയാണെന്നും ആരോപണമുണ്ട്. അതേസമയം…

Read More

സോളാറിനിടയില്‍ കോണ്‍ഗ്രസ് ബന്ധം ചര്‍ച്ച ചെയ്യാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി നാളെ; യച്ചൂരി പക്ഷത്തെ പ്രതിരോധിക്കാന്‍ സോളാറുമായി കേരള ഘടകം, നിലപാട് വ്യക്തമാക്കാതെ വിഎസ്

സോളാറിനിടയില്‍ കോണ്‍ഗ്രസ് ബന്ധം ചര്‍ച്ച ചെയ്യാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി നാളെ; യച്ചൂരി പക്ഷത്തെ പ്രതിരോധിക്കാന്‍ സോളാറുമായി കേരള ഘടകം, നിലപാട് വ്യക്തമാക്കാതെ വിഎസ്

ന്യൂഡല്‍ഹി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് മാത്രമല്ല സിപിഎമ്മിനുള്ളിലും കലാപം സൃഷിടക്കുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍സിപിഎം കേന്ദ്ര കമ്മിറ്റി നാളെ ചേരുന്നതോടെ സോളാര്‍ വിഷയം സിപിഎമ്മിലും വലിയ ചര്‍ച്ചയാകും. മോദി സര്‍ക്കാരിനെ താഴെയിറക്കുകയാണ് പാര്‍ട്ടിയുടെ പ്രഥമ ദൗത്യമെന്ന് രണ്ടിന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോയില്‍ ധാരണയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ പിബിക്ക് കഴിഞ്ഞിരുന്നില്ല. ഇതെതുടര്‍ന്ന് കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് അന്തിമതീരുമാനമെടുക്കാനുള്ള നിര്‍ദ്ദേശം സിസിക്ക് വിടുകയായിരുന്നു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയ സോളാര്‍ അഴിമതിയുടെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത് കോണ്‍ഗ്രസ് ബന്ധത്തെ അനുകൂലിക്കുന്ന ജനറല്‍ സെക്രട്ടറി യച്ചൂരിക്കും ബംഗാള്‍ ഘടകത്തിനും തലവേദനയാകും. അടുത്ത ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിനുള്ള രൂപരേഖ ഭാഗമായാണ് കോണ്‍ഗ്രസുമായുള്ള സഹകരണം സിപിഎം നേതൃതലത്തില്‍ ചര്‍ച്ചയായത്. എന്നാല്‍ ഈ നിര്‍ദ്ദേശം…

Read More