ഫ്‌ലൈറ്റില്‍, യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്, സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

ഫ്‌ലൈറ്റില്‍, യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്, സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

മനില: എയര്‍ഹോസ്റ്റസായ പട്രീഷ്യ ഓഗനോയുടെ നല്ല മനസിന് അഭിനന്ദനമറിയിക്കുകയാണ് സോഷ്യല്‍ മീഡിയ. ഫിലിപ്പീന്‍സ് ഫ്‌ലൈറ്റിലെ ജീവനക്കാരിയാണ് പട്രീഷ. കഴിഞ്ഞ ദിവസം ഫ്‌ലൈറ്റ് പുറപ്പെട്ടു തുടങ്ങിയപ്പോഴാണ് ഒരു പിഞ്ചുകുഞ്ഞ് കരയുന്ന ശബ്ദം പട്രീഷ കേട്ടത്. പട്രീഷ അടുത്ത് ചെന്ന് കുഞ്ഞിന്റെ അമ്മയോട് കുഞ്ഞിനെ മുലയൂട്ടാനാവശ്യപ്പെട്ടു. എന്നാല്‍, പാലില്ലെന്നും ഫോര്‍മുല മില്‍ക്ക് കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നും അന്വേഷിക്കുകയായിരുന്നു അമ്മ. ഫോര്‍മുല മില്‍ക്കില്ലാത്തതിനാല്‍ ഉടനെ തന്നെ പട്രീഷ കുഞ്ഞിനെ മുലയൂട്ടാന്‍ തയ്യാറാവുകയായിരുന്നു. കാപ്പിയില്‍ ഒരല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്താല്‍!,,, ‘അത് മാത്രമേ കുഞ്ഞിന്റെ വിശപ്പ് മാറ്റാന്‍ എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ, അതുകൊണ്ടാണ് അത് വാഗ്ദാനം ചെയ്തത്’ എന്നാണ് പട്രീഷ പറഞ്ഞത്. അമ്മ കുഞ്ഞിനെയും കൊണ്ട് അവളെ അനുഗമിച്ചു. പാല് കുടിച്ച് വിശപ്പ് മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് പട്രീഷ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചത്. കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ച് സീറ്റിലെത്തിയപ്പോള്‍ കുഞ്ഞിന്റെ അമ്മ…

Read More

ഡി കാപ്രിയോയും പുതിയ കാമുകിയുമൊത്തുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

ഡി കാപ്രിയോയും പുതിയ കാമുകിയുമൊത്തുള്ള ചിത്രങ്ങള്‍ വൈറലാകുന്നു

ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെയും പുതിയ കാമുകി കാമില മൊറോണെയുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. അര്‍ജന്റീനക്കാരിയായ ഇരുപത്തിയൊന്നുകാരി കാമില പരസ്യ മോഡലാണ്. ഇതു കൂടാതെ മൂന്ന് ചിത്രങ്ങളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്. സിനിമാ തിരക്കുകള്‍ മാറ്റിവച്ച് ഫ്രാന്‍സിലെ കോര്‍ഷികയിലാണ് ഡികാപ്രിയോയും കാമിലയും അവധി ആഘോഷിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അവിവാഹിതനായ ഡികാപ്രിയോ എല്ലാ കാലത്തും ഗോസിപ്പ് കോളങ്ങളിലെ താരമാണ്. അമേരിക്കന്‍ മോഡലും നടിയുമായ കെല്ലി റോര്‍ബച്ചായുമായി അകന്നതിന് ശേഷമാണ് കാമിലയുമായി നടന്‍ പ്രണയത്തിലാകുന്നത്.

Read More

കലൈഞ്ജര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അമൂല്‍ബേബി, കാര്‍ട്ടൂണ്‍ വൈറല്‍

കലൈഞ്ജര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അമൂല്‍ബേബി, കാര്‍ട്ടൂണ്‍ വൈറല്‍

ചെന്നൈ: കലൈജ്ഞര്‍ കരുണാനിധിക്ക് ആദരമര്‍പ്പിച്ച് അമുല്‍ ബേബി.  അമുല്‍ പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ കാര്‍ട്ടൂണാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അമുലിന്റെ ട്വിറ്റര്‍ പേജിലാണ് മഹാനായ എഴുത്തുകാരന്,  രാഷ്ട്രീയപ്രവര്‍ത്തകന് ആദരാജ്ഞലികള്‍ എന്ന് കുറിപ്പോടെ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ് തലൈവര്‍ എന്നൊരു തലക്കെട്ടും കാര്‍ട്ടൂണിന് നല്‍കിയിട്ടുണ്ട്. കറുത്ത കണ്ണടയും ഷാളും ധരിച്ച് കസേരയിലിരിക്കുന്ന തലൈവരുടെ മടിയില്‍ പേപ്പറും പേനയുമുണ്ട്. വിശാലമായ പുഞ്ചിരിയോടെ അമുല്‍ ബേബിക്ക് ഷെക്ക്ഹാന്‍ഡ് നല്‍കിക്കൊണ്ടാണ് തലൈവരുടെ ഇരിപ്പ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ കാര്‍ട്ടൂണിന് നിരവധി പേരാണ് ആദരമര്‍പ്പിക്കുന്നത്.    

Read More

അഭിജിത്തിനെക്കാണാന്‍ മോഹന്‍ലാലെത്തി, ചികിത്സക്കു സഹായവും നല്‍കും

അഭിജിത്തിനെക്കാണാന്‍ മോഹന്‍ലാലെത്തി, ചികിത്സക്കു സഹായവും നല്‍കും

മോഹന്‍ലാലിനെ കാണണമെന്ന ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച ലാലേട്ടന്റെ കുട്ടി ആരാധകനെ കാണാന്‍ ഒടുവില്‍ മോഹന്‍ലാല്‍ നേരിട്ടെത്തി. രണ്ടു വൃക്കകളും തകരാറിലായ അഭിജിത്ത് ചികിത്സയുടെ വേദനകള്‍ക്കിടയിലും ഉള്ളില്‍ കൊണ്ടു നടന്ന ഏറ്റവും വലിയ ആഗ്രഹമാണ് മോഹന്‍ലാലിനെ കാണുകയെന്നത്. ആരാധകര്‍ വഴി ഇക്കാര്യമറിഞ്ഞ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് വെച്ച് അഭിജിത്തിനെയും കുടുംബത്തെയും കാണുകയായിരുന്നു. സോഷ്യല്‍ മീഡിയയിലുടെയാണ് മോഹന്‍ലാലിനെ കാണിച്ചു തരാമെന്ന് പറഞ്ഞ് ആരോ പറ്റിച്ച അഭിജിത്തിന്റെയും കുടുംബത്തിന്റെയും കഥ എല്ലാവരും അറിഞ്ഞത്. തുടര്‍ന്ന് മോഹന്‍ലാലിനെ കാണാനുള്ള അവസരമൊരുക്കാമെന്ന് ഫാന്‍സ് അസ്സോസ്സിയേഷന്‍ രംഗത്തെത്തി. അഭിജിത്തിന്റെ ചികിത്സയ്ക്ക് മോഹന്‍ലാല്‍ സഹായം വാഗ്ദാനം ചെയ്തു. ചികിത്സയ്ക്കുള്ള വന്‍ തുക കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു കുടുംബം. വൃക്ക നല്‍കാന്‍ അച്ഛന്‍ തയ്യാറാണ്. ഇതിന് മുന്‍പ് മൂത്ര സഞ്ചിക്ക് ഓപ്പറേഷന്‍ വേണം. ഇതിനു മാത്രം 15 ലക്ഷം രൂപ ചിലവാകും. ഹോട്ടല്‍ തൊഴിലാളിയാണ് അഭിജിത്തിന്റെ അച്ഛന്‍.

Read More

കൊലയാളി ഗെയിം വീണ്ടും, പേര് മോമോ

കൊലയാളി ഗെയിം വീണ്ടും, പേര് മോമോ

ബ്ലൂ വെയില്‍ ഗെയിമിനു സമാനമായി കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മോമോ ഗെയിം ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്ന് പിടിക്കുന്നത്. വാട്‌സ്ആപ്പ് വഴി മോമോ എന്ന അജ്ഞാതനെ ബന്ധപ്പെടാനാണ് ചലഞ്ച് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഈ നമ്പറില്‍നിന്ന് പേടിപ്പെടുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയക്കും. സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും. മോമോ അയക്കുന്ന മെസ്സേജുകള്‍ കുട്ടികളുടെ മാനസ്സിക നില തന്നെ തെറ്റിക്കുകയും അവര്‍ ആത്മഹത്യയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോമോയുടെ ഐകണ്‍ ആയി ഉപയോഗിക്കുന്നത് തുറിച്ച കണ്ണുകളുള്ള വിചിത്ര മുഖത്തോട് കൂടിയ പെണ്‍കുട്ടിയുടെ ചിത്രമാണ്. മിഡോറി ഹയാഷി എന്ന ചാപ്പനീസ് ചിത്രകാരന്‍ തയ്യാറാക്കിയ ശില്‍പ്പമാണ് ഇത്. എന്നാല്‍ അദ്ദേഹത്തിന് ഈ ഗെയിമുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം അര്‍ജന്റീനയില്‍ 12 വയസ്സുകാരി ആത്ഹത്യ ചെയ്തിരുന്നു. ഇത് മോമോ ഗെയിമിന്റെ സ്വാധീനം മൂലമാണോ എന്ന്…

Read More

ഈ പ്രണയത്തില്‍ ഒരുപാട് സൗഹൃദമുണ്ട്, സൗഹൃദത്തില്‍ ഒരുപാട് പ്രണയവും – ക്യൂട്ട് കപ്പിള്‍സിന്റെ ഫ്രണ്ട്ഷിപ്പ് ഡേ പോസ്റ്റ് വൈറലാകുന്നു

ഈ പ്രണയത്തില്‍ ഒരുപാട് സൗഹൃദമുണ്ട്, സൗഹൃദത്തില്‍ ഒരുപാട് പ്രണയവും – ക്യൂട്ട് കപ്പിള്‍സിന്റെ ഫ്രണ്ട്ഷിപ്പ് ഡേ പോസ്റ്റ് വൈറലാകുന്നു

തെന്നിന്ത്യയുടെ ക്യൂട്ടസ്റ്റ് കപ്പിളാണ് വിഗ്നേശും നയന്‍സും. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെ തുടങ്ങിയ പ്രണയം ഇപ്പോഴും തടസങ്ങളില്ലാതെ ഒഴുകുന്നു.പ്രണയത്തിലാണെന്ന് മറച്ചുവെയ്ക്കാതെ പൊതു പരിപാടികളില്‍ കൈകോര്‍ത്ത് പിടിച്ചു വന്നും സോഷ്യല്‍ മീഡിയയില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും തങ്ങളുടെ പ്രണയം വെളിപ്പെടുത്തുന്നു. ഈ ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് വിഘ്നേശ് ശിവന്റെ ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. നയന്‍താരയ്ക്കൊപ്പമുള്ള ചിത്രത്തിന് ‘ഈ പ്രണയത്തില്‍ ഒരുപാട് സൗഹൃദമുണ്ട്, അതുപോലെ ഈ സൗഹൃദത്തില്‍ ഒരുപാട് പ്രണയവും’ എന്ന് കുറിച്ചു. നിമിഷങ്ങള്‍ക്കകം ഈ മനോഹര കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തു. ഇരുവര്‍ക്കും ആശംസകളും നേര്‍ന്നു.

Read More

നോട്ടി ബോയ് രണ്‍ബീര്‍… വേഷം മാറിയെത്തിയ സൂപ്പര്‍ താരത്തിനു സംഭവിച്ചത്…?

നോട്ടി ബോയ് രണ്‍ബീര്‍… വേഷം മാറിയെത്തിയ സൂപ്പര്‍ താരത്തിനു സംഭവിച്ചത്…?

ബോളിവുഡിലെ സുന്ദര നായകന്‍ രണ്‍ബീര്‍ കപൂറിന്റെ വേഷം മാറിയുള്ള കാര്‍ വില്‍പനയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം. മുംബൈയിലെ കാര്‍ ഷോറൂമിലാണ് രണ്‍ബീറിന്റെ നാടകം അരങ്ങേറിയത്. പുതിയ കാറെടുക്കാന്‍ വന്ന ദമ്പതികള്‍ക്ക് മുന്നില്‍ താരം വേഷം മാറി സെയില്‍സ്മാനായി എത്തുകയായിരുന്നു. കാറിന്റെ ഗുണഗണങ്ങളെ കുറിച്ച് വാതോരാതെ വര്‍ണിച്ച വയസ്സന്‍ സെയില്‍സ്മാന്‍ താനാരാണെന്ന് മനസ്സിലാക്കാനായി ചില സൂചനകള്‍ നല്‍കി. എന്നാല്‍ ദമ്പതികള്‍ക്ക് ആളെ തിരിച്ചറിയാനായില്ല. ഒടുവില്‍ കാറിന്റെ പിന്‍വശത്തുള്ള ക്യാമറിയിലൂടെ തന്റെ യഥാര്‍ത്ഥ രൂപം കാണിക്കുകയാരിന്നു രണ്‍ബീര്‍. അമ്പരന്ന് നിന്ന ദമ്പതികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും ആഘോഷിച്ചും നര്‍മ്മം പങ്കിടാന്‍ അദ്ദേഹം മടികാട്ടിയില്ല.

Read More

ഓടുന്ന കാറില്‍ നിന്നിറങ്ങി ഡാന്‍സ് – കിക്കി ചലഞ്ചിനെതിരെ കേരള പോലീസും രംഗത്ത്

ഓടുന്ന കാറില്‍ നിന്നിറങ്ങി ഡാന്‍സ് – കിക്കി ചലഞ്ചിനെതിരെ കേരള പോലീസും രംഗത്ത്

ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി ഡാന്‍സ് കളിക്കുന്ന കിക്കി ചലഞ്ചിനെതിരെ കേരള പൊലീസും നടപടി ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. അപകടം വിതക്കുന്ന കിക്കി ചലഞ്ചിനെതിരെ ശക്തമായ നീക്കത്തിനു പൊലീസ് ഒരുങ്ങുന്നതായാണ് സൂചന. കഴിഞ്ഞ ജൂണ്‍ 29ന് ഷിഗ്ഗി എന്നയാള്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയായിരുന്നു കികി ഡാന്‍സ് ചലഞ്ചിന് തുടക്കം. കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായ ഇന്‍ മൈ ഫീലിങ്‌സ് എന്ന ഗാനത്തിന് ചുവടുവെക്കുന്നതാണ് ചലഞ്ച്. പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തുചാടുകയും കാറിന്റെ വാതില്‍ തുറന്നിട്ട് പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമാണ് കികി ചലഞ്ച്. ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രധാനമായും ഇത്തരം ചലഞ്ച് വീഡിയോകള്‍ പ്രചരിക്കുന്നത്. ക്വീന്‍ എന്ന മലയാള സിനിമയിലൂടെ ശ്രദ്ധയയായ നടി സാനിയ അയ്യപ്പനും കഴിഞ്ഞദിവസം ഈ ചലഞ്ചില്‍ പങ്കെടുത്തിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ രംഗത്തു വരുമോ എന്ന ആശങ്കയിലാണ് പൊലീസ്. ലോകമാകെ…

Read More

ആളെക്കൊല്ലാന്‍ കിക്കി ചലഞ്ചുമായി സോഷ്യല്‍മീഡിയ, ചലഞ്ച് ഒഴിവാക്കണം എന്നു പോലീസ്

ആളെക്കൊല്ലാന്‍ കിക്കി ചലഞ്ചുമായി സോഷ്യല്‍മീഡിയ, ചലഞ്ച് ഒഴിവാക്കണം എന്നു പോലീസ്

ദില്ലി: സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ കിക്കി തരംഗമാണ്. ‘കികി ഡുയു ലവ് മി’ എന്ന ഗാനത്തിനൊത്ത് ചുവടുവച്ചുകൊണ്ടുള്ള ചലഞ്ചാണ് യുവാക്കള്‍ക്ക് ഇപ്പോള്‍ ഏറെ പ്രിയം. എന്നാല്‍ ഇതിനെതിരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ട്രാഫിക് പൊലീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍നിന്ന് ചാടിയിറങ്ങി കാറിനൊപ്പം നടന്നാണ് കിക്കി ഡു യു ലവ് മി എന്ന ഗാനത്തിന് ചുവടുവയ്‌ക്കേണ്ടത്. ഇതാണ് ചലഞ്ച്. കാറില്‍നിന്ന് ചാടി ഇറങ്ങുമ്പോളും കാറിനൊപ്പം റോഡിലൂടെ ഡാന്‍സ് ചെയ്ത് മുന്നോട്ട് പോകുമ്പോഴും നിരവധി അപകടങ്ങളാണ് ഇതുവരെ ഉണ്ടായത്. ചിലര്‍ കാറില്‍നിന്ന് വീണ് പരിക്കേറ്റു. മറ്റുചിലര്‍ അശ്രദ്ധമായി റോഡിലൂടെ ഡാന്‍സ് ചെയ്യുമ്പോള്‍ പോസ്റ്റിലിടിച്ചും തെന്നിവീണും അപകടത്തില്‍ പെട്ടു. ഇത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്നും അപകടം ക്ഷണിച്ചുവരുത്തുമെന്നുമാണ് പൊലീസ് പറയുന്നത്. ഒരു ഡാന്‍സ് ചലഞ്ച് എങ്ങനെ അപകടമാകുമെന്ന് സംശയിക്കേണ്ട, കിക്കി ഡാന്‍സ് ചലഞ്ച് വരുത്തി വച്ച അപകടങ്ങള്‍തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം വൈറലാകുന്നത്….

Read More

ഞാന്‍ ഭര്‍ത്താവിനായി വെറി പിടിച്ചു നടക്കുകയല്ല, എന്റെ മാതാപിതാക്കള്‍ എനിക്കു വരനെത്തേടി അലയുന്നുമില്ല – വിവാഹ വാര്‍ത്തക്കു മറുപടിയുമായി തമന്ന

ഞാന്‍ ഭര്‍ത്താവിനായി വെറി പിടിച്ചു നടക്കുകയല്ല, എന്റെ മാതാപിതാക്കള്‍ എനിക്കു വരനെത്തേടി അലയുന്നുമില്ല – വിവാഹ വാര്‍ത്തക്കു മറുപടിയുമായി തമന്ന

വിവാഹ വാര്‍ത്തകളെ കുറിച്ചുളള പ്രചരണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി നടി തമന്ന ഭാട്ടിയ ട്വിറ്ററില്‍. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് തമന്ന വിവാഹിതയാകുന്നുവെന്നും വരന്‍ ക്രിക്കറ്റ് താരമാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ മറുപടിയുമായി തമന്ന രംഗത്തെത്തിയത്. ഇത് തികച്ചും ദോഷകരവും അപമാനകരവുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ തുറന്ന് പറയും.അത് ഒരിക്കലും നിങ്ങളുടെ ഭാവനയ്ക്കോ ഊഹാപോഹത്തിനോ വിടാന്‍ എനിക്ക് ഉദ്ദേശ്യവും ഇല്ല. ഒരു ദിവസം അതൊരു നടനായിരുന്നു മറ്റൊരു ദിവസം അയാള്‍ ക്രിക്കറ്റ് താരമായി. ഇപ്പോള്‍ അയാള്‍ ഡോക്ടറാണ്. ഞാന്‍ ഭര്‍ത്താവിനായി വെറിപിടിച്ചു നടക്കുകയല്ല. പ്രണയത്തോട് വിരോധമില്ല. പക്ഷേ എന്റെ വ്യക്തിപരമായ കാര്യങ്ങളെ വിവാദങ്ങളിലേയ്ക്കും അപവാദങ്ങളിലേയ്ക്കും തളളിവിടുന്നതിനോട് തെല്ലും യോജിപ്പുമില്ല. വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഒരു തരത്തിലും ഞാന്‍ പ്രോത്സാഹിപ്പിക്കുകയില്ല. ഞാന്‍ ഈ ജീവിതം ഇഷ്ടപ്പെടുന്നു. എന്റെ മാതാപിതാക്കള്‍് എനിക്കു വരനെ തേടി…

Read More