പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍

പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍

എല്ലാവര്‍ക്കും ഏറെ കൗതുകവും അതുപോലെ തന്നെപേടിയുമുള്ള ജീവി വര്‍ഗ്ഗമാണ് പാമ്പുകള്‍. പുരാണ കഥകളിലെ താര പരിവേഷം അവയ്ക്കെന്നും ആരാധനാ ഭാവമാണ് കൊടുക്കുന്നത്. അതു കൊണ്ടൊക്കെ തന്നെയാവാം നമുക്ക് അവയോട് കൗതുകവും ഭയവും ഒന്നിച്ച് തോന്നുന്നത്. കാഴ്ച്ചയില്‍ ഭയപ്പെടുത്തുന്ന ജീവിയാണെങ്കിലും പാമ്പുകള്‍ ശരിക്കും പാവമാണ്. സ്വയം രക്ഷയ്ക്ക് വേണ്ടി മാത്രമാണ് യഥാര്‍ഥത്തില്‍ പാമ്പുകള്‍വിഷം പോലും പ്രയോഗിക്കുന്നത്. ഇന്ത്യയില്‍ പാമ്പുകളെ കുറിച്ച് പഠിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സഞ്ചാരികള്‍ക്ക് പാമ്പുകളെ ഭയമില്ലാതെ മാറി നിന്ന് കാണാന്‍ കഴിയുന്ന ഇടങ്ങള്‍ വളരെ കുറവാണ്. ഇന്ത്യയിലെ അത്തരം അഞ്ചു സ്ഥലങ്ങളെ പരിചയപ്പെടാം. ദുബായിയില്‍ ഒരു രാത്രിയിലേക്ക് കിട്ടുമോ ‘ഞരമ്പുരോഗിക്ക് കിടിലന്‍ പണി കൊടുത്ത് പ്രമുഖ നടി ഗിന്‍ഡി സ്നേക്ക് പാര്‍ക്ക്, ചെന്നൈ 1972 ല്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഉരഗ ഉദ്യാനമാണ് ഗിന്‍ഡി സ്നേക്ക് പാര്‍ക്ക്. കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്നാണ് പാമ്പ്…

Read More

വീട്ടിലെ ബാത്രൂമില്‍ പാമ്പോ..?

വീട്ടിലെ ബാത്രൂമില്‍ പാമ്പോ..?

വീട്ടിനകത്തെ കുളിമുറിയില്‍ പാമ്പ്, അല്ലെങ്കില്‍ ബാത്ത്‌റൂമിനകത്തെ ക്ലോസറ്റില്‍ മൂര്‍ഖനെ കണ്ടു… എന്നെല്ലാം വാര്‍ത്തകള്‍ കാണാറില്ലേ? സ്വന്തം മാളങ്ങള്‍ വിട്ടുകൊണ്ട് പാമ്പുകള്‍ ഇത്തരത്തില്‍ മനുഷ്യര്‍ വസിക്കുന്ന ഇടങ്ങള്‍ തേടിവരുന്നത് എന്തുകൊണ്ടായിരിക്കാം? ഇതിനുള്ള ഉത്തരം ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരൂകൂട്ടം സമാനമായ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കും. ഈയിടെ ബ്രിസ്‌ബെയിനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണ് തുടക്കം. ഹെലെന്‍ റിച്ചാര്‍ഡ്‌സ് എന്ന സ്ത്രീയാണ് ഈ അനുഭവം മാധ്യമങ്ങളുമായി പങ്കുവച്ചത്. വീട്ടിനകത്തെ ടോയ്‌ലറ്റിലേക്ക് മൂത്രമൊഴിക്കാന്‍ കയറിയതായിരുന്നു ഹെലെന്‍. ടോയ്‌ലറ്റ് സീറ്റിലിരുന്ന് സെക്കന്‍ഡുകള്‍ക്കകം എന്തോ ഒന്ന് ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടു. പിന്നാലെ കടുത്ത വേദനയും. എഴുന്നേറ്റ് നോക്കിയപ്പോഴാണ് ക്ലോസറ്റിനകത്ത് നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന പാമ്പിനെ കണ്ടത്. ഓസ്‌ട്രേലിയയില്‍ നിന്ന് തന്നെ സമാനമായി നിരവധി സംഭവങ്ങള്‍ ഇതിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്തു. വീട്ടിനകത്തെ ചില പ്രത്യേക സ്ഥലങ്ങളില്‍ പാമ്പുകളെ കാണുന്നു. കുളിമുറിയില്‍, ക്ലോസറ്റിനകത്ത്, ഫ്രിഡ്ജിന്…

Read More

ചങ്ങാതിമാരായുള്ളത് ആറ് രാജവെമ്പാല, എഴുന്നേറ്റാലുടന്‍ പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കും, അവയെ കളിപ്പിക്കും, കുളിപ്പിക്കും! വിഷപാമ്പുകളെ സുഹൃത്തുക്കളാക്കിയ പെണ്‍കുട്ടിയുടെ ജീവിതം

ചങ്ങാതിമാരായുള്ളത് ആറ് രാജവെമ്പാല, എഴുന്നേറ്റാലുടന്‍ പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കും, അവയെ കളിപ്പിക്കും, കുളിപ്പിക്കും! വിഷപാമ്പുകളെ സുഹൃത്തുക്കളാക്കിയ പെണ്‍കുട്ടിയുടെ ജീവിതം

കൂട്ടുകാരായുള്ളത് ആറ് രാജവെമ്പാല ഒപ്പം ആരെയും ഭയപ്പെടുത്തുന്ന വിഷപാമ്പുകളും. ആരെയും അത്ഭുതപെടുത്തുന്ന പെണ്‍കുട്ടി. പാമ്പുകളെ തൊടാന്‍ പോയിട്ട് പാമ്പുകളെ കണ്ടാല്‍ ഓടി രക്ഷപെടുന്ന ആളുകളാണ് ബഹുഭൂരിപക്ഷവും. പ്രത്യേകിച്ചും വിഷപ്പാമ്പുകളെ. എന്നാല്‍ വിഷപ്പാമ്പുകളെ പൂച്ചക്കുട്ടിയെ എന്നപോലെ കൊഞ്ചിച്ചും പാലൂട്ടിയും വളര്‍ത്തുകയും അവയുടെ കൂടെ സമയം ചെലവഴിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഖട്ടമ്പൂര്‍ സ്വദേശിയായ പതിനൊന്നുകാരി കജോള്‍ സ്‌കൂളില്‍ പോകാറില്ല. നല്ല കൊടും വിഷമുള്ള രാജവെമ്പാല ഇനത്തില്‍പ്പെട്ട ആറു പാമ്പുകളാണ് അവളുടെ ഉറ്റ തോഴന്മാര്‍. രാവിലെ ഏഴിന് എഴുന്നേല്‍ക്കുന്നത് മുതല്‍ കജോളിന്റെ ഊണും ഉറക്കവുമെല്ലാം ഈ വിഷ സര്‍പ്പങ്ങള്‍ക്കൊപ്പമാണ്. പാമ്പുകളെ വിട്ടുപിരിയാനോ സ്‌കൂളില്‍ കൊണ്ടുപോവാനോ കഴിയാത്തതാണ് അവള്‍ പഠനം നിര്‍ത്താനുള്ള കാരണം. രാവിലെ എഴുന്നേറ്റാലുടന്‍ പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കും. പാമ്പുകളെ കളിപ്പിക്കലാണ് തനിക്ക് ഏറെയിഷ്ടമെന്ന് കജോള്‍ പറയുന്നു. എന്നാല്‍, പാമ്പുകള്‍ക്ക് പുറകെയുള്ള കജോളിന്റെ…

Read More

വിഴുങ്ങിയ മുട്ടകള്‍ വായിലൂടെ പുറം തള്ളുന്നു; ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം ഈ പാമ്പാണ്…

വിഴുങ്ങിയ മുട്ടകള്‍ വായിലൂടെ പുറം തള്ളുന്നു; ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം ഈ പാമ്പാണ്…

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പാമ്പാണ് താരം. പാമ്പുപിടുത്തക്കാരന്‍ കൂടിയായ സുജിത്ത് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വയനാട്ടില്‍ ഒരു കര്‍ഷകന്റെ കോഴിക്കൂട്ടില്‍ കയറിപ്പറ്റിയതാണ് പാമ്പ്. അടയിരുന്ന കോഴിയെ കൊന്ന പാമ്പ് വിരിയാറായ മുട്ടകള്‍ അകത്താക്കുകയും ചെയ്തു. കോഴിക്കൂട്ടില്‍ പാമ്പിനെ കണ്ട വീട്ടുകാര്‍ ഒച്ചവച്ചതോടെ പാമ്പിന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. സ്ഥലത്തെത്തിയ സുജിത്ത് പാമ്പിനെ കോഴിക്കൂടിന് പുറത്തെത്തിച്ചു. വയറ് മുഴുവന്‍ മുട്ടകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ അതിന് രക്ഷപ്പെടാനായില്ല. ഒടുവില്‍ പാമ്പ് വിഴുങ്ങിയ മുട്ടകള്‍ വായിലൂടെ പുറം തള്ളി. ചുറ്റും കൂടിയവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഒന്നിന് പിറകെ ഒന്നായി ഏഴ് മുട്ടകളാണ് പാമ്പ് പുറന്തള്ളിയത്. ക്യാമറയ്ക്ക് മുന്നില്‍ വിഴുങ്ങിയ മുട്ടകള്‍ പുറന്തള്ളിയ മൂര്‍ഖന്‍ പാമ്പ് സ്ഥലത്ത് നിന്ന് രക്ഷപെട്ടു പോയി. വനംവകുപ്പില്‍ ബേഗൂര്‍ ഫോറസ്റ്റ് റേഞ്ചിലാണ് സുജിത്ത് ജോലി ചെയ്യുന്നത്. https://www.facebook.com/1649835738649675/videos/1847395268893720/?t=0  

Read More

കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഉഗ്രവിഷമുള്ള പാമ്പ് ; ക്വീന്‍സ്‌ലന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍

കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഉഗ്രവിഷമുള്ള പാമ്പ് ; ക്വീന്‍സ്‌ലന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍

കുഞ്ഞിന്റെ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഉഗ്രവിഷമുള്ള പാമ്പിനെ കണ്ട അമ്മ ഞെട്ടി. ക്വീന്‍സ്ലന്‍ഡിലെ ഗോള്‍ഡ് കോസ്റ്റിലാണ് സംഭവം നടന്നത്. കുട്ടിയുണ്ടാക്കിയ ലൈഗോ ടവറില്‍ ചുറ്റിയ നിലയിലായിരുന്നു. ഉഗ്രവിഷമുള്ള ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്ക് ആയിരുന്നു ഇത്. മകന്റെ മുറിയില്‍ കളിപ്പാട്ടത്തെ ചുറ്റിവരിഞ്ഞിരിക്കുന്ന വലിയ പാമ്പിനെ കണ്ട ഉടന്‍തന്നെ അമ്മ പാമ്പു പിടിത്ത വിദഗ്ദ്ധരെ വിവരമറിയിച്ചു. വിഷമില്ലാത്ത കാര്‍പെറ്റ് പൈതണ്‍ വഭാഗത്തില്‍ പെട്ട പാമ്പാണിതെന്നായിരുന്നു അമ്മയുടെ വിചാരം എന്നാല്‍ പാമ്പുപിടിത്ത വിദഗ്ദ്ധരെത്തി പാമ്പിനെ പിടിച്ചപ്പോഴാണ് അതീവ അപകടകാരിയും ഉഗ്രവിഷമുള്ളതുമായ ഈസ്റ്റേണ്‍ ബ്രൗണ്‍ സ്‌നേക്കാണെന്ന് മനസിലാക്കിയത്. കളിപ്പാട്ടത്തിനിടയിലിരുന്ന പാമ്പിന് 1.7 മീറ്റര്‍ നീളമുണ്ടായിരുന്നു. ഗാരേജ് വഴിയാകാം പാമ്പ് കുട്ടിയുടെ മുറിയില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. ഗോള്‍ഡ് കോസ്റ്റ് ആന്‍ഡ് ബ്രിസ്‌ബേന്‍ സ്‌നേക്ക് ക്യാച്ചേഴ്‌സിലെ വിദഗ്ദ്ധരാണ് പാമ്പിനെ പിടികൂടിയത്. ഇവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നിരവധിയാളുകള്‍ ഇപ്പോള്‍…

Read More

ആണ്‍പാമ്പുകള്‍ തമ്മില്‍ ദ്വന്ദയുദ്ധം, വിജയിയെ കാത്ത് പെണ്‍പാമ്പ്

ആണ്‍പാമ്പുകള്‍ തമ്മില്‍ ദ്വന്ദയുദ്ധം, വിജയിയെ കാത്ത് പെണ്‍പാമ്പ്

അണലി വര്‍ഗത്തില്‍ പെട്ട കോട്ടന്‍മൗത്ത് സ്‌നേക്ക് എന്നറിയപ്പെടുന്ന ഉഗ്രവിഷപ്പാമ്പുകളുടെ പോരാട്ടം കൗതുകമാകുന്നു. നോര്‍ത്ത് കാരൊലിനയിലെ കനാലില്‍ നിന്നു പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍.ഇവിടെയൊരു ഫാമില്‍ ജോലിചെയ്യുന്ന ഡേവിഡ് പിയേഴ്‌സ് ആണ് സമീപത്തുള്ള കനാലില്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ തമ്മില്‍ പോരാടുന്നത് കണ്ടത്. ഉടന്‍തന്നെ ഡേവിഡ് കൂട്ടുകാരനായ ബഡ്ഡി റോജറിനെ വിവരമറിയിച്ചു. ബഡ്ഡിയാണ് ഈ അപൂര്‍വ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് തെക്കേ അമേരിക്കയിലുടെനീളം കാണപ്പെടുന്ന വിഷപ്പാമ്പുകളാണ് കോമണ്‍ പിറ്റ് വൈപേഴ്‌സ്. രണ്ട് ആണ്‍ പാമ്പുകള്‍ തമ്മിലുള്ള ഉശിരന്‍ പോരാട്ടമാണ് ഇവരുടെ കണ്‍മുന്നില്‍ നടന്നത്. സമീപത്തുതന്നെയുണ്ടായിരുന്ന പെണ്‍ പാമ്പിനുവേണ്ടിയായിരുന്നു ദ്വന്ദയുദ്ധം. ശരീരമാകെ ചുറ്റിവരിഞ്ഞും ആകാശത്തേക്കു തലയുയര്‍പ്പിടിച്ചുമൊക്കെയായിരുന്നു ഇവയുടെ പോരാട്ടം. പോരാട്ടത്തില്‍ വിജയിക്കുന്ന ആണ്‍പാമ്പിന് പെണ്‍പാമ്പിനെ സ്വന്തമാക്കാം. ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു വിഷപ്പാമ്പുകള്‍ തമ്മില്‍ നടന്നതെന്ന് ജേവിഡും ബഡ്ഡിയും വ്യക്തമാക്കി. പൊതുവേ പെണ്‍ പാമ്പിനെ സ്വന്തമാക്കാനായി പോരാടുന്ന ആണ്‍ പാമ്പുകള്‍ പരസ്പരം ഉപദ്രവിക്കാറോ കൊല്ലാനോ ശ്രമിക്കാറില്ലെന്ന്…

Read More

ആട് ഒരു ഭീകരജീവിയാണെന്ന് സമ്മതിച്ച് പെരുമ്പാമ്പും!; പെരുമ്പാമ്പിനു കിട്ടിയ പണിയുടെ വീഡിയോ വൈറല്‍

ആട് ഒരു ഭീകരജീവിയാണെന്ന് സമ്മതിച്ച് പെരുമ്പാമ്പും!; പെരുമ്പാമ്പിനു കിട്ടിയ പണിയുടെ വീഡിയോ വൈറല്‍

ഒരു ആടിനെ മുഴുവൻ വഴുങ്ങിയ പെരുന്പാന്പ് അനങ്ങാൻ പറ്റാതെ കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിക്കുകയാണ്. ആസാമിലെ ബൈഹതാ ചരിയാലി എന്ന ഗ്രാമത്തിലാണ് ഈ സംഭവം നടക്കുന്നത്. 15 അടി നീളമുള്ള ഭീമൻ പെരുന്പാന്പ് വിശന്നു വലഞ്ഞ് കിടക്കുന്പോളാണ് ഒരു ആടിനെ കണ്ണിൽ പെടുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ ഈ ആടിനെ ആർത്തി മൂത്ത് വിഴുങ്ങുകയും ചെയ്തു. ആടിനെ അകത്താക്കി കഴിഞ്ഞപ്പോഴാണ് പണി പാളി എന്ന് പാന്പിന് മനസിലായത്. ഒന്ന് അനങ്ങാൻ പോലും പറ്റാതെ പെരുന്പാന്പ് പെട്ടു പോയി. പെരുന്പാന്പിനെ കണ്ടെത്തിയ പ്രദേശവാസികൾ പാന്പിന്‍റെ കഴുത്തിൽ കരുക്കിട്ട് പിടികൂടുകയായിരുന്നു. പെരുന്പാന്പിനു ചുറ്റും നിന്ന് ആളുകൾ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. വനം വകുപ്പ് അധികൃതർ എത്തി പെരുന്പാന്പിനെ ലോറിയിൽ കയറ്റി കാട്ടിലേക്ക് തുറന്നു വിടുകയായിരുന്നു.

Read More

വീട്ടിലെത്തിയ പാമ്പിനെ ത​ല​യി​ണ ക​വ​ർ ഉ​പ​യോ​ഗി​ച്ച് പിടിച്ച് വീട്ടമ്മ; സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ കണ്ടത് 3.6 മി​ല്യ​ണ്‍ ആളുകള്‍

വീട്ടിലെത്തിയ പാമ്പിനെ ത​ല​യി​ണ ക​വ​ർ ഉ​പ​യോ​ഗി​ച്ച് പിടിച്ച് വീട്ടമ്മ; സോ​ഷ്യ​ൽ മീ​ഡി​യയി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ കണ്ടത് 3.6 മി​ല്യ​ണ്‍ ആളുകള്‍

ഒരു സ്ത്രീ തലയണ കവർ ഉപയോഗിച്ച് പാന്പിനെ പിടികൂടുന്ന വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്. അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് പേടിപ്പടുത്തുന്ന ഈ ദൃശ്യങ്ങൾ നടന്നത്. വീട്ടിലെ മുറിയിൽ കയറിയ പാന്പിനെയാണ് യാതൊരു പേടിയുമില്ലാതെ ഇവർ ഞൊടിയിടയിൽ തലയണകവറിനുള്ളിലാക്കിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ 3.6 മില്യണ്‍ ആളുകളാണ് കണ്ടുകഴിഞ്ഞത്.

Read More

പശുവിനെ വിഴുങ്ങിയെന്ന് കരുതി പാമ്പിനെ തല്ലിക്കൊന്ന് വയര്‍പിളര്‍ന്നപ്പോഴുള്ള കാഴ്ച കണ്ട് നാട്ടുകാര്‍ ഞെട്ടി

പശുവിനെ വിഴുങ്ങിയെന്ന് കരുതി പാമ്പിനെ തല്ലിക്കൊന്ന് വയര്‍പിളര്‍ന്നപ്പോഴുള്ള കാഴ്ച കണ്ട് നാട്ടുകാര്‍ ഞെട്ടി

നൈജീരിയ: പശുക്കുട്ടിയെ പാമ്പ് തിന്നുവെന്ന് കരുതിയ നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്ന് വയറ് പരിശോധിച്ചപ്പോള്‍ കണ്ടത് വയറ് നിറയെ പാമ്പിന്‍ മുട്ടകള്‍ മാത്രം… പാമ്പിന്റെ വീര്‍ത്ത വയറ് കണ്ട് ഇത് പശുക്കുട്ടിയെ അകത്താക്കിയതാണെന്ന് നാട്ടുകാര്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നൈജീരിയയിലാണ് സംഭവം. അപൂര്‍വ വര്‍ഗത്തിലുള്ള പാമ്പിനെയാണ് നാട്ടുകാര്‍ വകവരുത്തിയിരിക്കുന്നതെന്ന് സൂചനയുണ്ട്. എന്നാല്‍ ഏത് തരത്തിലുള്ള പാമ്പാണിതെന്ന് വ്യക്തമായിട്ടില്ല. മിക്ക പാമ്പുകളും 100 മുട്ടകള്‍ വരെ ഇടുന്ന പതിവുണ്ട്. ഈ സംഭവത്തിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും ഓണ്‍ലൈനില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. നിരപരാധിയായ പാമ്പിനെ തല്ലിക്കൊന്നതില്‍ സഹതാപം പ്രകടിപ്പിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും രംഗത്തെത്തിയിരുന്നു.എന്നാല്‍ നൂറ് കണക്കിന് പാമ്പിന്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഇതിലൂടെ തടയാന്‍ സാധിച്ചുവെന്ന് മറ്റ് നിരവധി പേര്‍ ആശ്വസിക്കുന്നുമുണ്ട്. പാമ്പിന് നല്ല തടിയും നിരവധി മീറ്ററുകള്‍ നീളവുള്ളത് പരിഗണിക്കുമ്പോള്‍ ഇത് അനാകോണ്ടയെ പോലെ തോന്നിക്കുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍…

Read More